പോട്രയിറ്റ് ഓഫ് എ വുമൺ ഇൻസ്പയേർഡ് ബൈ ലുക്രേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of a Woman inspired by Lucretia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1533-ൽ ഇറ്റാലിയൻ ഉന്നത നവോത്ഥാന ചിത്രകാരനായ ലോറെൻസോ ലോട്ടോ വരച്ച ചിത്രമാണ് പോട്രയിറ്റ് ഓഫ് എ വുമൺ ഇൻസ്പയേർഡ് ബൈ ലുക്രേഷ്യ. 1927-ൽ ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് ഈ ചിത്രം സ്ഥിതിചെയ്യുന്നത്[1].

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വെനീസിലെ പെസാരോ ശേഖരത്തിൽ ആയിരുന്നപ്പോൾ ഇത് ആദ്യമായി എഴുത്തുരേഖയിൽ പ്രത്യക്ഷപ്പെടുന്നു. ഒരു സിദ്ധാന്തത്തിലെ വിഷയം 1533-ൽ പെസാരോ കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച ലൂക്രെസി വാലിയർ ആയിരുന്നു. [2]ഈ ചിത്രം ഇപ്പോഴും ജോർജിയോണിന്റേതാണെന്ന് തെറ്റായി ആരോപിക്കപ്പെട്ടിരിക്കുന്നു.[3]

പ്രതീകാത്മക വസ്‌തുക്കളാൽ ചുറ്റപ്പെട്ട ഒരു മേശയുടെ അരികിൽ നിൽക്കുന്ന രൂപവുമായി ചിത്രത്തിന്റെ രചന ലോട്ടോയുടെ പോട്രയിറ്റ് ഓഫ് ആൻഡ്രിയ ഒഡോണിയുടെ ചിത്രത്തിന് സമാനമാണ്. റോമൻ നായിക ലുക്രേഷ്യ ആത്മഹത്യ ചെയ്യുന്നതിന്റെ ഒരു പതിപ്പ് ഈ വിഷയം ചൂണ്ടിക്കാണിക്കുന്നു. മേശപ്പുറത്ത് ആത്മഹത്യയെക്കുറിച്ചുള്ള ലിവിയുടെ വിവരണത്തിൽ നിന്നുള്ള ഒരു ഉദ്ധരണിയുടെ കുറിപ്പ് "Nec ulla impudica Lucretiae exemplo vivet" (ലുക്രേഷ്യയുടെ മാതൃകയിൽ ഒരു അശുദ്ധയായ സ്ത്രീയും ജീവിക്കുകയില്ല) എന്ന ലിഖിതം വഹിക്കുന്നു. ഇവയെല്ലാം ചേർന്ന് മേശപ്പുറത്ത് വയലറ്റ് പൂച്ചെണ്ട് വിഷയത്തിന്റെ പവിത്രതയെയും സംയോജിത ഗുണങ്ങളെയും സൂചിപ്പിക്കുന്നു.[4]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[5]

അവലംബം[തിരുത്തുക]

  1. London, The National Gallery. "Lorenzo Lotto - Portrait of a Woman inspired by Lucretia - NG4256 - National Gallery, London". www.nationalgallery.org.uk.
  2. Roberta D'Adda, Lotto, Skira, Milano 2004.
  3. (in Italian) Carlo Pirovano, Lotto, Electa, Milano 2002. ISBN 88-435-7550-3
  4. Elena Filippi, Una voce fuori campo: il disegno di Lucrezia, il paragone fra le arti, e gli “amici veneziani” di Lorenzo Lotto, Firenze: Giunti, Giunti, 2009, p. 72-85.
  5. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.