എന്‍ജിനീയറിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീരക്കടലില്‍ സ്ഥാപിക്കുന്ന കാറ്റാടിയന്ത്രങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലയിലുള്ള എന്‍ജിനീയര്‍മാരുടെ സാങ്കേതിക സഹായം ആവശ്യമുണ്ട്.

ശാസ്ത്രീയമായ അറിവുകള്‍ പ്രയോഗിച്ചും പ്രകൃതിനിയമങ്ങള്‍, ഭൗതിക സ്രോതസ്സുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയും പ്രതേക വസ്തുതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി രൂപഘടനകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വ്യൂഹങ്ങള്‍ മുതലായവയുടെ നിര്‍മ്മാണം സാധ്യമാക്കുന്ന തൊഴില്‍ രീതിയെയാണ് പൊതുവെ എന്‍ജിനീയറിങ്ങ് എന്ന് പറയുന്നത്.

എന്‍ജിനീയറിങ്ങ് നടപ്പില്‍ വരുത്തുന്ന അല്ലെങ്കില്‍ അത് തൊഴിലായി സ്വീകരിച്ച വ്യക്തിയെ എന്‍ജിനീയര്‍ എന്നും പറയുന്നു. വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണ്‌ എന്‍ജിനീയറിങ്ങ്, കൂറേയധികം ഉപവിഭാഗങ്ങളും ഒരോ ഉപവിഭാഗവും ഒരു പ്രതേക പ്രായോഗിക മേഖലയില്‍ അതുമായി ബന്ധപ്പെട്ട സങ്കേതികവിദ്യമായി ആഴത്തില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ജെയിംസ് വാട്ടിന്റെ ആവിയന്ത്രം, വ്യാവസായിക വിപ്ലവത്തിന്‌ ഉല്പ്രേരകമായ ഇതിന്റെ കണ്ടുപിടുത്തം ആധുനിക കാലത്തെ എന്‍ജിനീയരിങ്ങിന്റെ പ്രധാന്യം വെളിവാക്കുന്നു. സ്പെയിനിലെ മാഡ്രിഡിലുള്ള ETSIIM ന്റെ പ്രധാന കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു

കപ്പി, ഉത്തോലകം, ചക്രം തുടങ്ങിയ അടിസ്ഥാനപരമായ കണ്ടുപിടിത്തങ്ങള്‍ മുതല്‍ക്കേ മനുഷ്യന്‍ എന്‍ജിനീയറിങ് തത്വങ്ങള്‍ പ്രയോഗിച്ചിരുന്നു എന്ന് കാണാം. ഉപയോഗപ്രദമായ ഉപകരണങ്ങളെ സൃഷ്ടിച്ച ഈ ഒരോ കണ്ടുപിടിത്തവും എന്‍ജിനീയറിങ്ങിന്റെ ആധുനീക നിര്‍വ്വചനങ്ങള്‍ക്കനുസൃതമാണ്‌ എന്ന് മനസ്സിലാക്കവുന്നതാണ്‌.

എന്‍ജിനീയറിങ് (engineering) എന്ന പദത്തിന്‌ അത്ര വലിയ പ്രായമില്ല. എന്‍ജിനിയര്‍ (engineer) എന്ന പദത്തില്‍ നിന്നാണ്‌ ഈ വാക്കില്‍ നിന്ന് ഉരുതിരിഞ്ഞ് വന്നതാണ്‌ ഈ പദം, 1325 മുതലുള്ള എന്‍ജിനീയര്‍ എന്ന വാക്ക് സൈനീക യന്ത്രോപകരണങ്ങള്‍ (engines) നിര്‍മ്മിക്കുന്ന ആളെ സൂചിപ്പിക്കുവാനായിരുന്നു ഉപയോഗിച്ചിരുന്നത്, എന്‍ജിന്‍ എന്ന വാക്ക് അക്കാലത്ത് സൈനീക യന്ത്രങ്ങളെ (military engines) ഉദ്ദേശിച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. "നൈസര്‍ഗ്ഗികമായ കഴിവ്, ബുദ്ധിപരമായ കണ്ടുപിടിത്തം" എന്നര്‍ഥം വരുന്ന ഇന്‍ജെനിയം (ingenium) എന്ന ലാറ്റില്‍ പദത്തില്‍നിന്നാണ്‌ എന്‍ജിന്‍ എന്ന വാക്ക് ഉണ്ടായത്.

ശേഷം കെട്ടിടങ്ങള്‍ പാലങ്ങള്‍ തുടങ്ങിയവയുടെ രൂപകല്‍പ്പന പ്രതേക വൈദഗ്ദ്യ വിഭാഗമായി വികസിച്ചതോടെ സിവില്‍ എന്‍ജിനിയറിങ് എന്ന വാക്ക് സൈനീകപരമല്ലാത്ത സൃഷ്ടികളെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ച് തുടങ്ങി.

[തിരുത്തുക] പുരാതന യുഗം

[തിരുത്തുക] എന്‍ജിനീയറിങ്ങിന്റെ പ്രധാന ശാഖകള്‍

ശാസ്ത്രത്തെപോലെ തന്നെ എന്‍ജിനീയറിങ്ങും വിശാലമായ മേഘലയാണ്‌, അത്കൊണ്ട് തന്നെ ഇതിനെ പല ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗവും എന്‍ജിനീയറിങ്ങിലെ പ്രതേക മേഘലയില്‍ വര്‍ത്തിക്കുന്നു. തുടക്കത്തില്‍ ഒരോ എന്‍ജിനീയറും പ്രതേക മേഘലയിലായിരിക്കും പരിശീലനം നേടുന്നത്, പക്ഷെ ഒരു എന്‍ജിനീയര്‍ അയാളുടെ തൊഴില്‍ജീവിതത്തില്‍ മറ്റു മേഘലകളില്‍കൂടി പ്രവത്തിക്കേണ്ടി വരാറുണ്ട്. എന്‍ജിനീയറിങ്ങിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ ഇവയാണ്‌.

സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ച മുന്നേറ്റതോടെ പുതിയ മേഘലകളിലേക്ക് വികസിക്കുകയും പുതിയ വിഭാഗങ്ങള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്ങ്, നാനോടെക്ക്നോളജി, മോളിക്കുലാര്‍ എന്‍ജിനീയറിങ്ങ്, മെക്കട്രോണിക്സ് മുതലായവ. ഇത്തരം വിഭാഗങ്ങള്‍ പഴയ വിഭാഗങ്ങളുമായി ചേര്‍ന്ന് പുതിയ വിഭാഗങ്ങള്‍ രൂപകൊള്ളുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിലുള്ള എല്ലാ എന്‍ജിനിയറിങ്ങ് കുറേ കാര്യങ്ങള്‍ പരസ്പരം പിണഞ്ഞ് കിടക്കാറുണ്ട്. ഭൗതീകശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളുടെ പ്രായോഗീകരണം പോലുള്ള കാര്യങ്ങളില്‍.

[തിരുത്തുക] പ്രവര്‍ത്തന രീതി

ടര്‍ബൈന്‍ രൂപകല്‍പ്പന വേളയില്‍ വിവിധ മേഘലകളിലുള്ള എന്‍ജിനീയര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്‌

പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും നിലവിലുള്ള സൃഷ്ടികളെ പരിപോഷിക്കാനുമായി എന്‍ജിനീയര്‍മാര്‍ ഗണിതശാസ്ത്രവും ഭൗതീകശാസ്ത്രവും ഉപയോഗപ്പെടുത്തുന്നു. പുതിയ സം‌രംഭങ്ങളുടെ രൂപകല്‍പ്പന വേളയില്‍ അതുമായി ബന്ധപ്പെട്ട ശാസ്ത്രത്തില്‍ അറിവുണ്ടാകേണ്ടതാണ്‌, അത് കൊണ്ട് തന്നെ തൊഴില്‍ജീവിതത്തില്‍ ഉടനീളം പുതിയപുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുക എന്നത് എന്‍ജിനീയര്‍ക്ക് ആവശ്യമാണ്‌. ഒന്നില്‍കൂടുതല്‍ പരിഹാരരീതിയുണ്ടെങ്കില്‍ ആവശ്യതകള്‍ക്ക് ഏറ്റവും നന്നായി ചേരുന്നരീതി തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. നിര്‍മ്മിക്കുവാന്‍ പോകുന്ന വ്യൂഹത്തിന്റെ രൂപഘടന വേളയില്‍ അത് പാലിക്കേണ്ട നിബന്ധനകള്‍ ഏറ്റവും നന്നായി മനസ്സിലാക്കേണ്ടത് എന്‍ജിനീയറുടെ ചുമതലയാണ്‌. മാത്രമല്ല മറ്റു ചില കാര്യങ്ങളില്‍ കൂടി ശ്രദ്ധ പതിപ്പേക്കണ്ടതുണ്ട്, ലഭ്യമായ സ്രോതസ്സുകള്‍, അവയുടെ ഭൗതീകവും സാങ്കേതികവുമായ പരിധികള്‍, നിര്‍മ്മാണചിലവ്, സുരക്ഷാമാനദണ്ഡങ്ങള്‍, വിപണന സാധ്യതകള്‍ മുതലായവ. ഇത്തരം നിബന്ധനകളും ആവശ്യകതളും മനസ്സിലാക്കിയതിന്‌ ശേഷം അനുയോജ്യമായ രൂപഘടനാ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു.

[തിരുത്തുക] പ്രശ്നപരിഹാരം

പ്രശ്നപരിഹാരത്തിന്‌ വേണ്ടി എന്‍ജിനീയര്‍മാര്‍ ശാസ്ത്രത്തിലും ഗണിതത്തിലുള്ള അറിവുകള്‍, പരിചയസമ്പത്ത് എന്നിവ ഉപയോഗപ്പെടുത്തുന്നു. എന്‍ജിനീയറിങ്ങ് എന്നത് പ്രയുക്ത ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ശാഖയായാണ്‌ കണക്കാക്കപ്പെടുന്നു. അനുയോജ്യമായ ഗണിത മാതൃക സൃഷ്ടിക്കുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാനും അതിന്റെ പ്രായോഗീകത പരീക്ഷിക്കുവാനും സഹായിക്കുന്നു. സാധാരണയായി ഒന്നില്‍ കൂടുതല്‍ പരിഹാരരീതി ലഭ്യമായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരോ രീതിയുടെയും മേന്മ മനസ്സിലാക്കി ഏത് രീതിയാണോ ഏറ്റവും നന്നായി ആവശ്യകതളെ തൃപ്തിപ്പെടുത്തുന്നത് അതിനെ പിന്തുടരുകയും ചെയ്യുന്നു.

പൂര്‍ണ്ണ തോതിലുള്ള ഉല്പാദനത്തിന്‌ മുന്‍പ് തങ്ങളുടെ രൂപകല്‍പ്പനകള്‍ എങ്ങിനെ പ്രവര്‍ത്തിക്കും എന്ന് മനസ്സിലാക്കുവാന്‍ എന്‍ജിനീയര്‍മാര്‍ ശ്രമിക്കാറുണ്ട്. അതിന്‌ വേണ്ടി ലഘുമാതൃകകള്‍ ആദ്യരൂപം തുടങ്ങിയവ നിര്‍മ്മിക്കുകയോ പലവിധം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്യുന്നു. ഇത്തരം പരീക്ഷണങ്ങള്‍ നിര്‍മ്മിതിയുടെ ഫലം ഉറപ്പ് വരുത്തുന്നു. എന്‍ജിനീയര്‍മാര്‍ തങ്ങള്‍ രൂപകല്‍പ്പനകള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നുണ്ടോ എന്നും അത് പൊതുജീവിതത്തെ മോശമായി ബാധിക്കാതെയിരിക്കാനും ഗൗരവപൂര്‍ണ്ണം കാണുകയും ചെയ്യുന്നു. അത്പോലെ നിര്‍മ്മിതികളിലെ സുരക്ഷിതത്വം വളരെ പ്രധാന്യത്തോടു കൂടി കാണുകയും അത് വഴി അപ്രതീക്ഷിത നാശനഷ്ടങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണെങ്കിലും എത്രതോളം സുരക്ഷിതത്വം ഘടകങ്ങള്‍ ചേര്‍ക്കുന്നുവോ അത്രതോളം തന്നെ ഉപയോഗക്ഷമത കുറവാനും ഇടയയേക്കാവുന്നതുമാണ്‌.

[തിരുത്തുക] കമ്പ്യൂട്ടറിന്റെ ഉപയോഗം

ഒരു ബഹിരാകാശ വാഹനം തിരിച്ചിറങ്ങുമ്പോള്‍ അന്തരീക്ഷവാതകങ്ങളുടെ ഉയര്‍ന്ന പ്രവേഗത്തിലുള്ള ഒഴുക്കിന്റെ കമ്പ്യൂട്ടര്‍ അനുകരണം.

ആധുനിക ലോകത്തെ മറ്റുള്ള എല്ലാ മേഘലകളെയും പോലെ എന്‍ജിനീയറിങ്ങിലും കമ്പ്യൂട്ടറുകളും സോഫ്റ്റ്വെയറുകളും സുപ്രധാന സ്ഥാനവഹിക്കുന്നു. വാണിജ്യരംഗത്ത് ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ പോലെതന്നെ എന്‍ജിനീയറിങ്ങ് മേഘലയ്ക്ക് വേണ്ടിയുള്ള പ്രതേകം സോഫ്റ്റ്വെയറുകളും നിലവിലുണ്ട്. ന്യൂമെറിക്കല്‍ രീതികള്‍ക്കൊണ്ട് പരിഹരിക്കാങ്കഴിയുന്ന അടിസ്ഥാനപരമായ ഭൗതിക ക്രിയകളുടെ മതൃകകള്‍ തയ്യാറാക്കുവാന്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുവാന്‍ കഴിയും

ഈ മേഘലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്‌ രൂപകല്‍പ്പന സഹായികള്‍ (computer-aided design, CAD). ഇവ നിര്‍മ്മിതികളുടെ ത്രിമാന മാതൃകകളും ദ്വിമാന വരകളും രൂപരേഖകളും തയ്യാറാക്കുവാന്‍ സഹായിക്കുന്നു.


[തിരുത്തുക] എന്‍ജിനീയറിങ്ങ് സാമൂഹിക തലത്തില്‍

ഏതാനും വ്യക്തികള്‍ മുതല്‍ വലിയ സംഘങ്ങളുടേ കൂട്ടായ പ്രവര്‍ത്തങ്ങള്‍ വരെ എന്‍ജിനീയറിങ്ങില്‍ വരുന്നുണ്ട്. മിക്കവാറും എന്‍ജിനീയറിങ്ങ് സം‌രഭങ്ങളും കമ്പനികള്‍, നിക്ഷേപകര്‍, ഗവണ്മെന്റ് എന്നിങ്ങനെയുള്ള ഏതെങ്കിലുമൊരു സാമ്പത്തിക പിന്തുണയുടെ നിയന്ത്രണത്തിലായിരിക്കും.

സമൂഹവുമായും മനുഷ്യന്റെ പെരുമാറ്റവുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നതാണ് എന്‍ജിനീയറിങ്ങ്. ആധുനിക സമൂഹത്തിലെ എല്ലാ ഉല്പന്നങ്ങളിലും നിര്‍മ്മിതികളിലും എന്‍ജിനീയറിങ്ങ് സ്വാധീനമുണ്ടായിരിക്കും. വളരെ ശക്തമായ ഉപകരണമായി വര്‍ത്തിക്കുന്ന ഒന്നാണ് എന്‍ജിനീയറിങ്ങ് രൂപക്ല്‍പ്പന, പരിസ്ഥിതി, സമൂഹം, സാമ്പത്തികം തുടങ്ങിയവയിലെല്ലം മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതാണത്, പല എന്‍ജിനീയറിങ്ങ് പരിശീലനസ്ഥാപനങ്ങളിലും നിര്‍വ്വചിച്ചുവെക്കപ്പെട്ട എന്‍ജിനീയറിങ്ങ് ധര്‍മ്മനിഷ്ടയനുസരിച്ച്, അതിന്റെ ഉപയോഗം വളരെ ഉത്തരവാദിത്വ ബോധത്തോടെയായിരിക്കണം.

വൈദ്യ മേഖലയില്‍ വ്യവസ്ഥാപിതമായ രീതിയില്‍ കാണപ്പെടുന്ന വിധത്തിലുള്ള ധര്‍മ്മനിഷ്ട എന്‍ജിനീയറിങ്ങില്‍ വികസിച്ചു വന്നിട്ടില്ല, അതിനാല്‍ തന്നെ പല എന്‍ജിനീയറിങ്ങ് സം‌രഭങ്ങളും വിമര്‍ശനങ്ങള്‍ കൊണ്ടു വരുന്നവയാണ്. ആണവായുധങ്ങളുടെ നിര്‍മ്മാണം, സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടേ രൂപകല്‍പ്പനയും ഉപയോഗവും, ഏണ്ണ ഖനനം എന്നിവ വ്യത്യസ്ത എന്‍ജീനീയറിങ്ങ് ശാഖകകളില്‍ അതിനുള്ള ഉദാഹരണങ്ങളാണ്.

മാനവവികസനത്തിന്റെ പ്രധാന ഘടകമാണ് എന്‍ജിനീയറിങ്ങ്.[1] കുറഞ്ഞ എന്‍ജിനീയറിങ്ങ് കഴിവുള്ളതായ സഹാറ-ഇതര ആഫ്രിക്കന്‍ രാജ്യങ്ങള്‍ യാതൊരു പ്രതേകിച്ച് മുന്നരൊക്കവുമില്ലാതെ അടിസ്ഥാനസൗകര്യ വികസനത്തില്‍ പിന്നില്‍ നില്‍ക്കുന്നത് ഇതിന്റെ ഒരു മുഖമാണ്. ആധുനീക യുഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും സാങ്കേതികമായ മുന്നേറ്റത്തിനും അത്യവശ്യം വേണ്ട എന്‍ജിനീയറിങ്ങ കഴിവുകള്‍ ഒഴിച്ചുകൂടാനാവത്തതാണ്.[2]

[തിരുത്തുക] മറ്റ് മേഖലകളുമായുള്ള ബന്ധം

[തിരുത്തുക] ശാസ്ത്രം

ശാസ്ത്രജ്ഞന്മാര്‍ നിലവിലുള്ള ലോകത്തെപ്പറ്റി പഠിക്കുന്നു; എന്‍ജിനീയര്‍മാര്‍ ഇല്ലാതിരുന്ന ലോകത്തെ സൃഷ്ടിക്കുന്നു.

ശാസ്ത്രത്തിന്റെയും എന്‍ജിനീയങ്ങിന്റെയും അഭ്യസനങ്ങള്‍ പലതും ഒന്നുതന്നെയാണ്; എന്‍ജിനീയറിങ്ങില്‍ ശാസ്ത്രം പ്രയോഗവല്‍ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. രണ്ടിലും ഊന്നല്‍ നല്‍കപ്പെടുന്നത് വസ്തുക്കളേയും പ്രതിഭാസങ്ങളേയും സൂക്ഷമ നിരീക്ഷണവിധേയമാക്കുന്നതിലാണ്. നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യുന്നതിനും പങ്കുവെക്കുന്നതിനും രണ്ടിലും ഗണിതശാസ്ത്രവും വര്‍ഗ്ഗീകരന മാനദണ്ഡങ്ങളും ഉപയോഗിക്കുന്നു.

ശാസ്ത്രജ്ഞര്‍ അവരുടെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയും അത്തരം വിശകലനങ്ങള്‍ ഉപയോഗിച്ച് അതിന്റെ പ്രയോഗിക തലത്തെക്കുറിച്ച് ശുപാര്‍ശകള്‍ നടത്തുകയും ചെയ്യുന്നു. ശാസ്ത്രജ്ഞര്‍ക്ക് ചില അവസരങ്ങള്‍ എന്‍ജിനീയറിങ്ങ് പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരും, പരീക്ഷണത്തിനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണം, പരീക്ഷണ മാതൃകകള്‍ നിര്‍മ്മിക്കുക തുടങ്ങിയ അവസരങ്ങളില്‍. നേരേതിരിച്ച് സാങ്കേതികവിദ്യയുടെ വികസനവുമായി ബന്ധപ്പെട് എന്‍ജിനീയര്‍മാര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുന്നു, ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ശാസ്ത്രജ്ഞരായി മാറുന്നു.

[തിരുത്തുക] അവലംബം

  1. PDF on Human Development
  2. MDG info pdf
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം