Jump to content

ഷട്ടർ വേഗത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shutter speed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവിധ ഷട്ടർ സ്പീഡുകളിൽ പകർത്തിയിരിക്കുന്ന ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം
ഷട്ടർ വേഗത ഡയൽ കാണാം
മോഷൻ ബ്ലർ ചിത്രം
30 സെക്കന്റ് ഷട്ടർ വേഗത ഉപയോഗിച്ചുള്ള തെരുവിന്റെ രാത്രി ചിത്രം
മൂന്നു വ്യത്യസ്ത ഷട്ടർ വേഗത ഉപയോഗിചു പകർത്തിയിട്ടുള്ള പിൻ വീലിന്റെ ചിത്രം

ഛായാഗ്രഹണത്തിൽ എത്ര സമയം ഛായാഗ്രാഹിയുടെ ഷട്ടർ തുറന്നിരിക്കും എന്നത് സൂചിപ്പിക്കാൻ ഷട്ടർ വേഗത എന്ന പദം ഉപയോഗിക്കുന്നു.ഷട്ടർ വേഗത കുറയും തോറും കൂടുതൽ പ്രകാശം ഫിലിമിൽ/ഛായാഗ്രഹണ സെൻസറിൽ പതിക്കുന്നു.[1]ഷട്ടർ സ്പീഡിന്റെ വിലയിലെ വ്യത്യാസങ്ങൾ ചലിക്കുന്ന വസ്തുക്കളുടെ ഛായാഗ്രഹണത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു

ഒരു ഫോട്ടോ എടുക്കുമ്പോൾ എത്ര സമയം ഷട്ടർ തുറന്നിരിക്കും എന്നതിനെ വിവക്ഷിക്കാനാണ് ഷട്ടർ വേഗത ഉപയോഗിക്കുന്നത്. ലെൻസിന്റെ അപ്പെർച്വർ മൂല്യാങ്കവും ഷട്ടർ വേഗതയുടെ മൂല്യാങ്കവും കൂടിച്ചേർന്നാണ് എത്ര പ്രകാശം സെൻസറിൽ/ഫിലിമിൽ പതിക്കും എന്നു കണക്കാക്കുന്നത്. ഈ പതിക്കുന്ന പ്രകാശത്തിനെ എക്സ്പോഷർ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നു. എക്സ്പോഷർ അളക്കുന്നത് എക്സ്പോഷർ വാല്യു (EV)എന്ന ഏകകം ഉപയോഗിച്ചാണ്. വിവിധ ഷട്ടർ വേഗതയും അപ്പെർച്വെർ വലിപ്പവും ഉപയോഗിച്ച് ഒരേ എക്സ്പോഷർ വാല്യു ഉണ്ടാക്കാൻ സാധിക്കും.

ഷട്ടർ വേഗത പകുതി ആക്കിയാൽ എക്ഷ്പോഷർ വില ഇരട്ടി(+1 EV) ആകും. അപ്പെർച്വറിന്റെ എഫ് വില പകുതി ആക്കിയാൽ എക്സ്പോഷർ 2 ഇരട്ടി(+2 EV)ആവുന്നു. അതായത് 1/250 സെക്കന്റ് ഷട്ടർ സ്പീഡും എഫ്/8 അപ്പെർച്വറും കൂടി തരുന്ന അതേ എക്സ്പോഷർ 1/125 സെക്കന്റ് ഷട്ടർ സ്പീഡിനും എഫ്/11 അപ്പെർച്വെർ വാല്യുവിനും കൂടി തരാൻ കഴിയും.

എക്സ്പോഷറിൽ വരുത്തുന്ന മാറ്റങ്ങൾ കൂടാതെ ഷട്ടർ വേഗത ചലിക്കുന്ന വസ്തുക്കൾ ചിത്രത്തിൽ എങ്ങനെ പതിയുന്നു എന്നതിനെയും സ്വാധീനിക്കുന്നു. വേഗതയിൽ ചലിക്കുന്ന വസ്തുക്കളെ ഫ്രീസ് ചെയ്യാൻ ചെറിയ ഷട്ടർ വേഗത വില ഉപയോഗിക്കുന്നു, ഉദാഹരണം കായിക മത്സരങ്ങളുടെ ഛായാഗ്രഹണം. വലിയ ഷട്ടർ വേഗത വിലകൾ ഉപയോഗിച്ച് മോഷൻ ബ്ലർ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sidney F. Ray (2000). "Camera Features". In Ralph Eric Jacobson; et al. (eds.). Manual of Photography: A Textbook of Photographic and Digital Imaging (Ninth ed. ed.). Focal Press. pp. 131–132. ISBN 0-240-51574-9. {{cite book}}: |edition= has extra text (help); Explicit use of et al. in: |editor= (help)
"https://ml.wikipedia.org/w/index.php?title=ഷട്ടർ_വേഗത&oldid=1695271" എന്ന താളിൽനിന്ന് ശേഖരിച്ചത്