ജിന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിന്ന് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജിന്ന് (വിവക്ഷകൾ) എന്ന താൾ കാണുക. ജിന്ന് (വിവക്ഷകൾ)
ജിന്നുകളെ ചിത്രീകരിച്ചിരിക്കുന്നു. ഇറാനിലെ ഗുലിസ്താൻ കൊട്ടാരത്തിൽ നിന്നുള്ള ചിത്രം (പതിനാറാം നൂറ്റാണ്ട്)
ദി മജ്ലിസ് അൽ ജിന്ന് എന്ന ഒമാനിലെ ഗുഹ, "ജിന്നുകളുടെ സംഗമസ്ഥലം എന്നു് ഐതിഹ്യം".

ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കുന്ന സൃഷ്ടികളിൽ ഒന്നാണ് ജിന്ന് (അറബി: جن). ജിന്നുകളെ കുറിച്ച് ഖുർ‌ആനിൽ പലയിടത്തും പരാമർശങ്ങൾ ഉണ്ട്. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ തീയ്യിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് മുസ്ലിംകളുടെ വിശ്വാസം. മനുഷ്യനെപ്പോലെ തന്നെ ചിന്തിക്കാനും അതനുസരിച്ച് തൻറെ ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടവരാണ് അവർ. മുഹമ്മദ് നബി ജിന്നുകൾക്ക് കൂടിയുള്ള പ്രവാചകനും, ഖുർആൻ അവരുടെ കൂടി മാർഗനിർദ്ദേശത്തിനുള്ള ഗ്രന്ഥവുമാണ്. ഇസ്‌ലാം മതം വിശ്വസിക്കാത്ത ജിന്നുകളെ ശൈത്വാൻ (പിശാച്) എന്ന് വിളിക്കപ്പെടുന്നു. മനുഷ്യനു ബാധകമായ രക്ഷാ-ശിക്ഷകളെല്ലാം അവർക്കും ബാധകമാണ്. അവർക്ക് ജീവികളുടെ രൂപം പ്രാപിക്കാനുള്ള കഴിവുള്ളതായി വിശ്വസിക്കപ്പെടുന്നു. ഖുർആനിലെ അർറഹ്‍മാൻ അധ്യായം പ്രത്യക്ഷത്തിൽതന്നെ മനുഷ്യരെയും ജിന്നുകളെയും ഓരുപോലെ സംബോധന ചെയ്യുന്നതാണ്. പക്ഷിമൃഗാദികൾക്ക് ഇവരെ കാണാൻ കഴിയും. പക്ഷേ, മനുഷ്യൻ തന്നെയാണ് ജിന്നുകളെക്കാൾ പദവിയുള്ള ദൈവസൃഷ്ടി.

"https://ml.wikipedia.org/w/index.php?title=ജിന്ന്&oldid=2337012" എന്ന താളിൽനിന്നു ശേഖരിച്ചത്