മഡോണ ആന്റ് ചൈൽഡ് വിത് റ്റു ഡോണേഴ്സ് (ലോട്ടോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1533-1535 നും ഇടയിൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് റ്റു ഡോണേഴ്സ്. ഇപ്പോൾ ഈ ചിത്രം ലോസ് ഏഞ്ചൽസിലെ ജെ. പോൾ ഗെറ്റി മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.[1]ലണ്ടനിലെ ബെൻസൺ ശേഖരത്തിനും പിന്നീട് ന്യൂയോർക്കിലെ ഹെയർസ്റ്റ് കോർപ്പറേഷനും ഒടുവിൽ അതിന്റെ ഇപ്പോഴത്തെ ഉടമയ്ക്കും വിൽക്കുന്നതിന് മുമ്പ് റോമിലെ പാലാസ്സിനി റോസ്പിഗ്ലിയോസി ശേഖരത്തിലാണ് ഈ ചിത്രം ഉണ്ടായിരുന്നത്[2].

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരനും, ഡ്രാഫ്റ്റ്‌സ്മാനും, ഇല്ലസ്ട്രേറ്ററും ആയിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു. പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ചായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉന്നത നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Carlo Pirovano, Lotto, Electa, Milano 2002. ISBN 88-435-7550-3
  2. "Madonna and Child with Two Donors (Getty Museum)". The J. Paul Getty in Los Angeles.
  3. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.