Jump to content

കോർട്ട്നി ലവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോർട്ട്നി ലവ്
കോർട്ട്നി ലവിന്റെ പ്രൊഫൈൽ ഫോട്ടോ
Love at the 2014 Life Ball
ജനനം
കോർട്ട്നി മിഷേൽ ഹാരിസൺ

(1964-07-09) ജൂലൈ 9, 1964  (60 വയസ്സ്)
സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, യു.എസ്.
തൊഴിൽ
  • Singer
  • musician
  • actress
സജീവ കാലം1981–present
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്[1]
ജീവിതപങ്കാളി(കൾ)
കുട്ടികൾഫ്രാൻസെസ് ബീൻ കോബെയ്ൻ
ബന്ധുക്കൾ
Musical career
ഉത്ഭവംPortland, Oregon, U.S.
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • keyboards
ലേബലുകൾ
ഒപ്പ്
Signature of "Courtney Love", with a heart drawn on the end

ഒരു അമേരിക്കൻ ഗായിക, ഗാനരചയിതാവ്, നടി, വിഷ്വൽ ആർട്ടിസ്റ്റ് എന്നിവയാണ് കോർട്ട്നി മിഷേൽ ലവ് (née Harrison; ജനനം ജൂലൈ 9, 1964).1990 കളിലെ പങ്ക്, ഗ്രുഞ്ച് തുടങ്ങിയ റോക്ക് കലാരൂപത്തിൽ ശ്രദ്ധേയമായ ഒരു ചിത്രം അവതരിപ്പിച്ചുകൊണ്ട് ലൗവിന്റെ ജീവിതം സംഗീതലോകത്ത് നാലു പതിറ്റാണ്ട് നീണ്ടു. അവൾ 1989-ൽ രൂപീകരിച്ച അൾട്ടർണേറ്റീവ് റോക്ക് ബാൻഡ് ആയ ഹോൾ ബാൻഡിലൂടെ ലീഡ് വോക്കലിസ്റ്റ് ആയി ഉയർന്നു. അവളുടെ തടസ്സമില്ലാത്ത തത്സമയ പ്രകടനങ്ങളും നേർക്കുനേർ ഗാനങ്ങളോടും പൊതു ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നിർവാണ ബാൻഡുടമയായ കർട്ട് കോബൈനുമായുള്ള വിവാഹത്തെതുടർന്ന് വളരെ പ്രസിദ്ധമായ വ്യക്തിഗത ജീവിതവും നയിച്ചു.

സാൻ ഫ്രാൻസിസ്കോയിൽ പ്രദേശിക സംസ്കാരത്തിന് എതിരായ മാതാപിതാക്കൾക്ക് ജനിച്ച ലവിന് സഞ്ചാരപ്രകൃതമായ കുട്ടിക്കാലം ആയിരുന്നെങ്കിലും പ്രാഥമികമായി പോർട്ട്ലാൻഡ്, ഓറിഗോൺ എന്നിവിടങ്ങളിലാണ് വളർന്നത്. ചെറുപ്പകാലം മുതൽക്കേ ലവ് ഒരു സംഘം ഇടക്കാലബാൻഡുകളിൽ സംഗീതം അവതരിപ്പിച്ചിരുന്നു. പ്രാദേശിക പങ്ക് രംഗത്ത് സജീവമായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സിൽ തിരിച്ചെത്തുന്നതിന് മുമ്പ് ഡബ്ലിനിലും ലിവർപൂളിലുമായി വിദേശത്ത് ഒരു വർഷം ചെലവഴിച്ചു. 1986-ൽ അലക്സ് കോക്സ് ഫിലിംസ് ആയ സിഡ് ആൻഡ് നാൻസി (1986), സ്ട്രെയിറ്റ് ടു ഹെൽ (1987) എന്നിവയിലും അഭിനയിച്ചു. അവർ ലോസ് ആഞ്ചലസിൽ ഹോൾ രൂപീകരിക്കുകയും കിം ഗോർഡൻ നിർമ്മിച്ച് 1991-ൽ പുറത്തിറക്കിയ ആദ്യത്തെ ആൽബത്തിൻറെ ഗ്രൂപ്പുകൾ റോക്ക് പ്രെസ്സീൻറെ ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഹോളിന്റെ രണ്ടാമത്തെ ആൽബം, ലൈവ് ത്രൂ ദിസ് (1994), നിർണായക അംഗീകാരം ലഭിക്കുകയും മൾട്ടി പ്ലാറ്റിനം വില്പനയും ലഭിച്ചു. 1995-ൽ ലവ് അഭിനയത്തിലേയ്ക്ക് മടങ്ങുകയും മിലോസ് ഫോർമന്റെ "ദി പീപ്പിൾ vs. ദി ലാറി ഫ്ളിന്റ്" (1996) എന്ന ചിത്രത്തിൽ അവർ മുഖ്യ നടി ആയി ഉയർത്തപ്പെടുകയും ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. തുടർന്നുള്ള വർഷം, ഹോളിന്റെ മൂന്നാമത്തെ ആൽബം സെലിബ്രിറ്റി സ്കിൻ (1998) മൂന്നു ഗ്രാമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

2004-ൽ അമേരിക്കാസ് സ്വീറ്റ്ഹാർട്ട് എന്ന സോളോ ആൽബം പുറത്തിറങ്ങുന്നതിനുമുമ്പ് മാൻ ഓൺ ദി മൂൺ (1999), ട്രാപ്ഡ് (2002) തുടങ്ങിയ വലിയ ബഡ്ജറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് 2000-ത്തിന്റെ ആരംഭത്തിൽ ഒരു നടിയായി തുടർന്നു. ലൗവിന്റെ നിയമപരമായ പ്രശ്നങ്ങൾക്കും മയക്കുമരുന്ന് അടിമത്തത്തിനും ചുറ്റുമുള്ള പ്രചാരണം അടുത്ത വർഷങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു, അത് 2005-ൽ മറ്റൊരു സോളോ ആൽബം രചിക്കുമ്പോൾ തന്നെ നിർബന്ധിത ലോക്ഡൗണിന്റെ പുനരധിവാസം അനുഷ്ഠിച്ചു.2010- ൽ നോബഡീസ് ഡാട്ടർ ഒരു ഹോൾ ആൽബമായി റിലീസ് ചെയ്തെങ്കിലും മുമ്പത്തെപ്പോലെ ഭംഗിയായില്ല. 2014-നും 2015-നും ഇടയിൽ ലവ് രണ്ട് സോംളോകൾ പുറത്തിറക്കി, സൺസ് ഓഫ് അനാർകി, സാമ്രാജ്യം തുടങ്ങിയ നെറ്റ്വർക്ക് സീരിയലിൽ അഭിനയിച്ചു.

എഴുത്തുകാരിയെന്ന നിലയിൽ ലവ് സജീവമായിരുന്നു; 2004-നും 2006-നുമിടയിൽ മാംഗ, പ്രിൻസെസ് ഐ എന്നിവയുടെ മൂന്നു വാല്യങ്ങൾ സഹ-എഴുത്തികാരിയായി സൃഷ്ടിക്കുകയും എഴുതുകയും ചെയ്തു. ഡേർട്ടി ബ്ലാൻഡ്: ദ ഡയറി ഓഫ് കോർട്ടണി ലവ് (2006) എന്നൊരു ഓർമ്മക്കുറിപ്പ് എഴുതി. 2012-ൽ, മിക്സഡ് മീഡിയ വിഷ്വൽ ആർട്ടിന്റെ ആൻറ് ഷീ ഈസ് നോട്ട് പ്രെറ്റി ആദ്യാവതരണം ആയി പ്രദർശിപ്പിച്ചു.

ജീവചരിത്രം

[തിരുത്തുക]

1964-1981: ബാല്യവും വിദ്യാഭ്യാസവും

[തിരുത്തുക]

1964 ജൂലൈ 9 ന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ[2] സെയിൻറ് ഫ്രാൻസിസ് മെമ്മോറിയൽ ഹോസ്പിറ്റലിൽ സൈക്കോതെറാപ്പിസ്റ്റ് ലിൻഡ കരോളിൻറെയും ഗ്രേറ്റ്ഫുൾ ഡെഡിൻറെ[3][4] ഒരു പ്രസാധകനും റോഡ് മാനേജറുമായ ഹാങ്ക് ഹാരിസൻറെയും ആദ്യകുട്ടിയായി കോർട്ട്നി ലവ് ജനിച്ചു.[a]ലവ്സിന്റെ ഗോഡ്ഫാദർ ഗ്രേറ്റ്ഫുൾ ഡെഡ് ബാസിസ്ററ് സ്ഥാപകൻ ഫിൽ ലഷ് ആണ്[6][7]സാൻ ഫ്രാൻസിസ്കോയിലെ ഒരു പ്രമുഖ ഇറ്റാലിയൻ-കത്തോലിക്കാ കുടുംബത്തിൽ ജനിച്ചതും വളർന്നതുമായ അവരുടെ അമ്മ [8] പിന്നീട് നോവലിസ്റ്റ് പോള ഫോക്‌സിന്റെ ജീവശാസ്ത്രപരമായ മകളാണെന്ന് വെളിപ്പെട്ടു. [9][10] ലവിന്റെ അമ്മയുടെ മുത്തശ്ശി തിരക്കഥാകൃത്ത് എൽസി ഫോക്സ് ആണ്.[11] ലവ് പറയുന്നതനുസരിച്ച്, പമേല മൂർ 1956-ൽ പുറത്തിറക്കിയ നോവൽ ചോക്ലേറ്റ്സ് ഫോർ ബ്രേക്ക്ഫാസ്റ്റിലെ നായകനായ കോർട്ട്നി ഫാരെലിന്റെ പേരിലാണ് അവർ അറിയപ്പെടുന്നത്. [12]അവർ ക്യൂബൻ, ഇംഗ്ലീഷ്, ജർമ്മൻ, ഐറിഷ്, വെൽഷ് വംശജയാണ്.[13]ലവ് കത്തോലിക്കയായി വളർന്നു.[14]

"There were hairy, wangly-ass hippies running around [our house] naked [doing] Gestalt therapy. My mom was also adamant about a gender-free household: no dresses, no patent leather shoes, no canopy beds, nothing."

–Love on her childhood[15]

ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ളപ്പോൾ കോർട്ട്നിക്ക് പിതാവ് എൽഎസ്ഡി തീറ്റിച്ചു എന്ന അമ്മയുടെ ആരോപണത്തെ തുടർന്ന് 1969-ൽ മാതാപിതാക്കളുടെ വിവാഹമോചനം വരെ സാൻ ഫ്രാൻസിസ്കോയിലെ ഹൈറ്റ്-ആഷ്ബറി ജില്ലയിലാണ് ലവ് അവരുടെ ആദ്യകാലം ചെലവഴിച്ചത്.[16][17]പിതാവ് അവകാശവാദം നിഷേധിച്ചുവെങ്കിലും ലവിന്റെ മുഴുവൻ കസ്റ്റഡി അമ്മയ്ക്കും നൽകി.[18]1970-ൽ കരോൾ ലൗവിനൊപ്പം ഒറിഗോണിലെ മാർക്കോളയിലെ ഗ്രാമീണ സമൂഹത്തിലേക്ക് താമസം മാറ്റി. അവിടെ അവർ മൊഹാവ് നദിക്കരയിൽ താമസിച്ചു. [19] അവർ ആ സമയത്ത് ഒറിഗൺ സർവകലാശാലയിൽ സൈക്കോളജി ബിരുദം പൂർത്തിയാക്കി.[20]അവിടെ വച്ച്, അവരുടെ രണ്ടാനച്ഛനായ ഫ്രാങ്ക് റോഡ്രിഗസിനെ ലവ് സ്വീകരിച്ചു.[19]അദ്ദേഹത്തിനും അമ്മയ്ക്കും രണ്ട് പെൺമക്കളും ഒരു മകനുമുണ്ടായിരുന്നു. ലവിന് പത്ത് വയസ്സുള്ളപ്പോൾ ഹൃദയവൈകല്യത്തെത്തുടർന്ന് മകൻ മരിച്ചു. പിന്നീട് അവർ ഒരു ആൺകുട്ടിയെ ദത്തെടുത്തു.[21]ലവ് യൂജീനിലെ ഒരു മോണ്ടിസോറി സ്കൂളിൽ ചേർന്നു, അവിടെ അവൾ അക്കാദമികമായി കഷ്ടപ്പെട്ടു. സുഹൃത്തുക്കളെ ലഭിക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നു.[22][23]ഒൻപതാം വയസ്സിൽ ഒരു മനഃശാസ്ത്രജ്ഞൻ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി കുറിച്ചു.[15][22][24]

ബിബ്ലിയോഗ്രഫി'

[തിരുത്തുക]
  • Levy, Stu; Love, Courtney (2004). Princess Ai: Destitution. Vol. 1. Tokyopop [Japan: Shinshokan]. ISBN 978-1-59182-669-9.
  • Levy, Stu; Love, Courtney (2005). Princess Ai: Lumination. Vol. 2. Tokyopop [Japan: Shinshokan]. ISBN 978-1-59182-670-5.
  • Levy, Stu; Love, Courtney (2006). Princess Ai: Evolution. Vol. 3. Tokyopop [Japan: Shinshokan]. ISBN 978-1-59182-671-2.
  • Love, Courtney (2006). Dirty Blonde: The Diaries of Courtney Love. Faber & Faber. ISBN 978-0-86547-959-3.
  1. Some publications have noted that Love was born Love Michelle Harrison, ostensibly based on claims Love made early in her career that she had been born with the first name Love. However, according to the California Birth Index, she was born Courtney Michelle Harrison in San Francisco County.[5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Hole, Helen Hunt". Late Show with David Letterman. CBS Broadcasting. May 20, 1999.
  2. Carroll 2005, പുറം. 144.
  3. Behind the Music 2010, event occurs at 4:30.
  4. Hunter & Segalstad 2009, പുറം. 197.
  5. "Courtney M. Harrison, Born 07/09/1964 in San Francisco County, California". California Birth Index. California Office of Health Information and Research. Archived from the original on ജൂലൈ 8, 2013. Retrieved ജൂലൈ 8, 2013.
  6. Buckley & Edroso 2003, പുറം. 499.
  7. Rocco & Rocco 1999, പുറം. 224.
  8. Carroll 2005, പുറങ്ങൾ. 19–21.
  9. Freeman, Nate (April 16, 2013). "Courtney Loveless: Family Tree Remains Mystery as Feud with Grandma Sizzles". The New York Observer. New York. Archived from the original on July 16, 2015.
  10. Garratt, Sheryl (April 1, 2010). "Courtney Love: damage limitation". The Telegraph. London. Archived from the original on November 18, 2015.
  11. Entertainment Weekly Staff (March 22, 2002). "Love is a Battlefield". Entertainment Weekly. New York. Archived from the original on November 19, 2015.
  12. Matheson, Whitney (June 26, 2013). "I love this book: 'Chocolates for Breakfast'". USA Today. Archived from the original on December 18, 2013.
  13. "Interview with Courtney Love". Conversations from the Edge with Carrie Fisher. Oxygen. March 3, 2002.
  14. Hilburn, Robert (April 10, 1994). "COVER STORY : The Trials of Love : Just when Courtney Love should be focusing on Hole and her career, she can't help worrying about her husband, Kurt Cobain". Los Angeles Times. Los Angeles, California. Archived from the original on 2020-03-24. Retrieved 2020-03-29.{{cite web}}: CS1 maint: bot: original URL status unknown (link)
  15. 15.0 15.1 Marks 1995, പുറം. 47.
  16. Jung 2010, പുറങ്ങൾ. 188–189.
  17. Ladd-Taylor & Umanski 1998, പുറം. 327.
  18. Selvin, Joel (May 11, 1995). "Courtney and Dad – No Love Lost / He downplays estrangement, she won't see him". San Francisco Chronicle. Archived from the original on August 18, 2015.
  19. 19.0 19.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; curse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  20. Brite 1998, പുറം. 24.
  21. Carroll 2005, പുറം. 230.
  22. 22.0 22.1 Brite 1998, പുറം. 25.
  23. "Courtney Love". E! True Hollywood Story. E!. October 5, 2003. നം. 2, പരമ്പരാകാലം 8.
  24. Carroll 2005, പുറം. 250.

ഉറവിടങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോർട്ട്നി_ലവ്&oldid=4099356" എന്ന താളിൽനിന്ന് ശേഖരിച്ചത്