കാളകൂടം
Jump to navigation
Jump to search
ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതത്തിനായി പാലാഴി കടഞ്ഞപ്പോൾ കിട്ടിയ അസംഖ്യം വസ്തുക്കളിൽ ഒന്നാണ് കാളകൂടം എന്ന അത്യുഗ്രവിഷം. ഇത് ഭൂമിയിൽ വീണാൽ ഭൂമി ചാമ്പലായിപ്പോകുമെന്നതുകൊണ്ട് ഭഗവാൻ പരമശിവൻ അത് കയ്യിൽ വാങ്ങി പാനം ചെയ്തു. വിവരമറിഞ്ഞ് പരിഭ്രമിച്ച് ശിവപത്നി പാർവതി ശിവന്റെ കണ്ഠം അമർത്തിപ്പിടിച്ചുവെന്നും അപ്പോൾ കാളകൂടം ശിവന്റെ വയറ്റിലേക്കിറങ്ങാതെ കണ്ഠത്തിലിരുന്ന് കട്ടപിടിച്ചുവെന്നും അങ്ങനെ ശിവന്റെ കഴുത്തിന് നീലനിറം വന്നു എന്നും കഥ. ശിവന് നീലകണ്ഠൻ എന്നും പേരുണ്ട്.