Jump to content

ഹോളി ഫാമിലി വിത്ത് സെയിന്റ് ജെറോം ആന്റ് സെയിന്റ് അന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Holy Family with St Jerome and St Anne
കലാകാരൻNicolas Lancret[1]
വർഷം1534
Mediumoil on canvas

1534-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഹോളി ഫാമിലി വിത്ത് സെയിന്റ് ജെറോം ആന്റ് സെയിന്റ് അന്ന. [2]പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാലാസ്സോ പിറ്റിയിലും ഇപ്പോൾ ഫ്ലോറൻസിലെ ഉഫിസിയിലും ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.[3]

ലണ്ടനിലെ സെയ്‌ലർ കളക്ഷനിൽ ഇപ്പോൾ ഉള്ള ഒരു പരിഷ്‌ക്കരിക്കാത്ത മൂലരൂപത്തിൽ നിന്നാണ് ഈ ചിത്രം ഉത്ഭവിച്ചത് - സെന്റ് ജെറോമിന് പകരമായി ഒരു ലാൻഡ്‌സ്‌കേപ്പ് ഫ്രെയിമിംഗ് ചെയ്യുന്ന ഒരു തുറന്ന ജാലകം അതിൽ കാണാം. വിശുദ്ധ കുടുംബത്തിന്റെ ഇരുവശങ്ങളിലും സെന്റ് ജെറോം, സെന്റ് ജോക്കിം, സെന്റ് ആൻ എന്നിവരെ ഉഫിസി ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[4]

അവലംബം

[തിരുത്തുക]
  1. Jean Louis Flandrin; Jane Cobbi (1999). Tables d'hier, tables d'ailleurs: histoire et ethnologie du repas. Odile Jacob. pp. 210–. ISBN 978-2-7381-0564-6.
  2. Metropolitan Museum of Art (New York, N.Y.); Kimbell Art Museum (2008). Art and Love in Renaissance Italy. Metropolitan Museum of Art. pp. 321–. ISBN 978-1-58839-300-5.
  3. "Polo Museale Fiorentino - Catalogo delle opere". www.polomuseale.firenze.it.
  4. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.