ഉപയോക്താവിന്റെ സംവാദം:Manuspanicker/പത്തായം 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 < പത്തായം 1      
നിലവറ
സംവാദ നിലവറ
1 -  2 -  ... (100 വരെ)


തരവത്ത് അമ്മാളുഅമ്മ[തിരുത്തുക]

ഹലോ അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു തരവത്ത് അമ്മാളുഅമ്മ എന്ന ലേഖനവുമായി ലയിപ്പിയ്ക്കുക. സ്വദേശാഭിമാനിയ്ക്ക് അഭയം കൊടുത്തതായി പുസ്തകത്തിൽ കാണുന്നു. അത് ഉൾപ്പെടുത്തുമല്ലോ ?--Mpmanoj (സംവാദം) 03:14, 8 നവംബർ 2014 (UTC)[മറുപടി]

ജീവിപ്പാത[തിരുത്തുക]

[1] തിരുത്ത് പൂർണ്ണമായും റിവർട്ട് ചെയ്തത് എന്തിനെന്ന് മനസ്സിലായില്ലല്ലോ ? കോപ്പി പേസ്റ്റ് ആണോ ? ലേഖകനോട് പുതിയ താളിലെ വിവരങ്ങൾ ലയിപ്പിക്കാൻ പറഞ്ഞിട്ട്, അയാൾ അത് ലയിപ്പിച്ചപ്പോൾ അത് റിവർട്ട് ചെയ്തത് കണ്ട് ചോദിച്ചതാണ്... പിന്നെ തിരുത്തുകൾ നടത്തുമ്പോൾ ചുരുക്കം എഴുതിപ്പോകുന്നത് നല്ലതാണ്. പിന്നാലെ വരുന്നവർക്ക് കാര്യം മനസ്സിലാകും, ചോദ്യങ്ങളും ഒഴിവാക്കാം. ചുരുക്കം എഴുതിയില്ലെങ്കിൽ ഓർമ്മിപ്പിക്കാൻ സെറ്റിംഗ്സ് ഉണ്ടല്ലോ. അതുപോലെ മുകളിലെ സംവാദം ഒന്ന് ആർക്കൈവ് ചെയ്യുന്നതും നല്ലതാണ്. സംശയം ചോദിക്കാനെത്തുന്ന പുതുമുഖങ്ങൾക്ക് സൗകര്യമാകും. --Adv.tksujith (സംവാദം) 00:44, 9 നവംബർ 2014 (UTC)[മറുപടി]

@ സുജിത്ത് മാഷേ ക്ഷമിക്കണം, എന്റെ കണ്ട്രോളു പോയപ്പോ റിവർട്ടിയതാ, ഈയിടയായി പല പ്രാവശ്യവും പലരുടേയും സംവാദം താളിൽ കുറിപ്പിട്ടാലും അവരോടു തിരുത്താൻ പറയുന്നത് ചെയ്യാതെ പിന്നേം അതേ പോലെ തന്നെ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഓരോന്നിനേയും "വൈരാഗ്യബുദ്ധിയോടെ"() അടിച്ചോണ്ടിരിക്കുന്നേന്റെ കൂട്ടത്തിൽ പറ്റിയതാകണം. പ്രെറ്റി യുആർഎല്ലും മറ്റും സഹിതം ആ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം മുഴുവനും മാറ്റി അദ്ദേഹത്തിനോട് കൂട്ടിച്ചേർക്കാൻ പറഞ്ഞ ഉള്ളടക്കം മൊത്തം വന്നതും കണ്ടപ്പോൾ വാൻഡലിസമാണോ എന്നു സംശയിച്ചു. എഴുതിയ ഭാഷ കുറച്ചു നാടകീയവും വികാരാവേശത്തോടെയുള്ളതുമായിരുന്നു എന്നും എനിക്കു തോന്നി. എന്തായാലും മുൻപുണ്ടായിരുന്ന ഉള്ളടക്കമാണ് കുറച്ചുകൂടി വിജ്ഞാനകോശരീതിയിലുള്ളത് എന്നു തോന്നിയിരുന്നു. പിന്നെ ഒരു ബ്ലോഗിന്റെ കണ്ണി അവലംബമായി കൊടുത്തിരുന്നു. അങ്ങനെ എല്ലാം കൂടി വന്നതാണ്. താങ്കൾക്ക് തിരിച്ചിടാം. തിരിച്ചിട്ടതിൽ @ഉ:Varsha prasad - ഇദ്ദേഹത്തിന് എന്തെങ്കിലും മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹത്തോടും നിരുപാധികമായി ക്ഷമ ചോദിക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:13, 9 നവംബർ 2014 (UTC)[മറുപടി]

മുഹമ്മദ്‌ ദാനിഷ്‌[തിരുത്തുക]

ഭയങ്കര ചതിയായിപ്പോയി— ഈ തിരുത്തൽ നടത്തിയത് Mohameddanish (സംവാദംസംഭാവനകൾ) 16:46, നവംബർ 12, 2014 (UTC)

അതെന്താ ദാനിഷേ, നിങ്ങളൊക്കെ വിക്കിപീഡിയയിൽ വരണം. വരട്ടെ എന്നു ഞാൻ ആശംസിക്കുന്നു. എന്നാലും ഒരു സമാധാനം വേണ്ടേ വന്നു കയറുമ്പോളേ സ്വന്തം പേരിൽ ലേഖനം ഉണ്ടാകണമെന്നു പറഞ്ഞാൽ നടക്കുമോ? ആദ്യം എഴുതി പഠിക്കൂ. എന്നിട്ടു വളർന്നു മരമാകുമ്പോൾ ആരെങ്കിലും ഇതിലേക്ക് എടുത്തു വെക്കും. സബ്ര് കീ ഫൽ മീഠാ ഹോത്താ ഹെ! ആശംസകൾ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:20, 12 നവംബർ 2014 (UTC)[മറുപടി]

ക്വിയരള[തിരുത്തുക]

ക്വിയരള ഈ താൾ നിലനിർത്തിയതായി കണ്ടു , നിലവിൽ ഉള്ള നയം അനുസരിച്ച് ഈ താളിൽ (വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ) ശ്രദ്ധേയത/ നിലനിൽപ്പ്‌ ചോദ്യം ചെയ്യപ്പെട്ട ലേഖങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമവായത്തിന് സമയം അനുവദിക്കേണ്ടതാണ്, മറ്റുള്ളവരുടെ അഭിപ്രയങ്ങളും നമ്മക്ക് അറിയാമെല്ലോ. ദയവായി ഇനി ശ്രദ്ധിക്കു, കുറച്ച് തിരക്ക് കൂടി പോയി അല്ലേ സാരമില്ല. സ്നേഹാശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 07:23, 13 നവംബർ 2014 (UTC)[മറുപടി]

ഇർവിൻ മാഷേ ക്ഷമിക്കണം, ഞാൻ തന്നെ അത് മായ്ക്കാൻ നിർദ്ദേശിച്ചതായതിനാൽ മായ്ക്കൽ നിർദ്ദേശം പിൻവലിക്കുന്നത് പെട്ടെന്നായാലും കുഴപ്പമില്ലെന്നു വിചാരിച്ചു. നിലനിർത്തി എന്നല്ല. എന്റെ തെറ്റായ നിർദ്ദേശം എന്ന രീതിയിലായിരുന്നു ഞാൻ ചിന്തിച്ചത്. ശരിയാണ് കുറച്ചു ധൃതി കൂടുന്നുണ്ട്. അത് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. ഇനി കുറച്ചുകൂടി ശ്രദ്ധിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:30, 13 നവംബർ 2014 (UTC)[മറുപടി]
പ്രിയ ചെങ്ങാതി ... ദയവായി എന്നോട് ക്ഷമ ചോദിക്കരുത് . എന്തിനാ ക്ഷമ ചെങ്ങാതി ...... നമ്മൾ എല്ലാം ഒതോരുമിച്ചല്ലേ ഇവിടെ കാര്യങ്ങൾ മുന്നോട് കൊണ്ട് പോകുന്നത്. തെറ്റുകൾ കാണുമ്പോളല്ലേ നമ്മൾ തിരുത്തുന്നത്  :) - Irvin Calicut....ഇർവിനോട് സംവദിക്കാൻ 07:40, 13 നവംബർ 2014 (UTC)[മറുപടി]
സാരമില്ല മാഷേ മറ്റുള്ളവരോടു ക്ഷമ ചോദിക്കുമ്പോൾ അഹം ഭാവം കുറയും എന്നാണ് വെയ്പ്... എനിക്കു അത് കുറച്ചു കൂടുതലല്ലേ എന്നും തോന്നിയിട്ടുണ്ട്. എന്തായാലും ചോദിച്ചതല്ലേ, ഞാൻ തിരുച്ചു വാങ്ങുന്നില്ല. പോട്ടെ!... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:20, 13 നവംബർ 2014 (UTC)[മറുപടി]

Edit without login : IP adress on നാൾവഴി[തിരുത്തുക]

Hi, I edited this article (മോണിക്ക ലെവിൻസ്കി) on Malayalam wikipedia but i didn't notice that i wasn't logged in. I saved changes and it was posted as the contribution from my IP address. I reverted the change and made it from my account but the IP adress is still on display. Due to some privacy issues i do not want my IP address on the നാൾവഴി of the article. Is there any way by which i could remove that IP address?

Thanks in advance Abuanand01 (സംവാദം) 15:25, 22 നവംബർ 2014 (UTC) @ ഉ:Abuanand01 ഐ പി താങ്കളാണെന്നുള്ള വിശ്വാസത്തിൽ ഐപി അഡ്രസ് നാൾവഴിയിൽനിന്നും മറച്ചിട്ടുണ്ട്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:49, 22 നവംബർ 2014 (UTC)[മറുപടി]

നന്ദി. അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു

താങ്കൾ തെളിവ് നല്കിയവ ഒന്നും ഞാൻ നീക്കം ചെയ്തില്ല. [അവലംബം ആവശ്യമാണ്] ടാഗ് ഉള്ളവ മാത്രമാണ് നീക്കം ചെയ്തത്. അച്ചായൻ (സംവാദം) 07:40, 1 ഡിസംബർ 2014 (UTC)[മറുപടി]

"താങ്കൾ നടത്തുന്ന പല തിരുത്തലുകളും നിക്ഷിപ്ത താല്പര്യങ്ങളോടെ ഉള്ളതാണെന്ന് സംശയം ജനിപ്പിക്കുന്നുണ്ട്." വികി പോളിസിക്ക് എതിരായി ഞാൻ എന്താണ് ചെയ്തതെന്ന് ദയവ് ചെയ്തു വ്യക്തമാക്കുവോ? അച്ചായൻ (സംവാദം) 08:09, 1 ഡിസംബർ 2014 (UTC)[മറുപടി]

എന്താ മാഷേ ഇങ്ങനെ പറയുന്നത്. തെളിവ് ഇല്ലാത്തവ മാത്രമല്ലേ ഞാൻ നീക്കം ചെയ്തൊള്ളു. തെളിവ് ഉള്ളവ മാത്രമേ ഞാൻ കൂട്ടിചെർത്തിട്ടുമൊള്ളൂ. പിന്നെ എനിക്ക് ബോധ്യമുള്ള വിഷയങ്ങളിൽ മാത്രമേ ഞാൻ എഡിറ്റ്‌ ചെയ്യറൊള്ളു. ഏതായാലും താങ്കൾക്ക് എന്നെ വിശ്വാസം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ കൂടുതൽ തർക്കത്തിനില്ല. പള്ളി യിൽ ഞാൻ ഇനി ഒരു തിരുത്തലും നടത്തുന്നില്ല. വിക്കിയിൽ താങ്കളുടെ സംഭാവനയിൽ ബോധ്യമുള്ളതുകൊണ്ട് ഞാൻ താങ്കളെ ബഹുമാനിക്കുന്നു. എന്റെ മേലുള്ള താങ്കളുടെ സംശയം മാറുന്നതുവരെ സംയമനം പാലിക്കാനും ഞാൻ തയ്യാർ. പരിചയപ്പെട്ടതിൽ സന്തോഷം. ഇനി മറ്റു താളുകളിൽ നമ്മൾ തമ്മിൽ തർക്കത്തിന് ഇടവരില്ലെന്നു പ്രത്യാശിക്കുന്നു. നന്ദി. അച്ചായൻ (സംവാദം) 08:36, 1 ഡിസംബർ 2014 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

ഇതിന് പ്രശ്നമുണ്ട്. അടിയന്തിരമായി ഇടപെടുക --രൺജിത്ത് സിജി {Ranjithsiji} 10:49, 7 ഡിസംബർ 2014 (UTC)[മറുപടി]

Muhammed rizvi enthinanu maychu kalanjath ennu manasilayilla — ഈ തിരുത്തൽ നടത്തിയത് Najupallikkal (സംവാദംസംഭാവനകൾ) 10:07, ഡിസംബർ 8, 2014 (UTC)

@ഉ:Najupallikkal ഇദ്ദേഹത്തിന് വിക്കിയിൽ വരത്തക്കവണ്ണമുള്ള പ്രത്യേകതയൊന്നും ലേഖനത്തിൽ കണ്ടില്ല. ആരോ ലേഖനമുണ്ടാക്കി പഠിച്ചതാണെന്നാണ് എനിക്കു തോന്നിയത്. ആംഗലേയത്തിലെ തലക്കെട്ടും മറ്റും അങ്ങനെയുള്ള ചിന്തക്ക് ആക്കം കൂട്ടുകയും ചെയ്തു. ആത്മകഥയാവാനും സാധ്യതയുള്ളതിനാലാണ് നീക്കം ചെയ്തത്. ഇനി എന്റെ ചിന്ത തെറ്റാണെങ്കിൽ നിരുപാധികം മാപ്പു ചോദിക്കുന്നു. ദയവായി ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളോടു കൂടി ലേഖനം വീണ്ടും സൃഷ്ടിക്കുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:19, 9 ഡിസംബർ 2014 (UTC)[മറുപടി]

കെ.കെ.ചെല്ലപ്പൻ[തിരുത്തുക]

13 വർഷക്കാലം സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്നു. ശ്രീ. കെ. കെ. ചെല്ലപ്പൻ. വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങളാണോ....— ഈ തിരുത്തൽ നടത്തിയത് Tsanu (സംവാദംസംഭാവനകൾ) 12:13, ഡിസംബർ 9, 2014 (UTC)

@ഉ:Tsanu താങ്കൾ വിക്കിപീഡിയയുടെ ശ്രദ്ധേയതാ നയത്തിനനുസരിച്ച് പരിശോധനാ യോഗ്യമായ അവലംബങ്ങളോടു കൂടി എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:19, 9 ഡിസംബർ 2014 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ![തിരുത്തുക]

നന്ദി! ശ്രീശർമ്മ 10:29, 10 ഡിസംബർ 2014 (UTC)

മായ്ക്കൽ[തിരുത്തുക]

മനൂ, താങ്കൾ നീക്കം ചെയ്ത വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 കണ്ണൂരിൽ എന്ന താൾ പുനഃസ്ഥാപിക്കുമെന്ന് കരുതുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 10:31, 26 ഡിസംബർ 2014 (UTC)[മറുപടി]

Hello ... I have seen that the page which I have created titled "വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 കണ്ണൂരിൽ" has been deleted by you. Could you please elaborate the reason behind it ? The program is going to happen on this 27th and 28th ie from tomorrow. Request your kind response on this ASAP as we are not left with much time. Thank you --Karikkan (സംവാദം) 10:57, 26 ഡിസംബർ 2014 (UTC)[മറുപടി]

@ഉ:Sugeesh, @ഉ:Karikkan തിരിച്ചിട്ടിട്ടുണ്ട്. ആ താൾ ഒരു ഐപി ഉണ്ടാക്കിയതായിരുന്നു. വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 ഇതിന്റെ അവസാനത്ത് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ സംഗമോത്സവം നിർത്തിവെച്ചിരിക്കുന്നെന്നും കണ്ടു അതുകൊണ്ട് ഇതു സത്യമാണോ എന്ന് എനിക്കു സംശയമായിരുന്നതിന്റെ പുറത്താണ് അത് നീക്കിയത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:50, 26 ഡിസംബർ 2014 (UTC)[മറുപടി]
ശരി മനൂ. മറുപടി താമസിച്ചതിൽ ഖേദിക്കുന്നു.--സുഗീഷ് (സംവാദം) 19:08, 26 ഡിസംബർ 2014 (UTC)[മറുപടി]

ഇതിലെ mf-featuredarticle നീക്കുക. ഇത് സംരക്ഷിക്കുകയും ചെയ്യുക.--റോജി പാലാ (സംവാദം) 05:37, 31 ഡിസംബർ 2014 (UTC)[മറുപടി]

@ഉ:Rojypala ചെയ്തു. നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:56, 31 ഡിസംബർ 2014 (UTC)[മറുപടി]

Hello i have included licencing and technology used for the project eduladder in its discussion tab plese see those. Thank you.

വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ[തിരുത്തുക]

ഹലോ മാഷേ.. ഞാൻ വിക്കിപീഡിയിൽ വന്നിട്ട് കുറെ വർഷങ്ങൾ ആയി..കുറച്ചൊക്കെ നല്ല കാര്യങ്ങൾ എഡിറ്റ്‌ ചെയ്തിട്ടുണ്ട്.. ഞാൻ നിർമ്മിച്ച ലേഖനമാന് വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ .. ഇതിലെ വുഹാൻ എന്നുള്ളത് എങ്ങനയാണ്‌ 'വൂഹാൻ' എന്ന് ആക്കാൻ കഴിയുക. താങ്കൾ ദയവുചെയ്ത് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു..

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് സംവാദം:ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് സംവാദം:ഉമയമ്മ റാണി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--രാജേഷ് ഉണുപ്പള്ളി Talk‍ 23:07, 2 ഫെബ്രുവരി 2015 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് വിക്കിപീഡിയ_സംവാദം:തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒരുമാസം ഒരു ചിത്രം? ദാരിദ്ര്യത്തിലായോ? --രൺജിത്ത് സിജി {Ranjithsiji} 10:21, 3 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji എന്തു ചെയ്യാനാ... ആരെങ്കിലും പുതിയ ചിത്രം നിർദ്ദേശിക്കുകയോ ഉള്ള ചിത്രങ്ങൾക്കു വോട്ടു ചെയ്യുകയോ ചെയ്താലല്ലേ പുതിയ ചിത്രങ്ങൾ നമുക്കു തിരഞ്ഞെടുക്കാൻ സാധിക്കൂ... ഓരോ ആഴ്ചയിലും മാറ്റണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ തന്നെ കുറേ ചിത്രങ്ങൾ പൊക്കി ഇട്ടു നോക്കി. ആരും അങ്ങോട്ടു കൂടുതൽ അടുക്കുന്നില്ല.. ;)... അപ്പോ പിന്നെന്തു ചെയ്യാനാന്നു വെച്ചു ഓരോ മാസത്തേക്കും ഓരോന്നു വെച്ചു കാച്ചി. പിന്നല്ല... :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:54, 3 ഫെബ്രുവരി 2015 (UTC)[മറുപടി]
അല്ല അതിന്റെ പ്രശ്നം ഒരു മാസത്തേക്കാക്കിയാൽ പിന്നെ ഈ വഴിക്ക് ആരും തിരിഞ്ഞുകൂടി നോക്കൂല്ല ഒരു വർഷം 12 ചിത്രം മതിയല്ലോ. അത് ആകെ ചത്തുപോകും. അതുകൊണ്ട് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചിത്രം മാറ്റണം. കൂടുതൽ ചിത്രങ്ങൾ നിർദ്ദേശിക്കാം വോട്ടുചെയ്യാനാളെക്കിട്ടിയാൽ മതി. --രൺജിത്ത് സിജി {Ranjithsiji} 07:04, 6 ഫെബ്രുവരി 2015 (UTC)[മറുപടി]

ഇപ്പോൾ ആവശ്യത്തിനു പടമായി ഇനി തിരിച്ചാക്കിക്കോളൂ --രൺജിത്ത് സിജി {Ranjithsiji} 07:28, 6 ഫെബ്രുവരി 2015 (UTC)[മറുപടി]

ഈ ഒരുമാസത്തേക്ക് ഒരു പടം വേണോ? മാറ്റിക്കൂടേ --രൺജിത്ത് സിജി {Ranjithsiji} 12:30, 9 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji ഇനി അടുത്തമാസം മുതൽ മാറ്റിയാൽ പോരേ? ഒരുപ്രാവശ്യം കുത്തിയിരുന്ന് ചേർത്തത് മാറ്റണമല്ലോ എന്നു വിചാരിച്ചു വിട്ടതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:57, 11 ഫെബ്രുവരി 2015 (UTC)[മറുപടി]

പകർപ്പവകാശ ലംഘനം[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ഞാൻ നടത്തിയ ഒരു തിരുത്ത് പകർപ്പവകാശ ലംഘനം ആയതിന്റെ പേരിൽ താങ്കൾ ഡിലീറ്റ് ചെയ്തതായി മനസ്സിലായി .പക്ഷെ അതെങ്ങനെ പകർപ്പവകാശ ലംഘനമായി എന്നെനിക്കു മനസ്സിലാകുന്നില്ല .— ഈ തിരുത്തൽ നടത്തിയത് Muhammednaseef5 (സംവാദംസംഭാവനകൾ) 10:31, ഫെബ്രുവരി 9, 2015 (UTC)

@ ഉ:Muhammednaseef5 താങ്കൾ പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല ഇവിടെ നടത്തിയ ഈ തിരുത്തിലെ ആദ്യ വരി "പള്ളിക്കൽ, കരിപ്പൂർ എന്നീ പ്രദേശങ്ങൾ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു." ഞാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ചത് http://lsgkerala.in/pallikkalpanchayat/history/ - ഈ കണ്ണിയാണ്. താങ്കൾ എഴുതിയ അതേ വിവരങ്ങൾ ഇവിടെ അതേഭാഷയിൽ കൊടുത്തിട്ടുള്ളതായി കാണുന്നു. താങ്കൾ അവിടെ നിന്നും പകർത്തി ഒട്ടിച്ചതാണെന്നു കണ്ടതിനാലാണ് അത് നീക്കിയത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:46, 11 ഫെബ്രുവരി 2015 (UTC)[മറുപടി]

എന്താണീ കേ.സാ.അ ?[തിരുത്തുക]

എന്താണീ കേ.സാ.അ - https://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:WikiMeetup മുഴുവനും ഉള്ളതല്ലേ ഭംഗി ? --രൺജിത്ത് സിജി {Ranjithsiji} 15:19, 12 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji - ശരിയാക്കി. വലിച്ചു നീട്ടി കൊടുത്തിരുന്നത് ചെറുതാക്കി നോക്കിയതാ, ഒരു തമിഴ് സ്റ്റൈലിൽ. തിരിച്ചിടാൻ മറന്നു. നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:02, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

പുസ്തകോസ്തവം2015, #REDIRECT[തിരുത്തുക]

സൈറ്റ് നോട്ട് മാറ്റണം. പുസ്തകോസ്തവം സമാപിച്ചു. -- രൺജിത്ത് സിജി {Ranjithsiji} 02:38, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Ranjithsiji മാറ്റി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:02, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

തെയ്യം[തിരുത്തുക]

തെയ്യം എന്ന താളിൽ മുഖത്തെഴുത്ത്‌ എന്നാ ശീർഷകത്തിനു കീഴെ മലയാളം വാരികയിലെ ലേഖനം അവലംബമായി കൊടുത്തിരിക്കുന്ന ഭാഗം അതിനു തൊട്ടു മുകളിൽ ഉള്ളതിന്റെ പ്രസക്തമായ ഭാഗങ്ങളുടെ അക്ഷരത്തെറ്റോടു കൂടിയ ആവർത്തനം ആണ്. ആ ലേഖനം തെയ്യത്തെക്കുറിച്ച് ഒരു ശരിയായ കാഴ്ചപ്പാട് നല്കുന്നതല്ല, അതിനാൽ അത് അവലംബമായി കൊടുത്തിരിക്കുന്ന താളുകൾ ശ്രദ്ധിക്കുകയും,തിരുത്തുകൾക്ക് പകരം ആ ലേഖനത്തിലെ വിവരങ്ങൾ ചേർക്കാതിരിക്കുകയും ചെയ്യുക . ഗുളികൻ ദൈവം അനുഗ്രഹിക്കട്ടെ. പരമശിവൻ തീയ്യൻ 15:02, 13 ഫെബ്രുവരി 2015 (UTC)

@ ഉ:ശിവൻ വിവരങ്ങൾക്കും നടത്തിയ തിരുത്തലുകൾക്കും വളരെ നന്ദി. പക്ഷേ ഇവിടെ ചേർത്തിട്ടുള്ള അവലംബങ്ങളോടു കൂടിയ വിവരങ്ങൾ നീക്കം ചെയ്യാൻ പാടില്ലാത്തതാണ്. താങ്കൾക്ക് ആ വിവരങ്ങൾ തെറ്റാണെന്നു ഉറപ്പുണ്ടെങ്കിൽ അതിനു കീഴിൽ ആ വിവരങ്ങൾ തെറ്റാണെന്നു സമർത്ഥിക്കാനവശ്യമായ തെളിവുകളോടു കൂടി വിജ്ഞാനകോശത്തിനുതകുന്ന ഭാഷയിൽ എഴുതുകയാണ് വേണ്ടത്. വിക്കിപീഡിയയ്ക്ക് തെയ്യത്തിനെ കുറിച്ച് ഏതെങ്കിലും ഒരു കാഴ്ചപ്പാടു മാത്രമായി പ്രസ്ഥാവിക്കാനാവില്ല. എല്ലാ കാഴ്ചപ്പാടുകളും വരണം എന്നാണ് ഇവിടുത്തെ രീതി. താങ്കൾക്കും ഇവിടെ ലഭ്യമല്ലാത്ത കാഴ്ചപ്പാട് ചേർക്കാവുന്നതാണ്. എന്നാൽ ദയവായി പരിശോധനായോഗ്യമായ അവലംബങ്ങളോടു കൂടി ചേർക്കാൻ ശ്രദ്ധിക്കുക. സംശയങ്ങൾ ചോദിക്കാൻ മടിക്കേണ്ടാ... ആശംസകൾ. (ദൈവം അനുഗ്രഹിക്കും എന്നോ നിഗ്രഹിക്കും എന്നോ എനിക്കു ഒരു പ്രതീക്ഷയും ആശയും ഇല്ലാ... പിന്നെ വെറുതേ ആശീർവദിക്കാം.. ) :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:16, 13 ഫെബ്രുവരി 2015 (UTC)[മറുപടി]

തെറ്റായ വിവരങ്ങളായാലും വിക്കിപീഡിയയിൽ ഇരിക്കട്ടെ എന്നാണെങ്കിൽ ഇരിക്കട്ടെ.അടിയൻ പറഞ്ഞത് അവിടെ ,തെയ്യം എന്ന താളിൽ മുഖത്തെഴുത്ത്‌ എന്ന ശീർഷകത്തിനു കീഴെ മലയാളം വാരികയിലെ ലേഖനം അവലംബമായി കൊടുത്തിരിക്കുന്ന ഭാഗം അതിനു തൊട്ടു മുകളിൽ ഉള്ളതിന്റെ പ്രസക്തമായ ഭാഗങ്ങളുടെ അക്ഷരത്തെറ്റോടു കൂടിയ ആവർത്തനം മാത്രമാണ്,അതിന്റെ ആവശ്യമുണ്ടോ? മുകളിൽ അക്ഷരത്തെറ്റില്ലാതെ, ശരിയായ പദപ്രയോഗങ്ങളോടെ ആ വിവരങ്ങൾ ഉണ്ട്. പരമശിവൻ തീയ്യൻ 02:05, 14 ഫെബ്രുവരി 2015 (UTC)

@ഉ:ശിവൻ തെറ്റായ വിവരങ്ങൾ ഇരിക്കട്ടെ എന്നല്ല. ഞാൻ നോക്കിയിട്ട് താങ്കൾ നീക്കിയ ഭാഗം മറ്റെങ്ങും കാണാൻ സാധിച്ചില്ല. പല വാക്കുകളും തിരഞ്ഞു നോക്കിയെങ്കിലും കാണാനായില്ല. ദയവായി എവിടെ യാണെന്നും പറഞ്ഞു തരാമോ? എന്താണ് അക്ഷരതെറ്റെന്നും. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:11, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

മുഖത്തെഴുത്ത്[തിരുത്തുക]

ഒരോ തെയ്യങ്ങൾക്കും വ്യത്യസ്ത മുഖത്തെഴുത്താണ്. അമ്മതെയ്യങ്ങൾക്ക് വെളുത്ത നിറവും രൗദ്രഭാവത്തിലുള്ള തെയ്യങ്ങൾക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്‌വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. വിഷ്ണുമൂർത്തിയുടെ മുഖത്തെഴുത്തിനു് ‘’‘ മുച്ചുരുൾ ‘’‘ എന്നും ‘’‘കോഴിപ്പൂ’‘’ എന്നും പേരുണ്ട്. മുച്ചിലോട്ട് ഭഗവതിക്ക് ‘’‘കുട്ടിശ്ശംഖു്’‘’ .<ref> രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 233, 2011 ജൂലൈ17 </ref>

1.ഒട്ടുമിക്ക അമ്മതെയ്യങ്ങൾക്കും വെളുത്ത നിറമുള്ള മുഖത്തെഴുത്തല്ല.
2.രൗദ്രഭാവത്തിലുള്ള എല്ലാ തെയ്യങ്ങൾക്കും ചുവപ്പുനിറത്തിലാണ് മുഖത്തെഴുത്ത്‌ എന്ന സാമാന്യവല്കരണം തെറ്റാണ്.
3.കുട്ടിശ്ശംഖ് അല്ല,കുറ്റിശംഖും പ്രാക്കും ആണ് മുച്ചിലോട്ടു ഭഗവതിയുടെ മുഖത്തെഴുത്ത്‌.
4.മുഖത്തെഴുത്തിനെക്കുറിച്ച് തൊട്ടുമുകളിലെ ഖണ്ഡികയിൽ വ്യക്തമായും,വിശദമായും പ്രതിപാദിച്ചിരിക്കുന്നു.

പരമശിവൻ തീയ്യൻ 08:12, 14 ഫെബ്രുവരി 2015 (UTC)

@ഉ:ശിവൻ വളരെ നന്ദി... എന്നാൽ നെയ്‌വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളിൽ കരിപിടിപ്പിച്ച് അതിൽ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുന്നത്. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന കല്ലുകൾ ഉപയോഗിക്കുന്നു. ചായങ്ങൾ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. ഇത് മറ്റെങ്ങും കാണുന്നില്ലല്ലോ? ആ അവലംബവും നീക്കിയില്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:34, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

മഷിയുടെ കാര്യവും മറ്റും ശരിയാണ്.ചുവപ്പ് നല്കുന്ന ചായില്യം (vermilion)അന്യസംസ്ഥാനത്തുനിന്നുള്ള കല്ല്‌ എന്നത് എത്രത്തോളം ശരിയാണ്? പരമശിവൻ തീയ്യൻ (സംവാദം) 09:43, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:ശിവൻ എനിക്ക് ഈ കാര്യങ്ങളിൽ അവഗാഹം തീരെ കുറവാണ് ഞാൻ കൊല്ലംകാരനാണ് താങ്കൾക്കും അറിയാമായിരിക്കും തെക്കോട്ട് തെയ്യം ഇല്ലതന്നെ... അവലംബത്തോടെ ആളുകൾ ചേർത്തിരിക്കുന്ന ഉള്ളടക്കം ശരിയാണെന്നു കരുതി സംരക്ഷിക്കുകയാണ് ഇവിടെ എന്റെ പണി. താങ്കൾ പുതിയതായി വന്നതാകുമ്പോൾ എനിക്കു മുൻപരിചയമില്ലാാത്തതിനാൽ താങ്കളുടെ സൽബുദ്ധിയെ മനസ്സിലാക്കാൻ വഴിയൊന്നുമില്ലല്ലോ... അതു കരുതി ക്ഷമിക്കുക. ദയവായി ഈ പറഞ്ഞിരിക്കുന്നതിനൊക്കെ വിശ്വസനീയമായ തെളിവുകളോടെ മാറ്റിയെഴുതാം. താങ്കളെ ഞാൻ വിശ്വസിക്കുന്നു. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:47, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

സൗമനസ്യത്തിനും വിശ്വാസത്തിനും നന്ദി. ഗുളികൻ തെയ്യം എന്ന താളിലും ആ ലേഖനം അവലംബമായി കൊടുത്ത കാര്യങ്ങൾ നീക്കാൻ കാരണം തെക്കൻ ഗുളികന്റെ വേഷം എല്ലാ കോലങ്ങൾക്കും ചാർത്തിക്കൊടുത്തതിനാലാണ്.അവിടെ ഐതീഹ്യത്തിൽ ഒറ്റയടിക്ക് ഗുളികൻ പാതാളത്തിൽ പോയൊളിച്ചു എന്നും പറഞ്ഞങ്ങ് തുടങ്ങിയാൽ വായിക്കുന്നവർ എന്തുമനസ്സിലാക്കും? പിന്നെ ഇതൊക്കെ കണ്ടും കേട്ടും വളർന്നതുകൊണ്ടാണ്‌ ഒരു അതിഭാവുകത്വം.ക്ഷമിക്കുക. ഇപ്പോൾ തെയ്യക്കാലമാണ്, സമയമുണ്ടെങ്കിൽ വരണം. പരമശിവൻ തീയ്യൻ (സംവാദം) 10:02, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

നീലിയാർ ഭഗവതി[തിരുത്തുക]

നീലിയാർ ഭഗവതിക്ക് എന്താണ് സംഭവിച്ചത്? പരമശിവൻ തീയ്യൻ 02:10, 14 ഫെബ്രുവരി 2015 (UTC)

@ഉ:ശിവൻ നീലിയാർ ഭഗവതിയുടെ ഐതിഹ്യമായി അവലംബത്തോടെ കൊടുത്ത വിവരങ്ങൾ താങ്കൾ നീക്കം ചെയ്ത്, വളരെ അതി ഭാവുകത്വങ്ങളോടു കൂടിയ ഭാഷയിൽ മാറ്റി എഴുതി. അതാണ് പ്രശ്നം. ദവയായി അവലംബങ്ങളോടു കൂടിയ ഭാഗങ്ങൾ നീക്കം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് വിക്കി പീഡിയ അലങ്കോലപ്പെടുത്തുകയാണെന്നു കണക്കാക്കി താങ്കളെ ഇവിടെ നിന്നും തടയേണ്ടി വരും. ഒരു വിജ്ഞാന കോശത്തിനു ചേർന്ന ഭാഷയിൽ കാര്യങ്ങൾ എഴുതാൻ ശ്രമിക്കുക. ആ തെയ്യത്തിന്റെ ഉത്സവ ബ്രോഷർ അല്ല ഇത്. ദയവായി ആ വത്യാസം മനസ്സിലാക്കുക. താങ്കൾ നടത്തിയ തിരുത്തലുകൾ ഞാൻ വീണ്ടും പഴയതു പോലെ ആക്കുകയാണ്. ദയവായി വിജ്ഞാൻ കോശ ഭാഷയിൽ അവലംബങ്ങളോടു കൂടി പുതിയതായി ചേർക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:11, 14 ഫെബ്രുവരി 2015 (UTC)[മറുപടി]

നന്ദി. പരമശിവൻ തീയ്യൻ 08:06, 14 ഫെബ്രുവരി 2015 (UTC)

ചാമുണ്ഡി തെയ്യം[തിരുത്തുക]

ചാമുണ്ഡി തെയ്യം എന്ന താൾ മൊത്തം അബദ്ധങ്ങൾ ആണ്.അവലംബം കൊടുത്തിരിക്കുന്ന ലേഖനങ്ങൾ എങ്ങനെ തിരുത്തും? പരമശിവൻ തീയ്യൻ (സംവാദം) 02:42, 15 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:ശിവൻ അതിന്റെ സംവാദം താളിൽ കുറിപ്പ് ഇട്ടുകൊണ്ട്, താളിൽ വിശ്വസനീയമായ അവലംബങ്ങളോടു കൂടി മാറ്റി എഴുതാം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:43, 15 ഫെബ്രുവരി 2015 (UTC)[മറുപടി]

മദർ തെരേസ[തിരുത്തുക]

സരക്ഷണം ഒരു മാസം മതിയാകുമെന്ന് കരുതുന്നു, അനിശ്ചിതകാലത്തിന്റെ ആവശ്യമുണ്ടോ?--KG (കിരൺ) 02:37, 26 ഫെബ്രുവരി 2015 (UTC)[മറുപടി]

@ഉ:Kiran Gopi അങ്ങനെ ചെയ്യാം. ഇതേതാളിലെ മുൻ നാൾവഴിയും ഒരു മുൻപ്രാപനം കണ്ടതു കൊണ്ട്, കുറച്ചുനാൾ വേണ്ടേ എന്നു സംശയിച്ചതാണ്. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:42, 26 ഫെബ്രുവരി 2015 (UTC)[മറുപടി]

മാർച്ചിലെ തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

മാർച്ചിലെ തിരഞ്ഞെടുത്ത ചിത്രം ആദ്യത്തെ ആഴ്ചയിൽ ഞാന് ഒന്ന് ഇടപെട്ടിട്ടുണ്ട്. തെറ്റുണ്ടെങ്കിൽ തിരുത്തുക. എല്ലാ ആഴ്ചയിലേക്കുമുള്ള ചിത്രങ്ങൾ ഇപ്പോൾ ലഭ്യമാണല്ലോ. ഒന്ന് ശ്രദ്ധിക്കുമല്ലോ രൺജിത്ത് സിജി {Ranjithsiji} 05:45, 2 മാർച്ച് 2015 (UTC)[മറുപടി]

ഇതിന്റെ സംരക്ഷണം തിരുത്തിയിടുണ്ട് . 6 - 7 മാസം ആയിലെ സംരക്ഷണം - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:43, 3 മാർച്ച് 2015 (UTC)[മറുപടി]

sir, am from pathanamthitta I want to write some "Lekanam" in wikipedia , something like , almost it is from my life and am a pravasi , how can i start , it for our youth because all of them are trying to coming on gulf, but we can earn on our country .

Please advise me— ഈ തിരുത്തൽ നടത്തിയത് Khansks (സംവാദംസംഭാവനകൾ) 13:45, മാർച്ച് 23, 2015 (UTC)

വിക്കി എഡിറ്റിങ്ങിലെ ഒരു പുതിയ കാര്യം അറിയണം[തിരുത്തുക]

വിക്കി എഡിറ്റിങ്ങിനിടയിൽ നേരിട്ട ഒരു പ്രശ്നത്തിനുള്ള പരിഹാരം താങ്കളുടെ സഹായത്തോടെ പഠിക്കണം , സഹായിക്കാമോ ? ശബീബ് 20:47, 30 മാർച്ച് 2015 (UTC)

@ഉ:Shabeeb1 തീർച്ചയായും... ചോദിച്ചോളൂ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:53, 30 മാർച്ച് 2015 (UTC)[മറുപടി]

malik deenar എന്ന ഈ ഇംഗ്ലീഷ് പേജിന്റെ മലയാളം എടുക്കുമ്പോൾ മാലിക് ഇബിൻ ദീനാർ എന്ന ഈ പേജിൽ എത്തേണ്ടത്തിനു പകരം എത്തുന്നത്‌ ഈ പേജിലാണ്ഇത് എന്ത് കൊണ്ടാണെന്നും അത് എങ്ങനെ ശരിയാക്കാം എന്നും പഠിപ്പിച്ചു തരുമോ ? പലയിടത്തും ഈ പ്രശ്നം ഞാൻ കണ്ടിട്ടുണ്ട് ശബീബ് 07:19, 31 മാർച്ച് 2015 (UTC)

@ഉ:Shabeeb1 ഇവിടെ നിന്നും നീക്കി ഇവിടെ ചേർത്തു. അന്തർ വിക്കി കണ്ണികൾ വിക്കിഡാറ്റയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവിടെ തിരുത്തണം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:27, 31 മാർച്ച് 2015 (UTC)[മറുപടി]
എന്നെ പോലുള്ള സാദാ ഉപയോക്താക്കൾക്ക് അത് തിരുത്താൻ റൈറ്റ് ഉണ്ടോ ? ഉണ്ടെങ്കിൽ എങ്ങനെ ? ശബീബ് 07:42, 31 മാർച്ച് 2015 (UTC)
@ഉ:Shabeeb1 എല്ലാവർക്കും തിരുത്താം വിക്കിപീഡിയ പോലെ തന്നെ ഒരു സൈറ്റാണത്. ഓരോ ലേഖനത്തിന്റെയും ഇടത്ത് ഏറ്റവും താഴെ ഭാഷകൾ എന്നു വരുന്ന കണ്ണികൾക്ക് കീഴിൽ ഏറ്റവും അവസാനത്തെ കണ്ണികൾ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി തിരുത്താം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:00, 31 മാർച്ച് 2015 (UTC)[മറുപടി]

പൊയ്‌കയിൽ യോഹന്നാൻ, പൊയ്‌കയിൽ ശ്രീകുമാര ഗുരുദേവൻ ഇത് രണ്ടും ഒന്നു നാൾവഴി ലയിപ്പിക്കണം, സംവാദം താളും ചേർക്കണം. ഉള്ളടക്കം പകർത്തിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 04:37, 15 ഏപ്രിൽ 2015 (UTC)[മറുപടി]

@ഉ:Rojypala ചെയ്തു! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:40, 15 ഏപ്രിൽ 2015 (UTC)[മറുപടി]

എന്ത്കൊണ്ട്......???????[തിരുത്തുക]

എന്ത്കൊണ്ടാണ് 'ഹൈലൈറ്റ് മാൾ' എന്ന താൾ നീക്കം ചെയ്തത്....??? ഇത് തീർത്തും ശരിയല്ല., ഒരു ലേഖനം നാം വളരെ Genuine ആയി ചെയ്യുമ്പോൾ ഏതടിസ്ഥാനത്തിലാണ് നിങ്ങൾ തള്ളിയത്. ഇത്തരം പ്രവർത്തികൾ പുതുതായി വരുന്നവരെ പിറകോട്ടടുപ്പിക്കുന്നവയായിരിക്കും. --مرسب 08:28, 17 ഏപ്രിൽ 2015 (UTC)

@ഉ:Mirsabsahad അത് താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ദയവായി എന്നോടു ക്ഷമിക്കുക. അത് ഒരു പരസ്യം പോലെ എഴുതിയിരുന്നു. ഒരു അവലംബം പോലും കൊടുത്തിരുന്നില്ല. ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നു അതിൽ തന്നെ പറഞ്ഞിരുന്നതായും കണ്ടു. ആരേലും മാൾ തുറന്നതിനു ഇവിടെ പരസ്യമിട്ടതായി തോന്നിയതിനാലാണ് അത് നീക്കിയത്. വിക്കിപീഡിയ:ശ്രദ്ധേയത അനുസരിച്ച് അതിന്റെ ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ താങ്കൾക്ക് ലഭ്യമാണെങ്കിൽ ദയവായി അറിയിക്കുക. താൾ പുനഃസ്ഥാപിച്ച് നാൾവഴിയും തിരിച്ചിട്ടുതരാം. എല്ലാ തിരുത്തലുകൾക്കും നന്ദി. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:16, 17 ഏപ്രിൽ 2015 (UTC)[മറുപടി]

അവലംബം ലഭ്യമാണ്...[തിരുത്തുക]

'ഹൈലൈറ്റ് മാൾ' എന്ന ലേഖനത്തിന് അവലംബം ലഭ്യമാണ്.. ഈ മാൾ കോഴിക്കോട് നഗരത്തിൽ NH ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

http://www.thehindu.com/todays-paper/tp-features/tp-propertyplus/mall-culture-alive-and-kicking-in-the-city-of-kozhikode/article2620082.ece http://www.cyberparktoday.com/kozhikode-city/hilite-mall-nh-bypass-calicut/ http://metrovaartha.com/en/2015/03/23/hi-lite-mall-to-be-inaugurated-on-april-10/ http://wikimapia.org/22151654/HILITE-MALL http://vyapaari.in/hilite-business-park-keralaaes-biggest-innovation-zone-enters-the-limelight/ https://en.wiki2.org/wiki/Hilite_Mall https://en.wikipedia.org/wiki/Hilite_Mall http://www.thehindu.com/todays-paper/tp-national/tp-kerala/article3690304.ece http://www.skyscrapercity.com/showthread.php?t=1373717

Link FA/GA templates[തിരുത്തുക]

Now both templates no tranclusions. PLease delete them so that we complete the task. Thanks, Magioladitis (സംവാദം) 18:55, 21 ഏപ്രിൽ 2015 (UTC)[മറുപടി]

1.പേജ് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?
2.തെറ്റായി പേജ് redirect ചെയ്താൽ അതിനെ പൂർവ്വസ്ഥിതിയിലാക്കുന്നത് എങ്ങനെ?
3.മറ്റൊരാൾക്ക് Thanked you എങ്ങനെ കാണിക്കാം?
4.tool-ൽ future plan എന്താണു?
5.ഒരേ സമയം ഒന്നിലധികം പേർ ഒരു വിഷയത്തേ പറ്റി എഴുതാൻ സാധ്യതയില്ലെ?അത് എങ്ങനെ ഒഴിവാക്കാം?
ദയവായി ഉത്തരം തരിക----അജിത്ത്.എം.എസ് 16:37, 26 ഏപ്രിൽ 2015 (UTC)

@ഉ:AJITHH MS
  1. ഒരു താൾ നീക്കാനുള്ള അധികാരം കാര്യനിർവ്വാഹകർക്കേ ലഭ്യമാകൂ. നീക്കേണ്ട താളിൽ {{മായ്ക്കുക}} അല്ലെങ്കിൽ {{പെട്ടെന്ന് മായ്ക്കുക}} എന്നീ ഫലകങ്ങൾ യോജ്യമായ രീതിയിൽ ചേർത്താൽ, കാര്യ നിർവ്വാഹകരായ ആരെങ്കിലും അതു നീക്കും.
  2. റീഡയറക്റ്റ് തെറ്റാണെങ്കിൽ ആ താളിനെ നീക്കാം, അല്ലെങ്കിൽ താളിലുണ്ടായിരുന്ന ഉള്ളടക്കം തിരിച്ചിട്ട് താൾ പൂർവ്വസ്ഥിതിയിലാക്കുക.
  3. ഒരു തിരുത്തിനെ കാണിക്കുന്ന കണ്ണിയിൽ(ഉദാ: മാറ്റം) ഞെക്കുമ്പോൾ വലത്തു വശത്തെ വിവരണങ്ങളുടെ കൂടെ "നന്ദി രേഖപ്പെടുത്തുക" എന്നൊരു കണ്ണികാണാം. അതിൽ ഞെക്കി നന്ദി രേഖപ്പെടുത്താം.
  4. ഇതു ഞാൻ ഇതു വരേം കണ്ടിട്ടില്ല. ഈ tool എവിടെയാണു വരുന്നത്?
  5. എഴുതിയ താളുകളുടെ ഉള്ളടക്കം ഒന്നിച്ചു ഒരു താളിലാക്കിയാൽ, ആ രണ്ടു താളുകളുടേയും നാൾവഴി സംയോജിപ്പിക്കാൻ കാര്യ നിർവ്വാഹകർക്കു സാധ്യമാണ്.
ഇനിയുമുണ്ടെങ്കിൽ വീണ്ടും സംശയം ചോദിക്കുമല്ലോ.. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:03, 27 ഏപ്രിൽ 2015 (UTC)[മറുപടി]

സംശയം തുടർച്ച[തിരുത്തുക]

ചേട്ടാ,സഹായത്തിനു നന്ദി എന്നാൽ ഇങ്ങനെയാണു വലതു വശത്തു കണ്ടത്

Revision as of 00:01, 27 April 2015 (edit) (undo) AJITHH MS (Talk | contribs) (→‎സംശയം) Newer edit → Line 212: Line 212

− പേജ് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?
+ 1.പേജ് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?
− തെറ്റായി പേജ് redirect ചെയ്താൽ അതിനെ പൂർവ്വസ്ഥിതിയിലാക്കുന്നത് എങ്ങനെ?
+ 2.തെറ്റായി പേജ് redirect ചെയ്താൽ അതിനെ പൂർവ്വസ്ഥിതിയിലാക്കുന്നത് എങ്ങനെ?
− മറ്റൊരാൾക്ക് Thanked you എങ്ങനെ കാണിക്കാം? + 3.മറ്റൊരാൾക്ക് Thanked you എങ്ങനെ കാണിക്കാം?

 	+ 	

4.tool-ൽ future plan എന്താണു?

 	+ 	

5.ഒരേ സമയം ഒന്നിലധികം പേർ ഒരു വിഷയത്തേ പറ്റി എഴുതാൻ സാധ്യതയില്ലെ?അത് എങ്ങനെ ഒഴിവാക്കാം?

ദയവായി ഉത്തരം തരിക----അജിത്ത്.എം.എസ് 16:37, 26 ഏപ്രിൽ 2015 (UTC)


---ഇങ്ങനെയാണു വലതു വശത്തു കണ്ടത് എന്നാൽ നന്ദി രേഖപ്പെടുത്തുക എന്ന് ഒരിടത്തും കണ്ടില്ല.Post a message for this user showing your apprection ഇതാണൊ?
future plan ഇവിടെയാണു

  1. ദയവായി ഈ പേജുകൾ delete ചെയ്യുക അനാക്സ ഗോറസ്,അനാക്സഗോറസ് എന്ന പേരിൽ മറ്റൊന്ന് ഉണ്ടായിരുന്നു .അത് അറിഞ്ഞതോടെ എനിക്ക് കിട്ടിയ വിവരങ്ങൾ അതിൽ ചേർത്തു.

.redirect തെറ്റി പോയി.

  1. ഇവ കൂടി ശ്രദ്ധിക്കുക----

https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%BE_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BE%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BC 2 3 4--അജിത്ത്.എം.എസ് 16:10, 27 ഏപ്രിൽ 2015 (UTC)

@ഉ:AJITHH MS ഐപികൾക്കും സ്വന്തമായും നന്ദിപറയാൻ പറ്റില്ല. മറ്റു ഉപയോക്താക്കളുടെ തിരുത്തിനാണ് നന്ദിപറയാൻ കഴിയുക. ബാക്കി നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 01:06, 28 ഏപ്രിൽ 2015 (UTC)[മറുപടി]

എസ്.ആർ.ലാൽ[തിരുത്തുക]

ക്ഷമിക്കണം. എസ്.ആർ.ലാൽ എന്ന താൾ നീക്കം ചെയ്‌തിരിക്കുന്നു. എന്ത് കൊണ്ടാണ് അത് എന്ന് വ്യക്തമാക്കാമോ ???

ഇത് ഒരു ആത്മകഥയല്ല. യുവ കഥാകാരൻ ശ്രീ.എസ്.ആർ.ലാലിനെ കുറിച്ച് ഞാനെഴുതിയ ലേഖനമാണ്. അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ എൻറെ ഉപയോക്ത താളിൽ കിടന്നതു കൊണ്ടാണ് ഞാൻ വഴി തിരിച്ച് വിട്ടത്. ഈ ലേഖനം ശരിയായ തരത്തിൽ പ്രസിദ്ധീകരിക്കുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് സഹായിക്കാമോ ??? രാജേഷ് ( രാജേഷ് കെഎസ്എൽസി)

@ഉ:Rajeshkslc താങ്കളുടെ സംവാദത്തിൽ മറുപടി നൽകിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 00:59, 28 ഏപ്രിൽ 2015 (UTC)[മറുപടി]

മലയാളത്തിലാക്കാൻ[തിരുത്തുക]

ധാരാളം വർഗ്ഗം ഇപ്പോഴും ഇംഗ്ലീഷിലാണ്‌ കാണുന്നത്‌(ഉദ: വർഗ്ഗം:italian)അവയെ മലയാളത്തിലാക്കുന്നത്‌ എങ്ങനെയാണ്‌?--അജിത്ത്.എം.എസ് 05:39, 3 മേയ് 2015 (UTC)

മാറ്റിയെഴുതുവാൻ നിർദ്ദേശിച്ച പേജ് മാറ്റി എഴുതി .പരസ്യ സ്വഭാവം മനസിലായില്ല,തരം തിരിച്ച് നല്കിയിട്ടുണ്ട്,സന്തുലിതമാണെന്ന് തോന്നുന്നു.നിർദ്ദേശങ്ങൾക്ക് നന്ദി.--അജിത്ത്.എം.എസ് 13:06, 6 മേയ് 2015 (UTC)

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

തിരഞ്ഞെടുത്ത ചിത്രം ശരിയാക്കുമോ- അത് ഒഴിഞ്ഞുകിടക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 03:18, 7 മേയ് 2015 (UTC)[മറുപടി]

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/139[തിരുത്തുക]

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/139 സംരക്ഷിക്കണം--റോജി പാലാ (സംവാദം) 10:59, 12 മേയ് 2015 (UTC)[മറുപടി]

അനുബന്ധ സ്ഥാപനം(ൾ) ​[തിരുത്തുക]

തിരുത്തലുകൾക്ക് നന്ദി ​

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പേജിൽ വലത് ഭാഗത്തെ ഫലകം/ ബോക്സ്‌ subsid എന്നത് എങ്ങനെയാണു മലയാളത്തിൽ ആക്കുന്നത്? something like അനുബന്ധ സ്ഥാപനം(ൾ) Rinuthomas90 (സംവാദം) 02:57, 22 മേയ് 2015 (UTC)[മറുപടി]

@ഉ:Rinuthomas90 ഇവിടെയാണ് തിരുത്തേണ്ടൂന്നത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:00, 22 മേയ് 2015 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

തിരുത്തലുകൾക്ക് നന്ദി ​ Rinuthomas90 (സംവാദം) 03:07, 22 മേയ് 2015 (UTC)[മറുപടി]

മാർ തോമാ ശ്ലീഹാ പള്ളി തുലാപ്പള്ളി[തിരുത്തുക]

സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, നിലയ്ക്കൽ പള്ളി​യും മാർ തോമാ ശ്ലീഹാ പള്ളി തുലാപ്പള്ളി പള്ളി​യും ​രണ്ടും രണ്ടാണ്. ​ ഒന്ന് എക്യുമെനിക്കൽ പള്ളി മറ്റൊന്ന് സിറോ മലബാര് സഭക്കാരുടെ (syro-malabar rite) പള്ളി. Rinuthomas90 (സംവാദം) 11:06, 22 മേയ് 2015 (UTC)[മറുപടി]

കുരിയച്ചൻ[തിരുത്തുക]

കുരിയച്ചൻ എന്ന ലേഖനത്തില് അവലംബം താങ്കള് നീക്കിയിരിക്കുന്നു. ദയവായി നീക്കം ചെയ്യാനുള്ള കാരണം അറിയിക്കുമോ . . .

ഉപയോക്താവ്:M.S.Augustine കുരിയച്ചൻ എന്ന ലേഖനം അവലംബങ്ങളോടെ ചേർത്തതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഈ ലേഖനം നീക്കം ചെയ്യുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തതാണ്. അവലംബം എത്രയും വേഗം ചേർക്കുന്നതാണ്.

കോട്ടയത്ത് കേരളവർമ്മ[തിരുത്തുക]

താങ്കൾ നിർദേശിച്ച കോട്ടയത്ത് കേരളവർമ്മ തിരഞ്ഞെടുത്ത ലേഖനമായതിൽ അഭിനന്ദനങ്ങൾ float--അജിത്ത്.എം.എസ് 03:36, 12 ജൂൺ 2015 (UTC)

https://ml.wikipedia.org/wiki/%E0%B4%B0%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%95%E0%B5%86.%E0%B4%B5%E0%B4%BF

ലേഖനം നീക്കുന്നതുമായി ബന്ധപ്പെട്ട്[തിരുത്തുക]

മനു ചേട്ടാ, നമ്മൾ ഒരേ സമയം എഡിറ്റ്‌ ചെയിത്കൊണ്ടിരുന്നപ്പോൾ സംഭവിച്ച പിഴവ് മൂലം രതീഷ് കെ.വി എന്ന താൾ വീണ്ടും പുനസ്ഥാപ്പിക്കപ്പെട്ടിട്ടുണ്ട്. ദയവുചെയ്ത് അത് ഒരിക്കൽക്കൂടി നീക്കം ചെയ്യാൻ താല്പര്യപ്പെടുന്നു. --ഇർഫാൻ ഇബ്രാഹിം സേട്ട് 09:38, 12 ജൂൺ 2015 (UTC)[മറുപടി]

10 ഇന പരിപാടികൾ[തിരുത്തുക]

മുൻപ് എനിക്ക് വഴികാട്ടിയ താങ്കളുടെ സഹായവും ശ്രദ്ധയും ഈ കാര്യങ്ങളിൽ വേണം.സ്നേഹത്തോടെ--അജിത്ത്.എം.എസ് (സംവാദം) 19:05, 6 ജൂലൈ 2015 (UTC)[മറുപടി]

വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചിത്രം[തിരുത്തുക]

മനു: താങ്കൾ പുതുതായി ചേർത്ത പ്രമാണം വക്കം മൗലവിയുടെ ചിത്രം അല്ല. നിലവിൽ, ഈ വ്യക്തിയുടെ ചിത്രമോ, ഛായചിത്രമോ ആരുടെയും പക്കൽ ഇല്ല. പല വെബ്സൈറ്റുകളിലും ഈ ചിത്രം ഉപയോഗിച്ച് വരുന്നു. 1985-1995 കാലഘട്ടങ്ങളിലെ 8,9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നും മൗലവിയുടെ കുടുംബത്തിന്റെ അപേക്ഷയെ കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് നീക്കം ചെയ്തിരുന്നു. ഇതേ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതുമാകുന്നു. ഇ0ഗ്ലീഷ് വിക്കിയിലെ ചർച്ചകൾ നോക്കിയിയാൽ താങ്കൾക്ക് അത് മനസ്സിലാകുന്നതാണു. അതുകൊണ്ടു തന്നെ ഇവിടെ നിന്നും അത് ഒഴിവാക്കാൻ താൽപ്പര്യപ്പെടുന്നു. --Eximius.vkm (സംവാദം) 10:06, 7 ജൂലൈ 2015 (UTC)[മറുപടി]

@ഉ:Eximius.vkm വളരെ നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:21, 7 ജൂലൈ 2015 (UTC)[മറുപടി]

ഉപയോക്താവ്:Salam90390[തിരുത്തുക]

ഉപയോക്താവിന്റെ സംവാദം:Salam90390 ശ്രദ്ധിക്കുക. ഇനിയും ഈ തെറ്റായ പ്രവർത്തി തുടർന്നാൽ തടയുക. ഉപയോക്താവ്:Irvin calicut--റോജി പാലാ (സംവാദം) 09:10, 16 ജൂലൈ 2015 (UTC)[മറുപടി]

കാണുക ഇദ്ദേഹത്തെ ഒരാഴ്ചത്തേക്ക് തിരുത്തലിൽ നിന്നും തടയുക. ഇനി അറിയിപ്പിന്റെ ആവശ്യമില്ല. ഉപയോക്താവ്:Irvin calicut--റോജി പാലാ (സംവാദം) 11:12, 17 ജൂലൈ 2015 (UTC)[മറുപടി]

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ[തിരുത്തുക]

കുറച്ചു സീരിയലുകൾ പുറത്താക്കാനുണ്ടാരുന്നു. :) --റോജി പാലാ (സംവാദം) 10:15, 20 ജൂലൈ 2015 (UTC)[മറുപടി]

Please see --Harshanh (സംവാദം) 06:26, 21 ജൂലൈ 2015 (UTC)[മറുപടി]

ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം താൾ[തിരുത്തുക]

ഞാൻ ഉൾപ്പെടുത്തിയ ഈ താൾ നിങ്ങൾ നീക്കം ചെയ്തതായി കാണുന്നുണ്ട്, നിങ്ങൾ പറയുന്ന fb.com/aazhitheerathinkalamma എന്ന പേജിന്റെ അഡ്മിൻ ഞാനാണ്. ഈ താളിൽ ഉൾപ്പെടുത്തിയ ബുക്ക് എന്റെ അച്ഛാച്ഛൻ എഴുതിയതാണ്. കൂടാതെ ഈ ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന ഒരാളാണ് ഞാൻ. ഇതിലധികം എന്ത് അവകാശമാണ് ഈ താൾ ഉൾപ്പെടുത്താൻ വേണ്ടത്.— ഈ തിരുത്തൽ നടത്തിയത് Ionnes mth (സംവാദംസംഭാവനകൾ) 16:22, ജൂലൈ 23, 2015 (UTC)

@ഉ:Ionnes mth ഈ താളിന്റെ അഡ്മിൽ താങ്കളാണെന്ന് വിക്കിപീഡിയയ്ക്ക് ഉറപ്പുവരുത്താൻ പ്രയാസമാണ്. ഏത് പുസ്തകത്തിന്റെ കാര്യമാണ് താങ്കൾ പറയുന്നത്. ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്നത് താങ്കളാണോ എന്നും വിക്കിപീഡിയക്ക് ഉറപ്പുവരുത്താൻ കഴിയില്ല. ഇവിടെ സ്വീകാര്യമായത് താങ്കൾ സ്വന്തമായി എഴുതുന്ന വരികളും വാചകങ്ങളുമാണ്. പിന്നെ താങ്കൾ ആ എഴുതിയത് സത്യമാണെന്ന് തെളിയിക്കാനാവശ്യമായ അവലംബങ്ങളും. അവലംബങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിക്കിപീഡിയക്ക് ചില നയങ്ങൾ നിലവിലുണ്ട്. താങ്കൾ സ്വയം പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ അവലംബമാക്കാൻ കഴിയില്ല. (ബ്ലോഗ്, ഫേസ്ബുക്ക് പോസ്റ്റ്, പ്ലസ് പോസ്റ്റ്, etc.) പ്രസിദ്ധീകരിക്കപ്പെട്ട്, വിഷയത്തിൽ നിന്നും സ്വതന്ത്രമായ, കാര്യമായ പരാമർശമുള്ള പരിശോധനാ യോഗ്യമായ അവലംബങ്ങളോടെ താങ്കൾക്ക് ഒരു താൾ തുടങ്ങാവുന്നതാണ്. ഇനി ഒരുപക്ഷേ താങ്കൾ അവലംബങ്ങളൊന്നും നൽകിയില്ലെങ്കിലും, ചെറിയ ഉള്ളടക്കത്തോടുകൂടിയ ഒരു ക്ഷേത്രത്തിന്റെ താൾ ഇവിടെ ആരും ശ്രദ്ധിക്കാതെ കിടന്നേക്കാം, പക്ഷേ ഉള്ളടക്കം കൂടുമ്പോൾ അവകാശവാദങ്ങൾക്കനുസരണമായ കാര്യമായ അവലംബങ്ങളുണ്ടായേ മതിയാകൂ. താങ്കൾക്ക് മനസ്സിലായെന്നു കരുതുന്നു. സംശയങ്ങൾ ചോദിക്കാൻ മടിക്കരുത്. അതു പോലെ സംവാദങ്ങളിൽ ഒപ്പുവെക്കാനും. ആശംസകൾ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:55, 24 ജൂലൈ 2015 (UTC)[മറുപടി]

പ്രകൃതിനിർദ്ധാരണം/പ്രകൃതിനിർദ്ധാരണപ്രക്രിയ[തിരുത്തുക]

ഇതും പ്രകൃതിനിർദ്ധാരണപ്രക്രിയയും ഒന്നല്ലേ. മെർജ് കമന്റ് അതിലേക്കു തന്നെ അബദ്ധത്തിൽ നൽകിയതാരുന്നു.--117.218.66.74 12:11, 23 ജൂലൈ 2015 (UTC)[മറുപടി]

സംവാദം:പ്രകൃതിനിർദ്ധാരണപ്രക്രിയ--117.218.66.74 06:17, 27 ജൂലൈ 2015 (UTC)[മറുപടി]

നാനാജി ദേശ്‌മുഖ്‎[തിരുത്തുക]

തെറ്റായ വിവരങൾ വീണ്ടും സമവായം പോലും വകവെക്കാതെ മാറ്റം വരുത്തരുത് ... സമവായം ഉണ്ടാക്കിയതിനുശേഷം മാത്രം മാറ്റം വരുത്തിയാൽ മതിയാകും Jagadeesh puthukkudi (സംവാദം) 14:51, 26 ജൂലൈ 2015 (UTC)[മറുപടി]

ഫോട്ടോ[തിരുത്തുക]

ഞാൻ ഐ വി ദാസ്‌ ഫോട്ടോ ഇട്ടു valla prshnavum undo നിജു 16:32, 26 ജൂലൈ 2015 (UTC)

@ഉ:7niju7 float അതു താങ്കൾ സ്വന്തമയി എടുത്തതാണെങ്കിൽ പ്രശ്നനുണ്ടാവില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:54, 27 ജൂലൈ 2015 (UTC)[മറുപടി]

ഐ വി ദാസ്‌ ,പി ജയരാജൻ എന്നിവ എന്തിനാണ് തിരുത്തിയത്— ഈ തിരുത്തൽ നടത്തിയത് 7niju7 (സംവാദംസംഭാവനകൾ) 12:36, ജൂലൈ 27, 2015 (UTC)

@ഉ:7niju7
  • ചിത്രങ്ങൾ രണ്ടും താങ്കൾ നെറ്റിൽ പലയിടങ്ങളിൽ നിന്നും എടുത്തതായി കാണാവുന്നതാണ്. സ്വതന്ത്രചിത്രങ്ങളേ ഇവിടെ ചേർക്കാൻ കഴിയൂ. ഇല്ലെങ്കിൽ ചിത്രത്തിലെ വ്യക്തി മരിച്ചുകഴിഞ്ഞാൽ അദ്ദേഹത്തെ തിരിച്ചറിയാൻ സ്വതന്ത്രമല്ലാത്ത ചിത്രത്തിന്റേയും ചെറിയ റെസൊല്യൂഷനിലെ ചിത്രം ഉപയോഗിക്കാം.
  • പിന്നെ താളിൽ കൊടുത്ത അവലംബങ്ങൾ നീക്കം ചെയ്യരുത്.
  • ഒപ്പിടാൻ മറക്കരുത്.

തിരുത്തലുകൾക്ക് ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:14, 27 ജൂലൈ 2015 (UTC)[മറുപടി]

ഫലകം:മുസ്‌ലിം[തിരുത്തുക]

ഫലകം:മുസ്‌ലിം ? — ഈ തിരുത്തൽ നടത്തിയത് Foquba (സംവാദംസംഭാവനകൾ) 15:01, ജൂലൈ 29, 2015 (UTC)

{{ഇസ്ലാം മതാനുയായിയായ ഉപയോക്താവ്}} --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:41, 29 ജൂലൈ 2015 (UTC)[മറുപടി]

സംവാദം[തിരുത്തുക]

ഉപയോക്താവ്:Manuspanicker കഴിഞ്ഞ 30 ദിവസത്തെ സംവാദം പേജുകളിലെ (താളിന്റെയും ഫലകത്തിന്റെയും വർഗ്ഗത്തിന്റെയും) സംവാദം കാണാമൊ.അവയ്ക്ക് മറുപടി പ്രതീക്ഷിക്കുന്നു?--അജിത്ത്.എം.എസ് (സംവാദം) 10:34, 29 ജൂലൈ 2015 (UTC)[മറുപടി]

തെരഞ്ഞെടുത്ത ചിത്രം പുതുക്കുക[തിരുത്തുക]

തെരഞ്ഞെടുത്ത ചിത്രം പുതുക്കിയിട്ടുണ്ട്. ഒന്ന് നോക്കുമോ? എന്തൊക്കെയോ ശരിയായിട്ടില്ലെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} 17:30, 7 ഓഗസ്റ്റ് 2015 (UTC)[മറുപടി]

ഫോട്ടോ അപ് ലോഡിനെ സംബന്ധിച്ച്,[തിരുത്തുക]

എപ്രകാരമാണ് എൻ്റെ താളിൽ ഫോട്ടോ അപ് ലോഡ് ചെയ്യാൻ സാധിക്കുക. ഫോട്ടോ എൻ്റെ സ്വന്തം ശ്യഷ്ടിയാണ്...— ഈ തിരുത്തൽ നടത്തിയത് Raneeshknair (സംവാദംസംഭാവനകൾ) 23:42, ഓഗസ്റ്റ് 19, 2015 (UTC)

@ഉ:Raneeshknair, Commons:Special:Upload കാണുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:29, 24 ഓഗസ്റ്റ് 2015 (UTC)[മറുപടി]

ഡിജിറ്റൽ മലയാളം താള് നീക്കംചെയ്തതുമായി ബന്ധപ്പെട്ട്‌[തിരുത്തുക]

ഡിജിറ്റൽ മലയാളം എന്ന പേരിൽ തുടങ്ങിയ പേജ് നീക്കം ചെയ്തതായി കണ്ടെത്തി. ഇതിന്റെ കാരണം അറിയാൻ താത്പര്യമുണ്ട്.— ഈ തിരുത്തൽ നടത്തിയത് Digitalmalayalamtv (സംവാദംസംഭാവനകൾ) 19:21, ഓഗസ്റ്റ് 21, 2015 (UTC)

@ഉ:Digitalmalayalamtv താങ്കളുടെ ഉപയോക്തൃ നാമത്തിൽ തന്നെയുള്ള താളായതിനാൽ അതു താങ്കളുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് അനുമാനിച്ചുകൊണ്ടാണ് ആരും താളിനെ സമീപിക്കുക. പിന്നെ ഒരു അവലംബം പോലും നൽകിയിട്ടില്ലായിരുന്നു. ഒരു പരസ്യം പോലെ സ്വന്തം സംരംഭത്തെ പരസ്യപ്പെടുത്താൻ വിക്കിപീഡിയ ഉപയോഗിക്കുന്നു എന്ന തോന്നലുളവാക്കുന്നതിനാലാണ് താൾ നീക്കം ചെയ്തത്. വിക്കിപീഡിയ:ശ്രദ്ധേയത, വിക്കിപീഡിയ:ആത്മകഥ, വിക്കിപീഡിയ:ഉപയോക്തൃനാമനയം ഇതെല്ലാം ദയവായി ഒന്നു മനസ്സിരുത്തി വായിക്കുക. എന്നിട്ട് താങ്കളുടെ ഉപയോക്തൃ നാമം മാറ്റുക. വ്യക്തമായതും കൃത്യമായതുമായ അവലംബങ്ങളോടു കൂടി വീണ്ടു എഴുതുക. ആശസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:35, 24 ഓഗസ്റ്റ് 2015 (UTC)[മറുപടി]

ഫോട്ടോ അപ്‌ലോഡ്‌ ചെയാൻ പറ്റുന്നില്ലലോ[തിരുത്തുക]

കുറച്ച് ദിവസമായിട്ട് ഫോട്ടോ ഒന്നും അപ്‌ലോഡ്‌ ചെയാൻ പറ്റുന്നില്ലലൊ എന്താ പറ്റിയെ എന്നറിയില്ല ഒന്ന് പറയാമോ....?--Arunmohanpavi (സംവാദം) 07:24, 23 ഓഗസ്റ്റ് 2015 (UTC)[മറുപടി]

@ഉ:Arunmohanpavi എന്തോ എനിക്കു പ്രശ്നമൊന്നും കാണുന്നില്ല. ഒരു പടം ഞാൻ ചേർത്തു പരീക്ഷിച്ചിട്ട് ശരിയായി കാണുന്നുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:36, 24 ഓഗസ്റ്റ് 2015 (UTC)[മറുപടി]

ഒരേ റാങ്ക് ഒരേ പെൻഷൻ[തിരുത്തുക]

ഈ ലേഖനം വൃത്തിയാക്കുവാൻ താങ്കൾ നിർദ്ദേശിച്ചിരുന്നു. ലേഖനത്തിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ ? അരുൺ സുനിൽ (കൊല്ലം) (സംവാദം) 09:14, 15 സെപ്റ്റംബർ 2015 (UTC)[മറുപടി]

ഇൻഫോബോക്സ് മലയാളീകരിക്കാൻ[തിരുത്തുക]

ഇൻഫോബോക്സ് മലയാളീകരിക്കാൻ കാര്യനിർവാഹകർക്ക് മാത്രമേ കഴിയുള്ളോ? ഇൻസാസ് എന്ന താളിലെ Infobox Weapon മലയാളീകരിച്ചാൽ നന്നായിരുന്നു--സലീഷ് (സംവാദം) 15:44, 16 സെപ്റ്റംബർ 2015 (UTC)[മറുപടി]

@ഉ:Saleeshkumar2000 അല്ല. ആരെക്കൊണ്ടും സാധിക്കും, അത് സംരക്ഷിച്ചിട്ടില്ലാതിരിക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:58, 17 സെപ്റ്റംബർ 2015 (UTC)[മറുപടി]

നന്ദി മനു.
ഇതുകൂടി പറഞ്ഞുതരാമോ? ഇൻസാസ് എന്ന താളിലെ Infobox Weapon-ൽ barrel length, catridge, Rate of Fire തുടങ്ങിയവ മലയാളത്തിലാക്കൻ എന്താണ് ചെയ്യേണ്ടത്?--സലീഷ് (സംവാദം) 02:22, 18 സെപ്റ്റംബർ 2015 (UTC)[മറുപടി]

@ഉ:Saleeshkumar2000 ഇങ്ങനെ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:58, 18 സെപ്റ്റംബർ 2015 (UTC)[മറുപടി]

floatനന്ദി മനു..
പുതിയ ഒരു കാര്യം പഠിപ്പിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി..--സലീഷ് (സംവാദം) 04:05, 19 സെപ്റ്റംബർ 2015 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎[തിരുത്തുക]

ഇടക്കൊക്കെ ഒന്ന് നോക്കുമല്ലോ --രൺജിത്ത് സിജി {Ranjithsiji} 11:17, 22 സെപ്റ്റംബർ 2015 (UTC)[മറുപടി]

Template:Condensed_matter_physics[തിരുത്തുക]

Template:Condensed_matter_physics https://en.wikipedia.org/wiki/Template:Condensed_matter_physics ഒന്ന് ഇറക്കുമതി ചെയ്യാമോ???--രൺജിത്ത് സിജി {Ranjithsiji} 03:33, 25 സെപ്റ്റംബർ 2015 (UTC)[മറുപടി]

നാൾ വഴിലയനം ചെയുക[തിരുത്തുക]

  1. തേൻകരടി >> അലസൻ കരടി
  2. അമീർ സൽമാൻ രാജാവ് >> സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്
  3. അമേച്വർ >> അമച്വർ
  4. അബ്ദുർ റസാഖ് സമർഖണ്ഡി >>അബ്ദുൽ റസാക്ക്
  5. അഞ്ചിക്കൈമൾ രാജ്യം >> അഞ്ചിക്കൈമൾ
  6. അന്താരാഷ്ട്ര ജലസഹകരണ വർഷം >> അന്താരാഷ്ട്ര ജല സഹകരണ വർഷം >> ലോക ജലദിനം
  7. അണുകേന്ദ്ര ഭൗതികം >> അണുകേന്ദ്രഭൗതികം
  8. താന്തിയതോപ്പി >> താന്തിയാ തോപ്പി

--Deepak (സംവാദം) 13:16, 27 സെപ്റ്റംബർ 2015 (UTC)[മറുപടി]

രാജേന്ദ്ര പ്രസാദ് >>> രാജേന്ദ്ര പ്രസാദ്‌--Deepak (സംവാദം) 02:31, 19 ഒക്ടോബർ 2015 (UTC)[മറുപടി]
ദീപക്കേ രാജേന്ദ്ര പ്രസാദിനെയും കൂടി താങ്കൾ വിവരങ്ങൾ പകർത്തി ഒട്ടിച്ചു തന്നാൽ നാൾവഴി ലയിപ്പിക്കാമായിരുന്നു. സമയം കിട്ടുന്നത് വളരെ കുറവാണ്. ക്ഷമിക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:26, 19 ഒക്ടോബർ 2015 (UTC)[മറുപടി]
ചെയ്ത്തിട്ടുണ്ട് --Deepak (സംവാദം) 01:55, 20 ഒക്ടോബർ 2015 (UTC)[മറുപടി]
@ ഉ:Deepak എല്ലാം ചെയ്തു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നോക്കിയിട്ട് പറയണേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:31, 20 ഒക്ടോബർ 2015 (UTC)[മറുപടി]

മനു,

ഘടകം:Citation/CS1/Date_validation എന്ന ഘടകത്തിന്റെ പുതിയ പതിപ്പിൽ cite bookന് check_date() ഉപയോഗിക്കുമ്പോൾ cite webന് dates() എന്ന function ആണ് ഉപയോഗിക്കുന്നത് എന്നു തോന്നുന്നു. മനു ഇവിടെ implement ചെയ്തതുപോലെയുള്ള മാറ്റങ്ങൾ dates() functionലേയ്ക്കും വരുത്താമോ? ഉദാ: പെമ്പിളൈ ഒരുമൈ എന്ന താളിൽ cite webന് തിയതിയുടെ വില എടുക്കുന്നില്ല. --ജേക്കബ് (സംവാദം) 22:44, 1 ഒക്ടോബർ 2015 (UTC)[മറുപടി]

ജോൺ ലോറൻസ് എന്ന താളിലെ അവലംബങ്ങൾ മറ്റൊരുദാഹരണം. --ജേക്കബ് (സംവാദം) 23:53, 1 ഒക്ടോബർ 2015 (UTC)[മറുപടി]
@ജേക്കബ് നോക്കട്ടെ. അതെഴുതിയ സമയത്ത് കുറച്ചധികം സമയം കിട്ടുമായിരുനു. ഇപ്പോൾ സമയം പരുങ്ങലിലാണ്. കഴിവതും പെട്ടന്നെഴുതാം.. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 01:02, 2 ഒക്ടോബർ 2015 (UTC)[മറുപടി]
ഘടകത്തിലെ പുതിയ functionഉം പെമ്പിളൈ ഒരുമൈ എന്ന താളിലെ തിരുത്തലും കണ്ടു. വളരെ നന്ദി. ജോൺ ലോറൻസ് താളിൽ 2002, 2004 (രണ്ടാം പതിപ്പ്) എന്ന് വർഷം കൊടുത്തിരിക്കുന്നതുമൂലമാണ് എറർ കാണിക്കുന്നത് എന്ന് തോന്നുന്നു. അപ്പോൾ ഇംഗ്ലീഷിൽ തിരുത്തുന്നത് വരെ കാത്തിരിക്കാം, അല്ലേ? :) --ജേക്കബ് (സംവാദം) 04:29, 2 ഒക്ടോബർ 2015 (UTC)[മറുപടി]
ഇംഗ്ലീഷിലും മറ്റു errors ഉണ്ട്. ഉദാ: ഈ താളിൽ തിയതിയുടെ error കാണിക്കുന്നുണ്ട്. --ജേക്കബ് (സംവാദം) 04:29, 2 ഒക്ടോബർ 2015 (UTC)[മറുപടി]
@ജേക്കബ് പ്രശ്നം തിയതി കൊടുക്കുന്ന ഫോർമാറ്റും അതിന്റെ വാലിഡേഷനും തന്നെയാണ്. ഇവിടെയും അവിടെയും. ജോൺ ലോറൻസിന്റെ പ്രശ്നങ്ങൾ തീർക്കാനാകുമോ എന്നു പരീക്ഷിക്കുകയായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:33, 2 ഒക്ടോബർ 2015 (UTC)[മറുപടി]

ഉപയോക്താവ്:Raghith[തിരുത്തുക]

ഉപയോക്താവ്:Raghith-നു റോന്തുചുറ്റാനും റോൾബാക്ക് ചെയ്യാനുമുള്ള സംഗതികൾ സ്ഥാപിക്കണം. കാര്യനിർവാഹകപദവിയിൽ നിന്നും വിരമിച്ചതിനാൽ സംഭവിച്ചതാണ്.--റോജി പാലാ (സംവാദം) 13:23, 4 ഒക്ടോബർ 2015 (UTC)[മറുപടി]

സഹായം വേണം[തിരുത്തുക]

ഇംഗ്ലീഷ് ലേഖനത്തിൽ (അല്ലെങ്കിൽ ഒരു ഭാഷയിലുള്ളത്)) ഉപയോഗിച്ചിരിക്കുന്ന കോപ്പി റൈറ്റ് ഉള്ള ഒരു ചിത്രം അതെ ലേഖനം മലയാളത്തിൽ ആരംഭിച്ചാൽ (മറ്റൊരുഭാഷയിൽ) കൊടുക്കാൻ എന്ത് ചെയ്യണം. അത് ഡൌൺലോഡ് ചെയ്ത ശേഷം റീ അപ്ലോഡ് ചെയ്യൽ ആല്ലല്ലോ ശരിയായ രീതി. കുറച്ചു മുന്പ് ആരോ ഒരാൾ ഞാൻ തയ്യാറാക്കിയ ഒരു മലയാളം ലേഖനത്തിൽ എനിക്ക് സാധിക്കാത്ത ചിത്രം പ്രദർശിപ്പിക്കൽ നടത്തിയതായി കണ്ടിരുന്നു. അതെങ്ങനെയാണ്‌? സഹായം വേണം. ശബീബ് 05:13, 5 ഒക്ടോബർ 2015 (UTC)

@ശബീബ് കോമൺസിൽ ലഭ്യമല്ലാത്ത ചിത്രങ്ങൾ ന്യായോപയോഗപ്രകാരം ഇവിടെ വീണ്ടും ചേർക്കുകയേ വഴിയുള്ളൂ. അതായിരിക്കണം മുൻപും സംഭവിച്ചത്.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:07, 5 ഒക്ടോബർ 2015 (UTC)[മറുപടി]

മനു, ഐ.എൻ.എസ്. കൊച്ചി എന്ന താളിലെ അവലംബങ്ങളിലെ തിയതി പ്രശ്നങ്ങൾ ഒന്നു നോക്കാമോ? en:INS Kochi (D64) എന്ന താളിൽ ഈ പ്രശ്നങ്ങൾ കാണുന്നില്ല. മലയാളത്തിൽ വരുത്തിയ മാറ്റങ്ങൾ മൂലമാണോ എന്നൊരു സംശയം, അതുകൊണ്ട് ശ്രദ്ധയിൽപ്പെടുത്തിയതാണ്. --ജേക്കബ് (സംവാദം) 04:53, 6 ഒക്ടോബർ 2015 (UTC)[മറുപടി]

പ്രശ്നം ഇതിലെ തന്നെയാണ്. പ്രശ്നമില്ലാതാക്കിയ ശേഷം പുറത്തു വിട്ടാൽ മതിയാകും.--റോജി പാലാ (സംവാദം) 05:21, 6 ഒക്ടോബർ 2015 (UTC)[മറുപടി]

ഉപയോക്താവിന്റെ സംവാദം:Luqmankvk[തിരുത്തുക]

ഉപയോക്താവിന്റെ സംവാദം:Luqmankvk ഇദ്ദേഹത്തിന്റെ ചില താളുകളിലെ ഉള്ളടക്കം പകർപ്പായതിനാൽ നീക്കുകയും മറ്റു താളുകൾ മായ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ SD ഇട്ടിരിക്കുന്ന താളുകൾ പെട്ടെന്നു മായ്ക്കുക.അവ ഇവിടെ കാണാം. പിന്നെ കുറേ വർഗ്ഗങ്ങളും മായ്ക്കാൻ ഉണ്ട്. അവ മൊത്തം മായ്ക്കുക.--റോജി പാലാ (സംവാദം) 08:39, 6 ഒക്ടോബർ 2015 (UTC)[മറുപടി]

ഫലകം:Cite web[തിരുത്തുക]

Every article which includes this template shows error like "ലുവ പിഴവ് ഘടകം:Citation/CS1-ൽ 3606 വരിയിൽ : bad argument #1 to 'pairs' (table expected, got nil)". Example രക്താതിമർദ്ദം, പ്രത്യേകം:കണ്ണികളെന്തെല്ലാം/ഫലകം:Cite_web. Please find and clear this error.-- 117.206.14.78

Issue was cleared by Jacob.jose. -- 59.96.60.120
അതു ശരിയാക്കിയതിന്റെ ക്രെഡിറ്റ് റസിമാനുള്ളതാണ്. മാറ്റങ്ങൾ ഇവിടെ. --ജേക്കബ് (സംവാദം) 21:28, 9 ഒക്ടോബർ 2015 (UTC)[മറുപടി]

സംരക്ഷിക്കുക, കോഡ് മാറ്റുക--റോജി പാലാ (സംവാദം) 08:10, 10 ഒക്ടോബർ 2015 (UTC)[മറുപടി]

റീട്രെഡ് എന്ന തളിന്റെ നാൾവഴി ഉപയോക്താവ്:റീട്രെഡ് എന്ന താളിലേക്കു മാറിപൊയി. ഒന്നു ശരിയാക്കിത്തരണം --Deepak (സംവാദം) 16:44, 14 ഒക്ടോബർ 2015 (UTC)[മറുപടി]

ആറാട്ടുപുഴ,കള്ളിക്കാട്,മുല്ലമഠം ശ്രീമുരുകൻ ദേവി ക്ഷേത്രം[തിരുത്തുക]

ethu add cheyan njan enna cheyanam — ഈ തിരുത്തൽ നടത്തിയത് Neerajv0274 (സംവാദംസംഭാവനകൾ) 13:08, ഒക്ടോബർ 28, 2015 (UTC)

@ഉ:Neerajv0274, വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും, വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല, വിക്കിപീഡിയ:ശ്രദ്ധേയത ഇതൊക്കെ ശ്രദ്ധിച്ചു വായിക്കുക. എന്നിട്ട് അതിൻ പടി താളുണ്ടാക്കാം. ഇവ പാലിക്കുന്നില്ലെങ്കിൽ നീക്കം ചെയ്യപ്പെട്ടേക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:49, 28 ഒക്ടോബർ 2015 (UTC)[മറുപടി]

താമസിച്ചതിന് ക്ഷമാപണത്തിന്റെ ആവശ്യമില്ല. കുറെ നാളായി സജീവമല്ലായിരുന്നു. noble (സംവാദം)

@ഉ:Noblevmy എന്നാൽ പിന്നെ ഇനി വെച്ചു പിടിച്ചോളൂ.. ഉഷാറാക്കണം . ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:49, 2 നവംബർ 2015 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻമാസം[തിരുത്തുക]

വിക്കിപീഡിയ:ഏഷ്യൻ_മാസം നോക്കുമോ അത് ശരിയാക്കുമോ. മറ്റുള്ളവരേം ചേർക്കുമോ. സൈറ്റ് നോട്ടീസിടുമോ --രൺജിത്ത് സിജി {Ranjithsiji} 20:08, 2 നവംബർ 2015 (UTC)[മറുപടി]

@ഉ:Ranjithsiji നോട്ടീസിട്ടിട്ടുണ്ട്. ഇതല്ലാതെ എന്തെങ്കിലും ചെയ്യെണ്ടതുണ്ടെങ്കിൽ പറയണേ! (മറ്റൊന്നും എന്താ ചെയ്യേണ്ടതെന്നു പിടിയില്ല. എന്താ ശരിക്കും ശരിയാക്കേണ്ടത്?) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:34, 2 നവംബർ 2015 (UTC)[മറുപടി]
ടെംപ്ലേറ്റ് മനോജ് ശരിയാക്കിയിട്ടുണ്ട്. സൈറ്റ് നോട്ടീസിട്ടതിന് നന്ദി. കുറേ ലേഖനങ്ങൾ വരുത്താനുള്ള ഒരു ശ്രമമാണ്. ഇടക്ക് ഒന്ന് നോക്കുമല്ലോ --രൺജിത്ത് സിജി {Ranjithsiji} 02:10, 3 നവംബർ 2015 (UTC)[മറുപടി]
@മനു, @രൺജിത്ത് float--മനോജ്‌ .കെ (സംവാദം) 02:33, 3 നവംബർ 2015 (UTC)[മറുപടി]

വിക്കിസംഗമോത്സവം 2015[തിരുത്തുക]

വിക്കിപീഡിയ:WS2015 നോക്കുമല്ലോ. ഒരു സൈറ്റ് നോട്ടീസിടുമോ. പരിപാടി നടക്കും.--രൺജിത്ത് സിജി {Ranjithsiji} 13:00, 24 നവംബർ 2015 (UTC)[മറുപടി]

അതിവേഗതീവണ്ടികൾ - ലയനം[തിരുത്തുക]

താങ്കൾ അതിവേഗതീവണ്ടികൾ എന്ന ലേഘനത്തിൽ നടത്തിയ തിരുത്തിന് നന്ദി. ഈ ലേഘനത്തിലേക്ക് അതേ വിഷയത്തിലുള്ള അതിവേഗ റെയിൽ ഗതാഗതം ലയിപ്പിക്കണമെന്നു തോന്നുന്നു. ദയവായി താങ്കളുടെ അഭിപ്രായം സംവാദം:അതിവേഗതീവണ്ടികൾ എന്ന താളിൽ അറിയിക്കുണേ. - ജോസ് മാത്യൂ (സംവാദം) 05:11, 1 ഡിസംബർ 2015 (UTC)[മറുപടി]

മലബാർ തിരുത്തൽ യജ്ഞം 2015[തിരുത്തുക]

WP:MALABAR2015 നോക്കുമോ. സംഗമോത്സവം 2015 മായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തൽ യജ്ഞമാണിത്. സൈറ്റ് നോട്ടീസിടുമോ--രൺജിത്ത് സിജി {Ranjithsiji} 06:54, 7 ഡിസംബർ 2015 (UTC)[മറുപടി]

നോക്കി[തിരുത്തുക]

ടി.ശശിധരൻ[തിരുത്തുക]

എന്ത് കൊണ്ടാണ് ടി.ശശിധരനെ കുറിച്ചുള്ള പേജു നീക്കാ പെട്ടത് ..?ആ വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള ഒരു പാട് പേർ ഉണ്ട്— ഈ തിരുത്തൽ നടത്തിയത് 92.97.13.67 (സംവാദംസംഭാവനകൾ) 00:52, ഡിസംബർ 12, 2015 (UTC)

സംവാദം[തിരുത്തുക]

ലേഖനങ്ങൾ പകർത്തി പോസ്റ്റ്‌ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു... ഞാൻ സ്വന്തമായി എഴുതിയ കഥകൾ പോസ്റ്റ്‌ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

അപ്പിൾ ജാഫർ (സംവാദം)

വുൾഫ് 1061 സി എന്ന താളിൽ cite web error കാണിക്കുന്നു... അരുൺ സുനിൽ കൊല്ലം (സംവാദം) 01:46, 22 ഡിസംബർ 2015 (UTC)[മറുപടി]

yehova yaya daivam— ഈ തിരുത്തൽ നടത്തിയത് Vaika vimal (സംവാദംസംഭാവനകൾ) 19:24, ജനുവരി 22, 2016 (UTC)

താങ്കളുടെ ഒഴിവാക്കൽ സന്ദേശം[തിരുത്തുക]

പ്രിയ മനു പണിക്കർ .. താങ്കളുടെ ഒഴിവാക്കൽ സന്ദേശം കണ്ടു...പിന്നെ കോപ്പി പേസ്റ്റ് അല്ല നടത്തിയത്...താങ്കൾ ഒരു ലേഖനം നില നിർത്തുന്നതിന് സഹായിക്കുന്നതായി തോന്നിയിട്ടില്ല...എന്തെഴുതിയാലും ഒഴിവാക്കാനുള്ള വ്യഗ്രത കാണിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്....എന്റെ പരിചയ കുറവു കൊണ്ടാകാം...എങ്കിലും തുടർച്ചയായി എഴുതാൻ ശ്രമിക്കും... Reportershan 11:10, 9 മാർച്ച് 2016 (UTC)

@ഉ:Reportershan താങ്കളോട് എനിക്ക് വ്യക്തി പരമായി ഒരു വിരോധവും ഇല്ല എന്ന് മനസ്സിലാക്കുക. താങ്കൾക്ക് മനസ്സിന് വിഷമമായിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. കഴിവതും നിലനിർത്തണം എന്നാണ് എന്റെയും ആശ. പക്ഷേ താങ്കൾ തന്നെ ആ എഴുതിയ ഉള്ളടക്കം നിഷ്പക്ഷമായി വായിച്ചു നോക്കിയാൽ മനസ്സിലാകും. ഒരു വിജ്ഞാനകോശത്തിൽ - ഒരു ഉദാഹരണത്തിന് എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയിൽ അതുപോലെ ഒരു ലേഖനം താങ്കൾ വായിക്കാൻ താല്പര്യപ്പെടുമോ. താങ്കളുടെ അഭിപ്രായം അല്ല ഇവിടെ എഴുതേണ്ടത്. വിവരങ്ങളാണ്, അതും താങ്കൾ കണ്ടു പിടിച്ചതാണേലും ഇവിടെ എടുക്കാൻ നിർവ്വാഹമില്ല. ഇനി ഐൻസ്റ്റീൻ നേരിട്ടു വന്ന് എഴുതിയാലും. ദയവായി അവലംബങ്ങൾ ചേർക്കുക. കോണ്ടാക്റ്റ് നമ്പറുകൾ അല്ല. താങ്കൾക്ക് അതിനുറപ്പുതരാമെങ്കിൽ എല്ലാതാളുകളും തിരിച്ചിട്ടുതരാനും ഞാൻ തയ്യാറണ്. ദയവായി ക്ഷമിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:45, 9 മാർച്ച് 2016 (UTC)[മറുപടി]

മാർത്താണ്ഡ സൂര്യക്ഷേത്രം[തിരുത്തുക]

എന്തായിരുന്നു പുറത്തേക്കുള്ള കണ്ണികൾ എന്നത് പുറംകണ്ണികൾ എന്നു മാറ്റാനുള്ള കാരണം?--Vinayaraj (സംവാദം) 16:56, 16 മാർച്ച് 2016 (UTC)[മറുപടി]

@ഉ:Vinayaraj നീളം കുറക്കുക എന്നതായിരുന്നു പ്രധാന കാരണം. ഒരേ അർത്ഥം വരും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അല്ലെങ്കിൽ പ്രശ്നമില്ല. അതല്ല എന്റെ ചോദ്യത്തിന്റെ കാരണം. ഒരു കണ്ണി ഞാൻ ആ സെക്ഷനിൽ ചേർത്തിരുന്നു. താങ്കൾ അതു നീക്കം ചെയ്തു. അതെന്താണെന്നാ ഞാൻ ചോദിച്ചത്. കണ്ണിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:25, 16 മാർച്ച് 2016 (UTC)[മറുപടി]
Big sorry for that, absolute inadvertent--Vinayaraj (സംവാദം) 17:29, 16 മാർച്ച് 2016 (UTC)[മറുപടി]
@ഉ:Vinayaraj NW. . ഇനി പുറം കണ്ണികൾ. ഇതിനെന്താ പ്രശ്നം? അർത്ഥം വത്യാസം വരുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:31, 16 മാർച്ച് 2016 (UTC)[മറുപടി]

No need was there for such a change, that's all--Vinayaraj (സംവാദം) 17:33, 16 മാർച്ച് 2016 (UTC)[മറുപടി]

ഉ:Vinayaraj സമാസവും സന്ധിയും മറ്റും ശരിയല്ലേ? പുറംകണ്ണികൾ -> പുറത്തേക്കുള്ള കണ്ണികൾ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:35, 16 മാർച്ച് 2016 (UTC)[മറുപടി]

Hello, can you delete the files marked for speedy deletion according to the licensing policy, please? There are more files to delete or fix among പ്രത്യേകം:ഉപയോഗിക്കാത്ത_പ്രമാണങ്ങൾ and വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന അനുമതി ഇല്ലാത്ത പ്രമാണങ്ങൾ. Nemo bis (സംവാദം) 09:37, 20 മാർച്ച് 2016 (UTC)[മറുപടി]

ആറുദിനയുദ്ധം[തിരുത്തുക]

Six-Day War എന്ന ഇംഗ്ലീഷിനെ ആറുദിനയുദ്ധം എന്നാണ് മലയാളം വിക്കിയിൽ ഉപയോഗിച്ചിട്ടുള്ളത്. അങ്ങനെ വേറെ എവിടെയും മലയാളം വിക്കിയിൽ വരുന്ന വരെ ഉപയോഗിച്ചു കാണുന്നില്ല. ഇതിനെ സിക്സ് ഡേ വാർ എന്ന് പേരു മാറ്റേണ്ടേ?--Vinayaraj (സംവാദം) 15:36, 6 ഏപ്രിൽ 2016 (UTC)[മറുപടി]

വിനയേട്ടാ തീർച്ചയായും നമ്മൾ പുതിയ വാക്കുകൾ ഇവിടെ ഉണ്ടാക്കരുത്. പേരുകൾ കഴിവതും ശരിയായ രീതിയിൽ ഉപയോഗിക്കണം. മലയാളം പേരുകൾ നിലവിലുണ്ടെങ്കിൽ അതുപയോഗിക്കണം. ഏറ്റവും പെട്ടന്ന് മനസ്സിലാകുന്ന പേരുകൾ ഉപയോഗിക്കണം. അങ്ങനെ നയത്തിൽ പറയുന്നപോലെ ചെയ്യണം. ഇത് താങ്കൾക്ക് തന്നെ തീർച്ചയായും ഉയർത്താവുന്ന കാര്യമാണ്. എന്നോടു പറയേണ്ടുന്ന കാര്യമില്ല. എനിക്കറിയാം... താങ്കൾക്ക് എന്നോടു ചെറിയ നീരസമുള്ളപോലെ തോന്നുന്നുണ്ട്. ധൈര്യമായി തട്ടിക്കയറൂ. എല്ലാത്തിനും മനു അതു പറഞ്ഞിട്ടുണ്ടല്ലോ എന്നു പറയേണ്ട കാര്യമില്ല. ഇതൊക്കെ ഇവിടുത്തെ സാധാരണ നടപടികളായതിനാൽ എന്റെ കണ്ണിൽ പെടുന്നതിനെ ഞാൻ ചോദ്യം ചെയ്യുന്നന്നേയുള്ളൂ. കുറച്ചുകാലമായി എനിക്കു സമയം അത്രക്കു കിട്ടുന്നില്ല. അല്ലേൽ ഞാനും ഏറ്റുപിടിക്കാമായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:04, 7 ഏപ്രിൽ 2016 (UTC)[മറുപടി]