ലുക്രീഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുക്രീഷ്യയുടെ ആത്മഹത്യ

റോമാസാമ്രാജ്യത്തിന്റെ ചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന ഒരു വനിതയാണ് ലുക്രീഷ്യ. ഗ്രീക്ക് ചരിത്രകാരനായ ഡയോനിഷ്യസും റോമൻകാരനായ ലിവിയും പറഞ്ഞത് പ്രകാരം റോമൻ ചക്രവർത്തീപുത്രൻ സെക്സ്റ്റസ് ലുക്രീഷ്യയെ ബലാത്സംഗത്തിനിരയാക്കിയതും തുടർന്ന് അവളുടെ മരണവുമാണ് റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിവച്ചത്. ഇവളുടെ മരണം റോമിലെ അവസാന രാജാവായ ലൂഷ്യസിന്റെ കിരാതഭരണത്തിനെതിരായി ജനവികാരമിളക്കി വിടുകയും സാമ്രാജ്യത്തിനെ തകർച്ചയിലെത്തിക്കുകയും ചെയ്തു. ഇവളുടെ മരണം പടിഞ്ഞാറൻ നാടുകളിലെ ഒട്ടനവധി കലാസൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലുക്രീഷ്യ&oldid=2950475" എന്ന താളിൽനിന്ന് ശേഖരിച്ചത്