അറ്റോക്ക് ജില്ല
അറ്റോക്ക് اٹک | |
---|---|
Country | Pakistan |
Province | Punjab |
Headquarter | Attock |
• Members of National Assembly | Sheikh Aftab Ahmed (NA-57) Malik Ihtebar Khan (NA-58) Muhammad Zain Elahi (NA-59) |
• ആകെ | 6,857 ച.കി.മീ.(2,648 ച മൈ) |
ഉയരം | 2,758 മീ(9,049 അടി) |
സമയമേഖല | UTC+5 (PKT) |
Languages | Punjabi, Urdu and Pashto |
No. of Tehsils | 6 |
Tehsils | Attock Fateh Jang Hazro Hassan Abdal Jand Pindi Gheb |
പാകിസ്താനിലെ പഞ്ചാബിപ്രവിശ്യയിലുള്ള ഒരു ജില്ലയാണ് അറ്റോക് (Attock District (ഉർദു: ضِلع اٹک). അറ്റോക് തന്നെയാണ് ഇതിൻറെ ആസ്ഥാനവും.1904 ഏപ്രിലിലാണ് ഈ ജില്ല രൂപീകരിച്ചത്. ഇപ്പോൾ ഈ ജില്ലയിൽ ആറ് തെഹ്സിൽസ് ഉൾപ്പെടുന്നു. പഞ്ചാബിന്റെ വടക്കു ഭാഗത്തായാണ് ഇത് നിലകൊള്ളുന്നത്. കിഴക്ക് റാവൽപിണ്ടി, പടിഞ്ഞാറ് ഗോഹട്ട്, തെക്ക് ചക്ക്‌വാൽ എന്നിങ്ങനെയാണ് അതിർത്തികൾ.[1]
നഗരപ്രദേശങ്ങളിലാണ് ഈ ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത്. കേഡറ്റ് കോളേജ് ഹസ്സനാബ്ദാൽ, ആർമ്മി പബ്ലിക്ക് കോളേജ് അറ്റോക്ക് കന്റോൺമെന്റ്, ബാഹിറ ഫൌണ്ടേഷൻ കോളേജ്, ഫൌജി ഫൌണ്ടേഷൻ കോളേജ്, ഷാഹീൻ കോളേജ്, എം ആർ എഫ് കോളേജ്, ഫാൽക്കൻ കോളേജ്, ഗവണ്മെന്റ് കൊമേഴ്സ് കോളേജ്, അറ്റോക്കിലെ ഗവണ്മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജ്, ഫത്തേ ജംഗിലെ കേഡറ്റ് കോളേജ്, ഫത്തേ ജംഗ്, അറ്റോക്കിലെ കേഡറ്റ് കോളേജ്, മൻസൂരിലെ ആർമി പബ്ലിക് കോളേജ്, ഗവണ്മെന്റ് വനിതാ കോളേജ് എന്നിവ് ജില്ലയിലെ പ്രമുഖ കോളേജുകളാണ്. ഇപ്പോൾ പല പ്രൈവറ്റ് സ്കൂളുകളും, കോളേജുകളും അവരുടെ ശാഖകൾ ജില്ലതോറും സ്ഥാപിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Gazetteer of the Attock District 1930, Punjab Government, Lahore 1932. Reprinted version: Sang-e-Meel Publications, Lahore, 1989