ഉത്തരാഖണ്ഡ്
| ഉത്തരാഖണ്ഡ് | |
|
|
|
| രാജ്യം | |
| ജില്ല(കൾ) | 13 |
| Established | 2000 നവംബർ 9 |
| തലസ്ഥാനം | ഡെറാഡൂൺ |
| ഏറ്റവും വലിയ നഗരം | ഡെറാഡൂൺ |
| Governor | Margaret Alva |
| Chief Minister | Dr. Ramesh Pokhriyal |
| നിയമസഭ (സീറ്റുകൾ) | Unicameral (71‡) |
| ജനസംഖ്യ • ജനസാന്ദ്രത |
84,79,562 (19th) • 158 /km² (409 /sq mi) |
| സാക്ഷരത | 72%% |
| ഭാഷ(കൾ) | ഹിന്ദി, Kumaoni,Garhwali |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 53,566 km2 (20,682 sq mi) |
| ISO 3166-2 | IN-UL |
|
Footnotes
|
|
| വെബ്‌സൈറ്റ് | ua.nic.in |
| Seal of ഉത്തരാഖണ്ഡ് | |
അക്ഷാംശവും രേഖാംശവും: 30°20′N 78°04′E / 30.33°N 78.06°E ഉത്തരാഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽപ്രദേശ്,ഹരിയാന, ഉത്തർപ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
[തിരുത്തുക] പുരാതന കാലത്തിൽ
ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.
[തിരുത്തുക] ഭൂമിശാസ്ത്രം
ഹിമാലയൻ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ഹിമാലയത്തിലെ തന്നെ പ്രധാന ഗ്ലേഷ്യറുകളിലൌന്ന് ഗംഗോത്രിയിലാണ്.
[തിരുത്തുക] പ്രധാന സ്ഥാപനങ്ങൾ
- ഐഐറ്റി റൂർക്കി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്, ഡെറാഡൂൺ
- സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂൺ
- ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂൺ
- വന ഗവേഷണകേന്ദ്രം, ഡെറാഡൂൺ
- ഡി ആർ ഡി ഒ ലാബ്, ഡെറാഡൂൺ
- സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ, മസൂരി
- റൂർക്കി കന്റോൺമെന്റ്, റൂർക്കി
[തിരുത്തുക] ടൂറിസം
ഹിമാലയൻ മലനിരകളെകൊണ്ട് സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്.
[തിരുത്തുക] പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
- നൈനിറ്റാൾ
- മസൂരി
- ഗംഗോത്രി ഗംഗ നദിയുടെ ഉത്ഭവസ്ഥാനം
- യമുനോത്രി: യമുനാ നദിയുടെ ഉത്ഭവസ്ഥാനം
- ബദരീനാഥ് ക്ഷേത്രം
- കേദാർനാഥ് ക്ഷേത്രം
- ഡെറാഡൂൺ
- ഹരിദ്വാർ: ഹൈന്ദവ പൂണ്യ സ്ഥലം
- ഋഷികേശ്: ഹൈന്ദവ പൂണ്യ സ്ഥലം
[തിരുത്തുക] സ്രോതസ്സ്
- NIC Uttaranchal State Unit ഓഗസ്റ്റ് 15നു accessed.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തർഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീർ | ഝാർഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാൻഡ് | പഞ്ചാബ് | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |