പാർവ്വതി നായർ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാർ‌വ്വതി നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി നായർ (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി നായർ (വിവക്ഷകൾ)
പാർവ്വതി നായർ
Parvathy Nair SIIMA.jpg
പാർവ്വതി നായർ 2015 ൽ നടന്ന 4 മത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് നിശയിൽ
ജനനം അബുദാബി, United Arab Emirates
ദേശീയത ഇന്ത്യൻ
വിദ്യാഭ്യാസം ബാച്ചിലർ ഓഫ് ടെക്നോളജി
പഠിച്ച സ്ഥാപനങ്ങൾ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കർണാടക
തൊഴിൽ നടി, model
സജീവം 2013–ഇപ്പോൾ വരെ

പാർവ്വതി നായർ (പാർവതി വേണുഗോപാൽ നായർ) ദക്ഷിണേന്ത്യൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മോഡലും നടിയുമാണ്. അബുദാബിയിലെ ഒരു മലയാളി കുടുംബത്തിൽ ആണ്, പാർവതി ജനിച്ചത്. സിനിമയിൽ ഒരു നടിയാകുന്നതിന് മുമ്പ്  മോഡലിങ്ങിൽ സജീവമായിരുന്നു പാർവതി. മോഡലിംഗ് ജീവിതകാലത്ത് നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു. 2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി[1].

മോഡലിങ്ങിനൊപ്പം, 2012 ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പോപ്പിൻസിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം നാല് ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളിൽ നിരവധി ചലച്ചിത്രങ്ങൾ അഭിനയിച്ചു.

ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

പാർവ്വതി നായർ യു.എ.ഇ.യിലെ അബുദാബിയിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ചു. പാർവ്വതികി ഒരു സഹോദരൻ ഉണ്ട്, ശങ്കർ. അബുദാബിയിലുള്ള ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ, ലോകത്തിലെ ഏറ്റവും നീണ്ട പെയിന്റിംഗ് നടത്തിയ ടീമിന്റെ ഭാഗമായി ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തിലെ സെന്റ് തോമസ് സെൻട്രൽ വിദ്യാലയത്തിൽ ആയിരുന്നു സീനിയർ സെക്കൻഡറി വിദ്യാഭ്യാസം[2]. സോഫ്റ്റ്വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യാൻ പ്രതീക്ഷിച്ചുകൊണ്ട്, കർണാടകയിലെ മണിപ്പാലിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗിൽ ബിരുദം നേടി.

മോഡലിങ് രംഗം[തിരുത്തുക]

മോഡലിങ്ങിൽ സജീവമായിരുന്നു പാർവതി. മോഡലിംഗ് ജീവിതകാലത്ത് 2009 ൽ 'മിസ്സ്. കർണ്ണാടക' ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി. അങ്ങനെ മൈസൂർ സന്ധൽ സോപ്പിന് വേണ്ടി ബ്രാംഡ് അംബാസഡറായി[1]. 2010 ൽ 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനം കരസ്ഥമാക്കി. അതിനുശേഷം അനേകം ടെലിവിഷൻ പരസ്യങ്ങൾളിൽ സജീവമായി. ആങ്കർ, ഏഷ്യൻ പെയിന്റ്സ്, മലബാർ ഗോൾഡ്, മസാ പ്രസ്റ്റീജ്, റിലയൻസ്, ടാറ്റ ഡയമണ്ട്സ് എന്നീ കമ്പനികളുടെ പരസ്യങ്ങൾളിൽ മോഡലായി.

ചലച്ചിത്രരംഗം[തിരുത്തുക]

ഒരു മോഡലായി ജോലി ചെയ്യുമ്പോൾ, പാർവ്വതി ഷോർട്ട് ഫിലിമുകൾ, സംഗീത വീഡിയോകൾ, ഡോക്യുമെന്ററികൾ തുടങ്ങി തുടങ്ങിയവയിൽ അഭിനയിച്ചിരുന്നു[1]. 2011 ൽ സംവിധായകൻ വി കെ. പ്രകാശ്, പാർവ്വതികി ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ ഒരു റോൾ വാഗ്ദാനം ചെയ്തു. എന്നാൽ സിനിമകളിൽ അഭിനയിക്കണോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ പാർവതി ആ റോൾ നിരസിച്ചു.

2012 ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമായ പോപ്പിൻസിൽ നടിയായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം പരമ്പരാഗത മണവാട്ടായി ആയി യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചു[3]. 2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ എന്ന കന്നഡ ചിത്രത്തിൽ പാർവ്വതി കന്നഡ ചിത്രങ്ങളിളും അഭിനയം കുറിച്ചു. ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിയുടെ പേറ്റന്റ് അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന, ടെലിവിഷൻ പത്രപ്രവർത്തകയുടെ റോളിൽ പാർവ്വതി തിളങ്ങി[4]. വിമർശക ശ്രദ്ധ പിടിച്ചു വാങ്ങിയാ ഈ ചിത്രം ബോക്സ് ഓഫീസിൽ നല്ല വരുമാനം നേടി [5][6]. ഈ ചിത്രത്തിലൂടെ കന്നട ചിത്രങ്ങളിൽ ഏറ്റവും മികച്ച നവാഗത നടിയായി അവാർഡിന് അർഹയായി.

പാർവ്വതി നായർ ഇന്ത്യൻ അഫയേഴ്സ് "2017 ലെ മോസ്റ്റ് പ്രോമിസിംഗ് നായിക" അവാർഡ് സ്വീകരിക്കുന്നു[7]

സിനിമകളിൽ നിന്ന് പുറമേ, 2013 ൽ അമൃത ടെലിവിഷനിൽ നടന്ന ആദ്യ മോഡലിംഗ് അടിസ്ഥാനമാക്കിയുള്ള മലയാളം റിയാലിറ്റി ഷോ, സൂപ്പർ മോഡേഴ്സിൽ ജഡ്ജിയായി. കൂടാതെ 2013 ൽ വിനീത് ശ്രീനിവാസന്റെ അറിയാതെ നിനയാതെ എന്ന സംഗീത ആൽബത്തിൽ അഭിനയിച്ചു[8].

2016 ൽ നടന്ന ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗ് സമയത്ത് കർണാടക ബുൾഡോസർ ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു പാർവ്വതി. ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള സംഘത്തിന്റെ ക്രിക്കറ്റ് ലീഗിൽ പങ്കെടുത്തു.

ചിത്രങ്ങൾ[തിരുത്തുക]

ചലച്ചിത്രം വർഷം കഥാപാത്രം ഭാഷ Notes Ref.
പോപ്പിൻസ് 2012 ജൂലി മലയാളം
യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് 2012 മീനാക്ഷി മലയാളം
നി കൊ ഞാ ചാ 2013 സാനിയ മലയാളം [9]
Story Kathe 2013 പല്ലവി കന്നഡ SIIMA Award for Best Female Debutant [10]
ഡി കമ്പനി 2013 ലോറ മലയാളം Segment: Gangs of Vadakumnathan [9]
യെന്നൈ അറിന്താൽ 2015 എലിസബത്ത് തമിഴ്
ഉത്തമ വില്ലൻ 2015 ഇന്ദിര തമിഴ് [11]
വാസ്കൊടിഗാമ 2015 ശാന്തി കന്നഡ [12]
ജെയിംസ് & ആലീസ് 2016 നന്ദിനി മലയാളം [13]
കൊടിത്ത ഇഡങ്ങലൈ നിരുപഗ 2017 മോഹിനി തമിഴ് [14]
എൻകിറ്റ മൊത്തത 2017 ജയന്തി തമിഴ് [15]
ഓവർടേക്ക് 2017 രാധിക മലയാളം [16]
നിമിർ 2018 സ്‌നേഹഭാഗ്യ വൽലി തമിഴ് [17]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Parvathy Nair: Catwalking to tinseltown - Times of India". ദി ടൈംസ് ഓഫ് ഇന്ത്യ. 6 August 2011. Retrieved 11 January 2016. 
  2. https://www.filmibeat.com/celebs/parvathy-nair/biography.html
  3. "പാർവതി നായർ അഭിമുഖം". ദി ടൈംസ് ഓഫ് ഇന്ത്യ. 6 August 2011. Retrieved 07 March 2018.  Check date values in: |access-date= (help)
  4. "സ്റ്റോറി കത്തെ മൂവി റിവ്യൂ". ടൈംസ് ഓഫ് ഇന്ത്യ. 
  5. "'It's your work that speaks '". Deccan Herald.
  6. "പാർവ്വതി നായർ കന്നഡ സിനിമകൾ തിരക്കിലാണ്". Sify.com. Retrieved 07 March 2018.  Check date values in: |accessdate= (help)
  7. "Vivacious & Emerging Actress Parvathy Nair crowned the prestigious Indian Affairs Most Promising Actress 2017 at ILC Power Brand Award 2017 - Breakfast News TV". breakfastnews.tv (ഇംഗ്ലീഷ് ഭാഷയിൽ). Retrieved 2017-09-10. 
  8. "പാർവ്വതി നായർ". Filmibeat. 
  9. 9.0 9.1 "I contemplated going in for a name change: Parvathy Nair". The Times of India. Retrieved 10 January 2016. 
  10. "Parvathy Nair praises Ajith's fans". The Times of India. Retrieved 10 January 2016. 
  11. "I contemplated going in for a name change during the shoot of Uttama Villain: Parvathy Nair". The Times of India. Retrieved 10 January 2016. 
  12. "Movie review 'Vascodigama': 'Marking' a difference". Deccan Chronicle. Retrieved 10 January 2016. 
  13. "Parvathy Nair is a tomboy in her next - Times of India". The Times of India. 18 November 2015. Retrieved 11 January 2016. 
  14. http://www.ibtimes.co.in/koditta-idangalai-nirappuga-kin-movie-review-live-audience-response-712142
  15. "Parvathy Nair bags a big Tamil film - Times of India". The Times of India. 4 June 2015. Retrieved 11 January 2016. 
  16. http://www.deccanchronicle.com/150903/entertainment-mollywood/article/i-am-ready-more-action-parvathy-nair
  17. "parvathii nair on Nimir". 

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാർവ്വതി_നായർ_(നടി)&oldid=2787153" എന്ന താളിൽനിന്നു ശേഖരിച്ചത്