ബങ്കാരം
ദൃശ്യരൂപം
ബങ്കാരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Lakshadweep |
ജില്ല(കൾ) | ലക്ഷദ്വീപ് |
ഭാഷ(കൾ) | മലയാളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 2.60 km² (1 sq mi) |
10°56′43″N 72°17′20″E / 10.945405°N 72.288837°E ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് ബങ്കാരം. കൊച്ചിയിൽ നിന്നും 459 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. [1]
വിനോദസഞ്ചാരം
[തിരുത്തുക]ദ്വീപ് സമൂഹത്തിൽ വിദേശികൾക്ക് പ്രവേശനമുള്ളതും, മദ്യപാനം നിരോധിച്ചിട്ടില്ലാത്തതുമായ ഏക ദ്വീപാണ് ഇത്. ദ്വീപ് നിറയെയുള്ള വെള്ളമണൽ ഈ ദ്വീപിന്റെ ഒരു പ്രത്യേകതയാണ്. ബങ്കാരം ടൂറിസ്റ്റ് റിസോർട്ട് വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. 60 ചാരുകിടക്കകളും, വിവിധതരം ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലയും ഇവർ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
ജലക്രീഡകളും, മറ്റ് സാഹസിക ക്രീഡകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രവേശനം
[തിരുത്തുക]അഗത്തിയാണ് ഈ ദ്വീപിലേക്കുള്ള പ്രവേശനകവാടം.
അവലംബം
[തിരുത്തുക]Bangaram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.