ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ജൂ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ജു പിള്ള
ജനനം
മഞ്ജു പിള്ള

(1978-11-17) 17 നവംബർ 1978  (46 വയസ്സ്)
തൊഴിൽസിനിമ-സീരിയൽ നടി
കുട്ടികൾദയ

ഒരു മലയാള സിനിമ-സീരിയൽ അഭിനേത്രിയാണ് മഞ്ജൂ പിള്ള(ഇംഗ്ലീഷ്:  Manju Pillai)..[1]

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരത്താണ് സ്വദേശം. എസ്.പി. പിള്ളയുടെ പേരമകളായി ജനിച്ചു. മാർ ഇവാനിയോസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠ്ഹനം പൂർത്തിയാക്കി മലയാളം സിനിമാ സീരിയൽ നടൻ മുകുന്ദൻ മേനോനെ 2000 ഡിസംബർ 23 നു വിവാഹം ചെയ്തു. ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. പിന്നീട് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു 2024 ൽ വിവാഹ മോചനത്തിൽ കലാശിച്ചു . ഈ ബന്ധത്തിൽ ദയ എന്ന മകൾ പിറന്നു.[2] സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിലും മത്സരങ്ങളിലും മഞ്ജു പങ്കെടുത്തിട്ടുണ്ട്. അങ്ങനെ പ്രശസ്ത നാടക കർത്താവായ സൂര്യ കൃഷ്ണമൂർത്തിയുടെ സ്ത്രീ പർവം എന്ന നാടകത്തിൽ അഭിനയിക്കാൻ 10 ൽ പഠിക്കുന്ന സമയത്ത് മഞ്ജുവിനു കഴിഞ്ഞു.

ചലച്ചിത്രരേഖ

[തിരുത്തുക]

സത്യവും മിഥ്യയും എന്ന സീരിയലിൽ ആദ്യമായീ അഭിനയിച്ചു. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.

കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.

സിനിമാരംഗത്ത്
സിനിമ വർഷം കഥാപാത്രത്തിന്റെ പേര്
സ്വർഗം 2024 ആനിയമ്മ
ഫാലിമി 2024 രമ ചന്ദ്രൻ
ഒരു അന്വേഷണത്തിന്റെ തുടക്കം 2024
മലയാളി ഫ്രം ഇന്ത്യ 2024 സുമ
വിവേകാനന്ദൻ വൈറലാണ് 2024 അമ്മിണി
ഗർർ 2023 ഫൗസിയ ഫാത്തിമ
ഓ മൈ ഡാർലിങ് 2023 മെറിറ്റ
ഹെഡ്മാസ്റ്റർ 2022 മീനാക്ഷിയമ്മ
ജയ ജയ ജയ ജയ്ഹ്‌ 2022 ജഡ്ജ്
ദി ടീച്ചർ 2022 കല്യാണി
കോളാമ്പി 2021 വക്കീൽ
ഹോം 2021 കുട്ടിയമ്മ
നിത്യഹരിത നായകൻ 2018 ഓമന
ഓട്ടോറിക്ഷ 2018 ഹെർസെല്ഫ്
ജെയിംസ് ആൻഡ് ആലിസ് 2016 അഡ്വക്കേറ്റ് രോഹിണി
അമ്മയ്ക്കൊരു താരാട്ട് 2015 സുദർശനന്റെ ഭാര്യ
ലവ് 24X7 2015 ജെസ്സിക്ക മോസസ്
കളിയച്ഛൻ 2012 കുഞ്ഞിരാമന്റെ അമ്മ
കടൽ കടന്നൊരു മാത്തു കുട്ടി 2013 ഹെർസെല്ഫ്
തേജാഭായി ആന്റ് ഫാമിലി 2011 രതി
മന്മദൻ അമ്പ് (തമിഴ്) 2010 മഞ്ജൂ കുറുപ്പ്
രാമാനം 2009 കടശി പാത്തു
രാക്കിളി പാട്ട് 2007 പോലീസ് കോൺസ്റ്റബിൾ
നാല്‌ പെണ്ണുങ്ങൾ 2007 ചിന്നു അമ്മ
രാവണപ്രഭു 2001 ‌കുമുദം
Snegitheye (തമിഴ്) 2000 ‌പോലീസ് കോൺസ്റ്റബിൾ
സ്വയംവരപ്പന്തൽ 2000 സീമ
വിനയപൂർവ്വം വിദ്യാധരൻ 2000 റെക്സി
മിസ്റ്റർ ബട്ട്ലർ 2000 ‌ആനന്ദം
ഞങ്ങൾ സന്തുഷ്ടരാണ് 1999 ‌കാമാഷി
ആയുഷ്മൻ ഭവ 1998 ‌ഗംഗാവതി
ഗുരുശിഷ്യൻ 1997 ‌സരസു
രാജതന്ത്രം 1997 ‌ശാരി
കാറ്റത്തൊരു പെൺപൂവ് 1997 ‌ലീല
ഇരട്ടക്കുട്ടികളുടെ അച്ഛൻ 1997 ‌ഇന്ദിര
ജനാധിപത്യം 1997 ‌മിസ്സിസ് തിരുമുല്പാട്
എസ്ക്യൂസ് മീ ഏതു കോളേജിലാ 1996 ‌ഗായത്രി
കാതിൽ ഒരു കിന്നാരം 1995 ‌ഉഷ
മഴയെത്തും മുൻപേ 1995 ‌അഞ്ജന
ഗലിലിയോ 1994
ഗോളന്തരവാർത്ത 1993 ‌ലേഖയുടെ അയൽവാസി
ശബരിമലയിൽ തങ്ക സൂര്യോദയം 1992 ‌ചന്ദ്രൻ പിള്ളയുടെ മകൾ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2000-2001 ൽ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. വി.എൻ. മോഹന്ദാസിന്റെ ദേവരഞ്ജിനി എന്ന സീരിയലിലേയും വേണു നായരുടെ സേതുവിന്റെ കഥകൾ എന്നതിലേയും അഭിനയത്തിനായിരുന്നു പുരസ്കാരം.
  • 2002-2003 -ൽ അലി അക്ബർ ന്റെ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്സ് അവാർഡ് നേടാനായി

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-18. Retrieved 2016-06-06.
  2. http://www.mangalam.com/mangalam-varika/67601

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഞ്ജൂ_പിള്ള&oldid=4501610" എന്ന താളിൽനിന്ന് ശേഖരിച്ചത്