"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{unreferenced}} |
|||
{{HistoryOfSouthAsia}} |
{{HistoryOfSouthAsia}} |
||
10:54, 11 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹര്യങ്ക രാജവംശം ആണ് ക്രി.മു. 684-ല്‍ മഗധ സാമ്രാജ്യം സ്ഥാപിച്ചത്[അവലംബം ആവശ്യമാണ്]. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം രാജഗൃഹം ആയിരുന്നു. പിന്നീട് പാടലീപുത്രത്തേക്ക് (ഇന്നത്തെ പറ്റ്ന) തലസ്ഥാനം മാറ്റി. ശിശുനാഗ രാജവംശത്തിന്റെ പിന്തുടര്ച്ചക്കാര് ആയിരുന്നു ഹര്യങ്ക രാജവംശം.
ബിംബിസാരന്
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരന് സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ചു. ബിംബിസാരനു കീഴില്‍ മഗധ, കോസലസാമ്രാജ്യത്തെ പരാജയപ്പെടുത്തി.
കണക്കുകള്‍ അനുസരിച്ച് ഈ സാമ്രാജ്യത്തിന്റെ വിസ്തൃതി 300 ലീഗ് വ്യാസത്തില്‍ ആയിരുന്നു[അവലംബം ആവശ്യമാണ്]. 80,000 ചെറുഗ്രാമങ്ങള്‍ ഈ സാമ്രാജ്യത്തിനു കീഴില്‍ ഉണ്ടായിരുന്നു.
ബിംബിസാരന് ബുദ്ധന്റെ കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു.
അജാതശത്രു
ചില ചരിത്രഗ്രന്ഥങ്ങള്‍ അനുസരിച്ച് അജാതശത്രു ബിംബിസാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴില്‍ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഔന്നത്യത്തില്‍ എത്തി.
അജാതശത്രു രാജ്യം ഭരിക്കുന്ന കാലത്ത് ലിച്ഛാവികള്‍ ഭരിച്ചിരുന്ന വൈശാലി രാജ്യം മഗധ സാമ്രാജ്യവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. വജ്ര ഖനികള്‍ ഉള്‍പ്പെടുന്ന ഒരു അതിര്‍ത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം.
ക്രി.മു 551 മുതല്‍ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
ഉദയഭദ്രന്‍
മഹാവംശപുസ്തകം അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രന്‍ രാജാവായി. ഉദയഭദ്രന്‍ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. പില്ക്കാലത്ത് മൗര്യസാമ്രാജ്യത്തിനു കീഴില്‍ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായി. ഉദയഭദ്രന്‍ 16 വര്‍ഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഫലകം:അപൂര്‍ണ്ണം