അനാർക്കലി (2015- ലെ ചലച്ചിത്രം)
ദൃശ്യരൂപം
അനാർക്കലി | |
---|---|
സംവിധാനം | സച്ചി |
നിർമ്മാണം | രാജീവ് നായർ |
തിരക്കഥ | സച്ചി |
അഭിനേതാക്കൾ | പൃഥ്വിരാജ് മിയ ജോർജ്ജ് പ്രിയാൽ ഗോർ ബിജു മേനോൻ സംസ്ക്രതി ഷേണോയ് |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | സുജിത്ത് വാസുദേവ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | മാജിക് മൂൺ പ്രൊഡക്ഷൻസ് |
വിതരണം | ട്രൈക്കളർ എന്റർട്ടെയിന്മെന്റ്, യു.എസ്.എ ഇന്ത്യൻ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 8 കോടി |
ആകെ | 7.74 കോടി (14 ദിവസം) |
തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി.പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായർ ആണ്.ബിജു മേനോൻ,കബീർ ബേദി,പ്രിയാൽ ഗോർ, മിയ ജോർജ്ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[1].വിദ്യാസാഗർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.കൊച്ചിയിലും ലക്ഷദ്വീപിലെ ബങ്കാരം,അഗത്തി എന്നീ ദ്വീപുകളിലുമായാണ് അനാർക്കലി ചിത്രീകരിച്ചത്.ശന്തനു എന്ന നീന്തൽ പരിശീലകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജിന്[2].2015 നവംബർ 13നു തിയറ്ററുകളിലെത്തിയ അനാർക്കലിക്ക് അനുകൂലമായ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്[3].
അഭിനയിച്ചവർ
[തിരുത്തുക]- പൃഥ്വിരാജ്-ശന്തനു
- ബിജു മേനോൻ - സക്കറിയ
- കബീർ ബേദി - ജാഫർ ഇമാം
- പ്രിയാൽ ഗോർ - നാദിറ ഇമാം
- സുദേവ് നായർ - നസീബ് ഇമാം
- മിയ ജോർജ്ജ് - ഷെറിൻ
- അരുൺ - രാജീവ്
- സംസ്കൃതി ഷേണോയ് - ദുവ
- മേജർ രവി - രാജൻ ജോസ്
- സുരേഷ് കൃഷ്ണ - കോയ
- രഞ്ജി പണിക്കർ
- മധുപാൽ
- ശ്യാമപ്രസാദ്- മാധവൻ നായർ
സംഗീതം
[തിരുത്തുക]രാജീവ് നായർ,മനോജ് എന്നിവർ രചിച്ചിരിക്കുന്ന അനാർക്കലിയിലെ ഗാനങ്ങൾക്ക് വിദ്യാസാഗർ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[4].
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "ആ ഒരുത്തി" | വിനീത് ശ്രീനിവാസൻ, മഞ്ജരി | 4:20 | |
2. | "ഈ തണുത്ത" | കാർത്തിക്, ശ്വേത മോഹൻ | 4:09 | |
3. | "സാഹിബ" | ഹരിഹരൻ | 4:41 | |
4. | "മൊഹബത്ത്" | ശ്രേയ ഘോഷാൽ, ഷദാബ് ഫരീദി നിസാമി | 5:22 | |
5. | "വാനം" | കെ.എസ്.ഹരിശങ്കർ | 4:42 | |
ആകെ ദൈർഘ്യം: |
23:14 |
അവലംബം
[തിരുത്തുക]- ↑ "Anarkali debut attempt of Sachi with Prithviraj and Biju Menon in lead role". Cochin Talkies.
- ↑ "Prithvi turns deep sea diver". indiaglitz.com.
- ↑ Anu James (November 14, 2015). "'Anarkali', 'Amar Akbar Anthony', 'Ennu Ninte Moideen' make Prithviraj Sukumaran ruler of Kerala box office". International Business Times. Retrieved 24 November 2015.
- ↑ iTunes Music Store. "Anarkali (Original Motion Picture Soundtrack) - EP - Vidyasagar - Apple - iTunes - Music". Apple - iTunes - Music. Archived from the original on 2015-11-17. Retrieved 2015-12-08.