ആഴിമല ശിവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഴിമല ശിവ ക്ഷേത്രം
ആഴിമല ക്ഷേത്രത്തിന്റെ മുൻഭാഗം
ആഴിമല ക്ഷേത്രത്തിന്റെ മുൻഭാഗം
ആഴിമല ക്ഷേത്രം is located in Kerala
ആഴിമല ക്ഷേത്രം
ആഴിമല ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
പേരുകൾ
മറ്റു പേരുകൾ:പുളിങ്കുടി മഹാദേവ ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:തിരുവനന്തപുരം
സ്ഥാനം:പുളിങ്കുടി
ഉയരം:22 m (72 ft)
നിർദേശാങ്കം:8°21′25″N 77°00′40″E / 8.35694°N 77.01111°E / 8.35694; 77.01111
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ
പ്രധാന ഉത്സവങ്ങൾ:
വാസ്തുശൈലി:ദ്രാവിഡ വാസ്തുവിദ്യ
ഭരണം:ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കടൽത്തീര ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 ft (18 m) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശിൽപ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം.[1] കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്.[2][3]

സ്ഥാനം[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം-പൂവാർ പാതയിൽ നിന്നും 0.8 km (0.50 mi) മാറി കടൽത്തീരത്തോട് ചേർന്നുള്ള പാറക്കെട്ടിന് സമീപമാണ് ക്ഷേത്രം നിലകൊള്ളുന്നത്.[4]

ക്ഷേത്ര ഭരണം[തിരുത്തുക]

ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതല.[2] വാർഷിക ഉത്സവം സംഘടിപ്പിക്കുന്നതും ക്ഷേത്ര കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ഈ ട്രസ്റ്റാണ്.

വാസ്തുവിദ്യ[തിരുത്തുക]

ഹിന്ദു ദേവതകളുടെ ശിൽപ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ക്ഷേത്ര കവാടം

ക്ഷേത്രത്തിന്റെ വാസ്തുശൈലി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുമായി വളരെ സാമ്യമുള്ളതാണ്. ക്ഷേത്ര കവാടവും ഗോപുരങ്ങളും ഗണപതി, അയ്യപ്പൻ, വിഷ്ണു, മുരുകൻ, ഹനുമാൻ തുടങ്ങിയ വിവിധ ഹൈന്ദവ ദേവതകളുടെ വർണ്ണാഭമായ ശിൽപ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. പ്രധാന പ്രതിഷ്ഠയായ ശിവന്റെയും മറ്റ് ഉപദേവതകളുടെയും ശ്രീകോവിലുകൾ മനോഹരമായ കൊത്തുപണികൾ, ചുമർചിത്രങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുന്നു.[5]

ഗംഗാധരേശ്വര ശിൽപ്പം[തിരുത്തുക]

അറബിക്കടലിന്റെ പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള ശിവന്റെ ശിൽപ്പം

58 ft (18 m) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള കോൺക്രീറ്റ് ശിൽപ്പം സ്ഥാപിച്ചതിന് ശേഷമാണ് ക്ഷേത്രം കൂടുതൽ പ്രസിദ്ധി നേടിയത്.[6] ആഴിമല സ്വദേശിയായ പി.എസ്. ദേവദത്തൻ എന്ന ആളാണ് ഇതിന്റെ ശിൽപ്പി.[7][8] 2014 ൽ ആണ് ശിൽപ്പത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2020 ഓടെ നിർമ്മാണം പൂർത്തിയാക്കി അതേ വർഷം ഡിസംബർ 31 ന് ശിൽപ്പം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.[9][10]

ഗംഗാദേവിയെ ജടയിൽ നിന്നും മോചിപ്പിക്കുന്ന ചതുർഭുജങ്ങളോട് കൂടിയ ശിവനെയാണ് ശിൽപ്പം ചിത്രീകരിക്കുന്നത്.[11] ശിൽപ്പത്തിന്റെ പിന്നിലെ വലത് കൈയിൽ ഡമരുവും, മുൻ വലത് കൈ വലത് തുടയിലും, പിന്നിലെ ഇടത് കൈയിൽ ത്രിശൂലവും, മുൻ ഇടതു കൈ ജടയ്ക്കുള്ളിലൂടെ ഉയർത്തിയ നിലയിലുമാണ്. 20 ft (6.1 m) ഉയരമുള്ള ഒരു പാറയിലാണ് ഈ ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്.[12][13]

പ്രതിഷ്ഠകൾ[തിരുത്തുക]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ഗണപതിയും പാർവതിയുമാണ് മറ്റു ഉപദേവതകൾ.[14] യോഗീശ്വരന് ഒരു ചെറിയ ശ്രീകോവിലുമുണ്ട്.

ഉത്സവങ്ങൾ[തിരുത്തുക]

മലയാള മാസമായ മകരത്തിലാണ് (ജനുവരി-ഫെബ്രുവരി) ക്ഷേത്രത്തിലെ വാർഷിക ഉത്സവം നടക്കുന്നത്. ശിവരാത്രി ദിനമാണ് മറ്റൊരു വിശേഷ ദിവസം.[15] വിദൂരസ്ഥലങ്ങളിൽ നിന്നും ധാരാളം ഭക്തർ വിശേഷ അവസരങ്ങളിൽ ക്ഷേത്രദർശനത്തിന് എത്തിച്ചേരുന്നു. ചൊവ്വാഴ്ചയാണ് സാധാരണയായി ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസം.[2]

പൂജകൾ[തിരുത്തുക]

ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാ മഹേശ്വരി പൂജ, ദിവസ പൂജ എന്നിവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന പൂജകൾ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Azhimala Siva Temple | Oozing a Divine Splendour". Kerala Tourism (in ഇംഗ്ലീഷ്). Retrieved 2023-06-18.
  2. 2.0 2.1 2.2 "കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയർന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ". malayalam.nativeplanet.com. 2023-02-13. Retrieved 2023-06-17.
  3. "Meet the 29-yr-old sculptor behind Azhimala Gangadhareshwara statue - TrivandrumLife - Trivandrum News, Events, Destinations, Lifestyle!!" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-01-09. Retrieved 2023-06-17.
  4. Desk, TFIGLOBAL News (2022-12-31). "Azhimala Shiva Temple, Timings, History, Travel Guide and How to reach". TFIGlobal (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-06-18.
  5. "Aazhimala Siva Temple Thiruvananthapuram". www.hitvm.in. Retrieved 2023-06-18.
  6. "Aazhimala Shiva Temple". www.induswomanwriting.com. Retrieved 2023-06-18.
  7. "Azhimala to be included in pilgrim tourism circuit, says Kadakampally Surendran". English Archives (in ഇംഗ്ലീഷ്). 2021-01-11. Retrieved 2023-06-17.
  8. "Kerala's Tallest Shiva Statue Was Built By This Man in 6 Years". PinkLungi (in അമേരിക്കൻ ഇംഗ്ലീഷ്). 2021-01-05. Retrieved 2023-06-17.
  9. Ravi, Jijith Nadumuri (2021-01-03). "58-feet-tall Gangadhara Shiva Pratima at Azhimala Temple by the Sea". myIndiamyGlory (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-06-18.
  10. "ആഴിമലയിൽ ഗംഗാധരേശ്വരൻ മിഴി തുറന്നു". NeramOnline (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2020-12-30. Retrieved 2023-06-18.
  11. Shaji, Aparna (2021-02-04). "58 അടിയുള്ള മഹാവിസ്മയം, ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ; ആഴിമലയിൽ ഭക്തജനത്തിരക്ക് | shiva temple, Azhimala, Siv Statue, shiva statue, Kerala, Latest News, News, Life Style, Devotional, Spirituality" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-19.
  12. "Aazhimala Lord Shiva Statue". House of Mangalam (in ഇംഗ്ലീഷ്). 2022-07-04. Retrieved 2023-06-18.
  13. "Big Shiva Statue Facing Ocean At Azhimala – Vizhinjam, Thiruvananthapuram". 2022-08-11. Retrieved 2023-06-18.
  14. SINGH, RAJNIKANT. "Azhimala Temple Blog". Tripoto (in ഇംഗ്ലീഷ്). Retrieved 2023-06-18.
  15. "Aazhimala Shiva Temple | History, Timings, Statue, Beach, Festivals and more | Holidify". www.holidify.com. Retrieved 2023-06-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഴിമല_ശിവ_ക്ഷേത്രം&oldid=3953973" എന്ന താളിൽനിന്ന് ശേഖരിച്ചത്