മഹല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാമിക സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് മഹല്ല്. ഒരു മഹല്ലിൽ നിന്നാണ് മുസ്ലിമിന്റെ പ്രാഥമികമായ ഇസ്‌ലാമിക അനുഷ്ഠാനങ്ങളും ആരാധനകളും നിർവ്വഹിക്കുന്നതിനും മതത്തെ പഠിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉണ്ടാവുന്നത്. മുസ്‌ലിംകൾ ഒരുമിച്ചു താമസിക്കുന്ന പ്രദേശങ്ങളിൽ അവരുടെ ദൈനം ദിന ആരാധനാകർമങ്ങൾ നിർവ്വഹിക്കുന്നതിനായി പള്ളിയും മതസ്ഥാപനങ്ങളും ഉണ്ടാവും. പള്ളിയിൽ ആരാധനാ കർമ്മങ്ങൾക്കും മഹല്ല് നിവാസികളുടെ ഇസ്‌ലാമിക സംസ്‌കാരമനുസരിച്ചുള്ള ജീവിതത്തിനും നേതൃത്വം നൽകുന്നതിനായി ഇസ്‌ലാമിക നിയമങ്ങൾ പഠിച്ച ഒരു പണ്ഡിതനുണ്ടാവും. ഇദ്ദേഹമാണ് മഹല്ലിലെ ഭരണാധികാരി. ഇദ്ദേഹം ഖാളി എന്നറിയപ്പെടുന്നു. മുസ്‌ലിംകളുടെ വിവാഹം, അനന്തരാവകാശ സ്വത്ത് വീതം വയ്ക്കൽ, വൈവാഹിക ബന്ധങ്ങളിലുണ്ടാവുന്ന പരാതികൾ, കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങൾ എന്നിവയ്ക്കു ഇസ്‌ലാമിക നിയമമനുസരിച്ചുള്ള പരിഹാരം കണ്ടെത്തലും ഉപദേശം നൽകലും ഖാളിയുടെ ബാദ്ധ്യതയാണ്. പൊതുസമൂഹത്തിനുപകാരപ്രദമാവും വിധം മുസ്‌ലിം സമൂഹം സംഘടിതമായി നടത്തുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും കേന്ദ്രബി്ന്ദു കൂടിയാണ് മഹല്ല്.

"http://ml.wikipedia.org/w/index.php?title=മഹല്ല്&oldid=1734878" എന്ന താളിൽനിന്നു ശേഖരിച്ചത്