വീഡിയോ
ചലിക്കുന്ന ദൃശ്യങ്ങളുടെ റെക്കോർഡിംഗ്, പകർപ്പെടുക്കൽ, പ്ലേബാക്ക്, പ്രക്ഷേപണം, പ്രദർശിപ്പിക്കൽ എന്നിവയ്ക്കായുള്ള ഒരു ഇലക്ട്രോണിക് മാധ്യമമാണ് വീഡിയോ.[1] മെക്കാനിക്കൽ ടെലിവിഷൻ സംവിധാനങ്ങൾക്കായി ആദ്യമായി വികസിപ്പിച്ചെടുത്ത വീഡിയോ വേഗത്തിൽ കാഥോഡ്-റേ ട്യൂബ് (സിആർടി) സംവിധാനങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു, പിന്നീട് അവ പല തരത്തിലുള്ള ഫ്ലാറ്റ്-പാനൽ ഡിസ്പ്ലേകളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു.
ഡിസ്പ്ലേ റെസല്യൂഷൻ, വീക്ഷണാനുപാതം, സ്ക്രീൻ പുതുക്കൽ നിരക്ക്, വർണ്ണ ശേഷികൾ, മറ്റ് ഗുണങ്ങൾ എന്നിങ്ങനെയുള്ള വിവിധ സവിശേഷതകളെ അടിസ്ഥാനമാക്കി വീഡിയോ സിസ്റ്റങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. അനലോഗ്, ഡിജിറ്റൽ വകഭേദങ്ങൾ നിലവിലുണ്ട്, റേഡിയോ പ്രക്ഷേപണങ്ങൾ, മാഗ്നറ്റിക് ടേപ്പ്, ഒപ്റ്റിക്കൽ ഡിസ്കുകൾ, കമ്പ്യൂട്ടർ ഫയലുകൾ, നെറ്റ്‌വർക്ക് സ്ട്രീമിംഗ് എന്നിവയുൾപ്പെടെ വിവിധ മീഡിയകൾ വഴി അവ കൊണ്ടുപോകാൻ കഴിയും.
പദോൽപ്പത്തി
[തിരുത്തുക]വീഡിയോ എന്ന വാക്ക് "ഞാൻ കാണുന്നു" എന്നർഥം വരുന്ന ലാറ്റിൻ പദം വീഡിയോയിൽ നിന്നാണ് ഉരുത്തിരിഞ്ഞു വന്നത്.[2]
ചരിത്രം
[തിരുത്തുക]അനലോഗ് വീഡിയോ
[തിരുത്തുക]ഫിലിമിൻ്റെ കണ്ടുപിടുത്തത്തിന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വീഡിയോ കണ്ടുപിടിക്കുന്നത്. ഫിലിം ഉപയോഗിച്ച് ചിത്രങ്ങളുടെ ഒരു ശ്രേണി രേഖപ്പെടുത്തുന്നതിന് വിപരീതമായി വീഡിയോ, വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ എൻകോഡ് ചെയ്യുന്നു.[3]
മെക്കാനിക്കൽ ടെലിവിഷൻ സംവിധാനങ്ങൾക്കായി ആയിരുന്നു വീഡിയോ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചെടുത്തത്. എന്നാൽ, അവ പെട്ടെന്ന് തന്നെ കാഥോഡ്-റേ ട്യൂബ് (സിആർടി) ടെലിവിഷൻ സംവിധാനങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ വീഡിയോ സാങ്കേതികത തത്സമയ സാങ്കേതികവിദ്യ മാത്രമായിരുന്നു. ആദ്യത്തെ പ്രായോഗിക വീഡിയോ ടേപ്പ് റെക്കോർഡറുകളിലൊന്ന് (വിടിആർ) വികസിപ്പിച്ചെടുക്കാൻ ചാൾസ് ജിൻസ്ബർഗ് ഒരു ആംപെക്സ് ഗവേഷണ സംഘത്തെ നയിച്ചു. 1951-ൽ, ആദ്യത്തെ വിടിആർ, ടെലിവിഷൻ ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ ക്യാമറയുടെ ഇലക്ട്രിക്കൽ സിഗ്നൽ മാഗ്നറ്റിക് വീഡിയോടേപ്പിൽ പകർത്തി, തത്സമയ ചിത്രങ്ങൾ പകർത്തി.
വീഡിയോ റെക്കോർഡറുകൾ 1956-ൽ 50,000 യുഎസ് ഡോളറിന് ആയിരൂന്നു വിറ്റിരുന്നത്, അതുപോലെ, വീഡിയോടേപ്പുകൾക്ക് ഒരു മണിക്കൂർ റീലിന് 300 യുഎസ് ഡോളറായിരുന്നു വില.[4] തുടർ വർഷങ്ങളിൽ വില ക്രമേണ കുറഞ്ഞു; 1971-ൽ സോണി കമ്പനി വീഡിയോ കാസറ്റ് റെക്കോർഡർ (VCR) ഡെക്കുകളും ടേപ്പുകളും ഉപഭോക്തൃ വിപണിയിൽ വിൽക്കാൻ തുടങ്ങി.[5]
ഡിജിറ്റൽ വീഡിയോ
[തിരുത്തുക]ഡിജിറ്റൽ വീഡിയോ മുമ്പത്തെ അനലോഗ് സാങ്കേതികവിദ്യയേക്കാൾ ഉയർന്ന നിലവാരമുള്ളതും എന്നാൽ, ചിലവ് കുറഞ്ഞതുമാണ്. 1997-ൽ ഡിവിഡിയും പിന്നീട് 2006-ൽ ബ്ലൂ-റേ ഡിസ്കും കണ്ടുപിടിച്ചതിനുശേഷം, വീഡിയോടേപ്പിൻ്റെയും റെക്കോർഡിംഗ് ഉപകരണങ്ങളുടെയും വിൽപ്പന കുത്തനെ ഇടിഞ്ഞു. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ പുരോഗതി വിലകുറഞ്ഞ പേഴ്‌സണൽ കമ്പ്യൂട്ടറുകളെയും സ്‌മാർട്ട്‌ഫോണുകളെയും ഡിജിറ്റൽ വീഡിയോ ക്യാപ്‌ചർ ചെയ്യാനും സംഭരിക്കാനും എഡിറ്റ് ചെയ്യാനും സംപ്രേഷണം ചെയ്യാനും അനുവദിക്കുന്നു, ഇത് വീഡിയോ നിർമ്മാണത്തിൻ്റെ ചിലവ് കുറയ്ക്കുകയും പ്രോഗ്രാം നിർമ്മാതാക്കളെയും പ്രക്ഷേപകരെയും ടേപ്പ്ലെസ് നിർമ്മാണത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗിൻ്റെ ആവിർഭാവവും തുടർന്നുള്ള ഡിജിറ്റൽ ടെലിവിഷൻ പരിവർത്തനവും അനലോഗ് വീഡിയോയെ ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഒരു ലെഗസി ടെക്നോളജിയുടെ പദവിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. മെച്ചപ്പെട്ട ഡൈനാമിക് റേഞ്ചും കളർ ഗാമറ്റുകളുമുള്ള ഉയർന്ന റെസല്യൂഷൻ വീഡിയോ ക്യാമറകളുടെ വികസനം, മെച്ചപ്പെട്ട കളർ ഡെപ്‌ത് ഉള്ള ഹൈ-ഡൈനാമിക്-റേഞ്ച് ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് ഡാറ്റ ഫോർമാറ്റുകൾ അവതരിപ്പിക്കുന്നതിനൊപ്പം, ഡിജിറ്റൽ വീഡിയോ സാങ്കേതികവിദ്യ ഫിലിം സാങ്കേതികവിദ്യയുമായി ഒത്തുചേരാൻ കാരണമായി. 2013 മുതൽ ഹോളിവുഡിലെ ഡിജിറ്റൽ ക്യാമറകളുടെ ഉപയോഗം ഫിലിം ക്യാമറകളുടെ ഉപയോഗത്തെ മറികടന്നിരിക്കുന്നു.[6]
വീഡിയോ സ്ട്രീമുകളുടെ സവിശേഷതകൾ
[തിരുത്തുക]ഫ്രെയിം റേറ്റ്
[തിരുത്തുക]വീഡിയോയുടെ ഒരു യൂണിറ്റ് സമയത്തിൽ ഉള്ള നിശ്ചല ചിത്രങ്ങളുടെ എണ്ണം ആണ് ഫ്രെയിം റേറ്റ്എന്ന് അറിയപ്പെടുന്നത്. ഫ്രെയിം റേറ്റ് പഴയ മെക്കാനിക്കൽ ക്യാമറകൾക്ക് സെക്കൻഡിൽ ആറോ എട്ടോ ഫ്രെയിമുകൾ (ഫ്രെയിം/സെ) മുതൽ പുതിയ പ്രൊഫഷണൽ ക്യാമറകൾക്ക് സെക്കൻഡിൽ 120 അല്ലെങ്കിൽ അതിൽ കൂടുതൽ ഫ്രെയിമുകൾ വരെയാണ്. പിഎഎൽ മാനദണ്ഡങ്ങൾ (യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, മുതലായവ) അല്ലെങ്കിൽ എസ്ഇസിഎഎം (ഫ്രാൻസ്, റഷ്യ, ആഫ്രിക്കയുടെ ഭാഗങ്ങൾ മുതലായവ) സ്റ്റാൻഡെഡ് പ്രകാരം ഫ്രെയിം റേറ്റ് 25 ഫ്രെയിം/സെ ആണ്, അതേസമയം എൻടിഎസ്സി മാനദണ്ഡങ്ങൾ (യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ മുതലായവ) പ്രകാരം ഇത് 29.97 ഫ്രെയിം/സെക്കൻഡ് ആണ്.[7] സെക്കൻഡിൽ 24 ഫ്രെയിമുകൾ എന്ന വേഗത കുറഞ്ഞ ഫ്രെയിം റേറ്റിലാണ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത്, ഇത് ഒരു സിനിമാറ്റിക് മോഷൻ പിക്ചറിനെ വീഡിയോയിലേക്ക് മാറ്റുന്ന പ്രക്രിയയെ ചെറുതായി സങ്കീർണ്ണമാക്കുന്നു. ചലിക്കുന്ന ചിത്രം എന്ന തോന്നൽ കൈവരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഫ്രെയിം റേറ്റ് സെക്കൻഡിൽ പതിനാറ് ഫ്രെയിമുകളാണ്.
വീക്ഷണാനുപാതം
[തിരുത്തുക]വീഡിയോ സ്ക്രീനുകളുടെയും വീഡിയോ ചിത്ര ഘടകങ്ങളുടെയും വീതിയും ഉയരവും തമ്മിലുള്ള ആനുപാതിക ബന്ധമാണ് വീക്ഷണാനുപാതം എന്ന് അറിയപ്പെടുന്നത്. എല്ലാ ജനപ്രിയ വീഡിയോ ഫോർമാറ്റുകളും ചതുരാകൃതിയിലുള്ളതാണ്, ഇത് വീതിയും ഉയരവും തമ്മിലുള്ള അനുപാതം കൊണ്ട് വിവരിക്കാം. ഒരു പരമ്പരാഗത ടെലിവിഷൻ സ്ക്രീനിൻ്റെ വീതിയും ഉയരവും തമ്മിലുള്ള അനുപാതം 4:3 അല്ലെങ്കിൽ ഏകദേശം 1.33:1 ആണ്. ഹൈ-ഡെഫനിഷൻ ടെലിവിഷനുകൾ 16:9 അല്ലെങ്കിൽ ഏകദേശം 1.78:1 വീക്ഷണാനുപാതം ഉപയോഗിക്കുന്നു. സൗണ്ട്‌ട്രാക്കോടുകൂടിയ പൂർണ്ണമായ 35 എംഎം ഫിലിം ഫ്രെയിമിൻ്റെ വീക്ഷണാനുപാതം (അക്കാദമി അനുപാതം എന്നും അറിയപ്പെടുന്നു) 1.375:1 ആണ്.[8][9]
കമ്പ്യൂട്ടർ മോണിറ്ററുകളിലെ പിക്സലുകൾ സാധാരണയായി ചതുരാകൃതിയിലുള്ളവയാണ്, എന്നാൽ ഡിജിറ്റൽ വീഡിയോയിൽ ഉപയോഗിക്കുന്ന പിക്സലുകൾക്ക് സിസിഐആർ 601 ഡിജിറ്റൽ വീഡിയോ സ്റ്റാൻഡേർഡിന്റെ പിഎഎൽ, എൻടിഎസ്സി വേരിയൻ്റുകളിലും അനുബന്ധ അനാമോർഫിക് വൈഡ്സ്ക്രീൻ ഫോർമാറ്റുകളിലും ഉപയോഗിക്കുന്നത് പോലെയുള്ള ചതുരമല്ലാത്ത വീക്ഷണ അനുപാതങ്ങളുണ്ട്. 720 ബൈ 480 പിക്സൽ റാസ്റ്റർ 4:3 വീക്ഷണാനുപാത ഡിസ്പ്ലേയിൽ നേർത്ത പിക്സലുകളും 16:9 ഡിസ്പ്ലേയിൽ ഫാറ്റ് പിക്സലുകളും ഉപയോഗിക്കുന്നു.[8][9]
ആളുകൾ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതു വർദ്ധിച്ചതോടെയാണ് വെർട്ടിക്കൽ വീഡിയോ ഫോർമാറ്റ് പ്രചാരത്തിൽ ആകാൻ തുടങ്ങുന്നത്. സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ക്ലീനർ പെർകിൻസ് കോഫീൽഡ് ആൻഡ് ബയേഴ്‌സിൻ്റെ പങ്കാളിയായ മേരി മീക്കർ, തൻ്റെ 2015-ലെ ഇൻ്റർനെറ്റ് ട്രെൻഡ് റിപ്പോർട്ടിൽ വെർട്ടിക്കൽ വീഡിയോ കാണുന്നതിൻ്റെ വളർച്ച എടുത്തുപറഞ്ഞു. 2010-ൽ വേർട്ടിക്കൽ വീഡിയോ കാണുന്നവരുടെ ശതമാനം 5% ആയിരുന്നത് 2015 ആയപ്പോഴേക്കും 29% ആയി വളർന്നു. ലാൻഡ്‌സ്‌കേപ്പ് വീഡിയോ പരസ്യങ്ങൾ കാണുന്നവരെക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണ് സ്‌നാപ്ചാറ്റ് പോലുള്ള ലംബ വീഡിയോ പരസ്യങ്ങൾ കാണുന്നവർ.[10]
കളർ മോഡലും ഡെപ്തും
[തിരുത്തുക]പൊതുവായ ഉപയോഗത്തിൽ നിരവധി കളർ മോഡലുകൾ ഉണ്ട്. എൻടിഎസ്സി ടെലിവിഷനിൽ വൈഐക്യു കളർ സ്പേസ് ഉപയോഗിക്കുന്നു, പിഎഎൽ ടെലിവിഷനിൽ വൈയുവിഉപയോഗിക്കുന്നു, എസ്ഇസിഎഎം ടെലിവിഷനിൽ വൈഡിബിഡിആർ ഉപയോഗിക്കുന്നു, അതുപോലെ ഡിജിറ്റൽ വീഡിയോയ്ക്ക് വൈസിബിസിആർ ഉപയോഗിക്കുന്നു.[11][12] ഒരു പിക്സലിന് പ്രതിനിധീകരിക്കാൻ കഴിയുന്ന വ്യത്യസ്ത നിറങ്ങളുടെ എണ്ണം, ഓരോ പിക്സലും ബിറ്റുകളുടെ എണ്ണത്തിൽ പ്രകടിപ്പിക്കുന്ന കളർ ഡെപ്തിനെ ആശ്രയിച്ചിരിക്കുന്നു. ഡിജിറ്റൽ വീഡിയോയിൽ ആവശ്യമായ ഡാറ്റയുടെ അളവ് കുറയ്ക്കുന്നതിനുള്ള ഒരു പൊതു മാർഗ്ഗം ക്രോമ സബ്സാംപ്ലിംഗ് ആണ് (ഉദാ. 4:4:4, 4:2:2, മുതലായവ).
വീഡിയോ നിലവാരം
[തിരുത്തുക]പീക്ക് സിഗ്നൽ-ടു-നോയ്‌സ് റേഷ്യോ (PSNR) പോലുള്ള ഔപചാരിക അളവുകോലുകൾ ഉപയോഗിച്ചോ വിദഗ്ദ്ധ നിരീക്ഷണം ഉപയോഗിച്ച് ആത്മനിഷ്ഠമായ വീഡിയോ ഗുണനിലവാര വിലയിരുത്തലിലൂടെയോ വീഡിയോ ഗുണനിലവാരം അളക്കാൻ കഴിയും. ഉപയോഗത്തിലുള്ള സ്റ്റാൻഡേർഡ് രീതികളിൽ ഒന്നാണ് ഡബിൾ സ്റ്റിമുലസ് ഇംപയർമെൻ്റ് സ്കെയിൽ (DSIS). ഇതിൽ ഓരോ വിദഗ്‌ധരും ഒരു തടസ്സമില്ലാത്ത റഫറൻസ് വീഡിയോ കാണുന്നു, തുടർന്ന് അതേ വീഡിയോയുടെ ദുർബലമായ പതിപ്പും കാണുന്നു. "വൈകല്യങ്ങൾ അദൃശ്യമാണ്" എന്നത് മുതൽ "വൈകല്യങ്ങൾ വളരെ അരോചകമാണ്" എന്നത് വരെ സൂചിപ്പിക്കാനുള്ള ഒരു സ്കെയിൽ ഉപയോഗിച്ച് വിദഗ്‌ദ്ധൻ വീഡിയോയെ റേറ്റുചെയ്യുന്നു.
വീഡിയോ കംപ്രഷൻ രീതി (ഡിജിറ്റൽ മാത്രം)
[തിരുത്തുക]കംപ്രസ് ചെയ്യാത്ത വീഡിയോ പരമാവധി ഗുണനിലവാരം നൽകുന്നു, എന്നാൽ വളരെ ഉയർന്ന ഡാറ്റ നിരക്ക് ആണ് ഇതിന്. വീഡിയോ സ്ട്രീമുകൾ കംപ്രസ്സുചെയ്യാൻ വിവിധ രീതികൾ ഉപയോഗിക്കുന്നു, ഏറ്റവും ഫലപ്രദമായവ സ്പേഷ്യൽ, ടെമ്പറൽ റിഡൻഡൻസി കുറയ്ക്കാൻ ഒരു കൂട്ടം ചിത്രങ്ങൾ (Group Of Pictures) ഉപയോഗിക്കുന്നു. ഡിവിഡി, ബ്ലൂ-റേ, സാറ്റലൈറ്റ് ടെലിവിഷൻ എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന എംപിഇജി-2, എവിസിഎച്ച്ഡി, മൊബൈൽ ഫോണുകൾ (3GP), ഇൻ്റർനെറ്റ് എന്നിവയ്‌ക്കായി ഉപയോഗിക്കുന്ന എംപിഇജി-4 എന്നിവയാണ് ഏറ്റവും സാധാരണമായ ആധുനിക കംപ്രഷൻ മാനദണ്ഡങ്ങൾ.[13][14]
കമ്പ്രസ് ചെയ്ത ഫയൽ തരങ്ങളിൽ എംപി4 എന്നും അറിയപ്പെടുന്ന എംപിഇജി-4, വീഡിയോകൾക്കായുള്ള ഏറ്റവും സാധാരണമായ ഫയൽ തരമാണ്. വലുപ്പക്കുറവും എന്നാൽ ഉയർന്ന നിലവാരവുമുള്ള എംപി4 ഫോർമാറ്റ് വെബ് വീഡിയോകളുടെ സ്റ്റാൻഡേർഡ് ഫോർമാറ്റാണ്.[15] ഈ വീഡിയോ ഫോർമാറ്റ് ടിവിക്കും ഉപയോഗിക്കുന്നു. മറ്റൊരു ഫോർമാറ്റ് ആയ എംഒവി ഫയൽ ഫോർമാറ്റ് ക്വിക്‌ടൈം പ്ലെയറിനെ പിന്തുണയ്‌ക്കുന്നതിനായി ആപ്പിൾ രൂപകൽപ്പന ചെയ്‌തതാണ്, ഇത് പ്രധാനമായും വീഡിയോ എഡിറ്റിംഗിനായി ഉപയോഗിക്കുന്നു. ഇത്തരം വീഡിയോകളുടെ വലിയ ഫയൽ വലുപ്പം അർത്ഥമാക്കുന്നത് ഇവ എംപി4-കളേക്കാളും മറ്റ് വീഡിയോ തരങ്ങളേക്കാളും ഉയർന്ന നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നാണ്.[15] വളരെ ഉയർന്ന നിലവാരമുള്ള ഓഡിയോ വാഗ്ദാനം ചെയ്യുന്ന എവിഐ ഫോർമാറ്റിലുള്ള ഫയലുകൾക്കും വലുപ്പം കൂടുതലായിരിക്കും.[15] അതുപോലെ ഡബ്ല്യുഎംവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിൻഡോസ് മീഡിയ വീഡിയോ, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കൊപ്പം ഉപയോഗിക്കുന്നതിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു വീഡിയോ ഫോർമാറ്റാണ്.[15] കാംകോർഡറുകൾക്കായി സോണിയും പാനസോണിക്സും വികസിപ്പിച്ച ഒരു ഫോർമാറ്റായ എവിസിഎച്ച്ഡി, ഗൂഗിൾ വികസിപ്പിച്ചതും 2019-ൽ പുറത്തിറക്കിയതുമായ വെബ്എം ഫോർമാറ്റ്, ഇപ്പോൾ നിർത്തലാക്കിയ ഫ്ലാഷ് പ്ലെയറിനായുള്ള ഫോർമാറ്റ് ആയിരുന്ന ഫ്ലാഷ് വീഡിയോ (എഫ്എൽവി) എന്നിവയാണ് മറ്റ് ഉദാഹരണങ്ങൾ.[15]
ഫോർമാറ്റുകൾ
[തിരുത്തുക]വീഡിയോ ട്രാൻസ്മിഷനും സ്റ്റോറേജിനുമായി വ്യത്യസ്‌ത ഫോർമാറ്റുകൾ ഉണ്ട്. പ്രക്ഷേപണത്തിനായി, ഒരു ഫിസിക്കൽ കണക്ടറും സിഗ്നൽ പ്രോട്ടോക്കോളും ഉണ്ട്. റെക്കോഡിങ്ങിന് അനലോഗ്, ഡിജിറ്റൽ റെക്കോർഡിംഗ് ഫോർമാറ്റുകൾ ഉപയോഗത്തിലുണ്ട്, കൂടാതെ ഡിജിറ്റൽ വീഡിയോ ക്ലിപ്പുകൾ ഒരു കമ്പ്യൂട്ടർ ഫയൽ സിസ്റ്റത്തിൽ പല ഫോർമാറ്റുകളുള്ള ഫയലുകളായി സൂക്ഷിക്കാനും കഴിയും.
അനലോഗ് വീഡിയോ
[തിരുത്തുക]ഒന്നോ അതിലധികമോ അനലോഗ് സിഗ്നലുകൾ പ്രതിനിധീകരിക്കുന്ന ഒരു വീഡിയോ സിഗ്നലാണ് അനലോഗ് വീഡിയോ. അനലോഗ് വീഡിയോ ഫോർമാറ്റുകൾ, ബ്രോഡ്കാസ്റ്റ് വീഡിയോ/ടെലിവിഷൻ സിസ്റ്റങ്ങൾക്കായി രൂപകൽപ്പന ചെയ്തവ, കമ്പ്യൂട്ടർ ഗ്രാഫിക്സിനായി രൂപകൽപ്പന ചെയ്തവ, എന്നിങ്ങനെ രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ രണ്ട് വിഭാഗങ്ങൾക്കുള്ള ഡിസൈൻ ആവശ്യകതകൾ വ്യത്യസ്തമാണ്. ബ്രോഡ്കാസ്റ്റ്, ടെലിവിഷൻ വീഡിയോ ഫോർമാറ്റുകൾ സിഗ്നലിന് ആവശ്യമായ ട്രാൻസ്മിഷൻ ബാൻഡ്വിഡ്ത്ത് പരിമിതപ്പെടുത്തണം. അതേ സമയം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഫോർമാറ്റുകളിൽ, ബാൻഡ്‌വിഡ്‌ത്തിൽ പരിമിതപ്പെടുത്തലുകൾ കുറവാണ്, എന്നാൽ അവ വളരെ ചെറിയ ദൂരങ്ങളിൽ നിന്ന് കാണുന്നതിന് അനുയോജ്യമായ ഒരു ചിത്രം നൽകണം.[16]
അനലോഗ് കളർ വീഡിയോ സിഗ്നലുകളിൽ ലുമിനൻസ്, തെളിച്ചം (Y), ക്രോമിനൻസ് (സി) എന്നിവ ഉൾപ്പെടുന്നു. എൻടിഎസ്സി, പിഎഎൽ, എസ്ഇസിഎഎം എന്നിവയിലേത് പോലെ ഒരു ചാനലിലേക്ക് സംയോജിപ്പിക്കുമ്പോൾ, അതിനെ കോമ്പൊസിറ്റ് വീഡിയോ എന്ന് വിളിക്കുന്നു. ടു-ചാനൽ എസ്-വീഡിയോ (YC), മൾട്ടി-ചാനൽ കമ്പനന്റ് വീഡിയോ ഫോർമാറ്റുകൾ പോലെ, അനലോഗ് വീഡിയോ പ്രത്യേക ചാനലുകളിൽ കൊണ്ടുപോകാം.
കൺസ്യൂമർ, പ്രൊഫഷണൽ ടെലിവിഷൻ പ്രൊഡക്ഷൻ ആപ്ലിക്കേഷനുകളിൽ അനലോഗ് വീഡിയോ ഉപയോഗിക്കുന്നു.
ബ്രോഡ്കാസ്റ്റ്/ടെലിവിഷൻ വീഡിയോ ഫോർമാറ്റുകൾ
[തിരുത്തുക]കോമ്പോസിറ്റ് വീഡിയോ, വൈ/സി വീഡിയോ (പലപ്പോഴും എസ്-വീഡിയോ എന്നും അറിയപ്പെടുന്നു), കമ്പോണന്റ് വീഡിയോ (YCbCr) എന്നിങ്ങനെ വിവിധ തരം ബ്രോഡ്കാസ്റ്റ്/ടെലിവിഷൻ വീഡിയോ ഫോർമാറ്റുകൾ ഉണ്ട്.
കോമ്പോസിറ്റ് വീഡിയോ ഫോർമറ്റുകൾ വിസിആറുകൾ, കാംകോർഡറുകൾ, സുരക്ഷാ ക്യാമറകൾ, വീഡിയോ സിഡി പ്ലെയറുകൾ എന്നിവയുൾപ്പെടെ മിക്ക ഉപഭോക്തൃ വീഡിയോ ഉപകരണങ്ങളും ബന്ധിപ്പിക്കുന്ന സ്റ്റാൻഡേർഡാണ്.[16] ഇത് 1950-കളിൽ, കളർ ടിവി ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി എന്നിവയിൽ രണ്ടിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തത് ആയിരുന്നു. അക്കാലത്ത് ഇത് ആവശ്യമായിരുന്നു എങ്കിലും, ഇന്നത്തെ നിലവാരമനുസരിച്ച്, കോമ്പോസിറ്റ് വീഡിയോ വളരെ മൂർച്ചയുള്ള ചിത്രം പ്രൊജക്റ്റ് ചെയ്യുന്നില്ല. എല്ലാ വീഡിയോ ഘടകങ്ങളും ഒരുമിച്ച് കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ, അവ പരസ്പരം ഇടപഴകി ഡോട്ട് ക്രാൾ, കളർ സ്മിയർ പോലുള്ള ചിത്ര വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും.[16]
കോമ്പോസിറ്റ് വീഡിയോയുമായി ബന്ധപ്പെട്ട ചില പോരായ്മകൾ മറികടക്കാൻ 1980-കളിൽ എസ്-വീഡിയോ അവതരിപ്പിച്ചു. ഇത് ഡിസ്പ്ലേ ഉപകരണത്തിൽ ഒരു മൂർച്ചയുള്ള ചിത്രം നിർമ്മിക്കുന്നതിന് നിറം (C), ലുമിനൻസ് (Y) വിവരങ്ങൾ വെവ്വേറെ കൈമാറുന്നു. എസ്-വീഡിയോ കണക്ടറുള്ള മിക്ക വീഡിയോ ഉപകരണങ്ങൾക്കും ഒരു കോമ്പോസിറ്റ് വീഡിയോ കണക്ടറും ഉണ്ട്. രണ്ട് ഇൻ്റർഫേസുകളെയും പിന്തുണയ്ക്കുന്ന ഉപകരണങ്ങൾ ഒരുമിച്ച് കണക്റ്റുചെയ്യുമ്പോൾ, പൊതുവെ മൂർച്ചയുള്ള ചിത്രം നൽകും എന്നതിനാൽ എസ്-വീഡിയോ കണക്റ്റർ ഉപയോഗിക്കുന്നതാണ് നല്ലത്.[16]
മൂന്നാമത്തെ താരമായ കമ്പോണന്റ് വീഡിയോ (YCbCr) എസ്-വീഡിയോയേക്കാൾ വലിയ അളവിൽ സിഗ്നലിനെ വേർതിരിക്കുന്നു, ഇത് പരസ്പര ഇടപെടലിനുള്ള സാധ്യത കുറയ്ക്കുകയും അതിൻ്റെ ഫലമായി ചിത്ര നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.[16] ഏറ്റവും പുതിയ ഡിവിഡി പ്ലെയറുകളിലും ടിവി റിസീവറുകളിലും കമ്പോണന്റ് വീഡിയോ ഫോർമാറ്റ് ഉണ്ട്.
-
കോമ്പൊസിറ്റ് വീഡിയോ
(സിംഗിൾ ചാനൽ RCA) -
എസ് വീഡിയോ
(2-ചാനൽ YC)
ഡിജിറ്റൽ വീഡിയോ
[തിരുത്തുക]സീരിയൽ ഡിജിറ്റൽ ഇൻ്റർഫേസ് (എസ്ഡിഐ), ഡിജിറ്റൽ വിഷ്വൽ ഇൻ്റർഫേസ് (ഡിവിഐ), ഹൈ-ഡെഫനിഷൻ മൾട്ടിമീഡിയ ഇൻ്റർഫേസ് (എച്ച്ഡിഎംഐ), ഡിസ്പ്ലേ പോർട്ട് ഇൻ്റർഫേസ് എന്നിവ ഉൾപ്പെടെയുള്ളവ ഡിജിറ്റൽ വീഡിയോകൾക്ക് ഉള്ളവയാണ്.
-
സീരിയൽ ഡിജിറ്റൽ ഇന്റർഫേസ് (എസ്ഡിഐ)
-
ഡിജിറ്റൽ വിഷ്വൽ ഇന്റർഫേസ് (ഡിവിഐ)
ട്രാൻസ്പോർട്ട് മാധ്യമം
[തിരുത്തുക]വയർലെസ് ടെറസ്ട്രിയൽ ടെലിവിഷനുകളിൽ ഒരു അനലോഗ് അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നലായി, ഒരു ക്ലോസ്ഡ് സർക്യൂട്ട് സിസ്റ്റത്തിൽ കോക്സിയൽ കേബിൾ വഴി ഒരു അനലോഗ് സിഗ്നലായി എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ വീഡിയോ കൊണ്ടുപോകാനോ പ്രക്ഷേപണം ചെയ്യാനോ കഴിയും. ബ്രോഡ്കാസ്റ്റ് അല്ലെങ്കിൽ സ്റ്റുഡിയോ ക്യാമറകൾ സീരിയൽ ഡിജിറ്റൽ ഇൻ്റർഫേസ് (എസ്ഡിഐ) ഉപയോഗിച്ച് സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ കോക്സിയൽ കേബിൾ സിസ്റ്റം ഉപയോഗിക്കുന്നു. എംപിഇജി ട്രാൻസ്‌പോർട്ട് സ്ട്രീം, എസ്എംപിടിഇ 2022, എസ്എംപിടിഇ 2110 എന്നിവ ഉപയോഗിച്ച് വീഡിയോ ട്രാൻസ്‌പോർട്ടുചെയ്യാം.
ഡിസ്പ്ലേ മാനദണ്ഡങ്ങൾ
[തിരുത്തുക]ഡിജിറ്റൽ ടെലിവിഷൻ
[തിരുത്തുക]ഡിജിറ്റൽ ടെലിവിഷൻ പ്രക്ഷേപണങ്ങൾ എംപിഇജി-2 ഉം മറ്റ് വീഡിയോ കോഡിംഗ് ഫോർമാറ്റുകളും ഉപയോഗിക്കുന്നു. ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- എടിഎസ്സി - യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ, കൊറിയ
- ഡിജിറ്റൽ വീഡിയോ ബ്രോഡ്കാസ്റ്റിംഗ് (DVB) - യൂറോപ്പ്
- ഐഎസ്ഡിബി - ജപ്പാൻ
- ഡിജിറ്റൽ മൾട്ടിമീഡിയ ബ്രോഡ്കാസ്റ്റിംഗ് (DMB) - കൊറിയ
അനലോഗ് ടെലിവിഷൻ
[തിരുത്തുക]അനലോഗ് ടെലിവിഷൻ പ്രക്ഷേപണ മാനദണ്ഡങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ഫീൽഡ്-സീക്വൻഷ്യൽ കളർ സിസ്റ്റം (എഫ്സിഎസ്) - യുഎസ്, റഷ്യ; കാലഹരണപ്പെട്ടത്
- മൾട്ടിപ്ലക്സഡ് അനലോഗ് കമ്പനന്റ്സ് (MAC) - യൂറോപ്പ്; കാലഹരണപ്പെട്ടത്
- മൾട്ടിപ്പിൾ സബ്-നൈക്വിസ്റ്റ് സാമ്പിൾ എൻകോഡിംഗ് (MUSE) - ജപ്പാൻ
- എൻടിഎസ്സി - യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ
- ഇഡിടിവി-II "ക്ലിയർ-വിഷൻ" - എൻടിഎസ്സി എക്സ്റ്റൻഷൻ, ജപ്പാൻ
- പിഎഎൽ - യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ
- ആർഎസ്-343 (സൈനിക)
- എസ്ഇസിഎഎം - ഫ്രാൻസ്, മുൻ സോവിയറ്റ് യൂണിയൻ, മധ്യ ആഫ്രിക്ക
- സിസിഐആർ സിസ്റ്റം എ
- സിസിഐആർ സിസ്റ്റം ബി
- സിസിഐആർ സിസ്റ്റം ജി
- സിസിഐആർ സിസ്റ്റം എച്ച്
- സിസിഐആർ സിസ്റ്റം ഐ
- സിസിഐആർ സിസ്റ്റം എം
കമ്പ്യൂട്ടർ ഡിസ്പ്ലേകൾ
[തിരുത്തുക]കമ്പ്യൂട്ടർ ഡിസ്പ്ലേ മാനദണ്ഡങ്ങൾ വീക്ഷണാനുപാതം, ഡിസ്പ്ലേ വലുപ്പം, ഡിസ്പ്ലേ റെസലൂഷൻ, കളർ ഡെപ്ത്, സ്ക്രീൻ പുതുക്കൽ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
റെക്കോർഡിംഗ്
[തിരുത്തുക]ആദ്യകാല ടെലിവിഷൻ ഏതാണ്ട് മുഴുവനായും ഒരു തത്സമയ മാധ്യമമായിരുന്നു, ചില പ്രോഗ്രാമുകൾ ചരിത്രപരമായ ആവശ്യങ്ങൾക്കായി കൈനസ്കോപ്പ് ഉപയോഗിച്ച് റെക്കോർഡ് ചെയ്തിട്ടുണ്ട്. അനലോഗ് വീഡിയോ ടേപ്പ് റെക്കോർഡർ 1951-ൽ വാണിജ്യപരമായി അവതരിപ്പിച്ചു. ഇനിപ്പറയുന്ന പട്ടിക ഏകദേശ കാലക്രമത്തിലാണ് നല്കിയിട്ടുള്ളത്. ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ ഫോർമാറ്റുകളും ബ്രോഡ്കാസ്റ്റർമാർ, വീഡിയോ നിർമ്മാതാക്കൾ അല്ലെങ്കിൽ ഉപഭോക്താക്കൾ എന്നിവർക്ക് വിൽക്കുകയും അവർ ഉപയോഗിക്കുകയും ചെയ്തിരുന്നു; അല്ലെങ്കിൽ ചരിത്രപരമായി പ്രധാനപ്പെട്ടവയായിരുന്നു. [17] [18]
- വെര (ബിബിസി പരീക്ഷണ ഫോർമാറ്റ് ca. 1952)
- ക്വാഡ്രപ്ലെക്സ് വീഡിയോടേപ്പ് (ആംപെക്സ് 1956)
- 1" ടൈപ്പ് എ വീഡിയോടേപ്പ് (ആംപെക്സ്)
- 1/2" ഇഐഎജെ (1969)
- യു-മാറ്റിക് 3/4" (സോണി)
- 1/2" കാട്രിവിഷൻ (അവ്കൊ)
- വീസിആർ
- 1" ടൈപ്പ് ബി വീഡിയോടേപ്പ് (റൊബർട്ട് ബോഷ്)
- 1" ടൈപ്പ് സി വീഡിയോടേപ്പ് (ആംപെക്സ്, മക്രോണി, സോണി)
- ബീറ്റമാക്സ് (സോണി)
- വിഎച്ച്എസ് (ജെവിസി)
- വീഡിയോ 2000 (ഫിലിപ്സ്)
- 2" ഹെലിക്കൽ സ്കാൻ വീഡിയോടേപ്പ് (Iഇൻ്റർനാഷണൽ വീഡിയോ കോർപ്പറേഷൻ)
- 1/4" സിവിസി (ഫുനൈ)
- ബീറ്റക്യാം (സോണി)
- എച്ച്ഡിവിഎസ് (സോണി)[19]
- ബീറ്റക്യാം എസ്പി (സോണി)
- വീഡിയോ 8 (സോണി) (1986)
- എസ്-വിഎച്ച്എസ് (ജെവിസി) (1987)
- വിഎച്ച്എസ് -സി (ജെവിസി)
- പിക്സൽവിഷൻ (ഫിഷർ-പ്രൈസ്)
- യൂനിഹൈ 1/2" എച്ച്ഡി (സോണി)[19]
- ഹൈ8 (സോണി) (mid-1990s)
- W-VHS (ജെവിസി) (1994)
അനലോഗ് റെക്കോർഡറുകളെ അപേക്ഷിച്ച് ഡിജിറ്റൽ വീഡിയോ ടേപ്പ് റെക്കോർഡറുകൾ മെച്ചപ്പെട്ട നിലവാരം വാഗ്ദാനം ചെയ്യുന്നു. [18][20]
- ബീറ്റക്യാം ഐഎംഎക്സ് (സോണി)
- ഡി-വിഎച്ച്എസ് (ജെവിസി)
- ഡി-തീയറ്റർ
- ഡി1 (സോണി)
- ഡി2 (സോണി)
- ഡി3
- ഡി5 എച്ച്ഡി
- ഡി6 (ഫിലിപ്സ്)
- ഡിജിറ്റൽ-എസ് ഡി9 (ജെവിസി)
- ഡിജിറ്റൽ ബീറ്റക്യാം (സോണി)
- ഡിജിറ്റൽ 8 (സോണി)
- ഡിവി (ഡിവിസി-പ്രോ ഉൾപ്പടെ)
- എച്ച്ഡിക്യാം (സോണി)
- എച്ച്ഡിവി
- പ്രോഎച്ച്ഡി (ജെവിസി)
- മൈക്രോഎംവി
- മിനിഡിവി
ഒപ്റ്റിക്കൽ സ്റ്റോറേജ് മീഡിയകൾ ബൾക്കി ടേപ്പ് ഫോർമാറ്റുകൾക്ക് ഒരു ബദൽ വാഗ്ദാനം ചെയ്തു, പ്രത്യേകിച്ച് ഉപഭോക്തൃ ആപ്ലിക്കേഷനുകളിൽ. [17][21]
- ബ്ലൂ-റേ ഡിസ്ക് (സോണി)
- ചൈന ബ്ലൂ ഹൈ-ഡെഫനിഷൻ ഡിസ്ക് (CBHD)
- ഡിവിഡി (സൂപ്പർ ഡെൻസിറ്റി ഡിസ്ക്, ഡിവിഡി ഫോറം ആയിരുന്നു)
- പ്രൊഫഷണൽ ഡിസ്ക്
- യൂണിവേഴ്സൽ മീഡിയ ഡിസ്ക് (UMD) (സോണി)
- എൻഹാൻസ്ഡ് വേർസറ്റൈൽ ഡിസ്ക് (EVD, ചൈനീസ് സർക്കാർ സ്പോൺസർ ചെയ്‌തത്)
- എച്ച്ഡി ഡിവിഡി ( എൻഇസി, തോഷിബ )
- എച്ച്ഡി-വിഎംഡി
- കപ്പാസിറ്റൻസ് ഇലക്ട്രോണിക് ഡിസ്ക്
- ലേസർഡിസ്ക് (എംസിഎ, ഫിലിപ്സ്)
- ടെലിവിഷൻ ഇലക്ട്രോണിക് ഡിസ്ക് (ടെൽഡെക്, ടെലിഫങ്കൻ)
- വിഎച്ച്ഡി (ജെവിസി)
- വീഡിയോ സിഡി
ഇതും കാണുക
[തിരുത്തുക]- ജനറൽ
- വീഡിയോ ഫോർമാറ്റ്
- വീഡിയോ ഉപയോഗം
- ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ
- ഫുൾഡോം വീഡിയോ
- ഇൻ്ററാക്ടീവ് വീഡിയോ
- വീഡിയോ ആർട്ട്
- വീഡിയോ ഫീഡ്ബാക്ക്
- വീഡിയോ അയച്ചയാൾ
- വീഡിയോ സിന്തസൈസർ
- വീഡിയോ ടെലിഫോണി
- വീഡിയോ സ്ക്രീൻ റെക്കോർഡിംഗ് സോഫ്റ്റ്വെയർ
അവലംബം
[തിരുത്തുക]- ↑ "Video – HiDef Audio and Video". hidefnj.com. Archived from the original on May 14, 2017. Retrieved March 30, 2017.
- ↑ "video", Online Etymology Dictionary
- ↑ Amidon, Audrey (June 25, 2013). "Film Preservation 101: What's the Difference Between a Film and a Video?". The Unwritten Record. US National Archives.
- ↑ Elen, Richard. "TV Technology 10. Roll VTR". Archived from the original on October 27, 2011.
- ↑ "Vintage Umatic VCR – Sony VO-1600. The worlds first VCR. 1971". Rewind Museum. Archived from the original on February 22, 2014. Retrieved February 21, 2014.
- ↑ Follows, Stephen (February 11, 2019). "The use of digital vs celluloid film on Hollywood movies". Archived from the original on April 11, 2022. Retrieved February 19, 2022.
- ↑ Soseman, Ned. "What's the difference between 59.94fps and 60fps?". Archived from the original on June 29, 2017. Retrieved July 12, 2017.
- ↑ 8.0 8.1 Bing, Benny (2010). 3D and HD broadband video networking. Boston: Artech House. pp. 57–70. ISBN 978-1-60807-052-7. OCLC 672322796. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ 9.0 9.1 Stump, David (2022). Digital cinematography : fundamentals, tools, techniques, and workflows (2nd ed.). New York, NY: Routledge. pp. 125–139. ISBN 978-0-429-46885-8. OCLC 1233023513. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ Constine, Josh (May 27, 2015). "The Most Important Insights From Mary Meeker's 2015 Internet Trends Report". TechCrunch. Archived from the original on August 4, 2015. Retrieved August 6, 2015.
- ↑ Li, Ze-Nian; Drew, Mark S.; Liu, Jiangchun (2021). Fundamentals of multimedia (3rd ed.). Cham, Switzerland: Springer. pp. 108–117. ISBN 978-3-030-62124-7. OCLC 1243420273. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ Banerjee, Sreeparna (2019). "Video in Multimedia". Elements of multimedia. Boca Raton: CRC Press. ISBN 978-0-429-43320-7. OCLC 1098279086. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ Andy Beach (2008). Real World Video Compression. Peachpit Press. ISBN 978-0-13-208951-7. OCLC 1302274863. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ Sanz, Jorge L. C. (1996). Image Technology : Advances in Image Processing, Multimedia and Machine Vision. Berlin, Heidelberg: Springer Berlin Heidelberg. ISBN 978-3-642-58288-2. OCLC 840292528. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ 15.0 15.1 15.2 15.3 15.4 "Video Formats: Types of Video File Formats". Mailchimp (in ഇംഗ്ലീഷ്).
- ↑ 16.0 16.1 16.2 16.3 16.4 www.black-box.de, Black Box Deutschland GmbH. "Analogue video formats and interfaces". Retrieved 2024-02-19.
- ↑ 17.0 17.1 Tozer, E.P.J. (2013). Broadcast engineer's reference book (1st ed.). New York. pp. 470–476. ISBN 978-1-136-02417-7. OCLC 1300579454. Archived from the original on August 25, 2022. Retrieved August 25, 2022.
{{cite book}}
: CS1 maint: location missing publisher (link) - ↑ 18.0 18.1 Pizzi, Skip; Jones, Graham (2014). A Broadcast Engineering Tutorial for Non-Engineers (4th ed.). Hoboken: Taylor and Francis. pp. 145–152. ISBN 978-1-317-90683-4. OCLC 879025861. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ 19.0 19.1 "Sony HD Formats Guide (2008)" (PDF). pro.sony.com. Archived (PDF) from the original on March 6, 2015. Retrieved November 16, 2014.
- ↑ Ward, Peter (2015). "Video Recording Formats". Multiskilling for television production. Alan Bermingham, Chris Wherry. New York: Focal Press. ISBN 978-0-08-051230-3. OCLC 958102392. Archived from the original on August 25, 2022. Retrieved August 25, 2022.
- ↑ Merskin, Debra L., ed. (2020). The Sage international encyclopedia of mass media and society. Thousand Oaks, California. ISBN 978-1-4833-7551-9. OCLC 1130315057. Archived from the original on June 3, 2020. Retrieved August 25, 2022.
{{cite book}}
: CS1 maint: location missing publisher (link)