പോട്രയിറ്റ് ഓഫ് മാർസിലിയോ കസ്സോട്ടി ആന്റ് ഹിസ് ബ്രൈഡ് ഫോസ്റ്റിന
1523-ൽ ലോറൻസോ ലോട്ടോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോട്രയിറ്റ് ഓഫ് മാർസിലിയോ കസ്സോട്ടി ആന്റ് ഹിസ് ബ്രൈഡ് ഫോസ്റ്റിന. ഇപ്പോൾ ഈ ചിത്രം മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. ഈ ചിത്രം ഒപ്പിട്ട് "L. ലോട്ടസ് പിക്ടർ / 1523" എന്ന് തീയതി രേഖപ്പെടുത്തിയിരിക്കുന്നു. ജർമ്മനിയിൽ നിന്നും താഴ്ന്നു കിടക്കുന്ന രാജ്യങ്ങളിൽ നിന്നുമുള്ള പ്രിന്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇറ്റലിയിൽ നിർമ്മിച്ച ആദ്യത്തെ അറിയപ്പെടുന്ന വിവാഹചിത്രമാണിത്.[1]ആർട്ടിസ്റ്റിന്റെ ഒരു കുറിപ്പ് വിഷയങ്ങൾ വിവരിക്കുന്നു, അവയുടെ "ഹബിറ്റി ഡി സെറ്റ, സ്കഫിയോട്ടി ഇ കൊളോൺ", ചിത്രത്തിന്റെ യഥാർത്ഥ വില - 30 ഡെനാരി, പിന്നീട് 20 ആയി കുറഞ്ഞു. ചിത്രീകരണത്തിനായി വരന്റെ പിതാവ് നിയോഗിച്ച ഈ ചിത്രം 17-ആം നൂറ്റാണ്ടിൽ സ്പെയിനിലേക്ക് കൊണ്ടുപോകുന്നതുവരെ അവരുടെ കുടുംബത്തിൽ തുടർന്നു. 1666-ൽ അൽകാസറിലെ കലാസൃഷ്ടികളുടെ ഒരു പട്ടികയിൽ ഇത് രേഖപ്പെടുത്തുകയും 19-ആം നൂറ്റാണ്ടിൽ ഇന്നത്തെ വാസസ്ഥാനത്തിലേക്ക് കൈമാറുകയും ചെയ്തു.
വരൻ വധുവിന്റെ വിരലിൽ ഒരു മോതിരം ഇടാൻ പോകുന്ന അവരുടെ വിവാഹ നിമിഷത്തെ കാണിച്ചിരിക്കുന്നു. അവരുടെ ചുവന്ന വസ്ത്രധാരണം ലൂസിന ബ്രെംബതിയുടെ ചായാചിത്രത്തിന് സമാനമാണ്. അവൾ രണ്ട് നെക്ലേസുകളും ധരിച്ചിരിക്കുന്നു. ഒന്ന് മുത്ത് (ഭർത്താവിനോടുള്ള അവളുടെ അടുപ്പത്തിന്റെ പ്രതീകമായി) മറ്റൊന്ന് സ്വർണ്ണം. ദമ്പതികൾക്ക് പിന്നിൽ ഒരു കുപിഡിനെ കാണാം. ഇത് ദാമ്പത്യബന്ധത്തിന് പിന്നിൽ ഒരു നുകം ചുമലിൽ ഇട്ടുകൊണ്ട് ദാമ്പത്യബന്ധത്തെയും പുതിയ ദാമ്പത്യബന്ധം നിലനിർത്താൻ ആവശ്യമായ സദ്‌ഗുണങ്ങളെയും സൂചിപ്പിക്കുന്നു. [2]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു.പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ Roberta D'Adda, Lotto, Skira, Milano 2004.
- ↑ Carlo Pirovano, Lotto, Electa, Milano 2002. ISBN 88-435-7550-3
- ↑ "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.