ഉള്ളടക്കത്തിലേക്ക് പോവുക

ഗ്രാൻഡ് ട്രങ്ക് റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grand Trunk Road എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രാൻഡ് ട്രങ്ക് റോഡ്
Route information
Length2,500 കി.മീ (1,600 മൈ)
Existedപുരാതനം–present
Major junctions
കിഴക്ക് endചിറ്റഗോങ്
പടിഞ്ഞാറ് endകാബൂൾ

ഏഷ്യയിലെ ഏറ്റവും പഴയതും ഏറ്റവും നീളമുള്ളതുമായ ഒരു സഞ്ചാരപാതയാണ് മുമ്പ് ഉത്തരാപഥ്, ​​സഡക്-ഇ-അസാം, ഷാ റഹ്-ഇ-അസം, ബാദ്ഷാഹി സഡക്, ലോങ് വാക്ക്[1] എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഗ്രാൻഡ് ട്രങ്ക് റോഡ് ഇംഗ്ലീഷ്: Grand Trunk Road). കുറഞ്ഞത് രണ്ടായിരത്തിലധികം വർഷങ്ങളായി[2] ഈ പാത ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗങ്ങളെ മധ്യ-കിഴക്കൻ ഏഷ്യയേയുമായി ബന്ധിച്ചിരിക്കുന്നു. മ്യാൻമറിന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ബംഗ്ലാദേശിലെ ടെക്നാഫിൽ നിന്ന് ആരംഭിച്ച്[3][4] അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് നയിക്കുന്ന ഏകദേശം 3,655 കിലോമീറ്റർ (2,271 മൈൽ)[5] നീളമുള്ള ഇത് ബംഗ്ലാദേശിലെ ചിറ്റഗോംഗ്, ധാക്ക, ഇന്ത്യയിലെ കൊൽക്കത്ത, കാൺപൂർ, ആഗ്ര, അലിഗഡ്, ഡൽഹി, അമൃത്സർ, ചണ്ഡീഗഡ്, പ്രയാഗ്‌രാജ്, പാകിസ്ഥാനിലെ ലാഹോർ, റാവൽപിണ്ടി, പെഷവാർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു.[6][7]

ബിസി മൂന്നാം നൂറ്റാണ്ടിൽ[8] ഉത്തരപത എന്ന പുരാതന പാതയിലൂടെ നിർമ്മിക്കപ്പെട്ട ഈ ഹൈവേ, ഗംഗാനദീമുഖത്ത് നിന്ന് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി വരെ വ്യാപിക്കുന്നു. അശോക ചക്രവർത്തിയുടെ ഭരണകാലത്ത് ഈ പാതയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തി. പഴയ പാത ഷേർഷാ സൂരി സോണാർഗാവിലേക്കും റോഹ്താസിലേക്കും പുനഃക്രമീകരിച്ചു.[9][10] മഹ്മൂദ് ഷാ ദുറാനിയുടെ കീഴിൽ അഫ്ഗാൻ പാതയുടെ അറ്റം പുനർനിർമ്മിക്കപ്പെട്ടു.[11][12] 1833 നും 1860 നും ഇടയിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഈ പാത ഗണ്യമായി പുനർനിർമ്മിച്ചു.[13]

ചരിത്രം

[തിരുത്തുക]
ബ്രിട്ടീഷ് ഭരണകാലത്തെ അംബാല കന്റോൺമെന്റിൽ നിന്നുള്ള ഒരു ദൃശ്യം.

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Sites along the Uttarapath, Badshahi Sadak, Sadak-e-Azam, Grand Trunk Road". UNESCO World Heritage Centre (in ഇംഗ്ലീഷ്). Archived from the original on 17 January 2018. Retrieved 26 December 2018.
  2. UNESCO, Caravanserais along the Grand Trunk Road in Pakistan Archived 31 മേയ് 2019 at the Wayback Machine
  3. Steel, Tim (1 January 2015). "A road to empires". Dhaka Tribune. Archived from the original on 11 February 2016. Retrieved 19 July 2016.
  4. Jhimli Mukherjee Pandey (15 September 2015). "Cuisine along G T Road". The Times of India. Calcutta. Archived from the original on 5 January 2017. Retrieved 19 July 2016.
  5. Tayler, Jeffrey (November 1999). "The Atlantic: "India's Grand Trunk Road"". The Atlantic. Archived from the original on 7 September 2020. Retrieved 7 March 2017.
  6. Khanna, Parag. "How to Redraw the World Map". The New York Times. ISSN 0362-4331. Archived from the original on 19 August 2016. Retrieved 19 July 2016.
  7. "Sites along the Uttarapath, Badshahi Sadak, Sadak-e-Azam, Grand Trunk Road". UNESCO World Heritage Centre (in ഇംഗ്ലീഷ്). Archived from the original on 17 January 2018. Retrieved 26 December 2018.
  8. Vadime Elisseeff, p. 159-162, The Silk Roads: Highways of Culture and Commerce
  9. Vadime Elisseeff, p. 159-162, The Silk Roads: Highways of Culture and Commerce
  10. Farooqui Salma Ahmed, p. 234, A Comprehensive History of Medieval India: From Twelfth to the Mid-Eighteenth Century
  11. K. M. Sarkar (1927). The Grand Trunk Road in the Punjab: 1849-1886. Atlantic Publishers & Distri. pp. 2–. GGKEY:GQWKH1K79D6.
  12. Vadime Elisseeff, p. 159-162, The Silk Roads: Highways of Culture and Commerce
  13. David Arnold (historian); Science, technology, and medicine in colonial India (New Cambr hist India v.III.5) Cambridge University Press, 2000, 234 pages p. 106
"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്_ട്രങ്ക്_റോഡ്&oldid=4524732" എന്ന താളിൽനിന്ന് ശേഖരിച്ചത്