"ഉപയോക്താവിന്റെ സംവാദം:Manuspanicker" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎എന്ത്കൊണ്ട്......???????: പുതിയ ഉപവിഭാഗം
വരി 184: വരി 184:
[[പൊയ്‌കയിൽ യോഹന്നാൻ]], [[പൊയ്‌കയിൽ ശ്രീകുമാര ഗുരുദേവൻ]] ഇത് രണ്ടും ഒന്നു നാൾവഴി ലയിപ്പിക്കണം, സംവാദം താളും ചേർക്കണം. ഉള്ളടക്കം പകർത്തിയിട്ടുണ്ട്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 04:37, 15 ഏപ്രിൽ 2015 (UTC)
[[പൊയ്‌കയിൽ യോഹന്നാൻ]], [[പൊയ്‌കയിൽ ശ്രീകുമാര ഗുരുദേവൻ]] ഇത് രണ്ടും ഒന്നു നാൾവഴി ലയിപ്പിക്കണം, സംവാദം താളും ചേർക്കണം. ഉള്ളടക്കം പകർത്തിയിട്ടുണ്ട്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 04:37, 15 ഏപ്രിൽ 2015 (UTC)
: @[[ഉ:Rojypala]] {{ശരി}} ചെയ്തു! --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:40, 15 ഏപ്രിൽ 2015 (UTC)
: @[[ഉ:Rojypala]] {{ശരി}} ചെയ്തു! --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:40, 15 ഏപ്രിൽ 2015 (UTC)

== എന്ത്കൊണ്ട്......??????? ==

എന്ത്കൊണ്ടാണ് 'ഹൈലൈറ്റ് മാൾ' എന്ന താൾ നീക്കം ചെയ്തത്....???
ഇത് തീർത്തും ശരിയല്ല., ഒരു ലേഖനം നാം വളരെ Genuine ആയി ചെയ്യുമ്പോൾ ഏതടിസ്ഥാനത്തിലാണ് നിങ്ങൾ തള്ളിയത്. ഇത്തരം പ്രവർത്തികൾ പുതുതായി വരുന്നവരെ പിറകോട്ടടുപ്പിക്കുന്നവയായിരിക്കും.
--مرسب 08:28, 17 ഏപ്രിൽ 2015 (UTC)

08:28, 17 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.
       
നിലവറ
സംവാദ നിലവറ
1 -  2 -  ... (100 വരെ)


തരവത്ത് അമ്മാളുഅമ്മ

ഹലോ അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു തരവത്ത് അമ്മാളുഅമ്മ എന്ന ലേഖനവുമായി ലയിപ്പിയ്ക്കുക. സ്വദേശാഭിമാനിയ്ക്ക് അഭയം കൊടുത്തതായി പുസ്തകത്തിൽ കാണുന്നു. അത് ഉൾപ്പെടുത്തുമല്ലോ ?--Mpmanoj (സംവാദം) 03:14, 8 നവംബർ 2014 (UTC)[മറുപടി]

ജീവിപ്പാത

[1] തിരുത്ത് പൂർണ്ണമായും റിവർട്ട് ചെയ്തത് എന്തിനെന്ന് മനസ്സിലായില്ലല്ലോ ? കോപ്പി പേസ്റ്റ് ആണോ ? ലേഖകനോട് പുതിയ താളിലെ വിവരങ്ങൾ ലയിപ്പിക്കാൻ പറഞ്ഞിട്ട്, അയാൾ അത് ലയിപ്പിച്ചപ്പോൾ അത് റിവർട്ട് ചെയ്തത് കണ്ട് ചോദിച്ചതാണ്... പിന്നെ തിരുത്തുകൾ നടത്തുമ്പോൾ ചുരുക്കം എഴുതിപ്പോകുന്നത് നല്ലതാണ്. പിന്നാലെ വരുന്നവർക്ക് കാര്യം മനസ്സിലാകും, ചോദ്യങ്ങളും ഒഴിവാക്കാം. ചുരുക്കം എഴുതിയില്ലെങ്കിൽ ഓർമ്മിപ്പിക്കാൻ സെറ്റിംഗ്സ് ഉണ്ടല്ലോ. അതുപോലെ മുകളിലെ സംവാദം ഒന്ന് ആർക്കൈവ് ചെയ്യുന്നതും നല്ലതാണ്. സംശയം ചോദിക്കാനെത്തുന്ന പുതുമുഖങ്ങൾക്ക് സൗകര്യമാകും. --Adv.tksujith (സംവാദം) 00:44, 9 നവംബർ 2014 (UTC)[മറുപടി]

@ സുജിത്ത് മാഷേ ക്ഷമിക്കണം, എന്റെ കണ്ട്രോളു പോയപ്പോ റിവർട്ടിയതാ, ഈയിടയായി പല പ്രാവശ്യവും പലരുടേയും സംവാദം താളിൽ കുറിപ്പിട്ടാലും അവരോടു തിരുത്താൻ പറയുന്നത് ചെയ്യാതെ പിന്നേം അതേ പോലെ തന്നെ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഓരോന്നിനേയും "വൈരാഗ്യബുദ്ധിയോടെ"() അടിച്ചോണ്ടിരിക്കുന്നേന്റെ കൂട്ടത്തിൽ പറ്റിയതാകണം. പ്രെറ്റി യുആർഎല്ലും മറ്റും സഹിതം ആ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം മുഴുവനും മാറ്റി അദ്ദേഹത്തിനോട് കൂട്ടിച്ചേർക്കാൻ പറഞ്ഞ ഉള്ളടക്കം മൊത്തം വന്നതും കണ്ടപ്പോൾ വാൻഡലിസമാണോ എന്നു സംശയിച്ചു. എഴുതിയ ഭാഷ കുറച്ചു നാടകീയവും വികാരാവേശത്തോടെയുള്ളതുമായിരുന്നു എന്നും എനിക്കു തോന്നി. എന്തായാലും മുൻപുണ്ടായിരുന്ന ഉള്ളടക്കമാണ് കുറച്ചുകൂടി വിജ്ഞാനകോശരീതിയിലുള്ളത് എന്നു തോന്നിയിരുന്നു. പിന്നെ ഒരു ബ്ലോഗിന്റെ കണ്ണി അവലംബമായി കൊടുത്തിരുന്നു. അങ്ങനെ എല്ലാം കൂടി വന്നതാണ്. താങ്കൾക്ക് തിരിച്ചിടാം. തിരിച്ചിട്ടതിൽ @ഉ:Varsha prasad - ഇദ്ദേഹത്തിന് എന്തെങ്കിലും മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹത്തോടും നിരുപാധികമായി ക്ഷമ ചോദിക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:13, 9 നവംബർ 2014 (UTC)[മറുപടി]

മുഹമ്മദ്‌ ദാനിഷ്‌

ഭയങ്കര ചതിയായിപ്പോയി— ഈ തിരുത്തൽ നടത്തിയത് Mohameddanish (സംവാദംസംഭാവനകൾ) 16:46, നവംബർ 12, 2014 (UTC)

അതെന്താ ദാനിഷേ, നിങ്ങളൊക്കെ വിക്കിപീഡിയയിൽ വരണം. വരട്ടെ എന്നു ഞാൻ ആശംസിക്കുന്നു. എന്നാലും ഒരു സമാധാനം വേണ്ടേ വന്നു കയറുമ്പോളേ സ്വന്തം പേരിൽ ലേഖനം ഉണ്ടാകണമെന്നു പറഞ്ഞാൽ നടക്കുമോ? ആദ്യം എഴുതി പഠിക്കൂ. എന്നിട്ടു വളർന്നു മരമാകുമ്പോൾ ആരെങ്കിലും ഇതിലേക്ക് എടുത്തു വെക്കും. സബ്ര് കീ ഫൽ മീഠാ ഹോത്താ ഹെ! ആശംസകൾ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:20, 12 നവംബർ 2014 (UTC)[മറുപടി]

ക്വിയരള

ക്വിയരള ഈ താൾ നിലനിർത്തിയതായി കണ്ടു , നിലവിൽ ഉള്ള നയം അനുസരിച്ച് ഈ താളിൽ (വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ) ശ്രദ്ധേയത/ നിലനിൽപ്പ്‌ ചോദ്യം ചെയ്യപ്പെട്ട ലേഖങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമവായത്തിന് സമയം അനുവദിക്കേണ്ടതാണ്, മറ്റുള്ളവരുടെ അഭിപ്രയങ്ങളും നമ്മക്ക് അറിയാമെല്ലോ. ദയവായി ഇനി ശ്രദ്ധിക്കു, കുറച്ച് തിരക്ക് കൂടി പോയി അല്ലേ സാരമില്ല. സ്നേഹാശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 07:23, 13 നവംബർ 2014 (UTC)[മറുപടി]

ഇർവിൻ മാഷേ ക്ഷമിക്കണം, ഞാൻ തന്നെ അത് മായ്ക്കാൻ നിർദ്ദേശിച്ചതായതിനാൽ മായ്ക്കൽ നിർദ്ദേശം പിൻവലിക്കുന്നത് പെട്ടെന്നായാലും കുഴപ്പമില്ലെന്നു വിചാരിച്ചു. നിലനിർത്തി എന്നല്ല. എന്റെ തെറ്റായ നിർദ്ദേശം എന്ന രീതിയിലായിരുന്നു ഞാൻ ചിന്തിച്ചത്. ശരിയാണ് കുറച്ചു ധൃതി കൂടുന്നുണ്ട്. അത് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. ഇനി കുറച്ചുകൂടി ശ്രദ്ധിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:30, 13 നവംബർ 2014 (UTC)[മറുപടി]
പ്രിയ ചെങ്ങാതി ... ദയവായി എന്നോട് ക്ഷമ ചോദിക്കരുത് . എന്തിനാ ക്ഷമ ചെങ്ങാതി ...... നമ്മൾ എല്ലാം ഒതോരുമിച്ചല്ലേ ഇവിടെ കാര്യങ്ങൾ മുന്നോട് കൊണ്ട് പോകുന്നത്. തെറ്റുകൾ കാണുമ്പോളല്ലേ നമ്മൾ തിരുത്തുന്നത്  :) - Irvin Calicut....ഇർവിനോട് സംവദിക്കാൻ 07:40, 13 നവംബർ 2014 (UTC)[മറുപടി]
സാരമില്ല മാഷേ മറ്റുള്ളവരോടു ക്ഷമ ചോദിക്കുമ്പോൾ അഹം ഭാവം കുറയും എന്നാണ് വെയ്പ്... എനിക്കു അത് കുറച്ചു കൂടുതലല്ലേ എന്നും തോന്നിയിട്ടുണ്ട്. എന്തായാലും ചോദിച്ചതല്ലേ, ഞാൻ തിരുച്ചു വാങ്ങുന്നില്ല. പോട്ടെ!... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:20, 13 നവംബർ 2014 (UTC)[മറുപടി]

Edit without login : IP adress on നാൾവഴി

Hi, I edited this article (മോണിക്ക ലെവിൻസ്കി) on Malayalam wikipedia but i didn't notice that i wasn't logged in. I saved changes and it was posted as the contribution from my IP address. I reverted the change and made it from my account but the IP adress is still on display. Due to some privacy issues i do not want my IP address on the നാൾവഴി of the article. Is there any way by which i could remove that IP address?

Thanks in advance Abuanand01 (സംവാദം) 15:25, 22 നവംബർ 2014 (UTC) @ ഉ:Abuanand01 ഐ പി താങ്കളാണെന്നുള്ള വിശ്വാസത്തിൽ ഐപി അഡ്രസ് നാൾവഴിയിൽനിന്നും മറച്ചിട്ടുണ്ട്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:49, 22 നവംബർ 2014 (UTC)[മറുപടി]

നന്ദി. അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു

പള്ളി

താങ്കൾ തെളിവ് നല്കിയവ ഒന്നും ഞാൻ നീക്കം ചെയ്തില്ല. [അവലംബം ആവശ്യമാണ്] ടാഗ് ഉള്ളവ മാത്രമാണ് നീക്കം ചെയ്തത്. അച്ചായൻ (സംവാദം) 07:40, 1 ഡിസംബർ 2014 (UTC)[മറുപടി]

"താങ്കൾ നടത്തുന്ന പല തിരുത്തലുകളും നിക്ഷിപ്ത താല്പര്യങ്ങളോടെ ഉള്ളതാണെന്ന് സംശയം ജനിപ്പിക്കുന്നുണ്ട്." വികി പോളിസിക്ക് എതിരായി ഞാൻ എന്താണ് ചെയ്തതെന്ന് ദയവ് ചെയ്തു വ്യക്തമാക്കുവോ? അച്ചായൻ (സംവാദം) 08:09, 1 ഡിസംബർ 2014 (UTC)[മറുപടി]

എന്താ മാഷേ ഇങ്ങനെ പറയുന്നത്. തെളിവ് ഇല്ലാത്തവ മാത്രമല്ലേ ഞാൻ നീക്കം ചെയ്തൊള്ളു. തെളിവ് ഉള്ളവ മാത്രമേ ഞാൻ കൂട്ടിചെർത്തിട്ടുമൊള്ളൂ. പിന്നെ എനിക്ക് ബോധ്യമുള്ള വിഷയങ്ങളിൽ മാത്രമേ ഞാൻ എഡിറ്റ്‌ ചെയ്യറൊള്ളു. ഏതായാലും താങ്കൾക്ക് എന്നെ വിശ്വാസം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ കൂടുതൽ തർക്കത്തിനില്ല. പള്ളി യിൽ ഞാൻ ഇനി ഒരു തിരുത്തലും നടത്തുന്നില്ല. വിക്കിയിൽ താങ്കളുടെ സംഭാവനയിൽ ബോധ്യമുള്ളതുകൊണ്ട് ഞാൻ താങ്കളെ ബഹുമാനിക്കുന്നു. എന്റെ മേലുള്ള താങ്കളുടെ സംശയം മാറുന്നതുവരെ സംയമനം പാലിക്കാനും ഞാൻ തയ്യാർ. പരിചയപ്പെട്ടതിൽ സന്തോഷം. ഇനി മറ്റു താളുകളിൽ നമ്മൾ തമ്മിൽ തർക്കത്തിന് ഇടവരില്ലെന്നു പ്രത്യാശിക്കുന്നു. നന്ദി. അച്ചായൻ (സംവാദം) 08:36, 1 ഡിസംബർ 2014 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ

ഇതിന് പ്രശ്നമുണ്ട്. അടിയന്തിരമായി ഇടപെടുക --രൺജിത്ത് സിജി {Ranjithsiji} 10:49, 7 ഡിസംബർ 2014 (UTC)[മറുപടി]

Muhammed rizvi

Muhammed rizvi enthinanu maychu kalanjath ennu manasilayilla — ഈ തിരുത്തൽ നടത്തിയത് Najupallikkal (സംവാദംസംഭാവനകൾ) 10:07, ഡിസംബർ 8, 2014 (UTC)

@ഉ:Najupallikkal ഇദ്ദേഹത്തിന് വിക്കിയിൽ വരത്തക്കവണ്ണമുള്ള പ്രത്യേകതയൊന്നും ലേഖനത്തിൽ കണ്ടില്ല. ആരോ ലേഖനമുണ്ടാക്കി പഠിച്ചതാണെന്നാണ് എനിക്കു തോന്നിയത്. ആംഗലേയത്തിലെ തലക്കെട്ടും മറ്റും അങ്ങനെയുള്ള ചിന്തക്ക് ആക്കം കൂട്ടുകയും ചെയ്തു. ആത്മകഥയാവാനും സാധ്യതയുള്ളതിനാലാണ് നീക്കം ചെയ്തത്. ഇനി എന്റെ ചിന്ത തെറ്റാണെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നു. ദയവായി ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളോടു കൂടി ലേഖനം വീണ്ടും സൃഷ്ടിക്കുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:19, 9 ഡിസംബർ 2014 (UTC)[മറുപടി]

കെ.കെ.ചെല്ലപ്പൻ

13 വർഷക്കാലം സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്നു. ശ്രീ. കെ. കെ. ചെല്ലപ്പൻ. വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങളാണോ....— ഈ തിരുത്തൽ നടത്തിയത് Tsanu (സംവാദംസംഭാവനകൾ) 12:13, ഡിസംബർ 9, 2014 (UTC)

@ഉ:Tsanu താങ്കൾ വിക്കിപീഡിയയുടെ ശ്രദ്ധേയതാ നയത്തിനനുസരിച്ച് പരിശോധനാ യോഗ്യമായ അവലംബങ്ങളോടു കൂടി എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:19, 9 ഡിസംബർ 2014 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ!

നന്ദി! ശ്രീശർമ്മ 10:29, 10 ഡിസംബർ 2014 (UTC)

മായ്ക്കൽ

മനൂ, താങ്കൾ നീക്കം ചെയ്ത വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 കണ്ണൂരിൽ എന്ന താൾ പുനഃസ്ഥാപിക്കുമെന്ന് കരുതുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 10:31, 26 ഡിസംബർ 2014 (UTC)[മറുപടി]

Hello ... I have seen that the page which I have created titled "വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 കണ്ണൂരിൽ" has been deleted by you. Could you please elaborate the reason behind it ? The program is going to happen on this 27th and 28th ie from tomorrow. Request your kind response on this ASAP as we are not left with much time. Thank you --Karikkan (സംവാദം) 10:57, 26 ഡിസംബർ 2014 (UTC)[മറുപടി]

@ഉ:Sugeesh, @ഉ:Karikkan തിരിച്ചിട്ടിട്ടുണ്ട്. ആ താൾ ഒരു ഐപി ഉണ്ടാക്കിയതായിരുന്നു. വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 ഇതിന്റെ അവസാനത്ത് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ സംഗമോത്സവം നിർത്തിവെച്ചിരിക്കുന്നെന്നും കണ്ടു അതുകൊണ്ട് ഇതു സത്യമാണോ എന്ന് എനിക്കു സംശയമായിരുന്നതിന്റെ പുറത്താണ് അത് നീക്കിയത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:50, 26 ഡിസംബർ 2014 (UTC)[മറുപടി]
ശരി മനൂ. മറുപടി താമസിച്ചതിൽ ഖേദിക്കുന്നു.--സുഗീഷ് (സംവാദം) 19:08, 26 ഡിസംബർ 2014 (UTC)[മറുപടി]

തി.ലേ.

ഇതിലെ mf-featuredarticle നീക്കുക. ഇത് സംരക്ഷിക്കുകയും ചെയ്യുക.--റോജി പാലാ (സംവാദം) 05:37, 31 ഡിസംബർ 2014 (UTC)[മറുപടി]

@ഉ:Rojypala ചെയ്തു. നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:56, 31 ഡിസംബർ 2014 (UTC)[മറുപടി]

eduladder

Hello i have included licencing and technology used for the project eduladder in its discussion tab plese see those. Thank you.

വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ

ഹലോ മാഷേ.. ഞാൻ വിക്കിപീഡിയിൽ വന്നിട്ട് കുറെ വർഷങ്ങൾ ആയി..കുറച്ചൊക്കെ നല്ല കാര്യങ്ങൾ എഡിറ്റ്‌ ചെയ്തിട്ടുണ്ട്.. ഞാൻ നിർമ്മിച്ച ലേഖനമാന് വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ .. ഇതിലെ വുഹാൻ എന്നുള്ളത് എങ്ങനയാണ്‌ 'വൂഹാൻ' എന്ന് ആക്കാൻ കഴിയുക. താങ്കൾ ദയവുചെയ്ത് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു..

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് സംവാദം:ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് സംവാദം:ഉമയമ്മ റാണി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--രാജേഷ് ഉണുപ്പള്ളി Talk‍ 23:07, 2 ഫെബ്രുവരി 2015 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് വിക്കിപീഡിയ_സംവാദം:തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒരുമാസം ഒരു ചിത്രം? ദാരിദ്ര്യത്തിലായോ? --രൺജിത്ത് സിജി {Ranjithsiji} 10:21, 3 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji എന്തു ചെയ്യാനാ... ആരെങ്കിലും പുതിയ ചിത്രം നിർദ്ദേശിക്കുകയോ ഉള്ള ചിത്രങ്ങൾക്കു വോട്ടു ചെയ്യുകയോ ചെയ്താലല്ലേ പുതിയ ചിത്രങ്ങൾ നമുക്കു തിരഞ്ഞെടുക്കാൻ സാധിക്കൂ... ഓരോ ആഴ്ചയിലും മാറ്റണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ തന്നെ കുറേ ചിത്രങ്ങൾ പൊക്കി ഇട്ടു നോക്കി. ആരും അങ്ങോട്ടു കൂടുതൽ അടുക്കുന്നില്ല.. ;)... അപ്പോ പിന്നെന്തു ചെയ്യാനാന്നു വെച്ചു ഓരോ മാസത്തേക്കും ഓരോന്നു വെച്ചു കാച്ചി. പിന്നല്ല... :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:54, 3 ഫെബ്രുവരി 2015 (UTC)[മറുപടി]
അല്ല അതിന്റെ പ്രശ്നം ഒരു മാസത്തേക്കാക്കിയാൽ പിന്നെ ഈ വഴിക്ക് ആരും തിരിഞ്ഞുകൂടി നോക്കൂല്ല ഒരു വർഷം 12 ചിത്രം മതിയല്ലോ. അത് ആകെ ചത്തുപോകും. അതുകൊണ്ട് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചിത്രം മാറ്റണം. കൂടുതൽ ചിത്രങ്ങൾ നിർദ്ദേശിക്കാം വോട്ടുചെയ്യാനാളെക്കിട്ടിയാൽ മതി. --രൺജിത്ത് സിജി {Ranjithsiji} 07:04, 6 ഫെബ്രുവരി 2015 (UTC)[മറുപടി]

ഇപ്പോൾ ആവശ്യത്തിനു പടമായി ഇനി തിരിച്ചാക്കിക്കോളൂ --രൺജിത്ത് സിജി {Ranjithsiji} 07:28, 6 ഫെബ്രുവരി 2015 (UTC)[മറുപടി]

ഈ ഒരുമാസത്തേക്ക് ഒരു പടം വേണോ? മാറ്റിക്കൂടേ --രൺജിത്ത് സിജി {Ranjithsiji} 12:30, 9 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji ഇനി അടുത്തമാസം മുതൽ മാറ്റിയാൽ പോരേ? ഒരുപ്രാവശ്യം കുത്തിയിരുന്ന് ചേർത്തത് മാറ്റണമല്ലോ എന്നു വിചാരിച്ചു വിട്ടതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:57, 11 ഫെബ്രുവരി 2015 (UTC)[മറുപടി]

പകർപ്പവകാശ ലംഘനം

മലയാളം വിക്കിപീഡിയയിൽ ഞാൻ നടത്തിയ ഒരു തിരുത്ത് പകർപ്പവകാശ ലംഘനം ആയതിന്റെ പേരിൽ താങ്കൾ ഡിലീറ്റ് ചെയ്തതായി മനസ്സിലായി .പക്ഷെ അതെങ്ങനെ പകർപ്പവകാശ ലംഘനമായി എന്നെനിക്കു മനസ്സിലാകുന്നില്ല .— ഈ തിരുത്തൽ നടത്തിയത് Muhammednaseef5 (സംവാദംസംഭാവനകൾ) 10:31, ഫെബ്രുവരി 9, 2015 (UTC)

@ ഉ:Muhammednaseef5 താങ്കൾ പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല ഇവിടെ നടത്തിയ ഈ തിരുത്തിലെ ആദ്യ വരി "പള്ളിക്കൽ, കരിപ്പൂർ എന്നീ പ്രദേശങ്ങൾ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു." ഞാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ചത് http://lsgkerala.in/pallikkalpanchayat/history/ - ഈ കണ്ണിയാണ്. താങ്കൾ എഴുതിയ അതേ വിവരങ്ങൾ ഇവിടെ അതേഭാഷയിൽ കൊടുത്തിട്ടുള്ളതായി കാണുന്നു. താങ്കൾ അവിടെ നിന്നും പകർത്തി ഒട്ടിച്ചതാണെന്നു കണ്ടതിനാലാണ് അത് നീക്കിയത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:46, 11 ഫെബ്രുവരി 2015 (UTC)[മറുപടി]

എന്താണീ കേ.സാ.അ ?

എന്താണീ കേ.സാ.അ - https://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:WikiMeetup മുഴുവനും ഉള്ളതല്ലേ ഭംഗി ? --രൺജിത്ത് സിജി {Ranjithsiji} 15:19, 12 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji - ശരിയാക്കി. വലിച്ചു നീട്ടി കൊടുത്തിരുന്നത് ചെറുതാക്കി നോക്കിയതാ, ഒരു തമിഴ് സ്റ്റൈലിൽ. തിരിച്ചിടാൻ മറന്നു. നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:02, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

പുസ്തകോസ്തവം2015, #REDIRECT

സൈറ്റ് നോട്ട് മാറ്റണം. പുസ്തകോസ്തവം സമാപിച്ചു. -- രൺജിത്ത് സിജി {Ranjithsiji} 02:38, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji മാറ്റി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:02, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

തെയ്യം

തെയ്യം എന്ന താളിൽ മുഖത്തെഴുത്ത്‌ എന്നാ ശീർഷകത്തിനു കീഴെ മലയാളം വാരികയിലെ ലേഖനം അവലംബമായി കൊടുത്തിരിക്കുന്ന ഭാഗം അതിനു തൊട്ടു മുകളിൽ ഉള്ളതിന്റെ പ്രസക്തമായ ഭാഗങ്ങളുടെ അക്ഷരത്തെറ്റോടു കൂടിയ ആവർത്തനം ആണ്. ആ ലേഖനം തെയ്യത്തെക്കുറിച്ച് ഒരു ശരിയായ കാഴ്ചപ്പാട് നല്കുന്നതല്ല, അതിനാൽ അത് അവലംബമായി കൊടുത്തിരിക്കുന്ന താളുകൾ ശ്രദ്ധിക്കുകയും,തിരുത്തുകൾക്ക് പകരം ആ ലേഖനത്തിലെ വിവരങ്ങൾ ചേർക്കാതിരിക്കുകയും ചെയ്യുക . ഗുളികൻ ദൈവം അനുഗ്രഹിക്കട്ടെ. പരമശിവൻ തീയ്യൻ 15:02, 13 ഫെബ്രുവരി 2015 (UTC)

@ ഉ:ശിവൻ വിവരങ്ങൾക്കും നടത്തിയ തിരുത്തലുകൾക്കും വളരെ നന്ദി. പക്ഷേ ഇവിടെ ചേർത്തിട്ടുള്ള അവലംബങ്ങളോടു കൂടിയ വിവരങ്ങൾ നീക്കം ചെയ്യാൻ പാടില്ലാത്തതാണ്. താങ്കൾക്ക് ആ വിവരങ്ങൾ തെറ്റാണെന്നു ഉറപ്പുണ്ടെങ്കിൽ അതിനു കീഴിൽ ആ വിവരങ്ങൾ തെറ്റാണെന്നു സമർത്ഥിക്കാനവശ്യമായ തെളിവുകളോടു കൂടി വിജ്ഞാനകോശത്തിനുതകുന്ന ഭാഷയിൽ എഴുതുകയാണ് വേണ്ടത്. വിക്കിപീഡിയയ്ക്ക് തെയ്യത്തിനെ കുറിച്ച് ഏതെങ്കിലും ഒരു കാഴ്ചപ്പാടു മാത്രമായി പ്രസ്ഥാവിക്കാനാവില്ല. എല്ലാ കാഴ്ചപ്പാടുകളും വരണം എന്നാണ് ഇവിടുത്തെ രീതി. താങ്കൾക്കും ഇവിടെ ലഭ്യമല്ലാത്ത കാഴ്ചപ്പാട് ചേർക്കാവുന്നതാണ്. എന്നാൽ ദയവായി പരിശോധനായോഗ്യമായ അവലംബങ്ങളോടു കൂടി ചേർക്കാൻ ശ്രദ്ധിക്കുക. സംശയങ്ങൾ ചോദിക്കാൻ മടിക്കേണ്ടാ... ആശംസകൾ. (ദൈവം അനുഗ്രഹിക്കും എന്നോ നിഗ്രഹിക്കും എന്നോ എനിക്കു ഒരു പ്രതീക്ഷയും ആശയും ഇല്ലാ... പിന്നെ വെറുതേ ആശീർവദിക്കാം.. ) :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:16, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

തെറ്റായ വിവരങ്ങളായാലും വിക്കിപീഡിയയിൽ ഇരിക്കട്ടെ എന്നാണെങ്കിൽ ഇരിക്കട്ടെ.അടിയൻ പറഞ്ഞത് അവിടെ ,തെയ്യം എന്ന താളിൽ മുഖത്തെഴുത്ത്‌ എന്ന ശീർഷകത്തിനു കീഴെ മലയാളം വാരികയിലെ ലേഖനം അവലംബമായി കൊടുത്തിരിക്കുന്ന ഭാഗം അതിനു തൊട്ടു മുകളിൽ ഉള്ളതിന്റെ പ്രസക്തമായ ഭാഗങ്ങളുടെ അക്ഷരത്തെറ്റോടു കൂടിയ ആവർത്തനം മാത്രമാണ്,അതിന്റെ ആവശ്യമുണ്ടോ? മുകളിൽ അക്ഷരത്തെറ്റില്ലാതെ, ശരിയായ പദപ്രയോഗങ്ങളോടെ ആ വിവരങ്ങൾ ഉണ്ട്. പരമശിവൻ തീയ്യൻ 02:05, 14 ഫെബ്രുവരി 2015 (UTC)

@ഉ:ശിവൻ തെറ്റായ വിവരങ്ങൾ ഇരിക്കട്ടെ എന്നല്ല. ഞാൻ നോക്കിയിട്ട് താങ്കൾ നീക്കിയ ഭാഗം മറ്റെങ്ങും കാണാൻ സാധിച്ചില്ല. പല വാക്കുകളും തിരഞ്ഞു നോക്കിയെങ്കിലും കാണാനായില്ല. ദയവായി എവിടെ യാണെന്നും പറഞ്ഞു തരാമോ? എന്താണ് അക്ഷരതെറ്റെന്നും. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:11, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

മുഖത്തെഴുത്ത്

ഒരോ തെയ്യങ്ങൾക്കും വ്യത്യസ്ത മുഖത്തെഴുത്താണ്. അമ്മതെയ്യങ്ങൾക്ക് വെളുത്ത നിറവും രൗദ്രഭാവത്തിലുള്ള തെയ്യങ്ങൾക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്‌വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്തിനു് ‘’‘ മുച്ചുരുൾ ‘’‘ എന്നും ‘’‘കോഴിപ്പൂ’‘’ എന്നും പേരുണ്ട്. മുച്ചിലോട്ട് ഭഗവതിക്ക് ‘’‘കുട്ടിശ്ശംഖു്’‘’ .<ref> രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 233, 2011 ജൂലൈ17 </ref>

1.ഒട്ടുമിക്ക അമ്മതെയ്യങ്ങൾക്കും വെളുത്ത നിറമുള്ള മുഖത്തെഴുത്തല്ല.
2.രൗദ്രഭാവത്തിലുള്ള എല്ലാ തെയ്യങ്ങൾക്കും ചുവപ്പുനിറത്തിലാണ് മുഖത്തെഴുത്ത്‌ എന്ന സാമാന്യവല്കരണം തെറ്റാണ്.
3.കുട്ടിശ്ശംഖ് അല്ല,കുറ്റിശംഖും പ്രാക്കും ആണ് മുച്ചിലോട്ടു ഭഗവതിയുടെ മുഖത്തെഴുത്ത്‌.
4.മുഖത്തെഴുത്തിനെക്കുറിച്ച് തൊട്ടുമുകളിലെ ഖണ്ഡികയിൽ വ്യക്തമായും,വിശദമായും പ്രതിപാദിച്ചിരിക്കുന്നു.

പരമശിവൻ തീയ്യൻ 08:12, 14 ഫെബ്രുവരി 2015 (UTC)

@ഉ:ശിവൻ വളരെ നന്ദി... എന്നാൽ നെയ്‌വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. ഇത് മറ്റെങ്ങും കാണുന്നില്ലല്ലോ? ആ അവലംബവും നീക്കിയില്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:34, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

മഷിയുടെ കാര്യവും മറ്റും ശരിയാണ്.ചുവപ്പ് നല്കുന്ന ചായില്യം (vermilion)അന്യസംസ്ഥാനത്തുനിന്നുള്ള കല്ല്‌ എന്നത് എത്രത്തോളം ശരിയാണ്? പരമശിവൻ തീയ്യൻ (സംവാദം) 09:43, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:ശിവൻ എനിക്ക് ഈ കാര്യങ്ങളിൽ അവഗാഹം തീരെ കുറവാണ് ഞാൻ കൊല്ലംകാരനാണ് താങ്കൾക്കും അറിയാമായിരിക്കും തെക്കോട്ട് തെയ്യം ഇല്ലതന്നെ... അവലംബത്തോടെ ആളുകൾ ചേർത്തിരിക്കുന്ന ഉള്ളടക്കം ശരിയാണെന്നു കരുതി സംരക്ഷിക്കുകയാണ് ഇവിടെ എന്റെ പണി. താങ്കൾ പുതിയതായി വന്നതാകുമ്പോൾ എനിക്കു മുൻപരിചയമില്ലാാത്തതിനാൽ താങ്കളുടെ സൽബുദ്ധിയെ മനസ്സിലാക്കാൻ വഴിയൊന്നുമില്ലല്ലോ... അതു കരുതി ക്ഷമിക്കുക. ദയവായി ഈ പറഞ്ഞിരിക്കുന്നതിനൊക്കെ വിശ്വസനീയമായ തെളിവുകളോടെ മാറ്റിയെഴുതാം. താങ്കളെ ഞാൻ വിശ്വസിക്കുന്നു. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:47, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

സൗമനസ്യത്തിനും വിശ്വാസത്തിനും നന്ദി. ഗുളികൻ തെയ്യം എന്ന താളിലും ആ ലേഖനം അവലംബമായി കൊടുത്ത കാര്യങ്ങൾ നീക്കാൻ കാരണം തെക്കൻ ഗുളികന്റെ വേഷം എല്ലാ കോലങ്ങൾക്കും ചാർത്തിക്കൊടുത്തതിനാലാണ്.അവിടെ ഐതീഹ്യത്തിൽ ഒറ്റയടിക്ക് ഗുളികൻ പാതാളത്തിൽ പോയൊളിച്ചു എന്നും പറഞ്ഞങ്ങ് തുടങ്ങിയാൽ വായിക്കുന്നവർ എന്തുമനസ്സിലാക്കും? പിന്നെ ഇതൊക്കെ കണ്ടും കേട്ടും വളർന്നതുകൊണ്ടാണ്‌ ഒരു അതിഭാവുകത്വം.ക്ഷമിക്കുക. ഇപ്പോൾ തെയ്യക്കാലമാണ്, സമയമുണ്ടെങ്കിൽ വരണം. പരമശിവൻ തീയ്യൻ (സംവാദം) 10:02, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

നീലിയാർ ഭഗവതി

നീലിയാർ ഭഗവതിക്ക് എന്താണ് സംഭവിച്ചത്? പരമശിവൻ തീയ്യൻ 02:10, 14 ഫെബ്രുവരി 2015 (UTC)

@ഉ:ശിവൻ നീലിയാർ ഭഗവതിയുടെ ഐതിഹ്യമായി അവലംബത്തോടെ കൊടുത്ത വിവരങ്ങൾ താങ്കൾ നീക്കം ചെയ്ത്, വളരെ അതി ഭാവുകത്വങ്ങളോടു കൂടിയ ഭാഷയിൽ മാറ്റി എഴുതി. അതാണ് പ്രശ്നം. ദവയായി അവലംബങ്ങളോടു കൂടിയ ഭാഗങ്ങൾ നീക്കം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് വിക്കി പീഡിയ അലങ്കോലപ്പെടുത്തുകയാണെന്നു കണക്കാക്കി താങ്കളെ ഇവിടെ നിന്നും തടയേണ്ടി വരും. ഒരു വിജ്ഞാന കോശത്തിനു ചേർന്ന ഭാഷയിൽ കാര്യങ്ങൾ എഴുതാൻ ശ്രമിക്കുക. ആ തെയ്യത്തിന്റെ ഉത്സവ ബ്രോഷർ അല്ല ഇത്. ദയവായി ആ വത്യാസം മനസ്സിലാക്കുക. താങ്കൾ നടത്തിയ തിരുത്തലുകൾ ഞാൻ വീണ്ടും പഴയതു പോലെ ആക്കുകയാണ്. ദയവായി വിജ്ഞാൻ കോശ ഭാഷയിൽ അവലംബങ്ങളോടു കൂടി പുതിയതായി ചേർക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:11, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

നന്ദി. പരമശിവൻ തീയ്യൻ 08:06, 14 ഫെബ്രുവരി 2015 (UTC)

ചാമുണ്ഡി തെയ്യം

ചാമുണ്ഡി തെയ്യം എന്ന താൾ മൊത്തം അബദ്ധങ്ങൾ ആണ്.അവലംബം കൊടുത്തിരിക്കുന്ന ലേഖനങ്ങൾ എങ്ങനെ തിരുത്തും? പരമശിവൻ തീയ്യൻ (സംവാദം) 02:42, 15 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:ശിവൻ അതിന്റെ സംവാദം താളിൽ കുറിപ്പ് ഇട്ടുകൊണ്ട്, താളിൽ വിശ്വസനീയമായ അവലംബങ്ങളോടു കൂടി മാറ്റി എഴുതാം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:43, 15 ഫെബ്രുവരി 2015 (UTC)[മറുപടി]

മദർ തെരേസ

സരക്ഷണം ഒരു മാസം മതിയാകുമെന്ന് കരുതുന്നു, അനിശ്ചിതകാലത്തിന്റെ ആവശ്യമുണ്ടോ?--KG (കിരൺ) 02:37, 26 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Kiran Gopi അങ്ങനെ ചെയ്യാം. ഇതേതാളിലെ മുൻ നാൾവഴിയും ഒരു മുൻപ്രാപനം കണ്ടതു കൊണ്ട്, കുറച്ചുനാൾ വേണ്ടേ എന്നു സംശയിച്ചതാണ്. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:42, 26 ഫെബ്രുവരി 2015 (UTC)[മറുപടി]

മാർച്ചിലെ തിരഞ്ഞെടുത്ത ചിത്രം

മാർച്ചിലെ തിരഞ്ഞെടുത്ത ചിത്രം ആദ്യത്തെ ആഴ്ചയിൽ ഞാന് ഒന്ന് ഇടപെട്ടിട്ടുണ്ട്. തെറ്റുണ്ടെങ്കിൽ തിരുത്തുക. എല്ലാ ആഴ്ചയിലേക്കുമുള്ള ചിത്രങ്ങൾ ഇപ്പോൾ ലഭ്യമാണല്ലോ. ഒന്ന് ശ്രദ്ധിക്കുമല്ലോ രൺജിത്ത് സിജി {Ranjithsiji} 05:45, 2 മാർച്ച് 2015 (UTC)[മറുപടി]

ഇതിന്റെ സംരക്ഷണം തിരുത്തിയിടുണ്ട് . 6 - 7 മാസം ആയിലെ സംരക്ഷണം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:43, 3 മാർച്ച് 2015 (UTC)[മറുപടി]

Lekanam

sir, am from pathanamthitta I want to write some "Lekanam" in wikipedia , something like , almost it is from my life and am a pravasi , how can i start , it for our youth because all of them are trying to coming on gulf, but we can earn on our country .

Please advise me— ഈ തിരുത്തൽ നടത്തിയത് Khansks (സംവാദംസംഭാവനകൾ) 13:45, മാർച്ച് 23, 2015 (UTC)

വിക്കി എഡിറ്റിങ്ങിലെ ഒരു പുതിയ കാര്യം അറിയണം

വിക്കി എഡിറ്റിങ്ങിനിടയിൽ നേരിട്ട ഒരു പ്രശ്നത്തിനുള്ള പരിഹാരം താങ്കളുടെ സഹായത്തോടെ പഠിക്കണം , സഹായിക്കാമോ ? ശബീബ് 20:47, 30 മാർച്ച് 2015 (UTC)

@ഉ:Shabeeb1 തീർച്ചയായും... ചോദിച്ചോളൂ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:53, 30 മാർച്ച് 2015 (UTC)[മറുപടി]

malik deenar എന്ന ഈ ഇംഗ്ലീഷ് പേജിന്റെ മലയാളം എടുക്കുമ്പോൾ മാലിക് ഇബിൻ ദീനാർ എന്ന ഈ പേജിൽ എത്തേണ്ടത്തിനു പകരം എത്തുന്നത്‌ ഈ പേജിലാണ്ഇത് എന്ത് കൊണ്ടാണെന്നും അത് എങ്ങനെ ശരിയാക്കാം എന്നും പഠിപ്പിച്ചു തരുമോ ? പലയിടത്തും ഈ പ്രശ്നം ഞാൻ കണ്ടിട്ടുണ്ട് ശബീബ് 07:19, 31 മാർച്ച് 2015 (UTC)

@ഉ:Shabeeb1 ഇവിടെ നിന്നും നീക്കി ഇവിടെ ചേർത്തു. അന്തർ വിക്കി കണ്ണികൾ വിക്കിഡാറ്റയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവിടെ തിരുത്തണം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:27, 31 മാർച്ച് 2015 (UTC)[മറുപടി]
എന്നെ പോലുള്ള സാദാ ഉപയോക്താക്കൾക്ക് അത് തിരുത്താൻ റൈറ്റ് ഉണ്ടോ ? ഉണ്ടെങ്കിൽ എങ്ങനെ ? ശബീബ് 07:42, 31 മാർച്ച് 2015 (UTC)
@ഉ:Shabeeb1 എല്ലാവർക്കും തിരുത്താം വിക്കിപീഡിയ പോലെ തന്നെ ഒരു സൈറ്റാണത്. ഓരോ ലേഖനത്തിന്റെയും ഇടത്ത് ഏറ്റവും താഴെ ഭാഷകൾ എന്നു വരുന്ന കണ്ണികൾക്ക് കീഴിൽ ഏറ്റവും അവസാനത്തെ കണ്ണികൾ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി തിരുത്താം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:00, 31 മാർച്ച് 2015 (UTC)[മറുപടി]

ലയനം

പൊയ്‌കയിൽ യോഹന്നാൻ, പൊയ്‌കയിൽ ശ്രീകുമാര ഗുരുദേവൻ ഇത് രണ്ടും ഒന്നു നാൾവഴി ലയിപ്പിക്കണം, സംവാദം താളും ചേർക്കണം. ഉള്ളടക്കം പകർത്തിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 04:37, 15 ഏപ്രിൽ 2015 (UTC)[മറുപടി]

@ഉ:Rojypala ചെയ്തു! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:40, 15 ഏപ്രിൽ 2015 (UTC)[മറുപടി]

എന്ത്കൊണ്ട്......???????

എന്ത്കൊണ്ടാണ് 'ഹൈലൈറ്റ് മാൾ' എന്ന താൾ നീക്കം ചെയ്തത്....??? ഇത് തീർത്തും ശരിയല്ല., ഒരു ലേഖനം നാം വളരെ Genuine ആയി ചെയ്യുമ്പോൾ ഏതടിസ്ഥാനത്തിലാണ് നിങ്ങൾ തള്ളിയത്. ഇത്തരം പ്രവർത്തികൾ പുതുതായി വരുന്നവരെ പിറകോട്ടടുപ്പിക്കുന്നവയായിരിക്കും. --مرسب 08:28, 17 ഏപ്രിൽ 2015 (UTC)