Jump to content

"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: mzn:قورآن
വരി 379: വരി 379:
*[http://www.islamontv.com Video's on different topics from Quran]
*[http://www.islamontv.com Video's on different topics from Quran]
*[http://www.alhidaaya.org/holyquran/ Video's of the Holy Quran with Arabic/English]
*[http://www.alhidaaya.org/holyquran/ Video's of the Holy Quran with Arabic/English]
*[http://www.equraninstitute.com Read Holy Quran]
*[http://www.QuranAcademy.com Quran Academy: Audio/Video commentary/translation of the Qur'ān]
*[http://www.QuranAcademy.com Quran Academy: Audio/Video commentary/translation of the Qur'ān]
*[http://www.submissionradio.org English audio recitation/translation of the Qur'ān]
*[http://www.submissionradio.org English audio recitation/translation of the Qur'ān]

16:55, 28 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ക്കുരന്‍.jpg
വിശുദ്ധ ഖുര്‍ ആന്‍.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഖുര്‍ആന്‍ എന്ന താളിലുണ്ട്.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്ലാമിക വിശ്വാസ പ്രകാരം ലോകസൃഷ്ടാവായ ദൈവം അന്ത്യപ്രവാചകനായ മുഹമ്മദ് നബി മുഖേന മനുഷ്യനു നല്‍കിയ വേദഗ്രന്ഥമാണ് ഖുര്‍‌ആന്‍ (അറബി: قرآن). മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍‌ആന്‍. അറബി ഭാഷയില്‍ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഇത്. ഖുര്‍ആന്‍ എന്ന പദത്തിന് വായന, വായിക്കപ്പെടേണ്ടത്, വായിക്കപ്പെടുന്നത്, പാരായണം എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. അല്‍ ഫുര്‍ഖാന്‍ (സത്യാസത്യ വിവേചനം), അല്‍ കിതാബ് (ഗ്രന്ഥം), ഹുദാ (സന്മാര്‍ഗ്ഗം) എന്നീ പേരുകളിലും ഖുര്‍‌ആന്‍ അറിയപ്പെടുന്നു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്നതും കേള്‍ക്കപ്പെടുന്നതും മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥമാണ് ഖുറാന്‍.[1] അവതരിച്ച അതെ ഭാഷയില്‍ ലേകത്ത് ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുറാന്‍ തന്നെ.[2][3]

പ്രമാണം:മഗ്റബി ലിപിയിലുള്ള ഖുര്‍‌ആന്‍.JPG
മഗ്റബി ലിപിയിലുള്ള ഖുര്‍‌ആന്. പാടല വര്‍ണ്ണത്തിലുള്ള താളില്‍ മഷി, ഛായം, സ്വര്‍ണ്ണം എന്നിവ ഉപയോഗിച്ച് രചിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കില്‍ 13ാം നൂറ്റാണ്ട്.

അവതരണം

ഖുര്‍‌ആനിലെ അലഖ് (ഭ്രൂണം അല്ലെങ്കില്‍ രക്ത പിണ്ഡം) എന്ന 96-ആം സൂറത്തിലെ (അദ്ധ്യായത്തിലെ) വായിക്കുക (اقْرَأْ) എന്നു തുടങ്ങുന്ന ഒന്നു മുതലുള്ള അഞ്ച് ആയത്തുകളാണ് (സൂക്തങ്ങളാണ്‍) ജിബ്രീല്‍ എന്ന മാലാഖ മുഖേനെ ആദ്യമായി അവതീര്‍ണ്ണമായത്. അതിന്റെ വിവര്‍ത്തനം ഇപ്രകാരമാണ്

23 വര്‍ഷം (എ.ഡി 610-എ.ഡി 622) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് പ്രവാചകന്‍ മുഹമ്മദ്‌ മുഖേന മനുഷ്യകുലത്തിന്‌ ‍വിശുദ്ധ ഖുര്‍ആന്‍ ലഭിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്‌ വേണ്ടി അവതരിച്ചതല്ല വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴില്‍, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങള്‍, ന്യായാന്യായങ്ങള്‍ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

ഖുര്‍ആന്‍ അതിനെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് :

ഖുര്‍ആന്‍ 26 :192-195).

ഉദ്ബോധനം (ദിക്ര്‍), പ്രകാശം (നൂര്‍), സന്മാര്‍ഗം (ഹുദ), രോഗശമനം(ശിഫ), അവക്രമായത് (ഖയ്യിം), പൂര്‍വവേദങ്ങളെ സംരക്ഷിക്കുന്നത് (മുഹൈമിന്‍)തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

ഹിജ്രവര്‍ഷത്തിനു 13 വര്‍ഷം മുന്‍പ്-ക്രസ്താബ്ദം 610ല്‍-റംസാന്‍ മാസത്തിലെ ഒരു പുണ്യ ദിനത്തിലാണ് ഖുര്‍ ആന്‍ അവതരണം ആരംഭിച്ചത്.ഈ ദിവസം ഏതായിരിന്നു ഖ്ണ്ഡിതമായി പറയുക സാധ്യമല്ല.അന്ന് റംസാന്‍ 17 ആയിരുന്നെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്.ജൂലൈമാസത്തിലാണെന്നും ഫെബ്രുവരി മാസത്തിലാണെന്നും രണ്ടുപക്ഷമുണ്ട്.മുഹമ്മദ് നബി ഉമ്മിയ്യ്(എഴുത്തും വായനയും അറിയാത്ത ആള്‍) ആയിരിന്നു.

'വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍' എന്ന വാക്യമാണ് പ്രവാചകനവതീര്‍ണ്ണമായ ആദ്യ ഖുര്‍ആന്‍ വചനം. ഖുറാനില്‍ മൊത്തം 114 അദ്ധ്യായങ്ങളുണ്ട്‌.

ഖുര്‍ആന്‍ അറബി ഭാഷയിലാണ് അവതീര്‍ണ്ണമായത്‌.അവതരിച്ച അതെ ഭാഷയില്‍ ലോകത്ത് ഏറ്റ്വും കൂടുതല്‍ പകര്‍പ്പെടുക്കുന്ന കിതാബ്(പുസ്തകം) ഖുര്‍ആന്‍ മാത്രമാണ്.‍ എങ്കിലും, ഇന്ന്‌ ഒട്ടു മിക്ക ഭാഷകളിലും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.ഖുര്‍ആനിന്‍റെ പുസ്തക രുപത്തിനാണ് മുസ്ഹഫ് എന്നറിയപ്പെടുന്നത്.

പ്രവാചകന്റെ കാലത്ത് തന്നെ ദൈവികവചനങ്ങള്‍ പൂര്‍ണ്ണമായും എഴുതിവെച്ചിരുന്നു. ഇന്ന് നിലവിലുള്ള രീതിയില്‍ അവ ക്രോഡീകരിക്കപ്പെട്ടത് ഒന്നാം ഖലീഫ അബൂബക്കറിന്റെ കാലത്തായിരുന്നു.

114 അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്‌ അക്ഷരങ്ങളും ശബ്ദങ്ങളും നല്‍കപ്പെട്ടതാണ്‌. മനുഷ്യര്‍ക്ക്‌ ഗ്രഹിക്കാന്‍ വേണ്ടിയാണ്‌ വചനങ്ങള്‍ക്ക്‌ അക്ഷരവും ശബ്ദവും നല്‍കി അല്ലാഹു ജിബ്‌രീല്‍ എന്ന മലക്ക്‌ മുഖേന അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക്‌ എത്തിച്ചു കൊടുത്തത്‌. കുറച്ച്‌ ഭാഗങ്ങള്‍ നബിയുടെ മക്കാ ജീവിതത്തിലും ബാക്കി ഭാഗങ്ങള്‍ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചു കൊടുത്തത്‌. അദ്ദേഹം അത്‌ വള്ളിപുള്ളി വിത്യാസമില്ലാതെ ജനങ്ങള്‍ക്ക്‌ പ്രബോധനം ചെയ്യുകയും അതിലെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ജനങ്ങള്‍ക്ക്‌ മാതൃകയാവുകയും ചെയ്തു.

മുന്‍ വേദഗ്രന്ഥങ്ങളായ തൌറാത്ത്‌ (മൂസാ (മോശ) പ്രവാചകന് അവതരിച്ചത്), സബൂര്‍ (ദാവൂദ് നബി ക്ക് അവതരിച്ചത്), ഇന്‍ജീല്‍ (ഈസാ നബി‍ നബിക്ക് അവതരിചത്), എന്നിവയുടെയെല്ലാം അവതരണം ചില പ്രത്യേക സമൂഹങ്ങളിലേക്കായിരുന്നു. അതിനാല്‍ത്തന്നെ അവയുടെസംരക്ഷണം അതാത്‌ ജനവിഭാഗങ്ങളിലാണ്‌ അല്ലാഹു ഏല്‍പ്പിച്ചിരുന്നത്‌. എന്നാല്‍ കാലക്രമേണ ആ സമൂഹത്തിലെ തന്നെ പുരോഹിതന്മാരും പ്രമാണിമാരും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടി അവയിലെ ദൈവിക വചനങ്ങളില്‍ പലവിധ മാറ്റത്തിരുത്തലുകള്‍ നടത്തുകയും ചെയ്തു. തനതായ രൂപത്തില്‍ അവയൊന്നും ഇന്ന്‌ നിലവിലില്ല. ഇക്കാരണത്താല്‍ത്തന്നെ അന്തിമ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു. പൂര്‍വ്വവേദങ്ങള്‍ക്ക്‌ സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളും മാറ്റത്തിരുത്തലുകളും അതില്‍ സംഭവിക്കുകയില്ലെന്ന്‌ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഉള്ളടക്കത്തിന്റെ വര്‍ഗീകരണം

ചെറുതും വലുതുമായ 114 അദ്ധ്യായങ്ങളില്‍ (അറബി: സൂറ:) 6000ത്തില്‍ അധികം സൂക്തങ്ങളും (അറബി: ആയത്ത് ) 77,000ത്തില്‍ അധികം പദങ്ങളും (അറബി: കലിമ ) 3,20,000ത്തിലധികം അക്ഷരങ്ങളും ഉള്‍ക്കൊള്ളുന്നു.

തുടര്‍ച്ചയായി പാരായണം ചെയ്യുന്നവരുടെ സൌകര്യാര്‍ത്ഥം ഖുര്‍‌ആന്റെ ഉള്ളടക്കം വിവിധ രീതികളില്‍ വര്‍‌ഗീകരിച്ചിരിക്കുന്നു.

  • ജുസ്‌അ് - 114 അദ്ധ്യായങ്ങളേയും ഏകദേശം സമവലിപ്പത്തിലുള്ള 30 ജുസ്‌ഉകളായി തിരിച്ചിരിക്കുന്നു.
    • നിസ്വ്‌ഫ് - ജുസ്‌ഉകളുടെ പകുതി.
    • റുബ്‌അ് - ഒരു ജുസ്‌ഇന്റെ കാല്‍ ഭാഗം.
  • റുകൂഅ് - അദ്ധ്യായങ്ങളുടെ വലിപ്പവും ഉള്ളടക്കവും അടിസ്ഥാനമാക്കി ഓരോ അദ്ധ്യായങ്ങള്‍ വിവിധ റുകൂ‌അ് (വിഭാഗം) ആയി തിരിച്ചിരിക്കുന്നു.

ഇതിനെല്ലാം പുറമെ അദ്ധ്യായങ്ങള്‍ 1/8, 1/7, 1/4, 1/2 തുടങ്ങിയ രീതികളിലും വിഭാഗീകരിച്ചിരിക്കുന്നു.വായക്കാരുടെ സൌകര്യത്തിന് വേണ്ടിയുള്ള ഈ തരംതിരിവുകള്‍ ഖുര്‍‌ആന്റെ അച്ചടിച്ച പ്രതികളില്‍ സാധാരണ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കും.

സൂറ

വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായങ്ങള്‍ക്ക് അറബിയില്‍ പറയുന്ന പേരാണ് സൂറ അല്ലെങ്കില്‍ സൂറത്ത് (അറബി: سورة). നൂറ്റിപ്പതിനാല് സൂറത്തുകള്‍ അടങ്ങിയതാണ് വിശുദ്ധ ഖുര്‍ആന്‍. ഒന്നാമത്തെ സൂറ സൂറത്തുല്‍ ഫാത്തിഹ അവസാനത്തെ സൂറ അല്‍ നാസുമാകുന്നു.

ആയ

വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തത്തിന് പറയുന്ന അറബി നാമമാണ് ആയ അല്ലെങ്കില്‍ ആയത്ത് (അറബി: آية). ചെറുതും വലുതുമായ 6666 ആയത്തുകള്‍ ഖുര്‍ ആനില്‍ കാണാം. ഒരു താളിന്റെ പകുതിയോളം വരുന്ന ആയത്തുകള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്‍. الْحَمْدُ للّهِ رَبِّ الْعَالَمِينَ (വിവര്‍ത്തനം: സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു സ്തുതി.) ഇത് ഖുര്‍ആനിലെ ഒരു ആയത്താകുന്നു.

മക്കി

മക്കയില്‍ അവതീര്‍ണ്ണമായ അദ്ധ്യായങ്ങളെ മക്കി സൂറത്തുകള്‍ എന്നു വിളിക്കുന്നു.

മദനി

മദീനയില്‍ അവതീര്‍ണ്ണമായ അദ്ധ്യായങ്ങളെ മദനി സൂറത്തുകള്‍ എന്നു വിളിക്കുന്നു.

അ‌ഊദു ചൊല്ലല്‍

ഖുര്‍‌ആന്‍ പാരായണം നടത്തുമ്പോള്‍ തുടക്കത്തില്‍ ചൊല്ലാന്‍ നിര്‍ ദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനയാണ് അ‌ഊദു.ഒരു ഐച്ഛിക പുണ്യകര്‍മമായാണ് ഖുര്‍‌ആന്‍ പാരായണ സമയത്തെ അ‌ഊദു ചൊല്ലല്‍ കണക്കാക്കപ്പെടുന്നത്.അതായത് നിര്‍ബന്ധമില്ലാത്ത കര്‍മം എന്നാല്‍ ചെയ്യുന്നത് വിശ്വാസപ്രകാരം പുണ്യമുള്ളതും. അ‌ഊദു-ബില്ലാഹി-മിന ശ്‌ശൈത്വാനി-റജീം (അറബി: ) എന്നതാണ് ഈ പ്രാര്‍ത്ഥന.ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. നമസ്കാരത്തില്‍ ഖുര്‍‌ആന്‍ പരായണം നടത്തുമ്പോള്‍ പതുക്കേയാണ് അ‌ഊദു ചൊല്ലേണ്ടത്.

ബിസ്മി ചൊല്ലല്‍

ഖുര്‍‌ആന്‍ പാരായണം തുടങ്ങുമ്പോഴും ഒന്‍പതാം അദ്ധ്യായമായ തൌബ ഒഴിച്ചുള്ള എല്ലാ ഖുര്‍‌ആനിക അദ്ധ്യായങ്ങളുടെ തുടക്കത്തിലും ബിസ്മി ചൊല്ലല്‍ നിര്‍‌ബന്ധമാകുന്നുബിസ്മില്ലാഹി-റഹ്മാനി-റഹീം(അറബി: ) അഥവാ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്നതാണ് ഈ പ്രാര്‍ത്ഥന.ഖുര്‍‌ആനില്‍ അവതരിച്ച ആദ്യത്തെ വാചകം നീ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക എന്ന അര്‍ത്ഥമുള്ളതാണ്.ഇരുപത്തി ഏഴാം അദ്ധ്യായമായ നംലിലെ 30-ആം വചനത്തിലും ഒരു ബിസ്മി അടങ്ങിയിരിക്കുന്നു.

ഫാത്തിഹ

ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന പ്രാരംഭ സൂറത്താണ് ഫാത്തിഹ.ഈ സൂറത്താണ് പരിപൂര്‍ണ്ണമായി ആദ്യമായി അവതീര്‍ണ്ണമായത്. നിര്‍ബന്ധ നമസ്കരാങ്ങളില്‍ ഒരു ദിവസം ഒരു മുസ്ലിം 17 വട്ടം ഈ അദ്ധ്യായം പാരായണം ചെയ്യുന്നുണ്ട്. ഇതിലെ വരികള്‍ മുഴുവനും പ്രാര്‍ത്ഥന യാണ്.

  1. ബിസ്മില്ലാഹി റഹ്മാനി റഹീം
  2. അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍
  3. അറ്‌റഹ്മാനി റഹീം
  4. മാലികി യൌമുദ്ധീന്‍
  5. ഇയ്യാകനൌബുദു വ ഇയ്യാക്കനസ്ഥഈം
  6. ഇഹ്ദിന സിറ്വാത്തല്‍ മുസ്ഥഖീം.
  7. സിറാത്വല്ലതീന അന്‍ അംത അലൈഹിം.ഗൈരില്‍ മഗ്‌ളൂബി അലൈഹിം.വലള്ളാല്ലീം

ഫാതിഹയില്‍ മാത്രമെ ഒന്നാമത്തെ ആയത്തായ "ബിസ്മില്ലാഹി റഹ്മാനി റഹീം" ഒരു ആയത്തായി കണക്കാക്കുന്നുള്ളൂ. ഈ ഒരു അദ്ധ്യാത്തിലൊഴികെ മറ്റു അദ്ധ്യായങ്ങളിലൊക്കെ അവ പാരായണം ചെയ്യാറുണ്ടെങ്കിലും മറ്റു അദ്ധ്യായങ്ങളില്‍ ഇതിനെ ആയത്തായി കണക്കാക്കാറില്ല. ഇതിനെ ബിസ്മി എന്ന് ചുരുക്കി പറയും.ബിസ്മി പാരായണം ചെയ്യാന്‍ പാടില്ലാത്ത ഒരു സൂറയും ഖുര്‍ആനിലുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ആമീന്‍ എന്ന് പറയാറുണ്ട്. ആമീന്‍ എന്നാല്‍ അല്ലാഹുവേ ഈ പ്രാര്‍ത്ഥ നീ സ്വീകരിക്കേണമേ എന്നാണര്‍ത്ഥം.

വിമര്‍ശനങ്ങളും മറുപടികളും

  • വൈരുദ്ധ്യങ്ങളൊന്നും ഉള്‍കൊള്ളുന്നില്ലെന്നത് ഖുര്ആനിന്റെ അമാനുഷികതക്ക് തെളിവാകുന്നതെങ്ങനെ‍യാണ് എന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്.23 വര്‍ഷക്കാലത്തെ വ്യത്യസ്ത സാഹചര്യങ്ങളി അവതരിക്കപ്പെട്ട ഖുര്‍ ആന്‍ അവതരിച്ച ഉടനെ തന്നെ രേഖപ്പെടുത്തി വെച്ചിരിന്നില്ല.ഓരോ സൂക്തവും അവതരിക്കുമ്പോഴും നിരക്ഷരനായ പ്രവാചകന്‍ മുന്‍പ് ഇറങ്ങിയ സൂക്തവുമായി പൊരുത്തമുണ്ടോ എന്ന് നോക്കികൊണ്ടായിരുന്നില്ല അനുയായികളോട് അത് രേഖപ്പെടുത്താന്‍ പറഞ്ഞിരുന്നത്. അവര്‍ ഖുര്‍ ആനെ പറ്റി ചിന്തിക്കുന്നില്ലെ? അത് അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നാണെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുമായിരിന്നു വി.ഖു 4:82
  • വിമര്‍ശകരുടെ മറ്റൊരു ആരോപണം മര്‍യത്തോട് യേശുവിന്‍റെ ജനനം അറിയച്ചത് മലക്കുകള്‍ ആണെന്ന് ഖുര്‍ആനില്‍ 3:45ലും,എന്നാല്‍ ഒരു മലക്ക് മാത്രമാണെന്ന് 19:17-21ലും പറയുന്നു. മര്‍യമി (റ) ന്‍റെ ജീവിതത്തിലുണ്ടായ രണ്ടു സംഭവങ്ങള്‍ ഒന്നാണെന്ന് തെറ്റിദ്ധരിച്ചതാണ് വിമര്‍ശകര്‍.

3:42,45 ല്‍ മാലാഖമാരുടെ സന്തോഷവാര്‍ത്ത അറിയിക്കലാണ്. ഇതിന്റെ പൂര്‍ത്തീകരണത്തിനാണ് ജനങ്ങളില്‍ നിന്ന് അകന്ന് ദൈവസ്മരണയില്‍ കഴിയുന്ന മര്‍യമിന്‍റെ അടുക്കലേക്ക് ജിബ്രീല്‍ (അ) മാലാഖയെ അല്ലാഹു രണ്ടാമത് മര്‍യമിന്‍റെ അടുക്കലേക്ക് അയച്ചത്. (19:17-21) രണ്ടും രണ്ടു സംഭവങ്ങള്‍. രണ്ടിലെയും സംഭാഷണങ്ങളും സംസാരിക്കുന്നവരും വ്യത്യസ്തമാണ്.

  • പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59). എന്നാല്‍ 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൗം എന്ന അറബി പദത്തിന് ഘട്ടം എന്നും അര്‍ത്ഥമുണ്ട്. ഇവിടെ ആറു ദിവസങ്ങള്‍ എന്നതുകൊണ്ട് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഒരു ദിവസമല്ല വക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അല്ലാഹുവിന്‍റെയടുക്കല്‍ ദിവസമെന്നാല്‍ മനുഷ്യ പരിഗണനയിലുള്ള ദിവസമല്ലെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപരിലോകങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ആറ് വ്യത്യസ്തഘട്ടങ്ങളായികൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് അക്കാര്യം വിവരിച്ച സൂക്തങ്ങളെല്ലാം ചെയ്യുന്നത്. ഈ ഘട്ടങ്ങളുടെ കാലദൈര്‍ഘ്യംഎത്രയാണെന്ന് നമുക്കറിയില്ല. അത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുമ്മില്ല.[4]

അന്ത്യനാള്‍

ഒരു മനുഷ്യന്‍ ചെയ്യുന്ന പ്രവത്തികള്‍ എല്ലാം സൂക്ഷിച്ച് വയ്ക്കുമെന്നു ഖുര്‍ആന്‍ പറയുന്നു. ആ പ്രവത്തികള്‍ക്ക് പ്രതിഫലം കൊടുക്കുന്ന ദിവസത്തെയാണ് അന്ത്യനാള്‍ എന്നു പറയുന്നത്. ഈ ദിവസം വരുന്നത് മനുഷ്യര്‍ മരിച്ചതിനു ശേഷമാണ്.

മുസ്ഹഫ്

ഖുര്‍ആന്‍ രേഖപ്പെടുത്തിവെക്കുന്ന പുസ്തകത്തിനാണ്‍ മുസ്ഹഫ് എന്ന് പറയുന്നത്.

ഖുര്‍ആനിലെ അദ്ധ്യായങ്ങള്‍

വിക്കി ഗ്രന്ഥശാലയില്‍
  1. അല്‍ ഫാത്തിഹ
  2. അല്‍ ബഖറ
  3. ആലു ഇംറാന്‍
  4. നിസാഅ്
  5. മാഇദ
  6. അന്‍ആം
  7. അഅ്റാഫ്
  8. അന്‍ഫാല്‍
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ല്‍
  17. ഇസ്റാഅ്
  18. അല്‍ കഹഫ്
  19. മര്‍യം
  20. ത്വാഹാ
  21. അന്‍ബിയാഅ്
  22. ഹജ്ജ്
  23. അല്‍ മുഅ്മിനൂന്‍
  24. നൂര്‍
  25. ഫുര്‍ഖാന്‍
  26. ശുഅറാ
  27. നംല്‍
  28. ഖസസ്
  29. അന്‍‌കബൂത്
  30. റൂം
  31. ലുഖ്‌മാന്‍
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിര്‍
  36. യാസീന്‍
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമര്‍
  40. മുഅ്മിന്‍
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാന്‍
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂര്‍
  53. നജ്മ്
  54. ഖമര്‍
  55. റഹ് മാന്‍
  56. അല്‍ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ര്‍
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂന്‍
  64. തഗാബൂന്‍
  65. ത്വലാഖ്
  66. തഹ് രീം
  67. മുല്‍ക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മില്‍
  74. മുദ്ദഥിര്‍
  75. ഖിയാമ
  76. ഇന്‍സാന്‍
  77. മുര്‍സലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീര്‍
  82. ഇന്‍ഫിത്വാര്‍
  83. മുതഫ്ഫിഫീന്‍
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ര്‍
  90. ബലദ്
  91. ശംസ്
  92. ലൈല്‍
  93. ളുഹാ
  94. ശര്‍ഹ്
  95. തീന്‍
  96. അലഖ്
  97. ഖദ്ര്‍
  98. ബയ്യിന
  99. സല്‍സല
  100. ആദിയാത്
  101. അല്‍ ഖാരിഅ
  102. തകാഥുര്‍
  103. അസ്വര്‍
  104. ഹുമസ
  105. ഫീല്‍
  106. ഖുറൈഷ്
  107. മാഊന്‍
  108. കൗഥര്‍
  109. കാഫിറൂന്‍
  110. നസ്ര്‍
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്
  1. അല്‍ ഫാത്തിഹ (പ്രാരംഭം)
  2. അല്‍ ബഖറ (പശു)
  3. ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം)
  4. നിസാഅ് (സ്ത്രീകള്‍)
  5. മാഇദ (ഭക്ഷണ തളിക)
  6. അന്‍ആം (കാലികള്‍)
  7. അഅ്റാഫ് (ഉന്നതസ്ഥലങ്ങള്‍‍)
  8. അന്‍ഫാല്‍ (യുദ്ധമുതല്‍‍)
  9. തൌബ (പശ്ചാത്താപം)
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ് (ഇടിനാദം)
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ല്‍ (തേനീച്ച)
  17. ഇസ്റാഅ് (നിശായാത്ര)
  18. അല്‍ കഹഫ് (ഗുഹ‍)
  19. മര്‍യം
  20. ത്വാഹാ
  21. അന്‍ബിയാഅ് (പ്രവാചകന്മാര്‍)
  22. ഹജ്ജ് (തീര്‍ത്ഥാടനം)
  23. അല്‍ മുഅ്മിനൂന്‍ (സത്യവിശ്വാസികള്‍)
  24. നൂര്‍ (പ്രകാശം)
  25. ഫുര്‍ഖാന്‍ (സത്യാസത്യ വിവേചനം)
  26. ശുഅറാ (കവികള്‍)
  27. നംല് (ഉറുമ്പ്)
  28. ഖസസ് (കഥാകഥനം)
  29. അങ്കബൂത് (എട്ടുകാലി)
  30. റൂം (റോമാക്കാര്‍)
  31. ലുഖ്മാന്‍
  32. സജദ (സാഷ്ടാംഗം)
  33. അഹ്സാബ് (സംഘടിത കക്ഷികള്‍)
  34. സബഅ്
  35. ഫാത്വിര്‍ (സ്രഷ്ടാവ്)
  36. യാസീന്‍
  37. സ്വാഫ്ഫാത്ത് (അണിനിരന്നവ‍)
  38. സ്വാദ്
  39. സുമര്‍ (കൂട്ടങ്ങള്‍)
  40. മുഅ്മിന്‍‍ (വിശ്വാസി)
  41. ഫുസ്സിലത്ത്
  42. ശൂറാ (കൂടിയാലോചന)
  43. സുഖ്റുഫ് (സുവര്‍ണ്ണാലങ്കാരം)
  44. ദുഖാന്‍ (പുക)
  45. ജാഥിയ (മുട്ടുകുത്തുന്നവര്‍)
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ് (വിജയം)
  49. ഹുജുറാത് (അറകള്‍)
  50. ഖാഫ്
  51. ദാരിയാത് (വിതറുന്നവ)
  52. ത്വൂര്‍ (ത്വൂര്‍ പര്‍വ്വതം)
  53. നജ്മ് (നക്ഷത്രം)
  54. ഖമര്‍ (ചന്ദ്രന്‍)
  55. റഹ്‌മാന്‍‍ (പരമകാരുണികന്‍)
  56. അല്‍ വാഖിഅ (സംഭവം)
  57. ഹദീദ് (ഇരുമ്പ്)
  58. മുജാദില (തര്‍ക്കിക്കുന്നവള്‍)
  59. ഹഷ്ര്‍ (തുരത്തിയോടിക്കല്‍)
  60. മുംതഹന (പരീക്ഷിക്കപ്പെടേണ്ടവള്‍)
  61. സ്വഫ്ഫ് (അണി)
  62. ജുമുഅ
  63. മുനാഫിഖൂന്‍ (കപടവിശ്വാസികള്‍)
  64. തഗാബൂന്‍ (നഷ്ടം വെളിപ്പെടല്‍)
  65. ത്വലാഖ് (വിവാഹ മോചനം)
  66. തഹ്‌രീം (നിഷിദ്ധമാക്കല്‍)
  67. മുല്‍ക്ക് (അധിപത്യം)
  68. ഖലം (പേന)
  69. ഹാഖ (യഥാര്‍ത്ഥ സംഭവം)
  70. മആരിജ് (കയറുന്ന വഴികള്‍)
  71. നൂഹ്
  72. ജിന്ന് (ജിന്ന് വര്‍ഗ്ഗം)
  73. മുസമ്മില്‍ (വസ്ത്രത്താല്‍ മൂടിയവന്‍)
  74. മുദ്ദഥിര്‍ (പുതച്ച് മൂടിയവന്‍)
  75. ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്പ്)
  76. ഇന്‍സാന്‍ (മനുഷ്യന്‍)
  77. മുര്‍സലാത്ത് (അയക്കപ്പെടുന്നവര്‍)
  78. നബഅ് (വൃത്താന്തം)
  79. നാസിയാത്ത് (ഊരിയെടുക്കുന്നവ)
  80. അബസ (മുഖം ചുളിച്ചു)
  81. തക്‌വീര്‍ (ചുറ്റിപ്പൊതിയല്‍)
  82. ഇന്‍ഫിത്വാര്‍ (പൊട്ടിക്കീറല്‍)
  83. മുതഫ്ഫിഫീന്‍ (അളവില്‍ കുറയ്ക്കുന്നവന്‍)
  84. ഇന്‍‌ഷിഖാഖ് (പൊട്ടിപിളരല്‍)
  85. ബുറൂജ് (നക്ഷത്രമണ്ഡലങ്ങള്‍)
  86. ത്വാരിഖ് (രാത്രിയില്‍ വരുന്നത്)
  87. അഅ്ലാ (അത്യുന്നതന്‍)
  88. ഗാശിയ (മൂടുന്ന സംഭവം)
  89. ഫജ്ര്‍ (പ്രഭാതം)
  90. ബലദ് (രാജ്യം)
  91. ശംസ് (സൂര്യന്‍)
  92. ലൈല്‍ (രാത്രി)
  93. ളുഹാ (പൂര്‍വ്വാഹ്നം)
  94. ശര്‍ഹ് (വിശാലമാക്കല്‍)
  95. തീന്‍ (അത്തി)
  96. അലഖ് (ഭ്രൂണം)
  97. ഖദ്ര്‍ (നിര്‍ണയം)
  98. ബയ്യിന (വ്യക്തമായ തെളിവ്)
  99. സല്‍സല (പ്രകമ്പനം)
  100. ആദിയാത് (ഓടുന്നവ)
  101. അല്‍ ഖാരിഅ (ഭയങ്കര സംഭവം)
  102. തകാഥുര്‍ (പെരുമ നടിക്കല്‍)
  103. അസ്വര്‍ (കാലം)
  104. ഹുമസ (കുത്തിപ്പറയുന്നവര്‍)
  105. ഫീല്‍ (ആന)
  106. ഖുറൈഷ്
  107. മാഊന്‍ (പരോപകാര വസ്തുക്കള്‍)
  108. കൌഥര്‍‍ (ധാരാളം)
  109. കാഫിറൂന്‍ (സത്യനിഷേധികള്‍)
  110. നസ്ര്‍ (സഹായം)
  111. മസദ് (ഈന്തപ്പനനാര്)
  112. ഇഖ് ലാസ് (നിഷ്കളങ്കത)
  113. ഫലഖ് (പുലരി)
  114. നാസ് (ജനങ്ങള്‍)

ഇതും കാണുക

പുറത്തേയ്ക്കുള്ള കണ്ണികള്‍

പ്രാചീന രേഖകള്‍

ശബ്ദചിത്രങ്ങള്‍

അവലംബം

  1. http://www.islamonline.net/servlet/Satellite?c=Article_C&cid=1154235102026&pagename=Zone-English-Discover_Islam%2FDIELayout
  2. http://en.wikipedia.org/wiki/List_of_best-selling_books
  3. http://www.muslimpath.com/quran/
  4. qur'aninte moulikatha- part II (malayalam) author: m.m. akbar first edition: december 2002 publishers: niche of truth, kalabhavan road, kochi-18. cover page: yoonus.k.k type setting: creative media printing: screen offset, cochin-18



ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഖുർആൻ&oldid=354407" എന്ന താളിൽനിന്ന് ശേഖരിച്ചത്