തിരുനെല്ലായി
ദൃശ്യരൂപം
(Thirunellai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thirunellai Thirunellayi, Thiruvillakadavu | |
---|---|
Village | |
Coordinates: 10°46′N 76°37′E / 10.76°N 76.62°E | |
Country | India |
State | Kerala |
District | Palakkad |
• Official | Palghat Tamil, Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 678004 |
Telephone code | 0491 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | Coimbatore |
Literacy | 95% |
Lok Sabha constituency | Palakkad |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പാലക്കാട് നഗരത്തിൽനിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് പ്രധാനമായും ഇവിടുത്തെ ജനങ്ങൾ. ഈ ഗ്രാമത്തിൽ 150 ഓളം വീടുകളുണ്ട്. ഈ വീടുകൾ ഒന്നിനൊന്നോട് തൊട്ടുനിൽക്കുന്ന ഒരു നിരയിലാണ് ഉള്ളത്. ഒരു വീഥിയുടെ ഇരുപുറവുമായാണ് ഈ വീടുകൾ ഉള്ളത്.
ആരാധനാലയങ്ങൾ
[തിരുത്തുക]പ്രധാനമായും രണ്ട് അമ്പലങ്ങളാണ് തിരുനെല്ലായിയിലുള്ളത്.
- തിരുനെല്ലായി ശ്രീനാരായണമൂർത്തി ക്ഷേത്രം
- തിരുനെല്ലായി ഹരിഹരപുത്രസ്വാമി ക്ഷേത്രം. (ഹരിഹരപുത്രൻ ഭാര്യമാരായ പൂർണ്ണ, പുഷ്കല എന്നിവരോടുകൂടിയ പ്രതിഷ്ഠ)[1]
ഈ രണ്ട് ക്ഷേത്രങ്ങളും കണ്ണാടിപ്പുഴയുടെ കരയിലായാണ് സ്ഥിതിചെയ്യുന്നത്.
ഉത്സവങ്ങൾ
[തിരുത്തുക]ഇവിടത്തെ പ്രധാന ഉത്സവമാണ് രഥോത്സവം. ഏപ്രിൽ-മെയ് മാസത്തിലാണ് രഥോത്സവം ആഘോഷിക്കുന്നത്.
പ്രധാന വ്യക്തികൾ
[തിരുത്തുക]ടി.എൻ. ശേഷൻ (തിരുനെല്ലായി നാരായണയ്യർ ശേഷൻ) - ഇന്ത്യയുടെ പത്താമത് ഇലക്ഷൻ കമ്മീഷണർ