ഹോളി ഫാമിലി വിത്ത് സെയിന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1533-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു പാനൽ എണ്ണഛായാചിത്രമാണ് ഹോളി ഫാമിലി വിത്ത് സെയിന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ. ഇപ്പോൾ ഈ ചിത്രം ബെർഗാമോയിലെ കാരാര അക്കാദമിയിൽ സംരക്ഷിച്ചിരിക്കുന്നു. 85.7 സെന്റിമീറ്റർ ഉയരവും 110.8 സെന്റിമീറ്റർ വീതിയും അളവുകളുള്ള ഈ ചിത്രത്തിൽ "ലോറൻഷ്യസ് ലോട്ടസ് 1533" എന്ന് തീയതി രേഖപ്പെടുത്തി ഒപ്പിട്ടിരിക്കുന്നു. [1]ഈ ചിത്രത്തിന്റെ ആറ് പകർപ്പുകൾ ഉള്ളതായി അറിയപ്പെടുന്നു.[2]ബെർഗാമോ പതിപ്പ് അസാധാരണമായ ഗുണനിലവാരമുള്ളതും ആദ്യകാലത്തേതുമാണെന്ന് കണ്ടെത്തിയിരുന്നു. [3][4]

1533-ൽ ഏഴ് വർഷം മാർഷെയിൽ സ്ഥിരതാമസമാക്കാൻ വെനീസ് ഉപേക്ഷിച്ച വർഷം ലോട്ടോ ഈ ചിത്രം വരച്ചു.[3]ഒരു പള്ളിയിലെ ഒരു ബലിപീഠമെന്നതിലുപരി ഒരു സ്വകാര്യ ചാപ്പലിനായി ഈ ചിത്രം ചിത്രീകരിച്ചു.1829-ൽ ഗുഗ്ലിയൽമോ ലോച്ചിസ് ഈ ചിത്രം ഏറ്റെടുത്തു. [5] ചിത്രത്തിന്റെ വ്യത്യസ്ത പതിപ്പുകളുടെ എണ്ണം കാരണം മുമ്പത്തെ തെളിവോ രക്ഷാധികാരിയോ തിരിച്ചറിയാൻ പ്രയാസമാണ്.[4]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[6]

അവലംബം[തിരുത്തുക]

  1. "The Holy Family with Saint Catherine of Alexandria by Lorenzo Lotto | Blouin Art Sales Index". www.blouinartsalesindex.com. മൂലതാളിൽ നിന്നും 2018-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-12-06.
  2. "The Holy Family with St Catherine of Alexandria by LOTTO, Lorenzo". www.wga.hu. ശേഖരിച്ചത് 2018-12-06.
  3. 3.0 3.1 "RENAISSANCE - LEARN MORE| Lorenzo LOTTO | Holy family with Saint Catherine of Alexandria [Sacra famiglia con santa Caterina d'Alessandria]". National Gallery of Australia. ശേഖരിച്ചത് 2018-12-06. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. 4.0 4.1 "Sacra Famiglia con Santa Caterina d'Alessandria, Lotto Lorenzo – Opere e oggetti d'arte – Lombardia Beni Culturali". www.lombardiabeniculturali.it. ശേഖരിച്ചത് 2018-12-06.
  5. Lochis, Guglielmo (1858). La Pinacoteca e la Villa Lochis alla Crocetta di Mozzo presso Bergamo: con notizie biografiche degli autori dei quadri (ഭാഷ: ഇറ്റാലിയൻ) (2 പതിപ്പ്.). Bergamo: Tipografia Natali. പുറങ്ങൾ. 8–10.
  6. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. ശേഖരിച്ചത് 2019-07-26.