"ദ്രാവിഡ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 16: വരി 16:
}}
}}


[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെയും]] വടക്കുകിഴക്കൻ [[ശ്രീലങ്ക|ശ്രീലങ്കയിലേയും]] [[ഭാഷ|ഭാഷകളെ]] പൊതുവായി '''ദ്രാവിഡ ഭാഷകൾ''' എന്നു പറയുന്നു. ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഏകദേശം 85 ഭാഷകളുണ്ട് <ref>[http://www.ethnologue.com/show_family.asp?subid=1282-16 Ethnologue]</ref> (തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ സാഹിത്യഭാഷകളടക്കം). പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ [[പാകിസ്താൻ]], [[നേപ്പാൾ]], [[ബംഗ്ലാദേശ്]], വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, [[അഫ്ഗാനിസ്താൻ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡഭാഷകളിൽപ്പെടുന്ന സംസാര ഭാഷകളാണ് ഉപയോഗത്തിലുണ്ട്. ഇപ്പോൾ 28.7 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു. അപൂർവ്വം ചില പണ്ഡിതന്മാർ ഈ ഭാഷകളെ [[എലാമോ-ദ്രാവിഡ ഭാഷാ കുടുംബം|എലാമോ-ദ്രാവിഡ ഭാഷാ കുടുംബത്തിൽ]] പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം [[ഭാഷാപണ്ഡിതൻ|ഭാഷാപണ്ഡിതരും]] ഇതംഗീകരിച്ചിട്ടില്ല. ദ്രാവിഡ ഭാഷകളിലെ പൊതുവായതും പുരാതനമായതുമായ വാക്കുകൾ പഠനവിധേയമാക്കുമ്പോൾ ഇനിയത്തെ കാര്യങ്ങൾ മനസ്സിലാകുന്നു. 1.ആദി-ദ്രാവിഡർ മൂലരൂപത്തിൽ കർഷകരായിരുന്നു. 2.അവർ വിവിധ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു. 3.അവർക്ക് ഉത്തരത്തോടുകൂടിയ ഇരുനില വീടുകളാണ് ഉണ്ടായിരുന്നത്. 4.അവർക്കു മൃഗങ്ങൾ വലിക്കുന്ന വണ്ടികളുണ്ടായിരുന്നു. 5.നെയ്ത്തുതൊഴിലും കുശവപ്പണിയും അവർ ചെയ്തിരുന്നു. 6.കേന്ദ്രീകൃതമായ വാസസ്ഥലങ്ങളായിരുന്നു അവരുടേത്.
പ്രധാനമായും [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]] കേന്ദ്രീകരിച്ചിരിക്കുന്ന ഒരു [[ഭാഷാഗോത്രങ്ങൾ|ഭാഷാഗോത്രമാണ്]] '''ദ്രാവിഡ ഭാഷകൾ'''. ദ്രാവിഡ ഭാഷാഗോത്രത്തിൽ തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ പ്രമുഖ സാഹിത്യഭാഷകളടക്കം ഏകദേശം 85 ഭാഷകളുണ്ട്<ref>[http://www.ethnologue.com/show_family.asp?subid=1282-16 Ethnologue]</ref>. പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ [[പാകിസ്താൻ]], [[നേപ്പാൾ]], [[ബംഗ്ലാദേശ്]], വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, [[അഫ്ഗാനിസ്താൻ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡ സംസാര ഭാഷകൾ ഉപയോഗത്തിലുണ്ട്. ഇപ്പോൾ 28.7 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു. ചില പണ്ഡിതന്മാർ ഈ ഭാഷകളെ [[എലാമോ-ദ്രാവിഡ ഭാഷാ കുടുംബം|എലാമോ-ദ്രാവിഡ ഭാഷാ കുടുംബം]] എന്ന വിശാല ഗോത്രത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം [[ഭാഷാപണ്ഡിതൻ|ഭാഷാപണ്ഡിതരും]] ഇതിന് ആവശ്യമായ തെളിവ് ഇല്ലാത്തതായി കരുതുന്നു. ദ്രാവിഡ ഭാഷകളിലെ പൊതുവായതും പുരാതനമായതുമായ വാക്കുകൾ പഠനവിധേയമാക്കുമ്പോൾ ഇനിയത്തെ കാര്യങ്ങൾ മനസ്സിലാകുന്നു. 1.ആദി-ദ്രാവിഡർ മൂലരൂപത്തിൽ കർഷകരായിരുന്നു. 2.അവർ വിവിധ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു. 3.അവർക്ക് ഉത്തരത്തോടുകൂടിയ ഇരുനില വീടുകളാണ് ഉണ്ടായിരുന്നത്. 4.അവർക്കു മൃഗങ്ങൾ വലിക്കുന്ന വണ്ടികളുണ്ടായിരുന്നു. 5.നെയ്ത്തുതൊഴിലും കുശവപ്പണിയും അവർ ചെയ്തിരുന്നു. 6.കേന്ദ്രീകൃതമായ വാസസ്ഥലങ്ങളായിരുന്നു അവരുടേത്.


== പ്രധാന ദ്രാവിഡ ഭാഷകൾ ==
== പ്രധാന ദ്രാവിഡ ഭാഷകൾ ==

19:56, 24 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ദ്രാവിഡൻ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
ദക്ഷിണേഷ്യ, പ്രധാനമായും ദക്ഷിണേന്ത്യയിൽ
ഭാഷാ കുടുംബങ്ങൾലോകത്തിലെ പ്രധാനപ്പെട്ട ഭാഷാകുടുംബങ്ങളിലൊന്ന്
പ്രോട്ടോ-ഭാഷProto-Dravidian
വകഭേദങ്ങൾ
  • Northern
  • Central
  • Southern
ISO 639-2 / 5dra

പ്രധാനമായും തെക്കേ ഇന്ത്യയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഭാഷാഗോത്രമാണ് ദ്രാവിഡ ഭാഷകൾ. ദ്രാവിഡ ഭാഷാഗോത്രത്തിൽ തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ പ്രമുഖ സാഹിത്യഭാഷകളടക്കം ഏകദേശം 85 ഭാഷകളുണ്ട്[1]. പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡ സംസാര ഭാഷകൾ ഉപയോഗത്തിലുണ്ട്. ഇപ്പോൾ 28.7 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു. ചില പണ്ഡിതന്മാർ ഈ ഭാഷകളെ എലാമോ-ദ്രാവിഡ ഭാഷാ കുടുംബം എന്ന വിശാല ഗോത്രത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഭാഷാപണ്ഡിതരും ഇതിന് ആവശ്യമായ തെളിവ് ഇല്ലാത്തതായി കരുതുന്നു. ദ്രാവിഡ ഭാഷകളിലെ പൊതുവായതും പുരാതനമായതുമായ വാക്കുകൾ പഠനവിധേയമാക്കുമ്പോൾ ഇനിയത്തെ കാര്യങ്ങൾ മനസ്സിലാകുന്നു. 1.ആദി-ദ്രാവിഡർ മൂലരൂപത്തിൽ കർഷകരായിരുന്നു. 2.അവർ വിവിധ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു. 3.അവർക്ക് ഉത്തരത്തോടുകൂടിയ ഇരുനില വീടുകളാണ് ഉണ്ടായിരുന്നത്. 4.അവർക്കു മൃഗങ്ങൾ വലിക്കുന്ന വണ്ടികളുണ്ടായിരുന്നു. 5.നെയ്ത്തുതൊഴിലും കുശവപ്പണിയും അവർ ചെയ്തിരുന്നു. 6.കേന്ദ്രീകൃതമായ വാസസ്ഥലങ്ങളായിരുന്നു അവരുടേത്.

പ്രധാന ദ്രാവിഡ ഭാഷകൾ

പ്രധാന ഭാഷകളെ ദേശത്തിന്റെ സ്ഥാനമനുസരിച്ച് താഴെ പറയുന്ന രീതിയിൽ വിഭജിക്കാവുന്നതാണ്. അവയിൽ, ദേശീയ ഭാഷകളെ തിരിച്ചറിയുന്നതിനായി കടുപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ദക്ഷിണം

ദക്ഷിണ മദ്ധ്യം

മദ്ധ്യം

ഉത്തരം

സംസ്കൃതത്തിന്റെ സ്വാധീനം

ദ്രാവിഡ ഭാഷകളിൽ, പ്രത്യേകിച്ച് തെലുഗു, മലയാളം, കന്നഡ എന്നിവയിൽ സംസ്കൃതത്തിന്റെ സ്വാധീനം പ്രകടമാണ്. തെന്നിന്ത്യൻ ഭാഷകളിൽ തമിഴിൽ ആണ് സംസ്കൃതപദങ്ങൾ വളരെ കുറവു കാണപ്പെടുന്നത്. ഒരേ വസ്തുവിനു തന്നെ ദ്രാവിഡ മൂലവും സംസ്കൃത മൂലവും കണ്ടെത്താവുന്നതാണ്. ഉദാ: ക്ഷേത്രം, അമ്പലം, കോവിൽ, കോയിൽ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലുള്ളവയാണെങ്കിലും, ക്ഷേത്രം സംസ്കൃത മൂലവും മറ്റുള്ളവ ദ്രാവിഡ മൂലവും ഉള്ളവയാണ്. ഏറെ പദങ്ങൾ പ്രത്യക്ഷത്തിൽ ദ്രാവിഡ മൂലമെങ്കിലും, ആര്യ ദ്രാവിഡ ഭാഷകളുടെ ഇഴുകിച്ചേരൽ പദങ്ങളുടെ സമൂല പരിണാമത്തിനും വഴി തെളിച്ചിട്ടുണ്ട്. ഉദാ: കന്നി (യുവതി) എന്ന പദത്തിന് സംസ്കൃതത്തിലെ കന്യ എന്ന പദവുമായി അഭേദ്യ ബന്ധമുണ്ട്. ദ്രാവിഡ ഭാഷകളിൽ ഗോത്ര ഭാഷകളിലും, ആദിവാസി ഭാഷകളിലും സംസ്കൃത സ്വാധീനം തുലോം വിരളമാണെന്നും കാണാം.

മണിപ്രവാളകാലം

മലയാള സാഹിത്യത്തിൽ സംസ്കൃത സ്വാധീനം വൻതോതിൽ കടന്നു വരാൻ തുടങ്ങിയ കാലത്തെയാണ് മണിപ്രവാളകാലം എന്ന് വിളിക്കുന്നത്. ഇത്തരം ആദ്യകാല സാഹിത്യത്തെ മണിപ്രവാളം എന്ന് വിവക്ഷിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതലാണ് ഈ കാലം ആരംഭിക്കുന്നത്. ദ്രാവിഡ വ്യാകരണം നിലനിർത്തിക്കൊണ്ട് ആര്യപദങ്ങളുടെ സ്വതന്ത്രമായ സ്വീകരണം മൂലം ആധുനിക മലയാളത്തിന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിച്ച ഒരു ഘട്ടമായിരുന്നു ഇത്.

മലയാളത്തിലെ സംസ്കൃത വാക്കുകൾക്ക് തത്തുല്യമായ ദ്രാവിഡ വാക്കുകളേക്കാൾ മാന്യത ഉള്ളതായി കാണപ്പെടുന്നത് സംസ്കൃതം ഉപയോഗിച്ച ആര്യവിഭാഗങ്ങൾക്ക് കേരളത്തിൽ രൂപപ്പെട്ട മേൽക്കോയ്‌മയുടെ ഒരു ഫലമാണ്.

ഉച്ചാരണരീതികൾ

അക്കങ്ങളുടെ ഉച്ചാരണങ്ങൾ

വിമർശനം

ഇന്ത്യയിലെ ഭാഷകളെ ആര്യഭാഷകളെന്നും ദ്രാവിഡ ഭാഷകളെന്നും ഉള്ള പിരിവു തന്നെ തെറ്റാണെന്നും ചില സാഹിത്യകാരന്മാർ കരുതുന്നു. ആസ്ട്രോ-ഏഷ്യാറ്റിക്, റ്റിബറ്റോ-ബർമീസ് തുടങ്ങിയ ഇന്ത്യയിലെ ഇതര ഭാഷാകുടുംബങ്ങളെയും ഇവർ നിഷേധിക്കുകയോ വിദേശ അധിനിവേശമായി കാണുകയോ ചെയ്യാറുണ്ട്. ഇന്ത്യൻ ഭാഷകളുടെ ഒരേ രീതിയിലെ കർത്താവ്-കർമ്മം-ക്രിയ എന്ന നിരത്ത് ഇന്ത്യക്കു വെളിയിലുള്ള മറ്റു ഭാഷകളിൽ നിന്നും വ്യത്യാസപ്പെട്ടു കാണുന്നത് ഇതിനുള്ള തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കൃത്യമായ വാക്യക്രമം വിവിധ യൂറോപ്യൻ ഭാഷകളെപ്പോലെ തന്നെ ഇന്തോ-ആര്യൻ ഭാഷകൾക്കും നിർബന്ധമുള്ള ഒന്നല്ല. ഇന്ത്യൻ ഭാഷകളിൽ കാണുന്ന ക്രിയകളുടെ ലിംഗഭേദം മറ്റ് യൂറോപ്യൻ ഭാഷകളുടെ ക്രിയകൾക്ക് തീരെയില്ലാത്തതാണെന്നതും മറ്റൊരു നിരീക്ഷണമാണ്. എന്നാൽ ഇന്തോ-ആര്യൻ ഭാഷകളുടെ പൂർവികനായ സംസ്കൃതത്തിൽ ഈ ലിംഗഭേദം ഇല്ല എന്നത് ഈ വാദത്തെ ഖണ്ഡിക്കുന്നു. എന്തായാലും ആര്യ-ദ്രാവിഡ ഭാഷ വേർതിരിവ് ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഇന്ത്യയിലെ വിദ്യാഭ്യാസവിചക്ഷണനായ മെക്കാളെയുടെ നിർമ്മിതിയാണെന്നും അവർ അവകാശപ്പെടുന്നു. ദ്രാവിഡ ഭാഷാ ഗോത്രം എന്ന തെറ്റായ പിരിവു കൊണ്ടുവന്നത് കാൽഡ്‌വൽ ആണെന്നും അവകാശപ്പെടുന്നു. [2][3] പക്ഷെ സംസ്കൃതവും "ഭാഷ" എന്ന് വിളിക്കപ്പെട്ട തമിഴ്-മലയാളവും തമ്മിലുള്ള വിവേചനവും ബോധപൂർവമായ സമന്വയ ശ്രമങ്ങളും മണിപ്രവാള കാലത്തോളം നീണ്ട ചരിത്രം ഉള്ളതാണ്.

ഇതും കാണുക

ഭാഷാഗോത്രങ്ങൾ

അവലംബം

  1. Ethnologue
  2. വിഷ്ണുനാരായണൻ നമ്പൂതിരി (2014 ഫെബ്രുവരി 16). "കോളനീയ വീക്ഷണം; വിവേകാനന്ദ ദർശനം". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-02-23 14:50:51. Retrieved 2014 ഫെബ്രുവരി 23. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  3. വിഷ്ണുനാരായണൻ നമ്പൂതിരി (2014 ഫെബ്രുവരി 23). "എൻ.വി. പറഞ്ഞു: കാൽഡ്വൽ ഇന്ത്യയെ ദ്രോഹിച്ചു!". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-02-23 14:50:54. Retrieved 2014 ഫെബ്രുവരി 23. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=ദ്രാവിഡ_ഭാഷകൾ&oldid=3142980" എന്ന താളിൽനിന്ന് ശേഖരിച്ചത്