ജയിംസ് ആൻഡ് ആലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജയിംസ് ആൻഡ് ആലീസ്
സംവിധാനംസുജിത്ത് വാസുദേവ്
നിർമ്മാണംഡോ. എസ്. സാജി കുമാർ
കൃഷ്ണൻ സേതുകുമാർ
രചനഡോ. എസ്. ജനാർദ്ദനൻ
കഥസുജിത്ത് വാസുദേവ്
അഭിനേതാക്കൾപൃഥ്വിരാജ്
വേദിക
പാർവ്വതി നായർ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
സ്റ്റുഡിയോധാർമിക് ഫിലിംസ്
വിതരണംശ്രീവരി ഫിലിംസ്
റിലീസിങ് തീയതി
  • 5 മേയ് 2016 (2016-05-05)
രാജ്യംഇന്ത്യ
ഭാഷമലയാളം
ആകെ6.3 കോടി (US$9,80,000) [1]

പൃഥ്വിരാജുo വേദികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള നാടക ചിത്രമാണ് ജെയിംസ് & ആലീസ് .[2] സുജിത്തിന്റെ കഥയ്ക്ക് ഡോ. എസ്. ജനാർദ്ദനനാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണവും സുജിത് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ സായികുമാർ, വിജയരാഘവൻ, പാർവതി നായർ തുടങ്ങിയ മറ്റു താരങ്ങളും അഭിനയിക്കുന്നുണ്ട്. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ.എസ് സജികുമാറും കൃഷ്ണൻ സേതുകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[3] ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 2016 മെയ് 5 ന് ചിത്രം പുറത്തിറങ്ങി.[4]

പ്ലോട്ട്[തിരുത്തുക]

ജെയിംസ് ആൻഡ് ആലീസ് ഒരു കുടുംബ-പ്രണയ ചിത്രമാണ്. ജയിംസിന്റെയും ആലീസിന്റെയും ജീവിതമാണ് ഈ ചിത്രം.[5] നന്നായി പരിശീലനം ലഭിച്ച കലാകാരനും കോർപ്പറേറ്റ് ചലച്ചിത്രകാരനുമാണ് ജെയിംസ് (പൃഥ്വിരാജ് സുകുമാരൻ). ജെയിംസിന്റെ ഭാര്യ ആലീസ് (വേദിക) ഒരു പ്രൈവറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ്. ജെയിംസിന്റെ ഈ ജോലി ഇഷ്ട്ടപ്പെടാത്ത ആലീസിന്റെ പിതാവായ ഡേവിസ് (സായികുമാർ)അവർ തമ്മിലുള്ള വിവാഹത്തെ എതിർക്കുന്നു. ഡേവിസിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അവർ വിവാഹിതരാകുന്നു. അതിനുശേഷം ഏഴ് വർഷമായി വിജയകരമായ ദാമ്പത്യത്തിന് അവർ നേതൃത്വം നൽകി. അതിൽ നിന്ന് അവർക്കൊരു കുട്ടിയുണ്ട്. എന്നിരുന്നാലും ഏഴ് വർഷത്തെ അവരുടെ ദാമ്പത്യജീവിതത്തിൽ വിള്ളൽ ആരംഭിക്കുന്നത് ഇരുവരും അവരവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ്. അവരുടെ തിരക്കുള്ള ജീവിതശൈലിയും തെറ്റിദ്ധാരണകളും വിവാഹമോചനം ഫയൽ ചെയ്യുന്നതിന് കാരണമാകുന്നു. വിവാഹമോചനത്തിന് ഒരു ദിവസം മുമ്പ്, ജെയിംസ് ഒരു അപകടകരമായ വാഹനാപകടത്തിൽ പെടുന്നു. ആശുപത്രിയിൽ, കോമയിൽ കിടക്കുബോൾ ജെയിംസ് സെന്റ് പീറ്ററിന്റെ സാന്നിധ്യം സ്വപ്നം കാണുന്നു. ഒപ്പം ഇരുവരും അദ്ദേഹത്തിന്റെ ജീവിതം അവലോകനം ചെയ്യുന്നു അവന്റെ തെറ്റുകളും അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന മാറ്റങ്ങളെപ്പറ്റി അവർ സംസാരിക്കുന്നു. ജെയിംസിന് തന്റെ തെറ്റുകൾ മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുമോ എന്നതാണ് സിനിമയുടെ പ്രധാന ക്ലൈമാക്സ്.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2016 ജനുവരി 15 നാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ.എസ് സജികുമാറും കൃഷ്ണൻ സേതുകുമാറും ചേർന്നാണ് ചിത്രം നിർമിച്ചത്. പൃഥ്വിരാജും വേദികയും മുൻപ് കാവിയ തലൈവൻ (2014) എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ജയിംസ് ആൻഡ് ആലീസിന്റെ ചിത്രീകരണ ലൊക്കേഷൻ കൊച്ചി, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളിലായാണ് നടന്നത്.[6][7]

ഗാനങ്ങൾ[തിരുത്തുക]

ജയിംസ് ആൻഡ് ആലിസിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് ഹരിനാരായണാണ്. മഴയേ മഴയേ, നെഞ്ചിൻ നോവിൽ, ഉടഞ്ഞുവോ എന്നിവയാണ് ഗാനങ്ങൾ. ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മഴയേ മഴയേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും അഭയ ഹിരൺമയിയുമാണ്.[8] നെഞ്ചിൻ നോവിൽ എന്ന ഗാനവും ഉടഞ്ഞുവോ എന്ന ഗാനവും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പാണ്.[9] മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ഗാനങ്ങൾ റിലീസ് ചെയ്തത്.[3]

അവാർഡുകൾ[തിരുത്തുക]

മികച്ച നടിക്ക് ഏഷ്യാവിഷൻ പുരസ്കാരം നേടി - വേദിക

ഏഷ്യാനെറ്റ് ഫിലിം ഹോണർ പ്രത്യേക ജൂറി പുരസ്കാരം - സിജൊയ് വർഗീസ്

മികച്ച നടിക്കുള്ള സിമാ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു - വേദിക
മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു - 2016 - വേദിക
മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു - 2016 - വേദിക 

അവലംബങ്ങൾ[തിരുത്തുക]

  1. "James And Alice Collection Report – 14 Days". onlookersmedia. 27 May 2016.
  2. മാത്യു, അനീഷ്. "'ജയിംസ് ആൻഡ് ആലീസ് ഒരു ടീനേജ് പ്രണയചിത്രമല്ല'". Mathrubhumi. ശേഖരിച്ചത് 2019-10-17.
  3. 3.0 3.1 "കൊതിപ്പിക്കുന്ന ലുക്കിൽ പൃഥ്വിരാജ്; ജയിംസ് ആന്റ് ആലീസ് ട്രെയ്‌ലർ കാണാം l KAIRALINEWSONLINE.COM |". www.kairalinewsonline.com. ശേഖരിച്ചത് 2019-10-17.
  4. http://www.ibtimes.co.in/prithviraj-vedhikas-james-alice-release-date-postponed-675909
  5. മാത്യു, അനീഷ്. "'ജയിംസ് ആൻഡ് ആലീസ് ഒരു ടീനേജ് പ്രണയചിത്രമല്ല'". Mathrubhumi. ശേഖരിച്ചത് 2019-10-17.
  6. "ജയിംസ് ആൻഡ് ആലീസ് ലൊക്കേഷൻ വിഡിയോ". ManoramaOnline. ശേഖരിച്ചത് 2019-10-17.
  7. "ജയിംസ് ആൻഡ് ആലീസ്". Deshabhimani. ശേഖരിച്ചത് 2019-10-17.
  8. "പോണി ടെയിൽ ഹെയർസ്‌റ്റൈലിൽ പൃഥ്വി: ജയിംസ് ആൻഡ് ആലിസിലെ ആദ്യ വീഡിയോ ഗാനം". Mathrubhumi. ശേഖരിച്ചത് 2019-10-17.
  9. "നെഞ്ചിൻ നോവിൽ - Nenjin novil | M3DB.COM". m3db.com. ശേഖരിച്ചത് 2019-10-17.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയിംസ്_ആൻഡ്_ആലീസ്&oldid=3257085" എന്ന താളിൽനിന്ന് ശേഖരിച്ചത്