യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO)
Org typeസംഘടന
AcronymsUNWTO
HeadZurab Pololikashvili
Statusസജീവം
Established1974
Headquartersമാഡ്രിഡ്, സ്പെയിൻ
Websitewww.unwto.org

ഉത്തരവാദിത്തമുള്ളതും സുസ്ഥിരവും എല്ലാവർക്കും സാധ്യമാകുന്നതുമായ ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യുഎൻ‌ഡബ്ല്യുടിഒ). ഇതിൻ്റെ ആസ്ഥാനം സ്പെയിനിലെ മാഡ്രിഡിൽ ആണ്. ടൂറിസം മേഖലയിലെ മുൻ‌നിര അന്താരാഷ്ട്ര സംഘടനയാണ് ഇത്. ഈ സംഘടന സാമ്പത്തിക വളർച്ച, സമഗ്ര വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്ക്കായി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ലോകമെമ്പാടുമുള്ള വിജ്ഞാന, ടൂറിസം നയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മേഖലാ നേതൃത്വവും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ടൂറിസം നയ പ്രശ്‌നങ്ങൾക്കായുള്ള ആഗോള ഫോറമായും ടൂറിസം ഗവേഷണത്തിന്റെയും അറിവിന്റെയും പ്രായോഗിക ഉറവിടമായും ഇത് പ്രവർത്തിക്കുന്നു. വിനോദസഞ്ചാരത്തിനായുള്ള ആഗോള കോഡ് ഓഫ് എത്തിക്സ് നടപ്പാക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു.[1] സാമൂഹിക-സാമ്പത്തിക വികസനത്തിന് ടൂറിസത്തിന്റെ സംഭാവന പരമാവധി വർദ്ധിപ്പിക്കുക, അതേസമയം ടൂറിസം മൂലം ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കുക, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു ഉപകരണമായി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 1974 നവംബര് 1 ന് സംഘടന പ്രവർത്തനം തുടങ്ങിയത്.

അംഗത്വം[തിരുത്തുക]

158[2] രാജ്യങ്ങൾ,[3] ആറു ടെറിട്ടറികൾ (ഫ്ലെമിഷ് കമ്മ്യൂണിറ്റി (1997), പ്യൂർട്ടോ റിക്കോ (2002), അറുബ (1987), ഹോങ്കോങ് (1999), മക്കാവു (1981), മഡേയിറ (1995)) രണ്ട് സ്ഥിര നിരീക്ഷകർ (ഹോളി സീ (1979), പലസ്തീൻ (1999))[4] എന്നിവ ചേർന്നതാണ് അംഗത്വം.

ഉദ്ദേശം[തിരുത്തുക]

ലിംഗ –ഗോത്ര- മത -ഭാഷ ഇത്യാദി വ്യത്യാസമില്ലാതെ, സാമൂഹ്യ -രാഷ്ട്രീയ -സാംസ്കാരിക വികസനം, അന്തരാഷ്ട്ര ധാരണ-കൂട്ടായ്മ, സമാധാനം, ഉന്നമനം, മനുഷ്യാവകാശത്തോടുള്ള ബഹുമാനം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടി സ്ഥിരതയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കലും വികസിപ്പിക്കലുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ശ്രദ്ധ[തിരുത്തുക]

സുസ്ഥിര വികസനം, മത്സരശേഷി, ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, എത്തിക്സ്, സംസ്കാരം, സാമൂഹിക ഉത്തരവാദിത്തം, സാങ്കേതിക സഹകരണം, യുഎൻഡബ്ല്യുടിഒ അക്കാദമി, സ്ഥിതിവിവരക്കണക്കുകൾ എന്നിവയിലാണ് യുഎൻഡബ്ല്യുടിഒ പ്രധാനമായും ശ്രദ്ധപതിപിച്ചിരിക്കുന്നത്.[5]

ഔദ്യോഗിക ഭാഷകൾ[തിരുത്തുക]

ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, റഷ്യൻ എന്നിവയാണ് യുഎൻഡബ്ല്യുടിഒ യുടെ ഔദ്യോഗിക ഭാഷകൾ.

സെക്രട്ടറി ജനറൽ[തിരുത്തുക]

പേര് കാലയളവ്
ഫ്രാൻസ് റോബർട്ട് ലൊനാട്ടി 1975–1985
ഓസ്ട്രിയ വില്ലിബാൾഡ് പഹ്ർ 1986–1989
മെക്സിക്കോ അൻ്റോണിയോ സാവിഗ്നാക് 1990–1996
ഫ്രാൻസ് ഫ്രാൻസിസ്കൊ ഫ്രാഞ്ചിയാലി 1997–2009
Jordan തലബ് റിഫയ് 2010–2017
ജോർജ്ജിയ (രാജ്യം) സുറാബ് പോളോളികാഷ്വിളി[6] 2018–

അവലംബം[തിരുത്തുക]

  1. "Global Code of Ethics for Tourism". unwto.org. World Tourism Organization. മൂലതാളിൽ നിന്നും 2017-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 December 2014.
  2. "Who we are | World Tourism Organization UNWTO". മൂലതാളിൽ നിന്നും 2016-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-02-02.
  3. "Member States". മൂലതാളിൽ നിന്നും 2007-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 January 2016.
  4. territories or groups of territories not responsible for their external relations but whose membership is approved by the state assuming responsibility for their external relations.
  5. "Home | UNWTO". www.unwto.org. ശേഖരിച്ചത് 2020-11-05.
  6. "UNWTO Executive Council recommends Zurab Pololikashvili for Secretary-General for the period 2018-2021 - World Tourism Organization UNWTO". media.unwto.org. മൂലതാളിൽ നിന്നും 2019-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-02-02.