ഹെയ്ൻറിച്ച് ഹിംലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എച്ച്.എച്ച്. ഹിംലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെയ്ൻറിച്ച് ഹിംലർ


പദവിയിൽ
6 January 1929 – 29 April 1945
നേതാവ് Adolf Hitler
മുൻ‌ഗാമി Erhard Heiden
പിൻ‌ഗാമി Karl Hanke

Chief of German Police in the Reich Ministry of the Interior
പദവിയിൽ
17 June 1936 – 29 April 1945
നേതാവ് Adolf Hitler
മുൻ‌ഗാമി Office established
പിൻ‌ഗാമി Karl Hanke

പദവിയിൽ
7 October 1939 – 29 April 1945
നേതാവ് Adolf Hitler
മുൻ‌ഗാമി Office established
പിൻ‌ഗാമി Office abolished

പദവിയിൽ
4 June 1942 – 30 January 1943
മുൻ‌ഗാമി Reinhard Heydrich
പിൻ‌ഗാമി Ernst Kaltenbrunner

പദവിയിൽ
24 August 1943 – 29 April 1945
ചാൻസലർ Adolf Hitler
മുൻ‌ഗാമി Wilhelm Frick
പിൻ‌ഗാമി Wilhelm Stuckart
ജനനം 7 October 1900[1]
Munich, Kingdom of Bavaria, Germany
മരണം 1945 മേയ് 23(1945-05-23) (പ്രായം 44)
Lüneburg, Lower Saxony, Germany
പഠിച്ച സ്ഥാപനങ്ങൾ Technische Universität München
രാഷ്ട്രീയപ്പാർട്ടി
National Socialist German Workers' Party (NSDAP)
മതം Neo pagan[2][3]
ജീവിത പങ്കാളി(കൾ) Margarete Boden (വി. 1928) «start: (1928-07)»"Marriage: Margarete Boden to ഹെയ്ൻറിച്ച് ഹിംലർ" Location: (linkback://ml.wikipedia.org/wiki/%E0%B4%B9%E0%B5%86%E0%B4%AF%E0%B5%8D%E0%B5%BB%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%B9%E0%B4%BF%E0%B4%82%E0%B4%B2%E0%B5%BC)
കുട്ടി(കൾ)
  • Gudrun (born 8 August 1929 in Munich)
  • Helge (born 15 February 1942)
  • Nanette Dorothea (born 20 July 1944 at Berchtesgaden)
ബന്ധുക്കൾ
ഒപ്പ്
Himmler Signature 2.svg

നാസി പാർട്ടിയുടെ പ്രമുഖനേതാക്കളിൽ ഒരാളും, നാസിജർമനിയിലെ പ്രധാന സൈനികകമാൻഡർമാരിൽ ഒരാളുമായിരുന്നു ഹെയ്ൻറിച്ച് ഹിംലർ (Heinrich Luitpold Himmler) (German: [ˈhaɪnʁɪç ˈluˑɪtˌpɔlt ˈhɪmlɐ]  ( listen); 7 ഒക്ടോബർ 1900 – 23 മെയ് 1945) ഹിറ്റ്‌ലറുടെ അടുത്ത അനുയായിയായിയും നാസിനേതൃനിരയിലെ അതിശക്തന്മാരിൽ ഒരാളുമായിരുന്ന ഹിംലർ ഹോളോകാസ്റ്റ് നടപ്പാക്കിയതിന്റെ പ്രധാന ഉത്തരവാദികളിൽ ഒരാളാണ്. ജൂതന്മാരെ കൂട്ടക്കൊലചെയ്യാൻ ഹിറ്റ്‌ലറും മറ്റു നാസി നേതാക്കന്മാരും ചേർന്നുതയ്യാറാക്കിയ 'ഫൈനൽ സൊല്യൂഷൻ' എന്ന പദ്ധതിയുടെ ആവിഷ്കരണത്തിലും നടത്തിപ്പിലും വലിയ പങ്കുവഹിച്ചു. നാസികളുടെ സായുധസേനയായ എസ് എസ് രൂപികരിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും ഹിംലർ പ്രധാനിയായിരുന്നു. പെട്ടെന്നുതന്നെ അധികാരസോപാനങ്ങൾ ചവിട്ടിക്കയറിയ ഹിംലർ 1944 -ൽ കമാൻഡർ ഇൻ ചീഫ് വരെയായി. 1945 -ൽ സഖ്യകക്ഷികൾ പിടികൂടിയ യുദ്ധകുറ്റവാളികളിൽ ഹിംലറും ഉൾപ്പെട്ടു. പക്ഷേ ന്യൂറംബർഗ് വിചാരണ നേരിടുന്നതിനു മുന്നേ ഹിംലർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു റിസർവ് ബറ്റാലിയനിൽ ആയിരുന്ന ഹിംലർ കോളേജിൽ കാർഷികശാസ്ത്രമാണ് പഠിച്ചിരുന്നത്. 1923 -ൽ നാസിപ്പാർട്ടിയിൽ ചേർന്ന ഹിംലർ 1925 - എസ് എസ്സിലും ചേർന്നു. 1929 -ൽ എസ് എസ്സിന്റെ ചുമതലയേറ്റ ഹിംലർ അടുത്ത 16 വർഷം കൊണ്ട് കേവലം 290 ആൾക്കാർ മാത്രമുണ്ടായിരുന്ന എസ് എസ്സിനെ 10 ലക്ഷം അംഗങ്ങളുള്ള ഒരു വമ്പിച്ച അർദ്ധസൈനികവിഭാഗമാക്കി വളർത്തിയെടുത്തു. ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം ഹിംലറാണ് നാസി പീഡനകേന്ദ്രങ്ങൾ ഉണ്ടാക്കിയതും അവയെ നിയന്ത്രിച്ചിരുന്നതും. അപാരസംഘാടകശേഷിയുണ്ടായിരുന്ന ഇയാൾ നല്ല കഴിവുള്ള ഹെയ്‌ഡ്രിക്കിനെപ്പോലെയുള്ള കീഴ്‌ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിൽ മികവ് കാണിച്ചിരുന്നു. 1943 മുതൽ ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്നവയുടെയും, ഗെസ്റ്റപോയുടെ അടക്കം ജർമൻ പോലീസിന്റെയും ആഭ്യന്തരകാര്യങ്ങളുടെയും ചുമതല ഹിംലർക്ക് ആയിരുന്നു.

ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം ഹിംലറാണ് കൂട്ടക്കൊലസംഘങ്ങളെ രൂപീകരിച്ചതും കൂട്ടക്കൊലയ്ക്കുള്ള കേന്ദ്രങ്ങൾ ഉണ്ടാക്കിയതും. കൂട്ടക്കൊലയ്ക്കുള്ള കേന്ദ്രങ്ങളുടെ മേലധികാരി എന്ന നിലയിൽ ഹിംലർ 60 ലക്ഷത്തോളം ജൂതന്മാരെയും 2 മുതൽ 5 ലക്ഷം വരെ ജിപ്സികളെയും മറ്റുള്ളവരെയും കൊല്ലുവാൻ ഉത്തരവ് നൽകി. നാസികൾ ആകെ കൊന്ന ആൾക്കാരുടെ എണ്ണം ഏതാണ്ട് 110 ലക്ഷത്തിനും 140 ലക്ഷത്തിനും ഇടയ്ക്കാണ്. ഇവയിൽ മിക്കവരും പോളണ്ടിലെയോ സോവിയറ്റ് യൂണിയനിലെയോ പൗരന്മാരായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ ഹിറ്റ്‌ലർ റൈൻ നദിയുടെ വടക്കുള്ള ഭാഗങ്ങളിലെ സൈന്യത്തിന്റെ ചുമതൽ ഹിംലറെ ഏല്പിക്കുകയും പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനാൽ ഹിറ്റ്‌ലർ, ഹിംലറെ ഇവിടുത്തെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. യുദ്ധം തോൽക്കാൻ പോവുകയാണെന്നും മനസ്സിലാക്കിയ ഹിംലർ, ഹിറ്റ്‌ലറുടെ അനുമതിക്ക് കാക്കാതെ തന്നെ സഖ്യകക്ഷികളോട് സമാധാനചർച്ചകൾക്കുള്ള ശ്രമം തുടങ്ങി. ഇതറിഞ്ഞ ഹിറ്റ്‌ലർ, ഹിംലറെ എല്ലാ സ്ഥാനങ്ങാ]ളിൽ നിന്നും നീക്കം ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഒളിവിൽ പോകാൻ ശ്രമിച്ച ഹിംലർ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിൽ ആവുകയും ആരാണെന്ന് വെളിച്ചത്താവുകയും ചെയ്തു.1945 മെയ് 23 -ന് തടങ്കലിൽ ഉള്ളപ്പോൾത്തന്നെ ഹിംലർ ആത്മഹത്യ ചെയ്തു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെയ്ൻറിച്ച്_ഹിംലർ&oldid=2779148" എന്ന താളിൽനിന്നു ശേഖരിച്ചത്