Jump to content

ഹോളിഫാമിലി വിത്ത് ദ ഫാമിലി ഓഫ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1536-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് ഹോളിഫാമിലി വിത്ത് ദ ഫാമിലി ഓഫ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഈ ചിത്രം പാരീസിലെ ലൂവ്രെയിൽ സംരക്ഷിച്ചിരിക്കുന്നു. ഈ ചിത്രം ഒരു സ്വകാര്യ വ്യക്തിക്കുവേണ്ടി ചിത്രീകരിച്ചതാകാം. അതൊരുപക്ഷേ ഒരു വെനീഷ്യക്കാരനായിരിക്കാം. എന്നിരുന്നാലും, അജ്ഞാതമായ കാരണങ്ങളാൽ അത് 1549-ൽ മാർഷെയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിൽക്കാൻ ശ്രമിച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ കലാകാരന്റെ പക്കലുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ദൈനംദിന പുസ്തകങ്ങളിലെ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തായ ജാക്കോപോ സാൻസോവിനോയെ ചിത്രവില്പനയ്ക്ക് സഹായിയായി ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും സാൻ‌സോവിനോയ്ക്ക് ലോട്ടോയുടെ മറ്റേതെങ്കിലും ചിത്രങ്ങൾ തന്നെ വിൽക്കാൻ കഴിയാതെ അവസാനിക്കുകയും അവയെല്ലാം ചിത്രകാരന് തിരികെ നൽകുകയും ചെയ്തു.

1550-ൽ ലോട്ടോ ചിത്രങ്ങൾ വീണ്ടും വിൽക്കാൻ ശ്രമിച്ചു. അപ്പോഴേക്കും അദ്ദേഹം അൻ‌കോണയിലായിരുന്നു. ഇത്തവണ ലോഗ്ഗിയ ഡീ മെർകാന്തിയിൽ നടന്ന ഒരു പൊതു ലേലത്തിൽ പങ്കെടുത്തെങ്കിലും ഇതും വിജയിച്ചില്ലെന്ന് തെളിഞ്ഞു. ഹോളി ഫാമിലിയുടെ മറ്റ് മിക്ക ചിത്രങ്ങളും വീണ്ടും വിറ്റുപോകാതെ അവശേഷിച്ചു.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരനും, ഡ്രാഫ്റ്റ്‌സ്മാനും, ഇല്ലസ്ട്രേറ്ററും ആയിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു. പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ചായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉന്നത നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.