Jump to content

ആഭ്യന്തര വിനോദസഞ്ചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Domestic tourism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാജ്യത്ത് താമസിക്കുന്നവർ ആ രാജ്യത്ത് തന്നെ നടത്തുന്ന വിനോദസഞ്ചാരമാണ് ആഭ്യന്തര വിനോദസഞ്ചാരം എന്ന് അറിയപ്പെടുന്നത്. [1]

വിദേശ ഭാഷകളിൽ പരിമിതമായ നൈപുണ്യമുള്ള വലിയ രാജ്യങ്ങളിൽ (ഉദാഹരണത്തിന് റഷ്യ, ബ്രസീൽ, ജർമ്മനി, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്) മൊത്തം ടൂറിസം വ്യവസായത്തിൽ ആഭ്യന്തര ടൂറിസം വളരെ വലിയ പങ്ക് വഹിക്കുന്നു.

ഇൻ്റർനെറ്റിൻ്റെ ഉപയോഗം സാർവ്വത്രികമായത് ടൂറിസത്തെ, പ്രത്യേകിച്ചും ആഭ്യന്തര വിനോദസഞ്ചാരത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആളുകൾ സോഷ്യൽ മീഡിയകളിൽ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതും അവർ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതും എല്ലാം ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം നൽകുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്.[2] ട്വിറ്ററിലെ പ്രമുഖ ട്രാവൽ പ്രൊഫൈലുകളിൽ, 2019 ലെ കണക്കനുസരിച്ച് ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ളത് കേരള ടൂറിസമാണ് എന്നതും ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒന്നാണ്.[2]

ആഭ്യന്തര ടൂറിസം ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിൽ ടൂറിസം ചെലവ് പ്രധാനമായും അന്താരാഷ്ട്ര ടൂറിസത്തിൽ നിന്നാണെങ്കിലും, ആഭ്യന്തര ടൂറിസത്തിൽ നിന്നുള്ള ചെലവ് 2028 വരെ നേർരേഖയിൽ വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.[3] അതിനാൽ, ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന്റെ സമഗ്രവികസനത്തിൽ ആഭ്യന്തര ടൂറിസം നിർണായക പങ്ക് വഹിക്കുന്നുണ്ട് എന്ന് തന്നെ പറയണം.[3]

2019 ൽ ഇന്ത്യയിലുടനീളം 2.3 ബില്യൺ ആഭ്യന്തര വിനോദസഞ്ചാര സന്ദർശനങ്ങൾ നടന്നിട്ടുണ്ട്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധനവാണ്. രാജ്യത്തുടനീളം പ്രാദേശിക ടൂറിസ്റ്റ് സന്ദർശനങ്ങളിൽ 2000 മുതൽ വർദ്ധനവ് ആണ് രേഖപ്പെടുത്തുന്നത്.[2]

വർഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം (ദശലക്ഷത്തിൽ) അവലംബം
2019 2,321.98 [2]
2018 1,853.79 [2]
2017 1,657.55 [2]
2016 1,615.39 [2]
2015 1,431.97 [2]
2014 1,282.8 [2]
2013 1,145.28 [2]
2012 1,036.35 [2]
2011 864.53 [2]
2010 747.7 [2]
2009 668.8 [2]
2008 563.03 [2]
2007 526.43 [2]
2006 462.31 [2]
2005 391.95 [2]
2004 366.27 [2]
2003 309.04 [2]
2002 269.6 [2]
2001 236.47 [2]
2000 220.11 [2]

കേരളത്തിൽ

[തിരുത്തുക]

2019 ൽ ആകെ 1.96 കോടി ആഭ്യന്തര വിദേശ വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിരുന്നു, ഇതിൽ ഭൂരിഭാഗവും (1.83 കോടി) ആഭ്യന്തര വിനോദസഞ്ചാരികൾ ആയിരുന്നു.[4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Recommendations on Tourism Statistics" (PDF). M (83). New York: United Nations. 1994: 5. Retrieved 12 July 2010. {{cite journal}}: Cite journal requires |journal= (help)
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 2.21 2.22 "• India: domestic tourist visits | Statista". 2020-12-10. Archived from the original on 2020-12-10. Retrieved 2021-02-04.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 "Domestic tourism in India - Statistics & Facts | Statista". 2021-02-03. Archived from the original on 2021-02-03. Retrieved 2021-02-03.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "പ്രളയം തളർത്താത്ത കുതിപ്പ്; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്-Kerala bounces back after floods, records highest tourist footfall in 24 years". 2021-02-03. Archived from the original on 2021-02-03. Retrieved 2021-02-03.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആഭ്യന്തര_വിനോദസഞ്ചാരം&oldid=3773972" എന്ന താളിൽനിന്ന് ശേഖരിച്ചത്