അനെമോൺ ബ്ലാൻഡ
അനെമോൺ ബ്ലാൻഡ | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Order: | Ranunculales |
Family: | Ranunculaceae |
Genus: | Anemone |
Species: | A. blanda
|
Binomial name | |
Anemone blanda |
റാണുൺകുലേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് അനെമോൺ ബ്ലാൻഡ. തെക്കുകിഴക്കൻ യൂറോപ്പ്, തുർക്കി, ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇവ ബാൽക്കൻ അനീമൺ, [2] ഗ്രേഷ്യൻ വിൻഡ്‌ഫ്ലവർ അല്ലെങ്കിൽ വിന്റർ വിൻഡ്‌ഫ്ലവർ എന്നീ പൊതുനാമങ്ങളിലറിയപ്പെടുന്നു. ഇവ 4-6 ഇഞ്ച് വരെ ഉയരത്തിൽ അല്ലെങ്കിൽ 10-15 സെ.മീ. വരെ ഉയരത്തിൽ വളരുന്നു.[3]
ഇവയുടെ ഡെയ്‌സി പോലുള്ള പൂക്കൾക്കും ഫേൺ പോലെയുള്ള ഇലകൾക്കും വിലമതിക്കുന്നു. [3] വസന്തത്തിന്റെ തുടക്കത്തിൽ ധാരാളം പുഷ്പങ്ങൾ ഇവയിൽ കാണപ്പെടുന്നു. അല്ലാത്ത സമയം വളരെക്കുറച്ച് പൂക്കൾ മാത്രമേ കാണപ്പെടുന്നുള്ളൂ. വളരെ നേരത്തെതന്നെ വലിയ പൂക്കൾ ലഭിക്കുന്നതിനാൽ അവ ജനപ്രിയമാണ്. മാത്രമല്ല അവ എളുപ്പത്തിൽ സ്വാഭാവികമായി വളരുകയും ചെയ്യുന്നു.[3]പർപ്പിൾ നീലയുടെ തീവ്രമായ ഷേഡിൽ കാണപ്പെടുന്ന പൂക്കൾ പിങ്ക്, വെള്ള നിറങ്ങളിലും കാണപ്പെടുന്നു.
ചോക്ക്, പശിമരാശി, മണൽ എന്നിവ ഉൾപ്പെടുന്ന മണ്ണിലാണ് അനെമോൺ ബ്ലാൻഡ വളരുന്നത്. മണ്ണിന്റെ പി.എച്ച് ആസിഡ്, ക്ഷാരം, നിഷ്പക്ഷത എന്നിവ ആയിരിക്കണം. മണ്ണ് നനവുള്ളതും എന്നാൽ നന്നായി ജലം വാർന്നുപോകുന്നതുമായിരിക്കണം. [3]അനീമൺ ബ്ലാൻഡ ശരത്കാലത്തിലാണ് ഭാഗികമായി തണലുള്ള പ്രദേശങ്ങളിലും നനഞ്ഞ മണ്ണിലും നടേണ്ടത്. നനഞ്ഞ മണ്ണ് ആണെങ്കിൽ തെളിഞ്ഞ സൂര്യനിലും ബ്ലാൻഡ വളരും.[3]നന്നായി വളക്കൂറുള്ള മണ്ണിൽ ഇത് വളരുന്നു. എന്നാൽ വേനൽക്കാലത്ത് പട്ടുപോകുന്നു. അതിനാൽ ആവശ്യമായ വ്യവസ്ഥകൾ നൽകുന്ന ഇലപൊഴിക്കുന്ന മരങ്ങളുടെ അടിയിൽ ഇവ നട്ടുപിടിപ്പിക്കുന്നു. അനുയോജ്യമായ ഏതെങ്കിലും സ്ഥലത്ത് ഇത് അതിവേഗം കോളനികളാകുന്നു. ഇരുണ്ട പച്ച സസ്യങ്ങൾ വേനൽക്കാലത്ത് നശിക്കുന്നു[4].
ഈ ചെടിയും[5] അതിന്റെ കൾട്ടിവറുകളും A. ബ്ലാൻഡ var. റോസീ 'റഡാർ' [6] , എ. ബ്ലാണ്ട ‘വൈറ്റ് സ്പ്ലെൻഡർ’, [7] എന്നിവ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് നേടി. ബ്ലാണ്ട എന്ന പ്രത്യേക നാമത്തിന്റെ അർത്ഥം "സൗമ്യത" അല്ലെങ്കിൽ "ആകർഷകമായത്" എന്നാണ്.[8]
അവലംബം[തിരുത്തുക]
- ↑ "Anemone blanda", The Plant List, ശേഖരിച്ചത് 2014-10-23
- ↑ "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 2015-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17.
- ↑ 3.0 3.1 3.2 3.3 3.4 "Anemone blanda (Grecian Windflower)". Gardenia.net (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-09-25.
- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. പുറം. 1136. ISBN 1405332964.
- ↑ "RHS Plant Selector - Anemone blanda". മൂലതാളിൽ നിന്നും 2013-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 May 2013.
- ↑ "RHS Plant Selector - Anemone blanda var. rosea 'Radar'". മൂലതാളിൽ നിന്നും 2013-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 May 2013.
- ↑ "RHS Plantfinder - Anemone blanda 'White Splendour'". Royal Horticultural Society. 2017. ശേഖരിച്ചത് 13 January 2018.
- ↑ Harrison, Lorraine (2012). RHS Latin for gardeners. United Kingdom: Mitchell Beazley. പുറം. 224. ISBN 9781845337315.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
