എന്‍റികോ ഫെര്‍മി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Enrico Fermi | |
| ജനനം | 29 സെപ്റ്റംബര്‍ 1901 Rome, Italy |
|---|---|
| മരണം | നവംബര്‍ 28 1954 (പ്രായം 53) Chicago, Illinois, U.S. |
| പൗരത്വം | Italy (1901-1938) United States (1944-1954) |
| മേഖലകള്‍ | Physics |
| സ്ഥാപനങ്ങള്‍ | Scuola Normale Superiore in Pisa University of Göttingen University of Leiden University of Rome La Sapienza Columbia University University of Chicago |
| Alma mater | Scuola Normale Superiore |
| Doctoral advisor | Luigi Puccianti |
| Doctoral students | Owen Chamberlain Geoffrey Chew Mildred Dresselhaus Jerome I. Friedman Marvin Leonard Goldberger Tsung-Dao Lee Ettore Majorana James Rainwater Marshall Rosenbluth Arthur Rosenfeld Emilio Segrè Jack Steinberger Sam Treiman |
| Known for | New radioactive elements produced by neutron irradiation Controlled nuclear chain reaction, Fermi-Dirac statistics Theory of beta decay |
| പ്രധാന പുരസ്കാരങ്ങള്‍ | Nobel Prize for Physics (1938) |
എന്‍റികോ ഫെര്‍മി (സെപ്റ്റംബര്‍ 29, 1901 - നവംബര്‍ 28, 1954) ഒരു ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആയിരുന്നു. ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവര്‍ത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോര്‍ജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റികല്‍ മെക്കാനിക്ക്‌സ് എന്നീ മേഖലകളിലെ സംഭാവനകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.
1938-ല്‍ പ്രേരിത റേഡിയോആക്ടിവിറ്റിയേക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ഇന്ന് 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 1952-ല്‍ നിമിര്‍മിക്കപ്പെട്ട ഫെര്‍മിയം എന്ന മൂലകം ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് അങ്ങനെ നാമകരണം ചെയ്യപ്പെട്ടത്.
1954 നവംബര്‍ 28-ന് അന്തരിച്ചു.