Jump to content

അഡോറേഷൻ ഓഫ് ദ ക്രൈസ്റ്റ് ചൈൽഡ് (ലോട്ടോ, വാഷിംഗ്ടൺ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nativity
ArtistLorenzo Lotto Edit this on Wikidata
Year1523
Mediumഎണ്ണച്ചായം, panel
Dimensions46 cm (18 in) × 35.9 cm (14.1 in)
Locationനാഷണൽ ഗാലറി ഓഫ് ആർട്ട്
Collectionനാഷണൽ ഗാലറി ഓഫ് ആർട്ട്, Samuel H. Kress Collection Edit this on Wikidata
Accession No.1939.1.288 Edit this on Wikidata

1523-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് അഡോറേഷൻ ഓഫ് ദ ക്രൈസ്റ്റ് ചൈൽഡ്. ചുവടെ വലതുവശത്ത് "എൽ. ലോട്ടസ് / 1523" എന്ന് ഒപ്പിട്ട ഈ ചിത്രം ഇപ്പോൾ വാഷിംഗ്ടണിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ സംരക്ഷിച്ചിരിക്കുന്നു.

എക്‌സ്‌റേ പരിശോധനയിൽ ഇടത് വശത്ത് ലോട്ടോ തന്നെ ഈ ചിത്രം പുനർനിർമ്മിച്ചതായി തെളിഞ്ഞിരുന്നു. സ്വകാര്യ ഭക്തിക്കായി നിർമ്മിച്ച ഈ ചിത്രം ഇരുപതാം നൂറ്റാണ്ടോടെ ബെർഗാമോയിലെ മോർലാനിയുടെ സ്വകാര്യ ശേഖരത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്. അദ്ദേഹം അത് മിലാനിലെ ബോണോനിക്ക് വിറ്റു. ഈ ചിത്രം മിലാനിൽ അലസ്സാൻഡ്രോ കോണ്ടിനി-ബോണകോസി ഏറ്റെടുക്കുകയും 1937-ൽ സാമുവൽ എച്ച്. ക്രെസ് അത് ഏറ്റെടുത്ത് ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. രണ്ട് വർഷത്തിന് ശേഷം ഈ ചിത്രം അതിന്റെ ഇപ്പോഴത്തെ ഉടമയ്ക്ക് നൽകി.[1][2][3]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരനും, ഡ്രാഫ്റ്റ്‌സ്മാനും, ഇല്ലസ്ട്രേറ്ററും ആയിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ചായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. "Muscipula diaboli? Una pseudo-trappola per topi nell'Adorazione di Lorenzo Lotto a Washington | Request PDF". ResearchGate (in ഇംഗ്ലീഷ്). Retrieved 2018-11-13.
  2. Carlo, Pirovano (2002). Lotto. Electa, Milano. ISBN 88-435-7550-3.
  3. K., Michael. "Artibus et Historiae". artibusethistoriae.org. Retrieved 2018-11-13.
  4. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.

പുറംകണ്ണികൾ

[തിരുത്തുക]
  • Federico Terzi, Per una Theologia Crucis artistica: alcuni spunti tra Lotto e Bach in Intersezioni, 40, 2020/1, pp. 57-75.