സ്നാപ്ചാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്നാപ്ചാറ്റ്
Snapchat logo yellow.png
Original author(s)സ്നാപ്ചാറ്റ്, ഇൻകോർപ്പറേഷൻ
വികസിപ്പിച്ചത്ജോനാതൻ മേ
ഡേവിഡ്‌ ക്രവിറ്റ്സ്
ലിയോ നോവ കറ്റ്സ്
ബോബി മർഫി
ഇവാൻ സ്പീഗൽ
ആദ്യപതിപ്പ്സെപ്റ്റംബർ 2011[1]
Stable release
7.0.0
ഓപ്പറേറ്റിങ് സിസ്റ്റംiOS, Android
പ്ലാറ്റ്‌ഫോംiOS, Android
വലുപ്പം6.6 MB
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, ഹിന്ദി
തരംഫോട്ടോ പങ്കുവെയ്ക്കൽ, സോഷ്യൽ നെറ്റ്വർക്കിംഗ്
അനുമതിപത്രംപ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയർ
വെബ്‌സൈറ്റ്snapchat.com

സുഹൃത്തുക്കളുമായി ഫോട്ടോ പങ്കുവെയ്ക്കുന്നതിനുള്ള ഒരു സ്മാർട്ട് ഫോൺ അപ്ലിക്കേഷനാണ് സ്നാപ്ചാറ്റ്. ഇവാൻ സ്പീഗൽ, ജോനാതൻ മേ എന്നിവർ ചേർന്ന് നിർമ്മിച്ചതാണ് സ്നാപ്ചാറ്റ്.[2]അപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്നാപ്ചാറ്റ് ഉപയോഗിക്കുന്ന സുഹൃത്തുക്കൾക്ക് ഫോട്ടോ, വീഡിയോ എന്നിവ കൈമാറാം. ഈ ഫോട്ടോകളും വീഡിയോകളും സ്നാപ്സ്‌ എന്നാണ് അറിയപ്പെടുന്നത്. അയക്കുന്ന ഫോട്ടോകളും വീഡിയോകളും എത്ര സമയം സന്ദേശം സ്വീകരിക്കുന്ന ആൾക്ക് കാണാൻ കഴിയും എന്നത് മുൻകൂട്ടി സജ്ജീകരിക്കാൻ അയയ്ക്കുന്ന വ്യക്തിക്ക് സാധിക്കും. ആ നിശ്ചിത സമയത്തിന് ശേഷം അയച്ച സന്ദേശം സ്നാപ്ചാറ്റിന്റെ സെർവറിൽ നിന്നും സന്ദേശം സ്വീകരിച്ച ആളിന്റെ മൊബൈലിൽ നിന്നും നീക്കം ചെയ്യപ്പെടും. നിലവിൽ ഇത്തരത്തിൽ സജ്ജീകരിക്കാൻ കഴിയുന്ന സമയം 1 മുതൽ 10 സെക്കന്റ്‌ വരെയാണ്.[3]

2014 മെയ്‌ -ൽ സ്നാപ്ചാറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 ദശലക്ഷം ഫോട്ടോകളും വീഡിയോകളും ദിനംപ്രതി പങ്കുവേയ്ക്കപ്പെടുന്നുണ്ട്.[4]

അവലംബം[തിരുത്തുക]

  1. "Let's Chat". Snapchat Blog. മൂലതാളിൽ നിന്നും 2012-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 11, 2012.
  2. "Snapchat Team". ശേഖരിച്ചത് July 15, 2014.
  3. Alba, Davey (May 16, 2012). "Snapchat Hands-on: Send Photos Set to Self-Destruct". Laptop. TechMedia Network. ശേഖരിച്ചത് July 15, 2014.
  4. "Casper SnapChat". മൂലതാളിൽ നിന്നും 2016-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-25.
"https://ml.wikipedia.org/w/index.php?title=സ്നാപ്ചാറ്റ്&oldid=3914307" എന്ന താളിൽനിന്ന് ശേഖരിച്ചത്