പോർട്രെയിറ്റ് ഓഫ് ജിയോവന്നി ഡെല്ലാ വോൾട്ട വിത് ഹിസ് വൈഫ് ആന്റ് ചിൽഡ്റെൻ

1515-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രെയിറ്റ് ഓഫ് ജിയോവന്നി ഡെല്ലാ വോൾട്ട വിത് ഹിസ് വൈഫ് ആന്റ് ചിൽഡ്റെൻ. 1879-ൽ മിസ് സാറാ സോളി ലണ്ടനിലെ നാഷണൽ ഗാലറിയ്ക്കു നൽകിയ ഈ ചിത്രം ഇപ്പോൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.[1]
ചിത്രത്തിൽ വെനീഷ്യൻ വ്യാപാരി ജിയോവന്നി ഡെല്ലാ വോൾട്ടയെ കുടുംബത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു. ആർട്ടിസ്റ്റിന്റെ കണക്കുപുസ്തകത്തിൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഒരു ചിത്രം രേഖപ്പെടുത്തുന്നു. 1547-ൽ താമസം മാറിയപ്പോൾ അദ്ദേഹം നൽകേണ്ട വീടിന്റെ വാടകയുടെ ഭാഗിക പേയ്‌മെന്റായിരിക്കാം ഈ ചിത്രം.
ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരനും, ഡ്രാഫ്റ്റ്‌സ്മാനും, ഇല്ലസ്ട്രേറ്ററും ആയിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ചായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചിരുന്നു.[2]
അവലംബം[തിരുത്തുക]
- ↑ London, The National Gallery,. "Lorenzo Lotto - Portrait of Giovanni della Volta with his Wife and Children - NG1047 - National Gallery, London". www.nationalgallery.org.uk.
{{cite web}}
: CS1 maint: extra punctuation (link) - ↑ "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. ശേഖരിച്ചത് 2019-07-26.