Jump to content

പന്നിപ്പനിബാധ (2009)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലൂവൻസ്സ മഹാമാരി ഉണ്ടായിട്ടുള്ളത് കണികകളിലുടെ പകരുന്ന (Droplet infection) ഒരിനം വൈറസ് മുഖാന്തരമാണ് . 1977 മുതൽ ഇവയെ എച്ച്1എൻ1 വൈറസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പന്നികളിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടരുന്നത്‌ കണ്ടെത്തിയതിനാൽ പന്നിപ്പനിയെന്നാദ്യം വിളിച്ചിരുന്നു. പന്നികൾക്ക്‌ ഇന്ഫ്ലൂവെന്സാ ഉണ്ടാക്കുന്ന വൈറസ്കൾക്ക് ജനിതക മാറ്റം സംഭവിച്ചവ ആണ് ഇവയെന്ന്, വടക്കേ അമേരിക്കയിൽ സാൻഡിയാഗോയിൽ 2009 ഏപ്രിലിൽ ഉണ്ടായ രോഗ ബാധയെ തുടർന്നു കണ്ടെത്തിയിരുന്നു . പന്നി ഇറച്ചി കഴിക്കുന്നതുകൊണ്ടോ, പന്നിയെ വളർത്തുന്നതുകൊണ്ടോ ഈ രോഗം ബാധിക്കുകയോ ,പടരുകയോ ഇല്ല. മനുഷ്യരിലേക്ക് രോഗം പകരുന്നതിൽ പന്നികൾക്ക്‌ ഒരു പങ്കും ഇല്ലെന്നു ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്‌. അതിനാൽ മേലിൽ ഈ അസുഖത്തെ പന്നിപ്പനി എന്ന് വിളിക്കുന്നത്‌ ശരിയല്ല എച്ച് 1 എൻ 1 ഇന്ഫ്ലൂവെന്സാ എന്ന പേരിൽത്തന്നെ വിളിക്കണം. . 74 രാജ്യങ്ങളിൽ പുതിയ ഇന്ഫ്ലൂവെന്സാ ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ , 2009 ജൂൺ മാസത്തിൽത്തന്നെ ഈ രോഗത്തെ ഒരു മഹാമാരി (Pandemic ) ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു . വൈറൽ പനി , പന്നിപ്പനി (Swine flu ) മഴപനി എന്നീ വിവധ പേരുകളിൽ ഇപ്പോൾ അറിയപ്പെടുന്ന ഈ രോഗത്തെ ,മഹാമാരി ഇന്ഫ്ലൂവൻസ്സ (എച്ച്1എൻ1) 2009 : Pandemic influenza ( H1N1) 2009 എന്നാണ് ലോകാരോഗ്യ സംഘടനയുടെ 25 ജൂൺ 2010 ലെ രേഖകളിൽ പ്രതിപാദിച്ചിട്ടുള്ളത് . ഇതുവരെ 214 രാജ്യങ്ങൾ ഈ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടൊണ്ട്; 18,209 മരണങ്ങളും. കേരളത്തിൽ ഇതുവരെ ൧൫൦൦ പേരിൽ രോഗം കണ്ടെത്തുകയും ൩൭ പേർ മരണപ്പെടുകയും ചെയ്തു. ഇതിൽ ൨൧ പേർ ഗർഭിണികൾ ആയിരുന്നു. ഗർഭിണികളിൽ ആണ് കൂടുതലായി ഈ രോഗം ഗുരുതരം ആകുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു .

ജെനിതക മാറ്റം

[തിരുത്തുക]

കഴിഞ്ഞ നൂറ്റാണ്ടിൽ ആദ്യമായി ഇന്ഫ്ലൂവേന്സ മഹാമാരി ഉണ്ടായത് ൧൯൧൮ല് ആണ്. അന്ന് ആയിരക്കണക്കിന് രോഗികൾ മരിച്ചു .പിന്നീടു ഓരോ ൨൦ വര്ഷം കൂടുമ്പോഴും വൈറസ്സിനു ജെനിതക മാറ്റം സംഭവിക്കുകയും പുതിയൊരു മഹാമാരി ഉണ്ടാകുകയും ചെയ്യുന്നു. വൈറസ്സിന്റെ ആന്ടിജെൻ ഘടനയിൽ ഉണ്ടാകുന്ന ഷിഫ്റ്റ് കാരണമാണ് ഇങ്ങന്നെ ഉണ്ടാകുന്നത്‌.

എച്ച്1 എൻ1 ഇന്ഫ്ലൂവൻസ്സ പകരുന്ന വിധം

[തിരുത്തുക]

സാധാരണ ഫ്ലൂ പകരുന്നതുപോലെ തന്നെ ആണ് ,ഇന്ഫ്ലൂവൻസ്സ എച്ച്1എൻ1 ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് ..രോഗിയുടെ ചുമ, തുമ്മൽ, ചീറ്റൽ എന്നിവയിലുടെ പുറത്തേക്കു വിടുന്ന കണികകൾ ശ്വസിക്ക് മ്പോഴും, ആ കണികകൾ പറ്റിപ്പിടിച്ച സ്ഥലത്ത് സ്പർശിക്കുന്നതിലൂടെയും ഈ രോഗം പകരാം.

രോഗ ലക്ഷണങ്ങൾ

[തിരുത്തുക]
  • ഇന്ഫ്ലുവൻസ്സ രോഗത്തിന് ഉണ്ടാകുന്നതുപോലെ പനി, ചുമ , തലവേദന ,പേശികൾക്കും സന്ധികൾക്കും വേദന ,തൊണ്ട വേദന, മൂക്കൊലിപ്പ് , ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെയും സാധാരണ ലക്ഷണങ്ങൾ . ചിലർക്ക് ശർധിയും വയറിളക്കവും കൂടെ ഉണ്ടാകാം
  • മിക്കവാറും ഒരു സമൂഹത്തിൽ ഭൂരിപക്ഷം പേർക്കും ഈ രോഗം ഉണ്ടാകുമെകിലും കുറച്ചു പേർക്കെ വൈദ്യ സഹായം ആവശ്യമായി വരുക ഒള്ളു. ഗർഭിണികൾ , മറ്റുരോഗങ്ങൾ ഉള്ളവർ, പ്രമേഹരോഗികൾ , വൃദ്ധജനങ്ങൾ , കുട്ടികൾ എന്നിവരിൽ രോഗം ഗുരുതരം ആയേക്കാം .

എപ്പോൾ ചികിത്സ തേടണം

[തിരുത്തുക]
  • വലിയ പനി മൂന്നു ദിവസ്സത്തിൽ കൂടുതൽ, ശ്വാസ തടസ്സം, ശ്വസിക്കുവാൻ ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം
  • .ശിശുക്കളിൽ, നീണ്ടു നിൽക്കുന്ന പനി , ശ്വാസം വിടാൻ ബുദ്ധിമുട്ട് , നെഞ്ചിടിപ്പ് .പെട്ടെന്നുള്ള ശ്വാസോച്ച്വാസം എന്നീ ലക്ഷണങ്ങൾ ഏതെങ്കിലും കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം
  • ." സ്വയം ചീകില്സ പാടില്ല".

അറിയേണ്ടതും പാലിക്കേണ്ടതും

[തിരുത്തുക]
  • ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിറുത്തുക
  • പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുക
  • രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ചുമക്കുമ്പോഴും , ചീറ്റുംമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക .

ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

[തിരുത്തുക]

കാലാവസ്ഥ വ്യത്യാസം അനുസ്സരിച്ച് എല്ലാ വർഷവും ഇന്ഫ്ലുവൻസ്സ വൈറസ്സിനും മാറ്റം ഉണ്ടാകുന്നു. വളരെ ഏറെ പേർ ഇതിനെതിരായുള്ള പ്രതിരോധ ശക്തി ഉള്ളവർ ആയതിനാൽ അവർക്ക് രോഗ ബാധ ഉണ്ടാകില്ല. പല രാജ്യങ്ങളും , വര്ഷം തോറും പുതിയ വാക്സിനുകളും ഉപയോഗിക്കുന്നു . പക്ഷെ, ,2009 ല് ജനിതക മാറ്റം സംഭവിച്ചു ഉണ്ടായ " മഹാമാരി ഇന്ഫ്ലൂവൻസ്സ H1N1 2009 " വ്യാപിച്ചപ്പോൾ ആർക്കും തന്നെ അതിനെതിരായ പ്രതിരോധ ശേഷി ഇല്ലായിരുന്നു, അല്ലെങ്കിൽ കുറവായിരുന്നു . മഹാമാരി ഇന്ഫ്ലുഎൻസ്സ ബാധിച്ചു അനേകായിരങ്ങൾ വർഷാ വര്ഷം മരിച്ചിട്ടൊണ്ട് എന്നാണ് ചരിതംഒര്മാപ്പെടുത്തുന്നത് .ഇതിനെല്ലാം ഉപരി ആയി മഹാമാരി ഇന്ഫ്ലൂവൻസ്സ H1N1 2009 വാക്സ്സിനും തുടക്കത്തിൽ ഇല്ലായിരുന്നു . ലബോറട്ടറി പരിശോധന സൌകര്യങ്ങൾ ഉള്ള രാജ്യങ്ങൾ റിപ്പോർട്ട്‌ ചെയ്ത മരണങ്ങളുടെ കണക്കു മാത്രം ആണ് ഉള്ളത് . കൃത്യമായ വിലയിരുത്തലുകളും മറ്റും, നടത്തുവാൻ കൂടുതൽ സമയം വേണ്ടിയിരിക്കുന്നു . മഹാമാരിയുടെ വ്യാപനവും വ്യാപ്തിയും കുറഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പന്നിപ്പനിബാധ_(2009)&oldid=3660948" എന്ന താളിൽനിന്ന് ശേഖരിച്ചത്