തിരുനെല്ലായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പാലക്കാട് നഗരത്തിൽനിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് പ്രധാനമായും ഇവിടുത്തെ ജനങ്ങൾ. ഈ ഗ്രാമത്തിൽ 150 ഓളം വീടുകളുണ്ട്. ഈ വീടുകൾ ഒന്നിനൊന്നോട് തൊട്ടുനിൽക്കുന്ന ഒരു നിരയിലാണ് ഉള്ളത്. ഒരു വീഥിയുടെ ഇരുപുറവുമായാണ് ഈ വീടുകൾ ഉള്ളത്.

ആരാധനാലയങ്ങൾ[തിരുത്തുക]

പ്രധാനമായും രണ്ട് അമ്പലങ്ങളാണ് തിരുനെല്ലായിയിലുള്ളത്.

  • തിരുനെല്ലായി ശ്രീനാരായണമൂർത്തി ക്ഷേത്രം
  • തിരുനെല്ലായി ഹരിഹരപുത്രസ്വാമി ക്ഷേത്രം. (ഹരിഹരപുത്രൻ ഭാര്യമാരായ പൂർണ്ണ, പുഷ്കല എന്നിവരോടുകൂടിയ പ്രതിഷ്ഠ)[1]

ഈ രണ്ട് ക്ഷേത്രങ്ങളും കണ്ണാടിപ്പുഴയുടെ കരയിലായാണ് സ്ഥിതിചെയ്യുന്നത്.

ഉത്സവങ്ങൾ[തിരുത്തുക]

ഇവിടത്തെ പ്രധാന ഉത്സവമാണ് രഥോത്സവം. ഏപ്രിൽ-മെയ് മാസത്തിലാണ് രഥോത്സവം ആഘോഷിക്കുന്നത്.

പ്രധാന വ്യക്തികൾ[തിരുത്തുക]

ടി.എൻ. ശേഷൻ (തിരുനെല്ലായി നാരായണയ്യർ ശേഷൻ) - ഇന്ത്യയുടെ പത്താമത് ഇലക്ഷൻ കമ്മീഷണർ

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സ്ഥലം ഗൂഗിൾമാപ്പിൽ

"https://ml.wikipedia.org/w/index.php?title=തിരുനെല്ലായി&oldid=2700705" എന്ന താളിൽനിന്നു ശേഖരിച്ചത്