അയ്യൂബ് നബി
ദൃശ്യരൂപം
ഖുർആനിൽ പേരെടുത്തു പറയുന്ന ഇരുപതഞ്ചു പ്രവാചകന്മാരിൽ ഒരാളാണ് അയൂബ് നബി. ഒമാനിലെ സലാലയിലാണ് അയ്യുബ് നബിയുടെ ഖബർ സ്ഥിതിചെയ്യുന്നത്. അയ്യൂബ് നബി അല്ലാഹുവിനാൽ വടക്കുകിഴക്കൻ പലസ്തീനിലിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്. ക്രിസ്തുമത വിശ്വാസികൾ അദ്ദേഹത്തെ ഇയ്യോബ് അഥവാ ജോബ് എന്നാണ് വിളിക്കുന്നത്. വളരെയധികം സമ്പത്തുകൊണ്ട് അനുഗൃഹീതനായിരുന്ന അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
അയ്യൂബ് നബി ഖുർആനിൽ
[തിരുത്തുക]“ | അയ്യൂബിനെയും ( ഓർക്കുക. ) തൻറെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ച സന്ദർഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവർക്ക് ഒരു സ്മരണയുമാണത്. (ഖുർആൻ-21:83-84) | ” |
അവലംബം
[തിരുത്തുക]- http://www.islam101.com/history/people/prophets/job.htm Archived 2011-01-29 at the Wayback Machine.