അക്‌ബറിന്റെ ശവകുടീരം

Coordinates: 27°13′13.7″N 77°57′1.7″E / 27.220472°N 77.950472°E / 27.220472; 77.950472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്‌ബറിന്റെ ശവകുടീരം
Coordinates27°13′13.7″N 77°57′1.7″E / 27.220472°N 77.950472°E / 27.220472; 77.950472
സ്ഥലംAgra, India
തരംMausoleum
നിർമ്മാണവസ്തുചുവന്ന ചരൽകല്ലുകളും മാർബിളും
പൂർത്തീകരിച്ചത് date1613
Akbar's cenotaph inside the mausoleum, the true tomb as per traditions lies below it

മുഗൾ ഭരണാധികാരിയായിരുന്ന അക്‌ബറിനായി മുഗൾ വാസ്തുകലയിൽ നിർമ്മിക്കപ്പെട്ട ശവകുടീരമാണ് അക്‌ബറിന്റെ ശവകുടീരം. 1605-1613 കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരം ആഗ്രയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം നൂറ്റിപത്തൊൻപത് ഏക്കറുകളിലായാണ് പരന്നു കിടക്കുന്നത്. 1605 ൽ അക്‌ബർ തന്നെയാണ് തന്റെ ശവകുടീരത്തിന്റെ പണി തുടങ്ങിവെച്ചത്. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ജഹാംഗീർ ഇതിൽ അവസാന ശിലയും വെച്ചു.

വാസ്തുവിദ്യ[തിരുത്തുക]

ചുവന്ന ചരൽകല്ലുകളും മാർബിളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മാർബിൾ ശകലങ്ങളിൽ കൊത്തുപണികളും സൂക്ഷ്മമായ അലങ്കാരങ്ങളും ചെയ്തിട്ടുണ്ട്. ശവകുടീരം നിലകൊള്ളുന്ന സ്ഥലത്തിന് നൂറ്റിയഞ്ച് ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. കമാനാകൃതിയിലാണ് കവാടം പണിതിട്ടുള്ളത്. മാർബിൾകൊണ്ട് നിർമ്മിച്ച നാല് മിനാരങ്ങളും ഇതിനുണ്ട്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Fascinating monuments, timeless tales". The Hindu. Chennai, India. 22 September 2003. Archived from the original on 2003-10-29. Retrieved 2019-03-25.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്‌ബറിന്റെ_ശവകുടീരം&oldid=3649847" എന്ന താളിൽനിന്ന് ശേഖരിച്ചത്