ഗാൽ ഗാഡോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാൽ ഗാഡോട്ട്
ഗാൽ ഗാഡോട്ട്, ജൂലൈ 2016
ജനനം (1985-04-30) 30 ഏപ്രിൽ 1985  (38 വയസ്സ്)
പെറ്റ തിക്‌വാ, ഇസ്രയേൽ
പൗരത്വംഇസ്രയേലി
കലാലയംഐഡിസി ഹെർസിലിയ
തൊഴിൽ
  • അഭിനേത്രി
  • മോഡൽ
സജീവ കാലം2004–present
ഉയരം178 cm (5 ft 10 in)[1]
ജീവിതപങ്കാളി(കൾ)യാരൺ വർസാനോ
കുട്ടികൾ2
പുരസ്കാരങ്ങൾമിസ്സ് ഇസ്രയേൽ, 2004
വെബ്സൈറ്റ്galgadot.com

ഒരു ഇസ്രയേലി അഭിനേത്രിയും മോഡലും ആണ് ഗാൽ ഗാഡോട്ട്-വർസാനോ ഇംഗ്ലിഷ്: Gal Gadot.[2] (ഹീബ്രു: גל גדות; ജനനം: 30 ഏപ്രിൽ 1985). ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ മൂന്ന് ചിത്രങ്ങളിൽ ഗിസൽ യാഷർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016), വണ്ടർ വുമൺ(2017), ജസ്റ്റിസ് ലീഗ് (2017) എന്നീ ചിത്രങ്ങളിൽ വണ്ടർ വുമൺ എന്ന അമാനുഷിക സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ലോകപ്രശസ്തയായി[3].

ആദ്യകാലജീവിതം[തിരുത്തുക]

ഗാഡോട്ട് ജനിച്ചതും വളർന്നതും ഇസ്രായേലിൽ ആണ്. 18 വയസ്സായപ്പോൾ മിസ്സ് ഇസ്രയേൽ 2004-ൽ കിരീടമണിഞ്ഞിരുന്നു. തുടർന്ന് 2004-ലെ മിസ്സ് യൂണിവേഴ്സ് മൽസരത്തിലും പങ്കെടുത്തു. ഇസ്രായേൽ പ്രതിരോധ സേനയിൽ രണ്ട് വർഷത്തോളം ആയോധനകലയുടെ പരിശീലകയായി സേവനം അനുഷ്ടിച്ചു[4]. ഐഡിസി ഹെർസിലിയ കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ മോഡലിങ്ങും അഭിനയവും തിരഞ്ഞെടുത്തു[5].

ജാഗ്വാർ കാറുകളടക്കം പല പ്രമുഖ ബ്രാൻഡുകളുടെയും മോഡൽ ആയിരുന്നു ഗാഡോട്ട്. കോസ്മോപൊളിറ്റൻ, ഗ്ലാമർ, ബ്രൈഡ് മാഗസിൻ, എന്റർടെയ്ൻമെന്റ് വീക്ക്ലി, യുഎംഎം, ക്ലിയോ, ഫാഷൻ, ലൂസിയർ, എഫ്എച്ച്എം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ മുഖചിത്രമായിട്ടുണ്ട്. 2012 ഏപ്രിലിൽ, 'ശാലോം ലൈഫ്' മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സമർത്ഥരായ 50 ജൂത യുവതികളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

അഭിനയരംഗത്ത്[തിരുത്തുക]

2008-ൽ ബുബോട്ട് എന്ന ഇസ്രയേലി ചിത്രത്തിൽ അഭിനയിച്ചു.തുടർന്ന് ദ ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ മൂന്ന് ചിത്രങ്ങളിൽ ഗിസൽ യാഷർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലെ സാഹസികരംഗങ്ങൾ ഗാഡോട്ട് ഡ്യൂപ്പില്ലാതെ സ്വയം ചെയ്യുകയാണുണ്ടായത്[6]. 2010-ൽ ഡേറ്റ് നൈറ്റ്], നൈറ്റ് ആൻഡ് ഡേ എന്നീ ആക്ഷൻ-കോമഡി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു[7]. 2016 ൽ, ജ്രിമിനൽ-ത്രില്ലർ ട്രിപ്പിൾ 9 ൽ കേറ്റ് വിൻസ്ലെറ്റ്, ആരോൺ പോൾ എന്നിവരോടൊപ്പം അഭിനയിച്ചിരുന്നു. 2016 ൽ, ജോൺ ഹിൽക്കോട്ടിന്റെ ട്രിപ്പിൾ 9 എന്ന ക്രൈം-ത്രില്ലർ ചിത്രത്തിൽ കേറ്റ് വിൻസ്ലെറ്റ്, ആരോൺ പോൾ എന്നിവരോടൊപ്പം അഭിനയിച്ചിരുന്നു. ആ വർഷം തന്നെ 'ക്രിമിനൽ' എന്ന സിനിമയിൽ റയാൻ റെയ്നോൾഡ്സിന്റെ കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിച്ചു. ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016), വണ്ടർ വുമൺ(2017) , ജസ്റ്റിസ് ലീഗ് (2017 ) എന്നീ ചിത്രങ്ങളിൽ വണ്ടർ വുമൺ എന്ന കഥാപാത്രമായി അഭിനയിച്ചു. 2017-ൽ അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആൻഡ് സയൻസിൽ അംഗമായി.

വ്യക്തിജീവിതം[തിരുത്തുക]

ഗാൽ ഗാഡോട്ട് 2008 ൽ ഇസ്രയേലി റിയൽ എസ്റ്റേറ്റ് ഡെവലപ്പർ യാറോൺ വർസാനോയെ വിവാഹം കഴിച്ചു[8]. ഇവർക്കു രണ്ടു പെൺമക്കളുണ്ട്[9].

അവലംബം[തിരുത്തുക]

  1. Kadmi, Sivan (1 April 2010). "גל גדות" [Gal Gadot] (in ഹീബ്രു). Ynet.
  2. "גל גדות על פרשת אופק בוכריס: "איפה הצדק?"".
  3. IMAX (15 May 2017). "Wonder Woman: Gal Gadot and Chris Pine" – via YouTube.
  4. "Gal Gadot is Wonder Woman: 'She is Not Relying on a Man, and She's Not There Because of a Love Story". Glamour. March 2016.
  5. Weaver, Caity. "Gal Gadot Kicks Ass". GQ Magazine. Retrieved 15 November 2017.
  6. Wilson, Simone (4 December 2013). "Gal Gadot is Wonder Woman: Israeli badass takes on the boys in 'Batman vs. Superman'". The Jewish Journal of Greater Los Angeles.
  7. "JUF : Teens : Celebrities : Gal Gadot". JUF. Retrieved 4 January 2014.
  8. Vilkomerson, Sara. "Gal Gadot Is Wonder Woman: "She Is Not Relying on a Man, and She's Not There Because of a Love Story"". Glamour (in ഇംഗ്ലീഷ്). Retrieved 18 January 2018. {{cite web}}: Italic or bold markup not allowed in: |website= (help)
  9. Wonderwall.com Editors 2:36 pm PDT, 26 July 2016 (26 July 2016). "Gal Gadot daughter Alma Varsano – Gal Gadot Wonder Woman things to know | Gallery". Wonderwall.com. Retrieved 22 October 2016. {{cite web}}: |author= has generic name (help)CS1 maint: numeric names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാൽ_ഗാഡോട്ട്&oldid=3601772" എന്ന താളിൽനിന്ന് ശേഖരിച്ചത്