യൂസുഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഖുർആനിൽ‍ പരാമർശിക്കപ്പെടുന്ന പ്രവാചകന്മാരിൽ ഒരാളാണ് യൂസുഫ്. ജൂത ഗ്രന്ഥങ്ങളിലെയും ക്രിസ്ത്യൻ ബൈബിളിലേയും ജോസഫ് എന്ന കഥാപാത്രത്തിന്റെ ഇസ്ലാമിക വീക്ഷണമാണ് യൂസുഫ്. യാക്കൂബിന്റെ മകനാണ് ഇദ്ദേഹം. വളരെ സുന്ദരനായാണ് ഖുർആൻ ഇദ്ദേഹത്തെ വർണിച്ചിരിക്കുന്നത്. ഖുർആനിലെ യൂസുഫ് എന്ന സൂറയിലാണ് ഇദ്ദേഹത്തിന്റെ ജീവിതം വിവരിച്ചിരിക്കുന്നത്. ഖുർആനിലെ ഏറ്റവും വിശദമായ വർണനകളിലൊന്നാണിത്. ജീവിതത്തിൽ യൂസുഫ് നിരവധി പരീക്ഷണങ്ങൾക്ക് വിധേയനായതിനെപ്പറ്റിയും, അല്ലാഹുവിലുള്ള വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചു എന്നും ഈ അധ്യായത്തിൽ‍ വിവരിക്കുന്നു.

ഇബ്രാഹിമിന്റെ സന്തതികളിലൊരാളായ ഇസ്ഹാക്കിന്റെ പുത്രൻ യഅ്ഖൂബിന് മൂന്ന് ഭാര്യമാരിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ ഒരാളായിരുന്നു യൂസുഫ്. യാക്കൂബിന് ഒരു ഭാര്യയിൽ മൂന്ന് പുത്രന്മാരും, മറ്റൊരു ഭാര്യയിൽ ഏഴു പുത്രന്മാരും, മൂന്നാമത്തെ ഭാര്യയിൽ യൂസഫും, ബിൻ യാമിൻ എന്ന മറ്റൊരു മകനും ഉണ്ടായിരുന്നു. ഇവരിൽ യൂസുഫിനോടായിരുന്നു പിതാവിന് ഏറെ വാത്സല്യം. അത് കൊണ്ട് തന്നെ മറ്റു സഹോദരന്മാർക്ക് അദ്ദേഹത്തോട് അസൂയയും വിദ്വേഷവും നിലനിന്നിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ യൂസുഫ് എന്ന താളിലുണ്ട്.
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=യൂസുഫ്&oldid=1734774" എന്ന താളിൽനിന്നു ശേഖരിച്ചത്