ഊരായ്‌മ ക്ഷേത്ര ദേവസ്വങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാർഗ്ഗവക്ഷേത്രമെന്നു അറിയപ്പെട്ട പുരാതന ഭൂവിഭാഗത്തിൽ അസംഖ്യം ദേവസ്വങ്ങളും അതിൻറെ ക്ഷേത്രങ്ങളും അനുബന്ധമായ പല നിർമ്മിതികലും നിലനിൽക്കുന്നു.

ചരിത്രം[തിരുത്തുക]

സനാതന ധർമ്മവ്യവസ്ഥയിൽ ഊന്നൽ കൊടുത്തുകൊണ്ട്  ബ്രഹ്മാണ്ഡത്തിലെ സർവ്വ ചരാചരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുൾകൊണ്ട് അവയുടെ സ്വതന്ത്രമായ നിലനിൽപ്പു സാധ്യമാക്കുകയും ഈശ്വരനും പ്രകൃതിയും മനുഷ്യനും എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ആത്യന്തികമായി പരമമായ ഈശ്വര സാക്ഷാത്കാരത്തിലൂടെ മോക്ഷത്തിലേക്കു നയിക്കപ്പെടുക എന്നുമുള്ള ലക്‌ഷ്യത്തോടെയാണ്  ഹൈന്ദവ ആരാധനാ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുള്ളത്. പൗരാണികമായതും വേദതത്വങ്ങൾ അടിസ്ഥാനമാക്കിയതും ആയിട്ടുള്ള ആചാര - അനുഷ്‌ഠാനങ്ങളും ഈശ്വര ആരാധനാ പദ്ധതികളും തുടരുന്നതും അവ സംരക്ഷിക്കുന്നതും വഴി അതാതു സമൂഹത്തിനും സർവ്വ ചരാചരങ്ങൽക്കും സ്വച്ഛ്‌വും സമാധാന പൂർണ്ണവും സന്തോഷകരവുമായ ജീവിതം അനുഭവഭേദ്യമാകും. അത്തരത്തിലുള്ള ആചാരാനുഷ്‌ഠാന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെട്ട ദേവസ്വങ്ങൾ സ്ഥാപിച്ചത്.

ദേവസ്വം[തിരുത്തുക]

വൈദിക ക്ഷേത്ര ആരാധന പദ്ധതിയിൽ ദേവതയ്ക്കു മുന്നിൽ സമർപ്പിക്കപ്പെട്ട ഇളകുന്നതും ഇളകാത്തതുമായ എല്ലാ സ്വത്തുക്കളും ചേർത്ത് പൊതുവായി ഒരു ഉചിതമായ പേരു നൽകി ദേവസ്വം എന്നു പറയുന്നു.  ചുരുക്കി പറഞ്ഞാൽ ദേവൻറെ സ്വത്ത് എന്നും അർത്ഥമാക്കുന്നു.  

ഒരോ ദേവസ്വത്തിനും അതിൻറെ സുപ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കും. സാധാരണയായി കാണാറുള്ളവ താഴെ പറയുന്നവയാണ്:

ക്ഷേത്രം[തിരുത്തുക]

ദേവതയുടെ വാസസ്ഥലമാണ് ഒരു ക്ഷേത്രം.  ഭൂദാനം മുതൽ പ്രതിഷ്‌ഠിക്കുന്നതു വരെ പൂർണ്ണമായും വൈദിക താന്ത്രിക വാസ്തു പദ്ധതിയിൽ അധിഷ്ഠിതമായാണ് നടത്തുന്നത്. ഒരു ദേവസ്വത്തിനു കീഴിൽ ഒന്നിലധികം ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടാകാം.

ഊട്ടുപുര[തിരുത്തുക]

വിശക്കുന്നവർക്കു ഭക്ഷണം നൽകുന്ന പുണ്ണ്യപ്രവൃത്തി നിർവ്വഹിക്കുന്നതിനാണ് ഊട്ടുപുരകൾ ദേവസ്വം ഭൂമിയിൽ സ്ഥാപിച്ചും നടത്തിച്ചും വരുന്നത്.  മിക്കവാറും ദേവസ്വങ്ങളിൽ ഊട്ടുപുരകൾ നിലവിലുണ്ട്.

വേദ പാഠശാല[തിരുത്തുക]

ദേവസ്വത്തിനു കീഴിൽ വേദ അധ്യയനത്തിനായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വേദ പാഠശാലകൾ.

ഗോശാല[തിരുത്തുക]

ഗോക്കളെ ആരാധന ചെയ്യുന്നത് പുണ്യമായാണ് പുരാണങ്ങൾ ഉദ്‌ഘോഷിക്കുന്നത്.  ആയതിനാൽ ദേവസ്വത്തിനു കീഴിൽ ഗോശാലകൾ നടത്തി വരാറുണ്ട്.

ദേവസ്വം ഊരാളന്മാർ[തിരുത്തുക]

ഓരോ ദേവസ്വത്തിനോടും ചേർന്ന് ആ ദേവസ്വത്തിൻറെ ഊരാളൻ / ഊരാളന്മാരുടെ വാസസ്ഥലവും ഉണ്ടായിരിക്കും.  ആ ഊരാളൻ / ഊരാളന്മാർ ആണ് ആ ദേവസ്വത്തിൻറെ ഉടമസ്ഥരും നടത്തിപ്പുകാരും.  ക്ഷേത്ര സങ്കൽപ്പമനുസരിച്ച് ക്ഷേത്ര ഭരണം നടത്തുവാൻ അധികാരവും അവകാശവും കടമയുമുള്ളവരാണ് ഊരാളന്മാർ.

ദേവസ്വം ഭരണം[തിരുത്തുക]

ഊരായ്‌മ ദേവസ്വങ്ങളുടെ ഭരണം അവയുടെ ഊരാളന്മാരിൽ നിക്ഷിപ്തമാണ്.  ഊരായ്‌മ ക്ഷേത്രങ്ങൾ സ്വകാര്യ ക്ഷേത്രങ്ങൾ ആകുന്നു.  അതിനാൽ ക്ഷേത്ര ഭരണത്തിനുള്ള അധികാരം പാരമ്പര്യ പിന്തുടർച്ചാവകാശമനുസരിച്ച് യഥാവിധി ഊരാള കുടുംബാംഗങ്ങൾ നിർവ്വഹിക്കുന്നു.  മലബാറിലെ ക്ഷേത്രങ്ങൾ മിക്കവയും സ്വകാര്യ ഊരായ്‌മ ക്ഷേത്രങ്ങൾ ആകുന്നു.

പൊതു ക്ഷേത്രങ്ങൾ എന്നത് ക്ഷേത്ര സങ്കൽപ്പങ്ങളിൽ മൂർത്തി ഭാവങ്ങൾക്കും ക്ഷേത്ര അനുഷ്‌ഠാനങ്ങൾക്കുമനുസരിച്ച് പ്രത്യേകം സ്ഥാപിക്കപ്പെടുന്നവയാണ്. പൊതു ക്ഷേത്രങ്ങളുടെ ദേവസ്വങ്ങൾ ഭരണം നടത്തുവാനായി കേരള സർക്കാർ രൂപീകരിച്ചതാണ് മലബാർ ദേവസ്വം ബോർഡ് തിരുവിതാങ്കൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ് എന്നീ സ്ഥാപനങ്ങൾ .

കേരളത്തിലെ പ്രധാന ക്ഷേത്ര ദേവസ്വങ്ങൾ[തിരുത്തുക]

ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ പതിനായിരത്തോളം ക്ഷേത്ര ദേവസ്വങ്ങൾ  പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുള്ളവയോ അല്ലെങ്കിൽ ഉണ്ടായിരുന്നതോ ആയ എല്ലാ ദേവസ്വങ്ങളും ഊരായ്‌മ ദേവസ്വങ്ങളാണ്.  ക്ഷേത്രത്തിൻറെ ദേവസ്വം എന്നും ദേവസ്വത്തിൻറെ ക്ഷേത്രം എന്നും പൊതുവെ പറയാറുണ്ട്.

ചില പ്രധാനമായവ താഴെ കൊടുക്കുന്നു:

 1. ഗുരുവായൂർ ദെവസ്വം
 2. കൂടൽമാണിക്യം ദേവസ്വം
 3. കൊട്ടിയൂർ ദേവസ്വം, കണ്ണൂർ [തൃച്ചെറുമണ്ണ്]
 4. ചിറക്കൽ കോവിലകം ദേവസ്വം, കണ്ണൂർ
 5. കണ്ണങ്കോട് ദേവസ്വം, കണ്ണൂർ
 6. പെരളശ്ശേരി ദേവസ്വം, തലശ്ശേരി
 7. തിമിരി ദേവസ്വം, കണ്ണൂർ
 8. തൃപ്പങ്ങോട് ദേവസ്വം
 9. മുതിരേരി ദേവസ്വം
 10. വെള്ളാട് ദേവസ്വം, കണ്ണൂർ
 11. കരിപ്പാൽ ദേവസ്വം, കണ്ണൂർ  
 12. ഈശാനമംഗലം ദേവസ്വം, ചേലേരി
 13. ഗുരുവായൂർ ദേവസ്വം, തൃശ്ശൂർ
 14. തിരുവേഗപ്പുറം ദേവസ്വം, പാലക്കാട്
 15. കണ്ണാടിപ്പറമ്പ് ദേവസ്വം, കണ്ണൂർ
 16. മൂഴിക്കുളം ദേവസ്വം
 17. തിരുനെല്ലി ദേവസ്വം
 18. ഐരാണികുളം ദേവസ്വം
 19. പെരിഞ്ചേരി ദേവസ്വം, മട്ടന്നൂർ
 20. മാമാനിക്കുന്നു ദേവസ്വം, ഇരിക്കൂർ, കണ്ണൂർ
 21. തേത്തോത്ത് ദേവസ്വം, ഈശാനമംഗലം, ചേലേരി, കണ്ണൂർ  
 22. കേളാലൂർ ദേവസ്വം, മമ്പറം, കണ്ണൂർ
 23. തിരുവമ്പാടി ദേവസ്വം, മമ്പറം, കണ്ണൂർ
 24. തിരുവന്നാനി ദേവസ്വം, കയനി, കണ്ണൂർ
 25. വാസുപുരം ദേവസ്വം , കയനി, കണ്ണൂർ
 26. പുൽപ്പശുക്കാവ് ദേവസ്വം, മട്ടന്നൂർ
 27. കടിക്കാവ് ദേവസ്വം, മുഴക്കുന്ന്
 28. നാറാത്ത് ദേവസ്വം, കണ്ണൂർ
 29. തിരുവങ്ങാട് ദേവസ്വം, തലശ്ശേരി
 30. തിരുവമ്പാടി ദേവസ്വം, കോഴിക്കോട്
 31. ശ്രീ പിഷാരികാവ് ദേവസ്വം, കോഴിക്കോട്
 32. പൊയിൽക്കാവ് ദേവസ്വം, കോഴിക്കോട്
 33. അരങ്ങം ദേവസ്വം
 34. മംഗലശ്ശേരി ഇല്ലം ദേവസ്വം  
 35. പാറമേക്കാവ് ദേവസ്വം

അവലംബം[തിരുത്തുക]

സ്രോതസ്സുകൾ[തിരുത്തുക]

 1. മലബാർ മാന്വൽ, by William Logan
 2. Temples of Kerala (District-wise Volumes) Published by Government of India [sensus dept.]