ഛിന്നമസ്താ
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഛിന്നമസ്താ | |
---|---|
ഛിന്നമസ്താ ദേവിയുടെ ഒരു കാംഗ്രാ ചിത്രം (c. 1800 CE) | |
Devanagari | छिन्नमस्ता |
Affiliation | മഹാവിദ്യ, ദേവി |
Abode | ദഹനഭൂമി |
Planet | രാഹു |
Mantra | ശ്രീം ഹ്രീം ക്ലീം ഐം വജ്രവൈരോചനിയെ ഹും ഹും ഫട് സ്വാഹ |
Weapon | വാൾ –ഖഡ്ഗം |
Consort | Shiva as Kabandha |
Part of a series on |
Shaktism |
---|
![]() |
Schools |
Festivals and temples |
![]() |
ഹൈന്ദവ വിശ്വാസപ്രകാരം പത്ത് മഹാവിദ്യകളിൽ ഒന്നായ ദേവീ സങ്കല്പമാണ് ഛിന്നമസ്താ. ഛിന്നമസ്തിക, പ്രചണ്ഡ ചണ്ഡിക എന്നീ നാമങ്ങളിലും ഈ ദേവി അറിയപ്പെടുന്നു. മസ്തകം അഥവാ ശിരസ്സ് ഛിന്നമാക്കപ്പെട്ടത് എന്നാണ് ഛിന്നമസ്തയുടെ അർഥം. തന്ത്രശാസ്ത്രത്തിൽ പ്രാധാന്യമുള്ള ഒരു ദേവിയാണ് ഛിന്നമസ്താ. ശിരസ്സ് സ്വയം ഛേദിച്ച രൂപത്തിലാണ് ഛിന്നമസ്താ മാതയെ ചിത്രീകരിക്കാറുള്ളത്. തന്റെ ഇടത്തെ കയ്യിൽ ഛേദിച്ച ശിരസ്സും വലത്തെ കയ്യിൽ വാളും ഏന്തിയിരിക്കുന്നു. ദേവിയുടെ കാൽക്കൽ മൈഥുനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികളെയും ചിത്രീകരിക്കുന്നു. ഛേദിച്ചകഴുത്തിൽനിന്നും മൂന്ന് രകതധാരകൾ പ്രവഹിക്കുന്നതായി കാണം. വയിൽ രണ്ട് രക്തധാരകൾ സമീപത്തുള്ള രണ്ട് സ്ത്രീകളും മൂന്നാമത്തെത് ദേവിയുടെ മസ്തകവും പാനം ചെയ്യുന്നതാണ് ഛിന്നമസ്താ ദേവിയുടെ രൂപം.