മഡോണ ആന്റ് ചൈൽഡ് ബിറ്റ്വീൻ സെയിന്റ് ഫ്ലേവിയൻ ആന്റ് ഒനുഫ്രിയസ്
Madonna with Child between Sts. Flavian and Onuphrius | |
---|---|
കലാകാരൻ | Lorenzo Lotto |
വർഷം | 1506 |
Medium | Oil on panel |
അളവുകൾ | 53 cm × 67 cm (21 in × 26 in) |
സ്ഥാനം | Borghese Gallery, Rome |
1508-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് ബിറ്റ്വീൻ സെയിന്റ് ഫ്ലേവിയൻ ആന്റ് ഒനുഫ്രിയസ്. ഇപ്പോൾ ഈ ചിത്രം ഇറ്റലിയിൽ റോമിലെ ബോർഗീസ് ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്നു.
ലോട്ടോ റോമിലേക്ക് മാറിയപ്പോൾ റെക്കാനാറ്റി പോളിപ്റ്റിച്ച് വരച്ച അതേ വർഷമാണ് ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. (മാർഷെയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഇത് വരച്ചിട്ടുണ്ടോ എന്ന് അറിയില്ലെങ്കിലും). 1693-ലെ ഒരു പ്രമാണത്തിലാണ് ബോർഗീസ് ശേഖരത്തിന്റെ ഭാഗമായിരുന്ന ഈ ചിത്രത്തെക്കുറിച്ച് ആദ്യം പരാമർശിച്ചിരിക്കുന്നത്.
വിവരണം
[തിരുത്തുക]രണ്ട് വിശുദ്ധന്മാർക്കിടയിൽ മധ്യഭാഗത്ത് മഡോണയെയും കുട്ടിയെയും വിശുദ്ധ സംഭാഷണ ശൈലിയിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രീകരണ ശൈലി ജിയോവന്നി ബെല്ലിനിയും അക്കാലത്തെ മറ്റ് വെനീഷ്യൻ ചിത്രകാരന്മാരും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇരുണ്ട പശ്ചാത്തലത്തിൽ, ചിന്തനീയമായ മഡോണയെ ചിത്രീകരിച്ചിരിക്കുന്നു. നല്ല പുഷ്ടിയുള്ള കുട്ടി ഇടതുവശത്ത് ചിത്രീകരിച്ചിരിക്കുന്ന റിനീനയിലെ സെന്റ് ഫ്ലേവിയനിലെത്താൻ ശ്രമിക്കുകയാണ്. യേശുവിന് കാലഘട്ടത്തിന്റെ അന്ത്യത്തിൽ വരാൻപോകുന്ന ഭാവിയിലെ കഷ്ടാനുഭവത്തിന്റെ പ്രതീകമായി കുത്തേറ്റ ഹൃദയത്തെ ഉപഹാരമായി നൽകുന്നു. മാർഷെയിലെ റെക്കാനാറ്റി നഗരത്തിന്റെ രക്ഷാധികാരിയായ ഫ്ലേവിയനെ തിരിച്ചറിയുകയെന്നത് തർക്കവിഷയമാണ്. ചില പണ്ഡിതന്മാർ അദ്ദേഹത്തെ അന്ത്യോക്യയിലെ ഇഗ്നേഷ്യസ് എന്ന് തിരിച്ചറിഞ്ഞു. ഐതിഹാസിക പ്രശസ്‌തിനേടിയ ആൾ എന്നനിലയിൽ അദ്ദേഹത്തിന്റെ മരണശേഷം ഹൃദയം തുറന്നപ്പോൾ സ്വർണ്ണ അക്ഷരങ്ങളിൽ യേശുവിന്റെ പേര് (ലോട്ടോ മോണോഗ്രാം YHS ഉപയോഗിച്ച് പരാമർശിക്കുന്നത് പോലെ) എഴുതിയിരുന്നതായി പറയപ്പെടുന്നു.
1506-ൽ വെനീസിൽ ജർമ്മൻ കലാകാരൻ ആൽബ്രെട്ട് ഡ്യൂറർ വരച്ച ക്രൈസ്റ്റ് എമോങ് ദ ഡോക്ടേഴ്സ് എന്ന ചിത്രത്തിന്റെ പ്രചോദനത്തിൽ നിന്നാണ് വലതുവശത്ത് ഓനുഫ്രിയസ് സന്യാസിയെ ലോട്ടോ ചിത്രീകരിച്ചിരിക്കുന്നത്. ഡ്യൂററുടെ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന മറ്റ് ഘടകങ്ങളിൽ ചിത്രരചനയുടെ പൊതുവായ അസമമിതി, ശോഭയുള്ള നിറങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. ലോട്ടോ ആദ്യം കടലാസുകളിൽ വരച്ച് ചായം പൂശിയിരുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഒരു ഇറ്റാലിയൻ ചിത്രകാരനും, ഡ്രാഫ്റ്റ്‌സ്മാനും, ഇല്ലസ്ട്രേറ്ററും ആയിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ചായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.
ഉറവിടങ്ങൾ
[തിരുത്തുക]- Pirovano, Carlo (2002). Lotto. Milan: Electa.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Page at the museum's website (in Italian) (in English)