ഹാറൂൻ
ദൃശ്യരൂപം
ഇസ്‌ലാമികവിശ്വാസത്തിലെ ഒരു പ്രവാചകനാണ് ഹാറൂൻ. മൂസയുടെ സഹോദരനാണദ്ദേഹം. അദ്ദേഹം 122 വയസ്സു വരെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സമകാലികരായ പ്രവാചകന്മാരായിരുന്നു ഹാറൂൻ നബിയും മൂസാ നബിയും. അവർ രണ്ടുപേരും ഒന്നിച്ചാണ് പ്രബോധനം നടത്തിയിരുന്നത്. ഫിർഔനിൽ രാജാവിൽ നിന്നും ഇവർ രണ്ടുപേർക്കും വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിരുന്നു. യഹൂദ, ക്രൈസ്തവ സാഹിത്യങ്ങളിലെ അഹറോൻ എന്ന വ്യക്തിയുമായി ഇദ്ദേഹത്തെ താരതമ്യപ്പെടുത്താറുണ്ട്.
ഹാറൂൻനബി ഖുർആനിൽ
[തിരുത്തുക]“ | പിന്നീട് അവർക്ക് ശേഷം, നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ പ്രമാണിമാരുടെയും അടുത്തേക്ക് മൂസായെയും ഹാറൂനെയും നാം നിയോഗിച്ചു. എന്നാൽ അവർ അഹങ്കരിക്കുകയാണ് ചെയ്തത്. അവർ കുറ്റവാളികളായ ഒരു ജനവിഭാഗമായിരുന്നു. അങ്ങനെ നമ്മുടെ പക്കൽ നിന്നുള്ള സത്യം അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു: തീർച്ചയായും ഇത് സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു. (ഖുർആൻ-10:75-76) | ” |
അവലംബം
[തിരുത്തുക]- www.zainab.org/commonpages/ebooks/english/short/prophets.htm