അന്താരാഷ്ട്ര വിനോദസഞ്ചാരം
സ്വന്തം രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് നടത്തുന്ന വിനോദസഞ്ചാരത്തെയാണ് അന്താരാഷ്ട്ര വിനോദസഞ്ചാരം എന്ന് പറയുന്നത്. ആഗോളവത്കരണം ടൂറിസത്തെ ഒരു ജനപ്രിയ ആഗോള വിനോദ പ്രവർത്തനമാക്കി മാറ്റിയിട്ടുണ്ട്. “വിനോദത്തിനും ബിസിനസ്സിനും മറ്റ് ആവശ്യങ്ങൾക്കുമായി തുടർച്ചയായി ഒരു വർഷത്തിൽ കൂടാത്ത സമയത്തേക്ക് ആളുകൾ അവരുടെ സാധാരണ പരിതസ്ഥിതിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുക” എന്നാണ് ലോക ടൂറിസം ഓർഗനൈസേഷൻ വിനോദസഞ്ചാരത്തെ നിർവചിക്കുന്നത്.[1] ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏത് സമയത്തും 500,000 ഓളം ആളുകൾ വിമാനത്തിൽ യാത്രചെയ്യുന്നുണ്ടാകും.[2]
2010-ൽ, അന്താരാഷ്ട്ര ടൂറിസം 2009 ൽ നിന്നും 6.5% വളർന്ന് 919 ബില്യൺ അമേരിക്കൻ ഡോളറിൽ എത്തി. [3] 2010 ൽ ലോകത്താകമാനം 940 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു.[4] 2016 ആയപ്പോഴേക്കും ഇത് 1,235 ദശലക്ഷമായി ഉയർന്നു, ലക്ഷ്യസ്ഥാന ചെലവുകൾ 1,220 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.[5] 2020 ൽ കോവിഡ്-19 പ്രതിസന്ധി അന്താരാഷ്ട്ര ടൂറിസത്തെ സാരമായി ബാധിച്ചു .
അന്തർദ്ദേശീയ ടൂറിസം പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്. ഇതിൽ വിമാന യാത്ര സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ മാത്രമല്ല ഉള്ളത്.
ചരിത്രം
[തിരുത്തുക]2000 -കളുടെ അവസാനത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി, 2008 രണ്ടാം പകുതി മുതൽ 2009 അവസാനം വരെ അന്താരാഷ്ട്ര യാത്രാ രംഗം മന്ദഗതിയിലായി. [6] 2009 ൽ ഈ നെഗറ്റീവ് പ്രവണത രൂക്ഷമായി, എച്ച് 1 എൻ 1 ഇൻഫ്ലുവൻസ വൈറസ് പടർന്നുപിടിച്ചതിനാൽ ചില രാജ്യങ്ങളിൽ ഇത് വീണ്ടും വർദ്ധിച്ചു, 2009 ൽ ലോകവ്യാപകമായി 4.2 ശതമാനം ഇടിഞ്ഞ് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 880 ദശലക്ഷം ആകുകയും, അന്താരാഷ്ട്ര ടൂറിസം വരുമാനം 5.7 ശതമാനം കുറയുകയും ചെയ്തു.[7]
കോവിഡ് 19
[തിരുത്തുക]2020 ൽ കോവിഡ്-19 പകർച്ച വ്യാധിയെത്തുടർന്നുള്ള ലോക്ക്- ഡൌൺ, യാത്രാ നിരോധനം, വിമാന-കപ്പൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ്, എന്നിവ മൂലം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.[8]
റാങ്കിംഗ്
[തിരുത്തുക]അതിർത്തി കടന്നുള്ള ടൂറിസ്റ്റ് യാത്രയുടെ ആകെ എണ്ണം
[തിരുത്തുക]അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് 2012 ൽ 1.035 ബില്യണിലെത്തി, 2011 ൽ ഇത് 996 ദശലക്ഷവും 2010 ൽ 952 ദശലക്ഷവുമായിരുന്നു.[9] 2011 ലും 2012 ലും അന്താരാഷ്ട്ര യാത്രാ രംഗം 2000 ത്തിന്റെ അവസാനത്തിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറിക്കൊണ്ടിരുന്നു, 2008 ന്റെ രണ്ടാം പകുതി മുതൽ 2009 അവസാനം വരെ ടൂറിസത്തിന് ശക്തമായ മാന്ദ്യം നേരിട്ടു. 2008 ന്റെ ആദ്യ പകുതിയിലെ 5% വർദ്ധനവിന് ശേഷം, 2008 ന്റെ രണ്ടാം പകുതിയിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് നെഗറ്റീവ് ആയി, 2007 ലെ 7% വർദ്ധനവിനെ അപേക്ഷിച്ച് ആ വർഷം 2% ആയാണ് അവസാനിച്ചത്. [10] 2009 ൽ നെഗറ്റീവ് പ്രവണത രൂക്ഷമായി, എച്ച് 1 എൻ 1 ഇൻഫ്ലുവൻസ വൈറസ് പടർന്നുപിടിച്ചതിനാൽ ചില രാജ്യങ്ങളിൽ ഇത് വീണ്ടും വർദ്ധിച്ചു, 2009 ൽ അന്താരാഷ്ട്ര ടൂറിസം രംഗം ലോകവ്യാപകമായി 4.2 ശതമാനം ഇടിഞ്ഞ് അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 880 ദശലക്ഷം ആകുകയും അന്താരാഷ്ട്ര ടൂറിസം വരുമാനത്തിൽ 5.7 ശതമാനം കുറവുണ്ടാകുകയും ചെയ്തു.[11]
ലോകത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ
[തിരുത്തുക]2019 ൽ ലോകമെമ്പാടുമായി 1.460 ബില്യൺ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് ഉണ്ടായിരുന്നു, 2018 നെ അപേക്ഷിച്ച് 3.7% വളർച്ച.[12] 2019 ൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ചതായി ലോക ടൂറിസം ഓർഗനൈസേഷൻ ഇനിപ്പറയുന്ന പത്ത് ലക്ഷ്യസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റാങ്ക് | ലക്ഷ്യസ്ഥാനം | അന്താരാഷ്ട്ര ടൂറിസ്റ്റ് ആഗമനങ്ങൾ (2019)[12] | അന്താരാഷ്ട്ര ടൂറിസ്റ്റ് ആഗമനങ്ങൾ (2018)[12] | (2018 മുതൽ 2019) (%) | (2017 മുതൽ 2018) (%) |
---|---|---|---|---|---|
1 | France | 89 ദശലക്ഷം | 89.4 ദശലക്ഷം | N / A. | 2.9 |
2 | Spain | 83.5 ദശലക്ഷം | 82.8 ദശലക്ഷം | 0.8 | 1.1 |
3 | United States | 79.3 ദശലക്ഷം | 79.7 ദശലക്ഷം | 0.6 | 3.3 |
4 | China | 65.7 ദശലക്ഷം | 62.9 ദശലക്ഷം | 4.5 | 3.6 |
5 | Italy | 64.5 ദശലക്ഷം | 61.6 ദശലക്ഷം | 4.8 | 5.7 |
6 | Turkey | 51.2 ദശലക്ഷം | 45.8 ദശലക്ഷം | 11.9 | 21.7 |
7 | Mexico | 45.0 ദശലക്ഷം | 41.3 ദശലക്ഷം | 9.0 | 5.1 |
8 | Thailand | 39.8 ദശലക്ഷം | 38.2 ദശലക്ഷം | 4.3 | 7.3 |
9 | Germany | 39.6 ദശലക്ഷം | 38.9 ദശലക്ഷം | 1.8 | 3.8 |
10 | United Kingdom | 39.4 ദശലക്ഷം | 38.7 ദശലക്ഷം | 1.9 | 2.2 |
കുറിപ്പുകൾ |
അവലംബം
[തിരുത്തുക]- ↑ "UNWTO technical manual: Collection of Tourism Expenditure Statistics" (PDF). World Tourism Organization. 1995. p. 14. Archived from the original (PDF) on 22 September 2010. Retrieved 26 March 2009.
- ↑ Swine flu prompts EU warning on travel to US. The Guardian. 28 April 2009.
- ↑ "UNWTO World Tourism Barometer June 2009" (PDF). UNWTO World Tourism Barometer. World Tourism Organization. 7 (2). June 2011. Archived from the original (PDF) on 19 November 2011. Retrieved 3 August 2009.
- ↑ "2011 Highlights" (PDF). UNWTO World Tourism Highlights. UNWTO. June 2011. Archived from the original (PDF) on 13 January 2012. Retrieved 9 January 2012.
- ↑ World Tourism Organization (UNWTO) (2017-07-01). UNWTO Tourism Highlights: 2017 Edition. World Tourism Organization (UNWTO). doi:10.18111/9789284419029. ISBN 978-92-844-1902-9.
- ↑ "International tourism challenged by deteriorating global economy" (PDF). UNWTO World Tourism Barometer. World Tourism Organization. 7 (1). January 2009. Archived from the original (PDF) on 2013-10-17. Retrieved 17 November 2011.
- ↑ "UNWTO World Tourism Barometer Interim Update" (PDF). UNWTO World Tourism Barometer. World Tourism Organization. August 2010. Archived from the original (PDF) on 2013-10-17. Retrieved 17 November 2011.
- ↑ Tate, Curtis. "International tourism won't come back until late 2021, UN panel predicts". USA TODAY (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-24.
- ↑ "UNWTO World Tourism Barometer" (PDF). UNWTO World Tourism Barometer. 11 (1). January 2013. Archived from the original (PDF) on 28 February 2013. Retrieved 9 April 2013.
- ↑ "International tourism challenged by deteriorating global economy" (PDF). UNWTO World Tourism Barometer. 7 (1). January 2009. Archived from the original (PDF) on 17 October 2013. Retrieved 17 November 2011.
- ↑ "UNWTO World Tourism Barometer Interim Update" (PDF). UNWTO World Tourism Barometer. August 2010. Archived from the original (PDF) on 17 October 2013. Retrieved 17 November 2011.
- ↑ 12.0 12.1 12.2 "International Tourism Highlights, 2020 Edition". World Tourism Organization. Retrieved 2021-01-27.