ആത്മഹത്യ ടൂറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസിസ്റ്റഡ് സൂയിസൈഡ് (മറ്റൊരാളുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യ) അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി മറ്റൊരു രാജ്യത്തേക്കോ മറ്റൊരു നിയമപരിധിയിലേക്കോ നടത്തുന്ന യാത്രയെ സൂചിപ്പിക്കുന്ന പദമാണ് ആത്മഹത്യ ടൂറിസം. ഇത് സൂയിസൈഡ് ടൂറിസം, അല്ലെങ്കിൽ യൂത്തനേഷ്യ (ദയാവധം) ടൂറിസം എന്നീ പേരുകളിലും അറിയപ്പെടുന്നു. ചില നിയമപരിധികളിൽ, അസിസ്റ്റഡ് സൂയിസൈഡ് നിയമപരമാണ് എന്നതാണ് ഇത്തരത്തിൽ ഉള്ള യാത്രകൾക്ക് കാരണം.

വിവിധ രാജ്യങ്ങളിലെ സ്ഥിതി[തിരുത്തുക]

ഇന്ത്യ[തിരുത്തുക]

ഇന്ത്യയിൽ ഐപിസി 309-ാം വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം പോലും കുറ്റകരമാണ്.[1] എന്നാൽ 2017ലെ മാനസികാരോഗ്യ നിയമപ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാകുന്നില്ല.[1] രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം ജീവൻരക്ഷാ ഉപാധികൾ പിൻവലിച്ചുകൊണ്ട് ബോധപൂർവം മരിക്കാൻ വിടുന്ന നിഷ്ക്രിയ ദയാവധം 2018 മുതൽ ഇന്ത്യയിൽ നിയമവിധേയമാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.[2] എന്നിരുന്നാലും ഇത്തരം ദയാവധത്തിന് കർശന ഉപാധികൾ ഉള്ളതിനാൽ അസിസ്റ്റഡ് സൂയിസൈഡിന് വേണ്ടി മാത്രം മറ്റൊരു രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് വരിക സാധ്യമല്ല.

കംബോഡിയ[തിരുത്തുക]

കംബോഡിയയിൽ സ്വയം കൊല്ലാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ആളുകളെ സഹായിക്കുന്നതിനായി വെബ്‌സൈറ്റുകൾ സ്ഥാപിച്ച ഒരു അമേരിക്കൻ പ്രവാസി പിന്നീട് 2005 ൽ ആ സൈറ്റുകൾ അടച്ചുപൂട്ടി.[3]

മെക്സിക്കോ[തിരുത്തുക]

വളർത്തുമൃഗങ്ങളെ ദയാവധം ചെയ്യാൻ ഉടമകൾ ലിക്വിഡ് പെന്റോബാർബിറ്റൽ എന്നറിയപ്പെടുന്ന ഒരു മരുന്ന് ഉപയോഗിക്കുന്നു. മനുഷ്യർ ഈ മരുന്ന് കഴിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ വേദനയില്ലാത്ത മരണം സംഭവിക്കും. മെക്സിക്കോയിലുടനീളമുള്ള വളർത്തുമൃഗ കടകളിൽ അത്തരം മരുന്നുകൾ ഉണ്ട്. തൽഫലമായി, സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ മെക്സിക്കോയിലേക്ക് പറക്കുന്നതായി റിപ്പോർട്ടുണ്ട്.[4][5]

നെതർലാന്റ്സ്[തിരുത്തുക]

ദയാവധത്തിനായുള്ള ഡച്ച് നടപടി "യൂത്തനേഷ്യ ടൂറിസത്തിന്റെ" ഒരു തരംഗത്തിന് കാരണമാകുമെന്ന് പറഞ്ഞ് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.  എന്നിരുന്നാലും, ഇത് തടയുന്നതിനായി ഡോക്ടറും രോഗിയും തമ്മിലുള്ള നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു ഉപാധി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[6]

സ്വിറ്റ്സർലൻഡ്[തിരുത്തുക]

സ്വിറ്റ്‌സർലൻഡിൽ വിദേശികൾക്ക് നിയമപരമായ ആത്മഹത്യാ സാധ്യതകൾ പരിമിതപ്പെടുത്തുന്നതിന് നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.[7] നിയമം പ്രാഥമികമായി ലക്ഷ്യമിടുന്നത് വിദേശികൾക്ക് അസിസ്റ്റഡ് സൂയിസൈഡിന് സഹായം നൽകുന്ന ഏക സംഘടനയായായ ഡിഗ്നിറ്റാസ് എന്ന സംഘടനയെയാണ്. സ്വിസ് ക്രിമിനൽ കോഡിലെ 115-ാം ഖണ്ഡിക പ്രകാരം[8] സ്വിസ് സർക്കാർ 2006-ൽ നിർദ്ദിഷ്ട കർശന നിയന്ത്രണങ്ങൾ നിരസിച്ചു.

2008 ലെ കണക്കനുസരിച്ച്, ഡിഗ്നിറ്റാസ് എന്ന സംഘടന വഴിയുള്ള ആകെ ആത്മഹത്യകളുടെ 60% ജർമ്മൻകാരായിരുന്നു. 1998 നും 2018 നും ഇടയിൽ 1,250 ജർമ്മൻ പൗരന്മാർ (ഇത് മറ്റേതൊരു ദേശീയതയുടെയും മൂന്നിരട്ടിയാണ്) സൂറിച്ചിലെ ഡിഗ്നിറ്റാസിലേക്ക് ഒരു ആത്മഹത്യയ്ക്കായി യാത്ര ചെയ്തു. ഇതേ കാലയളവിൽ 400 ഓളം ബ്രിട്ടീഷ് പൗരന്മാരും ഒരേ ക്ലിനിക്കിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.[9][10][11] ആത്മഹത്യ ചെയ്തവരിൽ ചിലർ ഒഴികെ ഭൂരിഭാഗം പേരും അജ്ഞാതരായി തുടരുന്നു. 2008 നവംബറോടെ ഡിഗ്നിറ്റാസിലെ ബ്രിട്ടീഷ് അംഗങ്ങളുടെ എണ്ണം 725 ആയി ഉയർന്നു, ഇത് സ്വിസ്, ജർമ്മൻ അംഗത്വം മാത്രം കവിയുന്നു. യൂറോപ്പിന്റെ വലുപ്പവും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഡിഗ്നിറ്റാസ് അംഗങ്ങളുണ്ടെന്ന് ഉറപ്പാണ്. വിദേശികളുടെ അസിസ്റ്റഡ് സൂയിസൈഡിനെ സ്വിറ്റ്സർലൻഡിലെ വലതുപക്ഷ രാഷ്ട്രീയക്കാർ ആവർത്തിച്ച് വിമർശിക്കുകയും അതിനെ ആത്മഹത്യ ടൂറിസം എന്ന് (ജർമ്മൻ ഭാഷയിൽ സ്റ്റെർബെറ്റോറിസ്മസ്)മുദ്രകുത്തുകയും ചെയ്തു.

2006 ജനുവരിയിൽ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത ഡീജനറേറ്റീവ് രോഗം ബാധിച്ച ബ്രിട്ടീഷ് ഡോക്ടർ ആൻ ടർണർ ഒരു സൂറിച്ച് ക്ലിനിക്കിൽ വെച്ച് മരണം തിരഞ്ഞെടുത്തു. ബിബിസി അവരുടെ കഥ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട്, 2009 ൽ, എ ഷോർട്ട് സ്റ്റേ ഇൻ സ്വിറ്റ്‌സർലൻഡ് എന്ന പേരിൽ അവരുടെ കഥ ജൂലി വാൾട്ടേഴ്‌സ് അഭിനയിച്ച് ഒരു ടിവി സിനിമയായി നിർമ്മിക്കപ്പെട്ടു.

2007 ൽ, ആത്മഹത്യ കരാറുകളിൽ ഏർപ്പെട്ട വിവാഹിതരായ ദമ്പതികൾ ഉൾപ്പെടെയുള്ള ആരോഗ്യമുള്ള വിദേശികൾക്ക് ആത്മഹത്യ ചെയ്യാനുള്ള നിയമപരമായ അനുമതി നേടാനുള്ള ശ്രമം ഡിഗ്നിറ്റാസ് ആരംഭിച്ചു.[12]

2009 ജൂലൈയിൽ, ബ്രിട്ടീഷ് കണ്ടക്ടർ സർ എഡ്വേർഡ് ഡൌൺസും ഭാര്യ ജോവാനും സൂറിച്ചിന് പുറത്തുള്ള ഒരു ആത്മഹത്യ ക്ലിനിക്കിൽ "സ്വന്തം തീരുമാനപ്രകാരം" മരിച്ചു. സർ എഡ്വേർഡിന് അസുഖം ബാധിച്ചിരുന്നില്ല, പക്ഷേ ഭാര്യക്ക് അതിവേഗം വ്യാപിക്കുന്ന ക്യാൻസർ രോഗം കണ്ടെത്തിയിരുന്നു.[13]

2010 മാർച്ചിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ പി‌ബി‌എസ് ഫ്രണ്ട്‌ലൈൻ ടിവി പ്രോഗ്രാം, എ‌എൽ‌എസ് (ലൂ ഗെറിഗ്സ് രോഗം) ബാധിച്ച പ്രൊഫസർ ക്രെയ്ഗ് എവെർട്ടിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഡിഗ്നിറ്റാസിന്റെയും കഥയും, രോഗനിർണയം നടത്തിയ ശേഷം സ്വിറ്റ്‌സർലൻഡിൽ ആത്മഹത്യ ചെയ്യാനുള്ള അവരുടെ തീരുമാനവും ചർച്ച ചെയ്യുന്ന "ദി സൂയിസൈഡ് ടൂറിസ്റ്റ്" എന്ന ഒരു ഡോക്യുമെന്ററി നിർമ്മിച്ചു.[14]

2011 മെയ് 15 ന് നടന്ന ഒരു ഹിതപരിശോധനയിൽ, സൂറിച്ച് കന്റോണിലെ വോട്ടർമാർ മറ്റൊരാളുടെ സഹായത്തോടെയുള്ള ആത്മഹത്യ നിരോധിക്കുന്നതിനോ അല്ലെങ്കിൽ പ്രവാസികൾക്ക് ഇത് നിയമം വഴി നിരോധിക്കുന്നതിനോ ഉള്ള ആഹ്വാനങ്ങൾ നിരസിച്ചു. രേഖപ്പെടുത്തിയ 278,000 ബാലറ്റുകളിൽ, അസിസ്റ്റഡ് സൂയിസൈഡ് നിരോധിക്കാനുള്ള തീരുമാനം 85 ശതമാനം വോട്ടർമാർ നിരസിച്ചു, അതുപോലെ വിദേശികൾക്ക് ഇത് നിയമവിരുദ്ധമാക്കാനുള്ള തീരുമാനം 78 ശതമാനം പേരും നിരസിച്ചു.[15]

യുണൈറ്റഡ് കിംഗ്ഡം[തിരുത്തുക]

അസിസ്റ്റഡ് സൂയിസൈഡിന് തങ്ങളുടെ പ്രിയപ്പെട്ടവരെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുമ്പോൾ, പണം ഈടാക്കാതെ സൂയിസൈഡ് ടൂറിസത്തെ അനുവദിക്കുന്ന ബില്ലിൽ ഭേദഗതി പരിഗണിക്കുമെന്ന് 2009 ൽ ബ്രിട്ടീഷ് പാർലമെന്റ് വ്യക്തമാക്കി. അസിസ്റ്റഡ് സൂയിസൈഡ് നിരോധിക്കുന്ന നിയമം ബ്രിട്ടനിലുണ്ട്, എന്നാൽ അത്തരം കേസുകളിൽ ഇത് നടപ്പാക്കിയിട്ടില്ല.[16]

അമേരിക്ക[തിരുത്തുക]

1997 ൽ ഒറിഗൺ ഡെത്ത് വിത്ത് ഡിഗ്നിറ്റി ആക്റ്റ് പ്രാബല്യത്തിൽ വന്നു.[17] 2008 ൽ വാഷിംഗ്ടൺ സ്റ്റേറ്റ് അവരുടെ നിയമം പാസാക്കി 2009 ൽ നടപ്പാക്കി. യോഗ്യതയുള്ള രോഗികളുടെ വ്യക്തിഗത ആവശ്യങ്ങൾ അടിസ്ഥാനമാക്കി ലൈസൻസുള്ള ഡോക്ടർമാർക്ക് മാത്രമേ ഈ നിയമങ്ങൾ നടപ്പിലാക്കാൻ കഴിയൂ. ദയാവധത്തിന് യോഗ്യത നേടുന്നതിന് രോഗികൾ സംസ്ഥാന ആവശ്യകതകൾ കൂടി പാലിക്കണം.[18][19]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 "ആത്മഹത്യ ശ്രമം കുറ്റകരമോ? നിയമം വിശദമായി പരിശോധിക്കാൻ സുപ്രീം കോടതി". Asianet News Network Pvt Ltd.
 2. options, Show more sharing; URLCopied!, Copy Link (8 മാർച്ച് 2011). "India's Supreme Court lays out euthanasia guidelines". Los Angeles Times.
 3. "Suicide-tourism websites shut down," USA Today (04-11-2005). Retrieved 4 May 2014.
 4. Davies, Julie-Anne, "Nitschke DIY kit upsets British", The Australian, April 20, 2009. They asked Dr. Philip Nitschke about it. "As revealed in The Australian last month, Exit members are obtaining Nembutal from an online mail order supplier in Mexico. Others travel to Mexico and smuggle the drug home in their luggage. The kits, which will retail for $50, include a syringe that allows users to extract half a millilitre of the solution. 'Clearly, sterility doesn't matter given that death is the desired outcome,' Dr Nitschke said. 'People want reassurance they've not just bought a bottle of water.'"
 5. "News briefs from home and abroad" Archived 2009-08-08 at the Wayback Machine., The International Task Force on Euthanasia and Assisted Suicide, Year 2009, Volume 23, Number 3. "Australia's Dr. Death, Dr. Philip Nitschke, has been on the road proffering his latest invention, a do-it-yourself kit to test the quality and potency of the barbiturate Nembutal. ... So Nitschke tells the elderly and not-so-elderly that the drug is both available and cheap in Mexico. But not all Mexican vendors are reputable, so his euthanasia test kit is needed to make sure that people have the real thing and the potency is truly deadly. ..." [The Australian, 4/20/09]
 6. Mercy Killing Now Legal in Netherlands
 7. Michael Leidig & Philip Sherwell, "Swiss to crack down on suicide tourism," Telegraph (14 March 2004). Retrieved 4 May 2014.
 8. Kein Gesetz gegen Sterbetourismus Archived 2009-07-20 at the Wayback Machine. Neue Zürcher Zeitung
 9. "Statistiken".
 10. Hurst, Samia A; Mauron, Alex (1 February 2003). "Assisted suicide and euthanasia in Switzerland: allowing a role for non-physicians". BMJ. 326 (7383): 271–273. doi:10.1136/bmj.326.7383.271. PMC 1125125. PMID 12560284.
 11. Wenn Sie das trinken, gibt es kein Zurück Tagesspiegel.de Retrieved April 12, 2008
 12. Jacob M. Appel, "Next: Assisted Suicide for Healthy People," The Huffington Post (16 July 2009). Retrieved 4 May 2014.
 13. Lundin, Leigh (2009-08-02). "YOUthanasia". Criminal Brief. Retrieved 2009-08-27.
 14. "The Suicide Tourist", PBS Frontline, March 2, 2010.
 15. "Zurich voters keep "suicide tourism" alive," CBS News (15 May 2011). Retrieved 4 May 2014.
 16. Steven Ertelt, "British Parliament to Consider OKing Suicide Tourism, Pro-Life Groups Opposed," Archived 2010-06-21 at the Wayback Machine. LifeNews.com (20 March 2009). Retrieved 4 May 2014.
 17. "Death with Dignity: the Laws & How to Access Them". Archived from the original on 2015-11-10. Retrieved 8 October 2015.
 18. Compassion & Choices of Washington. "Home - Compassion & Choices of Washington". Compassion & Choices of Washington. Archived from the original on 4 December 2010. Retrieved 8 October 2015.
 19. "Vermont Ethics Network". Retrieved 8 October 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആത്മഹത്യ_ടൂറിസം&oldid=4079924" എന്ന താളിൽനിന്ന് ശേഖരിച്ചത്