കൈനസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A PA-302 General Precision Laboratories (GPL) kinescope (c.1950–1955). Its movie film camera, bolted to the top of the cabinet, used Kodak optics.

1929-ലാണ് റഷ്യൻ ശാസ്ത്രജ്ഞനായ വ്ളാദിമീർ കോസ്മോ സ്വോറികിൻ കൈനസ്കോപ്പ് കണ്ടുപിടിച്ചു. അന്നു ഇതിനെ പിക്ചർട്യൂബ് എന്നു വിളിച്ചിരുന്നില്ലെങ്കിലും ആധുനിക പിക്ചർട്യൂബിന്റെ (കാഥോഡ് റേ ട്യൂബ്) എല്ലാസ്വഭാവങ്ങളും ഒത്തിണങ്ങിയതായിരുന്നു ഈ കൈനസ്കോപ്പ്[1].1932-ൽ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്ക (ആർ സി.ഐ) ഇതിനൊരു ട്രേഡ് മാർക്ക് നൽകി.1950-ൽ ആർ സി.ഐ സ്വമേധയാ പൊതുജനങ്ങൾക്കായി വിട്ടു കൊടുത്തു.[2]

Drawing from Zworykin's 1923 patent application Television System.[3][4]

ചരിത്രം[തിരുത്തുക]

മോസ്കോയിൽ ജനിച്ച സ്വോറികിൻ തന്റെ അദ്ധ്യാപകനായിരുന്ന ബോറിസ് റോസിംഗുമൊത്താണ് ഇലക്ട്രോണിക് ദൃശ്യരംഗത്തെ പരീക്ഷണങ്ങൾ തുടങ്ങുന്നത്.[5] കാൾഫെർ ഡിനാന്റ് ബ്രോൺ കണ്ടുപിടിച്ച ആദ്യകാലത്തെ കാഥോഡ് റേ ട്യൂബിന്മേൽ അവർ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി.[6] ഇതിന്റെ ഫലമായി 1910-ൽ ഇരുവരും ചേർന്ന് ഒരു ടെലിവിഷൻ വികസിപ്പിച്ചെടുത്തു. ട്രാൻസ്മിറ്ററായി ഒരു സ്കാനറും റിസീവറായി ബ്രോണിന്റെ കാഥോഡ് റേ ട്യൂബുംമായിരുന്നു ഈ ടെലിവിഷനിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഇവരുടെ പരീക്ഷണങ്ങൾ തടസ്സപ്പെട്ടു. 1917-ൽ റഷ്യയിൽ നടന്ന ബോൾഷെവിഖ് വിപ്ലവത്തിനിടയിൽ സ്വോറികിന് തന്റെ ഗുരുവിനെ നഷ്ടപ്പെട്ടു. 1919-ഒാടുകൂടി സ്വോറിക്വിൻ അമേരിക്കയിലേയ്ക്ക് കുടിയേറി അവിടെ പൗരത്വം നേടി. തുടർന്നുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെല്ലാം നടന്നത് അമേരിക്കയിൽ വച്ചാണ്.

1924-ൽ അദ്ദേഹം ഐക്കണോസ്കോപ്പ് എന്ന ടെലിവിഷൻ ട്രാൻസ്മിഷൻ ട്യൂബും കൈനസ്കോപ്പ് എന്ന ടെലിവിഷൻ റിസീവറും നിർമ്മിച്ചു.[7] സമ്പൂർണ്ണമായ ആദ്യത്തെ ഇലക്ട്രോണിക് ടെലിവിഷനായിരുന്നു ഇത്. എന്നാൽ അദ്ദേഹം ജോലി ചെയ്തിരുന്ന വെസ്റ്റിൻഹൗസ് ഇലക്ട്രിക് കോപ്പറേഷൻ അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തത്തെ നിസ്സാരമായി തള്ളി. അംഗീകാരം ലഭിക്കാതെ പോയ സ്വൊറികിൻ നിരാശനായില്ല കൂടുതൽ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം കൂടുതൽ കാര്യശേഷിയുള്ള കൈനസ്കോപ്പ് നിർമ്മിച്ച് 1929 നവംബർ 18 ന് നടന്ന എഞ്ചിനീയർമാരുടെ സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ചു. റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്കയിലെ (ആർ സി.ഐ) ഒരു ദ്യോഗസ്ഥനെ സ്വോറികിന്റെ കണ്ടുപിടിത്തം ഏറെ ബോധിച്ചു. തുടർന്ന് അദ്ദേഹം ആർ.സി.എ യിലെ ഇലക്ട്രോണിക് ഗവേഷണ വിഭാഗത്തിന്റെ ഡയറകടറായി ചുമതലയേറ്റു.[8] അവിടെവച്ച് അദ്ദേഹം തന്റെ കൈനസ്കോപ്പും ഐക്കണോസ്കോപ്പും വികസിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിൽ മുഴുകി. ഐക്കണോസ്കോപ്പ് ഇന്ന് ഉപയോഗിക്കുന്നില്ലെങ്കിലും ആധുനിക ടെലിവിഷൻ ക്യാമറകളുടെ നിർമ്മാണത്തിന്റെ അടിസ്ഥാനതത്വം ഐക്കണോസ്കോപ്പിന്റേതാണ്. ടി.വി യുടെ വികാസത്തിന് അടിസ്ഥാനമായ കൈനസ്കോപ്പും ഐക്കണോസ്കോപ്പും കുണ്ടുപിടിച്ചതിനെ തുടർന്ന് സ്വോറികിനെ ടെലിവിഷന്റെ പിതാവ് എന്ന് പൊതുവെ വിശേഷിച്ചുപോരുന്നു.

Zworykin ഇലക്ട്രോണിക് ടെലിവിഷൻ പ്രദർശിപ്പിക്കുന്നു (1929)..

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Albert Abramson, Zworykin, Pioneer of Television, University of Illinois Press, 1995, p. 84. ISBN 0-252-02104-5.
  2. RCA Surrenders Rights to Four Trade-Marks," Radio Age, October 1950, p. 21.
  3. Zworykin, V. K., Television System, United States Patent Office, Patent No. 2,022,450, 1935-11-26, retrieved 2010-05-10.
  4. Zworykin, V. K., Television System, United States Patent Office, Patent No. 2,141,059, 1938-12-20, retrieved 2009-06-03.
  5. Abramson, Albert (1995). Zworykin, Pioneer of Television. University of Illinois Press. ISBN 0-252-02104-5.
  6. EEE Global History Network (2011). "Vladimir Zworykin Oral History". IEEE History Center. Retrieved 8 July 2011.
  7. de Vries, M. J.; de Vries, Marc; Cross, Nigel; Grant, Donald P. (1993). Design methodology and relationships with science, Número 71 de NATO ASI series. Springer. p. 222. ISBN 978-0-7923-2191-0. Retrieved 2010-01-15.
  8. https://archive.org/details/StoryofT1956 2.18-6.00

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
കൈനസ്കോപ്പ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കൈനസ്കോപ്പ്&oldid=3948999" എന്ന താളിൽനിന്ന് ശേഖരിച്ചത്